മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ രേ​ഖ; കേ​സ് അ​ഗ​ളി പോ​ലീ​സി​നു കൈ​മാ​റി; വിദ്യയെ കണ്ടെത്താനാവാതെ പോലീസ്

കൊ​ച്ചി: ഗ​സ്റ്റ് ല​ക്ച​റ​റാ​കാ​ന്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ. ​വി​ദ്യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​വ​ര്‍​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ഗ​ളി പോ​ലീ​സി​നു കൈ​മാ​റി.

​വിദ്യ​യ്‌​ക്കെ​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ എ​ഫ്‌​ഐ​ആ​റും രേ​ഖ​ക​ളും അ​ഗ​ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന​ലെ കൊ​ണ്ടു​പോ​യ​താ​യി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ വ്യാ​ജ​രേ​ഖ സ​മ​ര്‍​പ്പി​ച്ച കോ​ള​ജ് അ​ഗ​ളി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണ് കേ​സ് അ​വി​ടേ​യ്ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മ​ഹാ​രാ​ജാ​സ് പ്രി​ന്‍​സി​പ്പ​ല്‍ വ്യാ​ജ രേ​ഖ സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​ സേ​തു​രാ​മ​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഈ ​റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ഗ​ളി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.ഈ ​മാ​സം ര​ണ്ടി​നു പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി ആ​ര്‍​ജി​എം ഗ​വ. കോ​ള​ജി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​നു വി​ദ്യ ര​ണ്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

2018 ജൂ​ണ്‍ 4 മു​ത​ല്‍ 2019 മാ​ര്‍​ച്ച് 31 വ​രെ​യും 2020 ജൂ​ണ്‍ 10 മു​ത​ല്‍ 2021 മാ​ര്‍​ച്ച് 31 വ​രെ​യും മ​ഹാ​രാ​ജാ​സി​ലെ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ല്‍ പ​ഠി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​യി​ല്‍ പ​റ​യു​ന്ന​ത്.

ആ​ദ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ കാ​ല​യ​ള​വി​ല്‍ വി​ദ്യ യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​ഹാ​രാ​ജാ​സി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഇ​ന്റ​ര്‍​വ്യൂ പാ​ന​ലി​ലു​ള്ള​വ​ര്‍ ലോ​ഗോ​യും സീ​ലും ക​ണ്ടു സം​ശ​യം തോ​ന്നി മ​ഹാ​രാ​ജാ​സ് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

മ​ഹാ​രാ​ജാ​സ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ല്‍ 10 വ​ര്‍​ഷ​മാ​യി ഗ​സ്റ്റ് ല​ക്ച​റ​ര്‍​മാ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. വി​വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment