‘പാ​ര്‍​ട്‌​സ് ഫ്രം ​ചൈ​ന’… ഇ​ല​ക്ട്രിക് സ്‌​കൂ​ട്ട​റു​ക​ളി​ലെ മോ​ട്ടോ​ര്‍ ത​ട്ടി​പ്പ്; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളു​ടെ ശേ​ഷി അ​ന​ധി​കൃ​ത​മാ​യി ഉ​യ​ര്‍​ത്തി വി​ല്പന ന​ട​ത്തി​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ന​ധി​കൃ​ത വി​ല്പ​ന സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ മേ​യ് 26ന് ​ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ കൊ​ച്ചി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി നാ​ല് ഷോ​റൂ​മു​ക​ള്‍ പൂ​ട്ടി​ച്ചി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് 250 വാ​ട്‌​സ് മോ​ട്ടോ​ര്‍​ശേ​ഷി​യും, 25 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​പ​രി​ധി​യും, അ​റു​പ​ത് കി​ലോ ഭാ​ര​വു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ലാ​യെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വി​റ്റി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ 1000 വാ​ട്‌​സി​ലേ​റെ ശേ​ഷി​യു​ള്ള മോ​ട്ടോ​റു​ക​ളാ​ണ് ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ള്‍​ക്ക് 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യു​ണ്ടെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്രി​മം കാ​ട്ടി വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​തി​ലൂ​ടെ കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പും ന​ട​ത്തി​യി​ട്ടു​ള്ള​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

‘പാ​ര്‍​ട്‌​സ് ഫ്രം ​ചൈ​ന’
ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന മോ​ട്ടോ​റു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ പു​തി​യ​താ​യി സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വ​യ്ക്ക് വാ​റ​ണ്ടി​യോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ല.

വാ​ഹ​നം വാ​ങ്ങു​ന്ന ഭൂ​രി​ഭാ​ഗം ആ​ളു​ക​ള്‍​ക്കും ഇ​ത് അ​റി​വി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള​ള മോ​ട്ടോ​റു​ക​ള്‍ വാ​ഹ​നം വേ​ഗം ന​ശി​പ്പി​ക്കു​മെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment