പതിനൊന്നു വയസുകാരിയുടെ  ആ​ത്മ​ഹ​ത്യ; അ​ടു​ത്ത ബ​ന്ധു​വി​നെ പോ​ലീ​സ് ചോ​ദ്യംചെ​യ്തു; പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്


വൈ​പ്പി​ൻ: ഞാ​റ​ക്ക​ലി​ൽ പ​ട്ടാ​പ്പ​ക​ൽ 11കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്തു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടു​കാ​ർ റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. കൂ​ടാ​തെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ദു​രൂ​ഹ​മാ​യി ഒ​ന്നും പ്ര​തി​പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഞാ​റ​ക്ക​ൽ വ​ട​ക്കേ​ട​ത്ത് രാ​ജ​ന്‍റെ മ​ക​ൾ ശി​വ​പ്രി​യ​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 29നാ​ണ് ശി​വ​പ്രി​യ​യെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ബ​ന്ധു​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment