കൊച്ചി: കടല്‍ കടന്നുവന്നവനാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കളമശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ആശങ്കയില്ല. മനഃസാക്ഷിക്കു മുന്നില്‍ ഒരിക്കലും തെറ്റുകാരനല്ല. തെളിവുണ്ടെങ്കില്‍ പുറത്തു കൊണ്ടുവരട്ടെ. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജീവിതത്തിലും രാഷ്ട്രീയത്തിലും കൈക്കൂലി വാങ്ങാത്ത ആളാണ് താനെന്നും സുധാകരന് പറഞ്ഞു.
Read MoreCategory: Kochi
പതിനൊന്നു വയസുകാരിയുടെ ആത്മഹത്യ; അടുത്ത ബന്ധുവിനെ പോലീസ് ചോദ്യംചെയ്തു; പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്
വൈപ്പിൻ: ഞാറക്കലിൽ പട്ടാപ്പകൽ 11കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടുത്ത ബന്ധുവിനെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാർ റൂറൽ എസ്പിക്ക് നൽകിയ പരാതിയെതുടർന്നാണ് പോലീസിന്റെ നടപടി. കൂടാതെ പെൺകുട്ടിയുടെ വീട്ടുകാരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണത്തിലാണ്. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹമായി ഒന്നും പ്രതിപാദിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഞാറക്കൽ വടക്കേടത്ത് രാജന്റെ മകൾ ശിവപ്രിയയാണ് മരിച്ചത്. കഴിഞ്ഞ മാസം 29നാണ് ശിവപ്രിയയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബന്ധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്.
Read Moreതെരുവുനായ കുറുകെ ചാടി; നിയന്ത്രണംവിട്ട ബൈക്ക് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് വീണു; യാത്രികന് ദാരുണാന്ത്യം
കൊച്ചി: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. എറണാകുളം മൂലമ്പിളളി ഒളിപ്പറമ്പില്‍ വീട്ടില്‍ സില്‍ട്ടൺ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് കണ്ടെയ്നര്‍ റോഡില്‍ കോതാട് നിഹാര റിസോര്‍ട്ടിനു സമീപമായിരുന്നു അപകടം. ഫിറ്ററായി ജോലി ചെയ്യുന്ന സില്‍ട്ടണ്‍ മൂലമ്പിള്ളിയിലെ വീട്ടില്‍നിന്ന് കളമശേരിയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. തെരുവുനായ വരുന്നതു കണ്ട് ബൈക്കിന്റെ വേഗത കുറച്ചെങ്കിലും നായ ച്രക്രത്തിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് തെറിച്ചു പോയി. ലോറി കയറി യുവാവ് തല്‍ക്ഷണം മരിച്ചു. വരാപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റൈറ്റണ്‍-ഷീബ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയതാണ് സില്‍ട്ടണ്‍.
Read Moreവാക്കുതർക്കത്തിനിടെ മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റു മരിച്ച സംഭവം: മലയാളി സുഹൃത്ത് പോലീസ് പിടിയിൽ
കൊച്ചി: വാക്കു തര്‍ക്കത്തെത്തുടര്‍ന്നു ലണ്ടനില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. കായകുളം കുത്തിത്തുരുവ് സ്വദേശികളും ഇപ്പോൾ എറണാകുളം പനന്പള്ളി നഗറിൽ താമസക്കാരുമായ ശശികുമാറിന്റെയും-ശ്രീദേവിയുടെയും മകൻ അരവിന്ദ് (37) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.വ്യാഴാഴ്ച അര്‍ധരാത്രിയോടെ സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്മാന്വേ ജംഗ്ഷനു സമീപമുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. ഫ്ളാറ്റില്‍വച്ച് അരവിന്ദും സുഹൃത്തും തമ്മിൽ തര്‍ക്കം രൂക്ഷമാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒപ്പമുള്ള മറ്റു സുഹൃത്തുക്കളാണ് സംഭവം പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ അരവിന്ദ് മരിച്ചു. ഫ്ളാറ്റില്‍ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.
Read Moreശ്രീനിജന് കളത്തിനു പുറത്തേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ സംഭവത്തിൽ എംഎൽഎയ്ക്കെതിരെ നടപടി
കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തില്‍ പി.വി. ശ്രീനിജന് എംഎല്‍എയ്ക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം നേതൃത്വം. സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്രീനിജനെ നീക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ശ്രീനിജന്റെ നിര്‍ദേശപ്രകാരമാണ് സെലക്ഷന് ട്രയല്‍സ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പൂട്ടിയിട്ടതെന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി എത്തിയ നൂറു കണക്കിന് കുട്ടികളാണ് ഗ്രൗണ്ടിനു പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നത്. ഭക്ഷണമോ ശുചിമുറി സൗകര്യമോ ഇല്ലാതെ ട്രയല്‍സിനെത്തിയ കുട്ടികള്‍ ബുദ്ധിമുട്ടിയത് വാര്‍ത്തയായിരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക കുടിശിക നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് കുട്ടികളെ ബുദ്ധിമുട്ടിച്ചുള്ള എംഎല്‍എയുടെ നടപടി. എന്നാല്‍ വാടക കൃത്യമായി തന്നിട്ടുണ്ടെന്നു സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കിയതോടെ വിവാദം പാര്‍ട്ടിക്കും…
Read More“കണ്ണൂരും കാസര്‍ഗോഡും സിപിഎമ്മിന് അക്രമസിദ്ധാന്തം’; തൃക്കരിപ്പൂരിലെ ദുരനുഭവങ്ങളുമായി എം.പി. ജോസഫിന്റെ പുസ്തകം വരുന്നു
സ്വന്തം ലേഖകന്‍കൊച്ചി: “കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎമ്മിന് അക്രമസിദ്ധാന്തത്തില് അധിഷ്ഠിതമായ പ്രവര്‍ത്തനരീതിയാണ്. മലബാര്‍ ഇതര ജില്ലകളിലുള്ളവര്‍ക്കു ആ പാര്‍ട്ടിയുടെ മുഖംമൂടി ധരിച്ച പൊയ്മുഖം മാത്രമേ കാണാനാകൂ. അടിയും കുത്തും വെട്ടും കൊലയും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മലബാറിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി’… അന്തരിച്ച കേരള കോൺഗ്രസ് എം നേതാവ് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ് എഴുതിയ “തൃക്കരിപ്പൂര്‍ ചോരപുരണ്ട കഥകള്‍ പറയുമ്പോള്‍-ഒരു ഐഎഎസുകാരന്റെ ഇലക്ഷന് സെല്‍ഫി’ എന്ന പുസ്തകത്തിലേതാണ് ഈ പരാമര്‍ശം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന എം.പി. ജോസഫ്, ഇലക്ഷന് നാളുകളില്‍ തനിക്ക് സിപിഎമ്മില്‍നിന്ന് അനുഭവിക്കേണ്ടിവന്ന യാതനകളും ദുരനുഭവങ്ങളും ഉള്ളടക്കമാക്കിയാണു പുസ്തകം രചിച്ചിട്ടുള്ളത്. “കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎം ശക്തിയാര്‍ജിക്കുന്നത് അക്രമത്തിലൂടെയാണ്. എതിര്‍ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുക, എതിരാളികളെ…
Read Moreഗ്രൂപ്പ് പോര്, നേതാക്കളെ പൂട്ടാന്‍ കേസ്; വിഷമവൃത്തത്തില്‍ കോണ്‍ഗ്രസ്
സിജോ പൈനാടത്ത് കൊച്ചി: ഇടവളേയ്ക്കുശേഷം ഗ്രൂപ്പു രാഷ്ട്രീയം പരസ്യമായി തലപൊക്കിയതും പ്രധാന നേതാക്കളെ പൂട്ടാന്‍ സര്‍ക്കാര്‍ കേസുകള്‍ കടുപ്പിച്ചതും സംസ്ഥാനത്തു കോണ്‍ഗ്രസിനെ അസാധാരണമായ വിഷമവൃത്തത്തിലാക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കുശേഷം പാര്‍ട്ടിയ്ക്കു പുതിയ പ്രതിഛായ നല്‍കാനുള്ള ശ്രമങ്ങളുമായി മുന്നിലുള്ള പ്രബല നേതാക്കള്‍ക്കെതിരേയുള്ള കേസിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നത് ഗ്രൂപ്പ് പോരിനിടയില്‍ അത്ര എളുപ്പമാവില്ലെന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിയില്‍ സാമ്പത്തികമായ ക്രമക്കേടു നടന്നെന്ന ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് കേസിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേന്ദ്രാനുമതിയില്ലാതെ വിദേശത്തുനിന്നു പണം പിരിച്ചെന്നാണ് ആരോപണം. ആരോപണത്തില്‍ കഴമ്പില്ലെന്നു സതീശന് നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. എങ്കിലും വിജിലന്‍സ് കേസുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണു സര്‍ക്കാര്‍ നീക്കം. മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ…
Read Moreഎംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍; സമീര യുവാവുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയവഴി
കൊച്ചി: 560 മില്ലി ഗ്രാം എംഡിഎംഎയുമായി ബംഗളൂരു സ്വദേശിനിയെയും ആണ് സുഹൃത്തിനെയും കളമശേരി പോലീസ് പിടികൂടി. ആലങ്ങാട് മാളികംപീടിക മനത്താട്ട് വീട്ടില്‍ എം.എം. തൗഫീഖ്(25), ഇയാളുടെ സുഹൃത്ത് ബംഗളൂരു കെഎച്ച്ബി ക്വാര്‍ട്ടേഴ്സ് സമീരാ ബി(23) എന്നിവരെയാണ് കളമശേരിയിലെ ലോഡ്ജില്‍നിന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരുടെ കൈയില്‍നിന്ന് 560 മില്ലി എംഡിഎംഎ പോലീസ് കണ്ടെടുത്തു.സമീര നേരത്തെ കൊച്ചിയില്‍ പഠിച്ചിരുന്നു. എന്നാല്‍ തൗഫീഖുമായി സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് എംഡിഎംഎ എവിടെനിന്നു ലഭിച്ചുവെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്ഐ നജീബ്, എഎസ്ഐ ബദര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreമാര്‍ക്ക് ലിസ്റ്റ് വിവാദം ! ആര്‍ഷോയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തുള്ള ആര്‍ഷോ കൊച്ചിയിലെത്തിയാലുടന്‍ അദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയില്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആര്‍ഷോയുടെ ആരോപണം. കോളജ് പ്രിന്‍സിപ്പല്‍ അടക്കമുളളവരെ എതിര്‍കക്ഷിയാക്കിയാണ് കേസ്. എന്നാല്‍ ആര്‍ഷോയുടെ പേര് വിജയിച്ചവരുടെ പട്ടികയില്‍ കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിംഗ് കൗണ്‍സില്‍ അറിയിച്ചിരുന്നു.
Read Moreമഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖ; കേസ് അഗളി പോലീസിനു കൈമാറി; വിദ്യയെ കണ്ടെത്താനാവാതെ പോലീസ്
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ കേസ് അഗളി പോലീസിനു കൈമാറി. വിദ്യയ്ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും രേഖകളും അഗളി പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ കൊണ്ടുപോയതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. സംഭവത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച കോളജ് അഗളി പോലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് കേസ് അവിടേയ്ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഹാരാജാസ് പ്രിന്‍സിപ്പല്‍ വ്യാജ രേഖ സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അഗളി പോലീസിന് കൈമാറിയത്.ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി…
Read More