പെരുമ്പാവൂർ: കഞ്ചാവുമായി പിടികൂടിയ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ചു കൊണ്ടുവന്ന് വളർത്തുകയായിരുന്ന പേർഷ്യൻ പൂച്ചയെ കണ്ടെടുത്തു. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് സുനിലി(42)നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കണ്ടെത്തി.ഇതിനെകുറിച്ച് ചോദിച്ചപ്പോഴാണ് പൂച്ചയെ മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പറഞ്ഞത്. ഇയാൾ കഞ്ചാവ് വില്പന, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ ജോസി എം. ജോൺസൻ, വി.എം. ഡോളി, എസ്സിപിഒമാരായ അബ്ദുൾ മനാഫ്, കെ.പി. അമ്മിണി, സിബിൻ സണ്ണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read MoreCategory: Kochi
വാടയ്ക്ക് എടുത്ത കാർ ഉടമ അറിയാതെ വീണ്ടും വാടകയ്ക്ക് നൽകി ചലിച്ചിത്ര താരം പ്രിയങ്ക; കേസെടുത്ത് പോലീസ്
കൊച്ചി: വാടകയ്ക്ക് എടുത്ത കാര്‍ ഉടമയറിയാതെ നടി പ്രിയങ്ക വീണ്ടും വാടകയ്ക്ക് നല്‍കിയെന്ന പരാതിയില്‍ ഇന്നോവ ക്രിസ്റ്റ കാര്‍ പോലീസ് കണ്ടെടുത്തു. പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തോപ്പുംപടി സ്വദേശിയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ നടി പ്രിയങ്കയുടെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. പാലാരിവട്ടം സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മേയ് അഞ്ചിനാണ് പരാതിക്കാരന്റെ കൈയില്‍ നിന്ന് നടി കാര്‍ വാടകയ്ക്കെടുത്തത്. പിന്നീട് ഉടമ അറിയാതെ നടി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കി. വിവരമറിഞ്ഞ ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Read Moreഅജു അലക്സിനെതിരേ ബാലയുടെ പരാതി; സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുതുടങ്ങി
കൊച്ചി: യൂട്യൂബര്‍ അജു അലക്സിനെതിരേ (ചെകുത്താന്) നടന് ബാലയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചതായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി ബാല നല്കിയ പരാതിയില്‍ കോടതിയുടെ അനുമതിയോടെ പോലീസ് കേസ് എടുക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ അജുവിന്റെ മൊഴി രേഖപ്പെടുത്തും. തോക്കുമായെത്തി ഭീഷണിപ്പെടുത്തിയെന്ന അജുവിന്റെ സുഹൃത്തിന്റെ പരാതിയില്‍ നടന് ബാലയ്ക്കെതിരേ നേരത്തെ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.
Read Moreഭാഗ്യദേവത കൈവിട്ട് പോയില്ല; അച്ഛൻ വിറ്റ ടിക്കറ്റിന് മകന് ഒന്നാം സമ്മാനം
മൂവാറ്റുപുഴ: അച്ഛന്റെ കൈയിൽനിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റിന് മകന് ഒന്നാം സമ്മാനം. കടാതി പാങ്കുളങ്ങരമല കൃഷ്ണ വിലാസത്തിൽ രവീന്ദ്രൻ വിറ്റ കാരുണ്യ പ്ലസ് ലോട്ടറിക്കാണ് മകൻ രാജേഷ് കുമാറിന് കഴിഞ്ഞ ദിവസംനടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. അച്ഛന് സഹായമാകട്ടെ എന്നു കരുതി ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നെന്ന് ടൈൽസ് ജോലിക്കാരനായ രാജേഷ് പറഞ്ഞു. കോലഞ്ചേരി പ്രദേശത്തു നടന്നാണ് രവീന്ദ്രൻ ലോട്ടറി വിറ്റിരുന്നത്. നറുക്കെടുപ്പിന്റെ തലേന്ന് പണി കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ് അച്ഛന്റെ കൈയിൽനിന്നു രണ്ടു ടിക്കറ്റ് വാങ്ങിയിരുന്നു. ഇതിൽ പിഎ 409074 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുടുംബാംഗങ്ങളുമായി ആലോചിച്ച് സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുമെന്ന് രാജേഷ് പറഞ്ഞു. ബ്യൂട്ടീഷ്യനായ ഇന്ദുവാണ് ഭാര്യ. മക്കൾ: മനു, ജിനു.
Read Moreവേണ്ടാഞ്ഞിട്ട് ഉപേക്ഷിച്ചതോ.! വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 85 ലക്ഷത്തിന്റെ സ്വർണം കണ്ടെത്തി
നെടുമ്പാശേരി: വിമാനത്തിന്റെ ശുചിമുറിയിൽനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 85 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. ഇന്ന് രാവിലെ 7.18 ന് അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിമാന ജീവനക്കാർ വിവരം നൽകിയതനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് കൂടുതൽ അന്വേഷണമാരംഭിച്ചു. ഈ വിമാനം നെടുമ്പാശേരിയിൽനിന്നും അഭ്യന്തര സെക്ടറിൽ തുടർ സർവീസ് നടത്തുന്നതാണ്. ആഭ്യന്തര യാത്രക്കാരനായി വിമാനത്തിൽ കയറുന്ന വ്യക്തി വഴി ആഭ്യന്തര ടെർമിനൽ വഴി കസ്റ്റംസ് പരിശോധന കൂടാതെ സ്വർണം പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം 12ന് ഇതേ വിമാനത്തിന്റെ സീറ്റിന്റെ പിന്നിലെ മാഗസിൻ സൂക്ഷിക്കുന്ന അറയിൽനിന്നും 83 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഡിആർഐ വിഭാഗത്തിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അന്ന് സ്വർണം…
Read Moreസ്വർണഖനി പണമിടപാട് തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു; മൂന്ന് പേർ പിടിയിൽ
ആലുവ: ആഫ്രിക്കയിലെ സ്വർണഖനി പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. ആലുവ കുട്ടമശേരി സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ട് പോയി ആലപ്പുഴയിൽ ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോയ കാറും മൂന്ന് പ്രതികളേയും ആലപ്പുഴ പോലീസ് ആലുവ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. കാലിന് പരിക്കേറ്റ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളായ ആലുവ മുപ്പത്തടം അബ്ദുൾ മുഹാദ്, കിരൺ, ദേശം സ്വദേശി പ്രസാദ് എന്നിവരാണ് ആലപ്പുഴയിൽ പോലീസിന്റെ പിടിയിലായത്. ആലുവ തോട്ടക്കാട്ടുകര സ്വദേശി എഡ്വിൻ ജോൺസൺ, കമൽ എന്നിവർക്കായാണ് പ്രതികൾ യുവാവിനെ രാത്രി തട്ടിക്കൊണ്ടുപോയത്. പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തിൽ ആലപ്പുഴ വെള്ളക്കിണർ മേഖലയിൽ ബിലാലിനെ ഉപേക്ഷിക്കുകയായിരുന്നു. വാഹനം അരൂരിൽ വച്ചാണ് പിടികൂടിയത്. പിന്നിട് ആലുവ പോലീസിന് കൈമാറുകയായിരുന്നു. ബിലാലിന്റെ പിതാവ് അഷറഫ് ആഫ്രിക്കയിൽ രണ്ട് വർഷം മുന്‍പ് 10 കോടി രൂപ നിക്ഷേപിച്ച്…
Read Moreഇരുമ്പനത്തെ ഫ്ലാറ്റിൽ ചീട്ടുകളി; നാല് ലക്ഷം രൂപയുമായി ചീട്ടുകളിസംഘം പിടിയിൽ
തൃപ്പൂണിത്തുറ: ഇരുമ്പനത്തെ ഫ്ലാറ്റിൽനിന്നും നാല് ലക്ഷം രൂപയുമായി വൻ ചീട്ടുകളി സംഘത്തെ പിടികൂടി. സീപോർട്ട്-എയർപോർട്ട് റോഡിൽ ഇരുമ്പനം മനയ്ക്കപ്പടിയിലുള്ള ഫ്ലാറ്റിൽനിന്നാണ് പണം വച്ചു ചീട്ടുകളിച്ച 14 പേരെയും ഇതിന് സൗകര്യങ്ങളൊരുക്കി നൽകിയ രണ്ട് പേരെയും ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ചീട്ടു കളിച്ചിരുന്ന മൂവാറ്റുപുഴ മാറാടി സ്വദേശി രഞ്ജിത്, തൊടുപുഴ കുമാരമംഗലം സ്വദേശി റഹിം, കാരിക്കോട് സ്വദേശി ഷെരീഫ്, മാപ്പുങ്കൽ സ്വദേശി ലിനോ ചെറിയാൻ, വണ്ണപ്പുറം സ്വദേശി ജോബി ജോർജ്, കല്ലൂർക്കാട് സ്വദേശി അമൽ, പിറവം സ്വദേശികളായ ജോബി വർഗീസ്, വിപിൻ, പാഴൂർ സ്വദേശി എൽദോ പോൾ, കട്ടപ്പന സ്വദേശി റിജോ സ്റ്റീഫൻ, ഊരമന സ്വദേശികളായ മെൽബിൻ, സാജു, തിരുവാണിയൂർ സ്വദേശി എൽദോ ചാക്കോ, എരൂർ സ്വദേശി മുത്തുരാമൻ എന്നിവരും ചീട്ടുകളിക്ക് സൗകര്യങ്ങൾ ഒരുക്കി നൽകിയ ഇരുമ്പനം കർഷക കോളനിയിൽ വിനോദ്, സുധീഷ് എന്നിവരുമാണ് പിടിയിലായത്.\\ രഹസ്യ…
Read Moreകരയിപ്പിച്ച് മടക്കം; ചിരിയുടെ മാന്ത്രികൻ സിദ്ദിഖിന് യാത്രാമൊഴി നൽകി ആയിരങ്ങൾ
കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന് സിദ്ദിഖി(63)ന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ഇന്നലെ രാത്രി 9.10 ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദേഹത്തിന്റെ അന്ത്യം. ഏതാനും ദിവസങ്ങളായി ന്യൂമോണിയയും കരള്‍ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗാവസ്ഥ കുറഞ്ഞുവരുന്നതിനിടെയായിരുന്നു ഹൃദയാഘാതമുണ്ടായത്. പിന്നീട് എക്മോ സപ്പോര്‍ട്ടില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ 8.30 ഓടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചു. സ്റ്റേഡിയത്തിനു മുന്നില്‍ രാവിലെ മുതല്‍ കൊച്ചിയിലെ പൗരാവലി തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ ഒരു നോക്ക് കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. സിദ്ദിഖിനൊപ്പം എന്നും ഉണ്ടായിരുന്ന സംവിധായകന് ലാലും കലാഭവന്‍ കെ.എസ് പ്രസാദും മൃതദേഹത്തെ അനുഗമിച്ചിരുന്നു. തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാപ്രവര്‍ത്തകര്‍ രാവിലെത്തന്നെ അവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയറാം, മുകേഷ്,…
Read Moreഅഞ്ചുവയസുകാരിയുടെ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി; അന്വേഷണം അവസാനഘട്ടത്തിൽ
ആലുവ: അഞ്ചുവയസുകാരിയുടെ കൊലപാതക കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ഇന്നലെ നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനായതായി ഇന്നു ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (സിറ്റ്) യോഗം വിലയിരുത്തി. ഡൽഹിയിലും ബീഹാറിലുമെത്തിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി പ്രതി അസ്ഫാഖിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. 2018 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ തുടങ്ങും മുമ്പ് അസ്ഫാഖ് ഡൽഹി വിടുകയായിരുന്നു. ഈ കേസിൽ അസ്ഫാഖ് പിടികിട്ടാപ്പുള്ളിയാണ്. ബീഹാർ സ്വദേശിയാണെന്നാണ് പ്രതിയുടെ ആധാർ കാർഡിലുള്ളത്. എന്നാൽ മേൽവിലാസത്തിൽ മറ്റൊരാളുടെ കെയർ ഓഫ് ആണ്. അതിനാൽ അസ്ഫാഖിന്റെ യഥാർഥ ബന്ധുക്കളെ കണ്ടെത്താനും ശ്രമമുണ്ട്. ഡൽഹി കേസിനും ആലുവ സംഭവത്തിനുമിടയിൽ അസ്ഫാക്ക് എവിടെയായിരുന്നെന്നോ എന്ത് ചെയ്യുകയായിരുന്നെന്നോ കണ്ടെത്താനായിട്ടില്ല. മൂന്ന് മാസത്തോളം ഉളിയന്നൂർ കുഞ്ഞുണ്ണിക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി മാത്രമേ പോലീസിന് വിവരം ലഭിച്ചിട്ടുള്ളൂ. ജൂലൈ…
Read Moreപ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് പീഡനം; ചെന്നൈയിലൊളിച്ച തോപ്പുംപടിക്കാരൻ യൂലിസ് പീറ്ററെ പൊക്കി പോലീസ്
കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തോപ്പുംപ്പടി, നസ്രത്ത് സ്വദേശി നിൻസൺ എന്നു വിളിക്കുന്ന ലൂയിസ് പീറ്റർ (27) ആണ് പിടിയിലായത്. ചെന്നൈയിൽ നിന്നും തോപ്പുംപടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസെടുത്തെ വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതി വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എസിപി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്. ഐ സെബാസ്റ്റ്യൻ .പി.ചാക്കോ, എഎസ്ഐമാരായ ശ്രീകുമാർ, ഉത്തംകുമാർ, അനിൽകുമാർ, സിപിഒമാരായ ബിബിൻ മോൻ, വിശാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More