കിഴക്കമ്പലം: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട. 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശുർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ കൈയിൽ രണ്ട് ബാഗുകളാണ് ഉണ്ടായിരുന്നത്. ഒരു ബാഗിൽ അഞ്ച് പായ്ക്കറ്റിലും അടുത്ത ബാഗിൽ നാല് പായ്ക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. രതീഷ് പറയുന്നയാൾക്ക് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദിൽ എത്തിയത്. ഫാദിലിനെ പിടികുടിയതറിഞ്ഞ് രതീഷ് ഒളിവിൽ പോയി. തുടർന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാടേക്ക് തിരിച്ചു. ശ്രീകൃഷ്ണപുരത്തു നടന്ന പരിശോധനയിൽ…
Read MoreCategory: Kochi
ട്രാന്‍സ് വുമണും യുവാക്കളും തമ്മില്‍ സംഘര്‍ഷം; ആറ് പേര് അറസ്റ്റില്‍
കൊച്ചി: ട്രാന്‍സ് വുമണും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. എല്ലാവരും 18, 19 പ്രായ പരിധിയിലുള്ള വിദ്യാര്‍ഥികളാണ്. ഇന്നലെ വൈകിട്ട് വളഞ്ഞമ്പലത്തിനടുത്ത് സൂര്യമുക്ക് എന്നറിയപ്പെടുന്ന സ്ഥലത്താണ് യുവാക്കള്‍ എത്തിയത്. മദ്യ ലഹരിയിലായിരുന്ന ഇവര്‍ ട്രാന്‍സ് വുമണുമായി സംസാരിക്കുന്നതിനിടെ വാക്കു തര്‍ക്കമായി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ തല്ലും നടന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; എറണാകുളത്ത് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് ജില്ലയില്‍ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറലിലാണ് ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം റൂറലില്‍ ഒരു കേസും കൊച്ചി സിറ്റിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ സൈബര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 39 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. വ്യാജ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Read Moreമംഗലാപുരം ബസ് സ്റ്റാൻഡിൽ മലയാളികൾ ആലുവ സ്വദേശിയെ കൊള്ളയടിച്ചു
ആലുവ: മൂകാംബിക ദർശനത്തിന് പോയി മടങ്ങിയ ആലുവ സ്വദേശിയെ രണ്ട് മലയാളികൾ ചേർന്ന് മംഗലാപുരം ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് മർദ്ദിച്ച് തള്ളി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46) ആണ് ക്രൂരമായ മർദ്ദനത്തിനും കൊള്ളയടിയ്ക്കും ഇരയായത്. രണ്ട് പവൻ തൂക്കമുള്ള സ്വർണമാല, ഒരു പവൻ തൂക്കമുള്ള കൈചെയിൻ, അര പവൻ തൂക്കമുള്ള മോതിരവും സ്മാർട്ട് വാച്ചും 20,000 രൂപ, എടിഎം, പാൻ കാർഡ് എന്നിവ സൂക്ഷിച്ചിരുന്ന പേഴ്സുമാണ് ബോധം കെടുത്തി തട്ടിയെടുത്തത്. വസ്ത്രങ്ങളും അഴിച്ചെടുത്ത ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്. കഴിഞ്ഞ മാസം 27ന് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 28ന് വൈകിട്ട് ഉഡുപ്പി ക്ഷേത്രത്തിലും ഷിബു ദർശനം നടത്തി. രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി. ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം ബസിനായി സ്റ്റാൻഡിൽ കാത്തിരുന്നു. ഈ സമയം…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; പച്ചയ്ക്ക് പറയുന്നു, ഫേസ്ബുക്ക് അഡ്മിനെതിരേ കേസ്; എറണാകുളത്ത് മൂന്നു കേസുകൾ
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് ജില്ലയില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പച്ചയ്ക്കു പറയുന്നു എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമ ബെന്നി ജോസഫ് പോലീസ് കേസെടുത്തിരിക്കുന്ന ഒരാള്‍. മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കിനെ സമീപിച്ചതായി സൈബര്‍ പോലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
Read Moreഎട്ടു കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിലായ കേസ് ; പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് മത്സ്യത്തൊഴിലാളികളെ
കൊച്ചി: തീരദേശമേഖലകളിലേയ്ക്ക് വില്പനക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികള്‍ അറസ്റ്റിലായ കേസില്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് മത്സ്യത്തൊഴിലാളികളെയെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒറീസ ബ്രന്മപൂര് സ്വദേശികളായ ബലവ് നായിക്ക് (42), ബല്വിക്ക് നായിക്ക് (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്. ട്രോളിംഗ് നിരോധനത്തിന് ശേഷം കടലില്‍ പോകാന്‍ തുടങ്ങിയ ഫോര്‍ട്ടുകൊച്ചി മുതല്‍ മുനമ്പം വരെയുള്ള മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവെത്തിച്ചത്. ഒറീസയില്‍ നിന്നും സ്ഥിരമായി നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ ഇവര്‍. കാക്കനാടുള്ള രഹസ്യ താവളത്തില്‍ നിന്നും ഫോര്‍ട്ടുകൊച്ചി കമാലക്കടവിലേക്കുള്ള യാത്രക്കിടെ പടമുകളില്‍ വച്ചാണ് സംഘം പോലീസ് പിടിയിലായത്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി. കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിക്ക്…
Read Moreസാമ്പത്തിക ബാധ്യത; മരടിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; നാട്ടുകാരെ വിവരമറിയിച്ചത് മക്കൾ
മരട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് നഗരസഭ 31-ാം ഡിവിഷനിൽ നെട്ടൂർ നടുവിലവീട് സാബു ദേവസി (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ വിഷം കഴിച്ച നിലയിലുമായിരുന്നു. മക്കളാണ് ഇരുവരെയും ഇന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പറയുന്നു. മൂന്ന് മക്കൾ ഉണ്ട്. വിദ്യാർഥികളാണ്.
Read Moreപ്രഭാത സവാരിക്കിടെ വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; പ്രതിക്കായി മറ്റു ജില്ലകളിലേക്കും അന്വേഷണം
കൊച്ചി: പ്രഭാതസവാരിക്കു ശേഷം സദനം റോഡില്‍ വിശ്രമിക്കുകയായിരുന്ന വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് പുറപ്പെടുവിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ 21 ന് രാവിലെ ഏഴിന് സദനം റോഡില്‍ കേരള അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണലിനു മുന്നിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിടെ പരിചയത്തിലായ യുവാവ്, വാട്ടര്‍ ടാങ്കിനു മുകളില്‍ വിശ്രമിക്കുകയായിരുന്ന 81കാരന്റെ അടുത്തെത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണം തന്നെയാണോയെന്ന് നോക്കിയിട്ട് തിരികെ നല്‍കാം എന്നു പറഞ്ഞു. യുവാവിനെ വിശ്വസിച്ച വയോധികന് രണ്ടു പവന് തൂക്കം വരുന്ന സ്വര്‍ണവളയും ലോക്കറ്റോടു കൂടിയ 2.5 പവന്റെ സ്വര്‍ണമാലയും ഊരി നല്കി. എന്നാല്‍ യുവാവ് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. വയോധികന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് യുവാവിന്റെ…
Read Moreഅത്ഭുതകരമായ രക്ഷപ്പെടൽ; കാറ്റിൽ തെങ്ങ് വീണ് വീട് രണ്ടായി പളർന്നു; നിസാരപരിക്കുകളോടെ ഗൃഹനാഥനും കുടുംബവും രക്ഷപ്പെട്ടു
അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു. മൂക്കന്നൂര്‍ പൂതംകുറ്റി നാല് സെന്റ് കോളനിയില്‍ പാണംപറമ്പില്‍ രാജുവിന്റെ വീടാണ് തകര്‍ന്നത്. രാജുവിനും ഭാര്യ രാധികയ്ക്കും പരിക്കേറ്റു. സംഭവസമയത്ത് വിദ്യാര്‍ഥികളായി രണ്ടു മക്കളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. വീട്ടുപറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും ദേഹത്ത് വീണാണ് രാജുവിനും ഭാര്യക്കും പരിക്കേറ്റത്. ഇരുവരെയും മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയ കേസ്; മാറി മാറി പണയം വയ്ക്കുന്നത് വളകൾ മാത്രം; ജീവനക്കാരുടെ സംശയം രേഖയെ കുടുക്കി
കൊച്ചി: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് പല തവണകളായി 32 ലക്ഷം രൂപ തട്ടിയ രണ്ടംഗ സംഘം പിടിയിലായ കേസില്‍ പ്രതി രേഖ മുൻപും നാലര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം മഞ്ഞുമ്മല്‍ മനക്കപ്പറമ്പില്‍ രേഖ(45), തൃപ്പൂണിത്തുറ സ്വദേശി ജയ് ഗണേഷ്(42) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സൈജു കെ. പോള്‍, എസ്ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. പല തവണകളായി വള മാത്രം പണയംവയ്ക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ്ഇ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. തട്ടിപ്പ് നടത്തിയത് ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍ മഞ്ഞുമ്മലില്‍ പ്രഗതി നഴ്സിംഗ് ഹോം എന്ന സ്ഥാപനത്തിന്റെ മറവിലാണ് രേഖ മുമ്പ് തട്ടിപ്പ് നടത്തിയത്. ഹോം നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ…
Read More