കൊ​ച്ചി മെ​ട്രോ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീ​ട്ട​ണം; എംഡിക്ക് കത്ത് നൽകി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ

മൂ​വാ​റ്റു​പു​ഴ : കൊ​ച്ചി മെ​ട്രോ റെ​യി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീട്ടണ​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് എം​എ​ൽ​എ ക​ത്ത് ന​ൽ​കി. കൊ​ച്ചി മെ​ട്രോ ലൈ​ൻ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​ഠ​ന​വും ച​ർ​ച്ച​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് ആ​ശ്ര​യി​ക്കു​ന്ന ഏ​ക​കേ​ന്ദ്രം മൂ​വാ​റ്റു​പു​ഴ പ​ട്ട​ണം വ​ഴി​യു​ള്ള യാ​ത്ര ത​ന്നെ​യാ​ണ്. മൂ​വാ​റ്റു​പു​ഴ പ​ട്ട​ണം യാ​ത്ര​ക്ലേ​ശം മൂ​ലം വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. കൊ​ച്ചി​യി​ൽ നി​ന്ന് കാ​ക്ക​നാ​ട്ടേ​യ്ക്ക് കൊ​ച്ചി മെ​ട്രോ റെ​യി​ൽ നീ​ട്ടു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് റെ​യി​ൽ ഗ​താ​ഗ​തം നീ​ട്ടു​ന്ന​തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ചി​ര​കാ​ല അ​ഭി​ലാ​ഷം സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​ന് കൊ​ച്ചി മെ​ട്രോ ലൈ​ൻ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.ഏ​റ്റ​വും കൂ​ടു​ത​ൽ സാ​റ്റ​ലൈ​റ്റ് സി​റ്റി​യു​ടെ സാ​ധ്യ​ത​യു​ള്ള ന​ഗ​ര​മാ​ണ് മൂ​വാ​റ്റു​പു​ഴ. കി​ഴ​ക്ക​ൻ മേ​ഖ​ല പ​ല​പ്പോ​ഴും വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ…

Read More

 ഒ​രേ ന​ന്പ​രി​ലും ഒ​രേ സീ​രീ​സി​ലും ര​ണ്ട് ലോ​ട്ട​റി ടി​ക്ക​റ്റ്; മറുപടി കൊടുക്കാതെ ഏജൻസി

മൂ​വാ​റ്റു​പു​ഴ : ഒ​രേ ന​ന്പ​രി​ലും ഒ​രേ സീ​രീ​സി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ട് ലോ​ട്ട​റി ടി​ക്ക​റ്റ്. ആ​നി​ക്കാ​ട് സ്വ​ദേ​ശി ബെ​ന്നി ജോ​സ​ഫ് എ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യി​ലാ​ണ് ഒ​രേ ന​ന്പ​രി​ലു​ള്ള ര​ണ്ട് ടി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച​തോ​റും ന​റു​ക്കെ​ടു​ക്കു​ന്ന ലോ​ട്ട​റി​യു​ടെ 12 എ​ണ്ണ​മാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ലെ ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​യി​ൽ നി​ന്ന് ഇ​ദ്ദേ​ഹം വാ​ങ്ങി​യ​ത്. ഇ​തി​ൽ എ​ഫ്ബി 365694 ന​ന്പ​രി​ലു​ള്ള ര​ണ്ട് ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഒ​രേ ന​ന്പ​രി​ലു​ള്ള ര​ണ്ട് ടി​ക്ക​റ്റു​ക​ൾ ല​ഭി​ച്ച​തോ​ടെ ഇ​ദ്ദേ​ഹം ഏ​ജ​ൻ​സി​യെ സ​മീ​പി​ച്ച​ങ്കി​ലും വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്നു. ഒ​രു കോ​ടി​യാ​ണ് ഒ​ന്നാം സ​മ്മാ​നം.

Read More

ഓ​ട്ടോ സ​വാ​രി ന​ട​ത്തി മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന; നാ​ലു രൂ​പ​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക വി​റ്റി​രു​ന്ന​ത് 200 രൂ​പ​യ്ക്ക്

കൊ​ച്ചി: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ക്ക​നാ​ട് തു​തി​യൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ ര​മേ​ശ് (30) മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക വി​റ്റി​രു​ന്ന​ത് വ​ന്‍ തു​ക​യ്ക്ക്. നാ​ല് രൂ​പ വി​ല​യു​ള്ള ഒ​രു മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക ഒ​ന്നി​ന് 200 രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ മ​റി​ച്ച് വി​റ്റി​രു​ന്ന​ത്. സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്, എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ്, എ​റ​ണാ​കു​ളം സി​റ്റി എ​ക്‌​സൈ​സ് റേ​ഞ്ച് എ​ന്നി​വ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും 58 (31 ഗ്രാം) ​നെ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞാ​ല്‍ ഛര്‍​ദ്ദി​ക്കാ​തി​രി​ക്കാ​നു​ള്ള ഫി​ന​ര്‍​ഗാ​ന്‍ ആം​പ്യൂ​ളു​ക​ള്‍, സ്‌​റ്റെ​ര്‍​ലിം​ഗ് വാ​ട്ട​ര്‍, നി​ര​വ​ധി സി​റി​ഞ്ചു​ക​ള്‍, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ്മാ​ര്‍​ട്ട് ഫോ​ണ്‍, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​യും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മാ​ര​ക ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ളെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നാ​യ​ത്. ഓട്ടത്തിനിടെ വില്പന ആ​വ​ശ്യ​ക്കാ​രെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി വ​ണ്ടി…

Read More

വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ൻ നി​വൃ​ത്തി​യി​ല്ല; മ​രം ക​യ​റ്റ തൊ​ഴി​ലാ​ളി ആ​ത്മ​ഹ​ത്യ ചെ​യ്തു

കാ​ല​ടി: വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ മ​രം ക​യ​റ്റ തൊ​ഴി​ലാ​ളി ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​ഞ്ഞ​പ്ര ഏ​ഴാം വാ​ർ​ഡി​ലെ മു​ള​രി​പാ​ടം മൂ​ന്നു​സെ​ന്‍റ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കി​ളി​യേ​ട​ത്ത് വീ​ട്ടി​ൽ സു​ബ്ര​നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​ന്ന​തി​ന് വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. 2,376 രൂ​പ​യു​ടെ ബി​ല്ലാ​ണ് സു​ബ്ര​ന് വ​ന്നി​ട്ടു​ള്ള​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി മൂ​ലം കു​റേ ദി​വ​സ​ങ്ങ​ളാ​യി സു​ബ്ര​ന് പ​ണി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി ക​ട്ട് ചെ​യ്യാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്നാ​ണ് അ​വ​ർ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു​ള്ള നി​രാ​ശ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Read More

ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടി​ൽ നി​ന്നും വീട്ടുടമയെ കബളിപ്പിച്ച് 13 പ​വ​ൻ ക​വ​ർ​ന്നു; പ്ര​തി പി​ടി​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടി​ൽ നി​ന്നും ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. എ​രു​മേ​ലി ക​ന​ക​പ്പ​ലം മ​ണ്ണി​ൽ ഹൗ​സി​ൽ സു​മി​ത് ഏ​ബ്ര​ഹാം ചെ​റി​യാ​നെ(29)​യാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ വാ​ലു​മ്മേ​ൽ റോ​ഡ് വ​ലി​യ​കു​ള​ങ്ങ​ര വീ​ട്ടി​ൽ പോ​ൾ ജെ​യിം​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 11ന് ​രാ​വി​ലെ വീ​ട്ടു​ട​മ​സ്ഥ​നെ ജോ​ലി സ്ഥ​ല​ത്താ​ക്കി​യ ശേ​ഷം തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ സു​മി​ത് അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ജ്രാ​ഭ​ര​ണ​വും സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മു​ൾ​പ്പെ​ടെ 13 പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാ​റി​ൽ നി​ന്നു ഹി​ൽ​പാ​ല​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ​ബാ​ബു, സി​പി​ഒ​മാ​രാ​യ കെ.​എ​സ്. ബൈ​ജു, പോ​ൾ മൈ​ക്കി​ൾ, സൈ​ബ​ർ സ്റ്റേ​ഷ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

അ​ച്ഛ​നെ​യും മ​ക​നെ​യും റോ​ഡി​ലൂ​ടെ കാ​റി​ല്‍ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​യ സംഭവം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: അ​ച്ഛ​നെ​യും മ​ക​നെ​യും റോ​ഡി​ലൂ​ടെ കാ​റി​ല്‍ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ട് പോ​യെ​ന്ന പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ചി​റ്റൂ​ര്‍ ഫെ​റി​ക്കു സ​മീ​പം കോ​ള​രി​ക്ക​ല്‍ റോ​ഡി​ല്‍ ഞാ​യ​റാ​ഴ്ച്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം. ലോ​റി ഡ്രൈ​വ​റാ​യ അ​ക്ഷ​യ്, പി​താ​വ് സ​ന്തോ​ഷ് എ​ന്നി​വ​രെ കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു പോ​യ​തെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍ ക​റു​ക​ച്ചാ​ല്‍ പൂ​വ​ത്തും​മൂ​ട്ടി​ല്‍ ജോ​സ​ഫ് ജോ​ണി​നെ​തി​രേ ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ചെ​ന്ന ജോ​സ​ഫ് ജോ​ണി​ന്‍റെ പ​രാ​തി​യി​ല്‍ അ​ക്ഷ​യ്ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ര്‍​ക്കു​മെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു കേ​സു​ക​ളി​ലു​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​കൂ​ട്ട​രു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ അ​തേ​സ​മ​യം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ; സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രി​കെ​യാ​യി​രു​ന്ന അ​ക്ഷ​യു​ടെ​യും സ​ഹോ​ദ​രി…

Read More

മാ​വോ​യി​സ്റ്റ് നേ​താ​വ് മ​നോ​ജ് എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ല്‍; പ​ണം ന​ല്‍​കി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്‍റെ (എ​ടി​എ​സ്) പി​ടി​യി​ലാ​യ മാ​വോ​യി​സ്റ്റ് നേ​താ​വ് തൃ​ശൂ​ര്‍ ഏ​വ​ണ്ണൂ​ര്‍ പ​ടി​ഞ്ഞാ​റ​ത്ത​റ വീ​ട്ടി​ല്‍ മ​നോ​ജി (31)നെ ​എ​ടി​എ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു. ഇ​യാ​ളെ ആ​റു ദി​വ​സ​ത്തേ​ക്കാ​ണ് എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് തു​ട​രു​ന്ന​ത്. ബ്ര​ഹ്മ​പു​ര​ത്തു​നി​ന്ന് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​നും മ​റ്റു​മാ​യി പ​ണം വാ​ങ്ങി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. അ​തോ​ടൊ​പ്പം ത​ന്നെ പ്ര​തി ഉ​ള്‍​പ്പെ​ട്ട സം​ഘം കൈ​കാ​ര്യം ചെ​യ്ത ആ​യു​ധ​ങ്ങ​ള്‍ എ​വി​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​യാ​ളു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി 12 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും എ​ടി​എ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.…

Read More

സ്വ​ര്‍​ണാ​ഭ​ര​ണ വി​ല്പ​ന; ഇ​ന്ത്യ​ക്കാ​ർ​ക്ക് താ​ല്പ​ര്യം 22 കാ​ര​റ്റി​നോ​ട്

കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍ വി​ല്‍​ക്ക​പ്പെ​ടു​ന്ന​തി​ല്‍ 80 ശ​ത​മാ​ന​വും 22 കാ​ര​റ്റ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത് 2021 ജൂ​ലൈ മു​ത​ലാ​ണ്. 2024 മേ​യ് 31 അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ഒ​ട്ടാ​കെ 36 കോ​ടി 79 ല​ക്ഷം ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​ച്ചി​ട്ടു​ണ്ട്. 22 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള​ത്. 29 കോ​ടി 15 ല​ക്ഷം. 8.4 ല​ക്ഷം 24 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട് . 23 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ 3. 05 ല​ക്ഷം, 18 കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ 5 കോ​ടി 94 ല​ക്ഷം, 20 കാ​ര​റ്റ് 70.29 ല​ക്ഷം, 14 കാ​ര​റ്റ് 88.59 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് എ​ച്ച്‌​യു​ഐ​ഡി മു​ദ്ര പ​തി​ച്ചി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ല്‍ കേ​ര​ള​ത്തി​ല്‍ 10 കോ​ടി​യോ​ളം ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​ത് കാ​ര​റ്റ് ആ​ഭ​ര​ണ​ങ്ങ​ള്‍ കൂ​ടി എ​ച്ച്‌​യു​ഐ​ഡി നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള…

Read More

എ​റ​ണാ​കു​ള​ത്ത് പ​നി ബാ​ധി​ച്ച് നാ​ലു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു; എ​ച്ച് വ​ണ്‍ എ​ന്‍​വ​ണ്‍ പനിയെന്ന് സംശയം

ആ​ല​ങ്ങാ​ട്: എ​റ​ണാ​കു​ള​ത്ത് പ​നി ബാ​ധി​ച്ച് നാ​ലു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. വ​രാ​പ്പ​ഴ ഒ​ള​നാ​ട് ഇ​ള​വും​തു​രു​ത്തി​ല്‍ ലി​ബു​വി​ന്‍റെ മ​ക​ന്‍ ലി​യോ​ണ്‍ ലി​ബു​വാ​ണ് ഇ​ന്ന​ലെ രാ​ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ പ​നി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി കു​ട്ടി​ക്ക് പ​നി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ലെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കൊ​ങ്ങോ​ര്‍​പ്പി​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. അ​മ്മ: ന​യ​ന. ര​ണ്ട​ര വ​യ​സു​ള്ള സ​ഹോ​ദ​രി​യു​ണ്ട്. പാ​നാ​യി​ക്കു​ളം ലി​റ്റി​ല്‍ ഫ്ള​വ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു ലി​യോ​ണ്‍. അ​തേ​സ​മ​യം കു​ട്ടി​ക്ക് എ​ച്ച് വ​ണ്‍ എ​ന്‍​വ​ണ്‍ പ​നി​യാ​ണോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

മു​ന​മ്പ​ത്ത് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ക​യ​റി​യ തെ​രു​വു​നാ​യ ‌എസ്ഐയെ ക​ടി​ച്ചു; പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് മൗ​ന​മെ​ന്ന് നാ​ട്ടു​കാ​ർ

ചെ​റാ​യി: മു​ന​മ്പ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ക​യ​റി​യ തെ​രു​വു​നാ​യ പോ​ലീ​സു​കാ​ര​നെ ക​ടി​ച്ചു. എ​സ്ഐ ജ​യ​കു​മാ​റി​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ദ്ദേ​ഹം പ​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന ക​ച്ചേ​രി മൈ​താ​നി​യി​ലും ആ​ശു​പ​ത്രി വ​ള​പ്പി​ലു​മാ​ണ് തെ​രു​വ് നാ​യ​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി​യി​ലും വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രെ തെ​രു​വു​നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ക​യും പ​തി​വാ​ണ​ത്രേ. നി​ര​വ​ധി ത​വ​ണ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം പേ​യി​ള​കി​യ തെ​രു​വു നാ​യ ചെ​റാ​യി മേ​ഖ​ല​യി​ൽ ഒ​മ്പ​ത് പേ​രെ ഗു​രു​ത​ര​മാ​യി ക​ടി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

Read More