കൊച്ചി: ചലച്ചിത്ര വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയില്‍ ജില്ലാ രജിസ്ട്രാര്‍ പരിശോധന തുടങ്ങി. അസോസിയേഷന് നേതൃത്വം സിനിമാ നിര്‍മാതാക്കളില്‍നിന്ന് ഏഴുകോടി രൂപ വെട്ടിച്ചതായാണ് വിവരം. സിനിമാ പോസ്റ്ററുകള്‍ സീല്‍ ചെയ്തു നല്കുന്നതിലുള്പ്പെടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള 12 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.2013 മുതലുള്ള വരവു ചെലവു കണക്കുകള്‍, ബാലന്‍സ് ഷീറ്റ്, മിനിറ്റ്സ് ബുക്ക്, രസീത് രജിസ്റ്ററുകള്‍, ചെക്ക് ബുക്കുകള്‍, ബാങ്ക് ഡിപ്പോസിറ്റ് വിവരങ്ങള്‍, അംഗത്വ രജിസ്റ്റര്‍, അനുബന്ധ രേഖകള്‍ എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. സംഘടനയില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി എന്‍. മനോജ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ.എ.…
Read MoreCategory: Kochi
കൊച്ചിയിൽ റേസിംഗിനിടെ ബൈക്ക് മെട്രോ തൂണിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
കൊച്ചി: നഗരത്തില്‍ റേസിംഗിനെത്തിയ യുവാക്കള്‍ ഓടിച്ച ബൈക്ക് മെട്രോ തൂണിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി മുരിക്കാശേരി മൂങ്ങാപ്പാറ തുരുത്തില് വീട്ടില്‍ അനന്തു സാബു(21), പാലക്കാട് കൈരടി മാങ്കുറുശി വീട്ടില്‍ ഉണ്ണിക്കുട്ടന്(20) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ മെട്രോ തൂണിലാണ് ബൈക്ക് ഇടിച്ചത്.ഇരുവരും നഗരത്തില്‍ കറങ്ങി ബൈക്ക് റേസിംഗ് നടത്താനായി എറണാകുളത്ത് എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനന്തുവാണ് ബൈക്ക് ഓടിച്ചത്. അപകടം ഉണ്ടായ ഉടന്‍ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എളമക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണം; വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍ നടപടിക്കൊരുങ്ങുന്നു. ബാര്‍ കൗണ്‍സില്‍ സ്വമേധയാ എടുത്ത പരാതി പരിശോധിക്കാന്‍ അച്ചടക്ക സമിതിക്ക് നിര്‍ദേശം നല്കി. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍നിന്ന് വന്‍തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാന് യുട്യൂബ് ചാനലിലൂടെയാണ് പരാമര്‍ശം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. സൈബിക്കെതിരായ പരാതി തള്ളിഅതേസമയം, അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരായ ഒരു പരാതി കേരളാ ബാര്‍ കൗണ്‍സില്‍ തളളി. ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടുളള ആരോപണത്തിലാണ് സൈബിയ്ക്കെതിരെ നടപടി വേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 2013ല്‍ നടന്നതായി പറയുന്ന കേസില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്…
Read Moreപരിചയക്കാരനെ സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം; പണം തട്ടിച്ചകേസിൽ ഒളിവില്‍ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപേരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. എബനേസര്‍, ശ്രീരാജ് എന്നിവരെ കണ്ടെത്തുന്നതിനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. എബനേസര്‍ പോക്സോ, മോഷണക്കേസുകളിലും ശ്രീരാജ് മോഷണക്കേസുകളിലും പ്രതിയാണ്. മുളവുകാട് പള്ളത്തില്‍ പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തില്‍ വീട്ടില്‍ അക്ഷയ് (19), ചുള്ളിക്കല്‍ വീട്ടില്‍ കെ.എ. സാജു (27), വേവുകാട് വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (37), കുറ്റിക്കപ്പറമ്പില്‍ ആന്റണി ലൂയിസ് കൊറായ (49) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി മുന്‍ പരിചയമുള്ള പാലക്കാട് സ്വദേശിയെ ഒന്നാംപ്രതി പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് അവശനാക്കി പണം കവര്‍ന്നതാണ് കേസ്. പ്രതികളില്‍ നിന്നും രക്ഷപെട്ട് തൊട്ടടുത്തുള്ള വീട്ടിലെത്തിയ യുവാവ് പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുളവുകാട് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍…
Read Moreഎൻഐഎ എല്ലാം ചോദിച്ചറിഞ്ഞോ? എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. ഇന്നു വൈകിട്ടോടെ ഇയാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടിനായിരുന്നു ഏഴു ദിവസത്തേക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഷാരൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പെട്രോള്‍ പമ്പിലും റെയില്‍വെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യുന്നത്. ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണം സംഘം ഇയാളില്‍നിന്ന് ശേഖരിച്ചതായാണ് വിവരം. കഴിഞ്ഞ…
Read Moreകളമശേരിയിൽ ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം; 27 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടത് കോട്ടയത്തേക്ക് വരുകയായിരുന്ന ബസ്
കളമശേരി: കളമശേരി കുസാറ്റ് സിഗ്നലിനു സമീപം ദേശീയപാതയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു 27 പേർക്ക് പരിക്ക്. ഇന്ന് വെളുപ്പിന് അഞ്ചോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 10 പേരെ കളമശേരി മെഡിക്കൽ കോളജിലും 17 പേരെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുള്ളത്. വാഹനത്തിൽ 37 പേർ ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ആറു പുരുഷന്മാരും എട്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണുള്ളത്. അപകടത്തിൽ ആരുടേയും നില ഗുരുതരമല്ല. കാസർഗോഡുനിന്നു കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreമയക്കാൻ കഞ്ചാവ് മിഠായിയും; കൊച്ചിയിൽ മിഠായിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായ കേസിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ…
കൊച്ചി: കഞ്ചാവ് അടങ്ങിയ മിഠായിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായ കേസില്‍ പ്രതി കഞ്ചാവ് മിഠായി എത്തിച്ചിരുന്നത് പശ്ചിമ ബംഗാളില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് വസ്റ്റ് ബംഗാള്‍ സ്വദേശിയായ അര്‍ഷാദ് ആലത്തെ (18)ആണ് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങളും ഇയാളുടെ കൈയില്‍നിന്ന് കണ്ടെത്തി. ഇയാളുടെ പക്കല്‍ നിന്നും 40 കഞ്ചാവ് മിഠായികളും 40 പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്. ചേരാനല്ലൂര്‍ ഫെറി റോഡ് ഭാഗത്ത് മയക്കുമരുന്നുകള്‍ വില്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്പന നടത്തുന്നതിനായിട്ടാണ് വെസ്റ്റ് ബംഗാളില്‍ നിന്നു കഞ്ചാവ് മിഠായികള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreഎലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാറൂഖ്
കൊച്ചി: എന്‍ഐഎ കസ്റ്റഡിയില്‍ ലഭിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് വിവരം. രണ്ടു ദിവസമായി എന്‍ഐഎ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കേരള പോലീസിനു നല്കിയ മൊഴികള്‍ ഷാറൂഖ് ആവര്‍ത്തിക്കുകയാണെന്നാണ് വിവരം. ഇയാളുടെ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് എന്‍ഐഎയുടെ ശ്രമം. തീ വയ്പ്പിനുശേഷം കണ്ണൂരില്‍ നിന്ന് കടന്നു കളഞ്ഞതുമുതല്‍ അറസ്റ്റിലാകുന്നതുവരെയുള്ള വിവരങ്ങളാണ് എന്‍ഐഎ ഇയാളില്‍ നിന്ന് തേടുന്നത്. ഡല്‍ഹി ജാമിയാനഗര് ഷഹീന്‍ബാഗില്‍ നിന്നു പുറപ്പെട്ട പ്രതി കേരളത്തില്‍ എത്തിയതുവരെയുള്ള മുഴുവന്‍ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. കേസില്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന തെളിവുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള വിവര ശേഖരണവും ഷാറൂഖ് സെയ്ഫിയില്നിന്ന് നടത്തുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും ചോദ്യം ചെയ്യല്‍ പരിധിയില്‍…
Read Moreവേഗ യാത്രക്കായി ആരംഭിച്ച വന്ദേഭാരത് സമയനഷ്ടമുണ്ടാക്കുന്നു; പരാതിയുമായി യാത്രക്കാര്‍
കൊച്ചി: വേഗ യാത്രക്കായി ആരംഭിച്ച വന്ദേഭാരത് സര്‍വീസ് സമയനഷ്ടമുണ്ടാക്കുന്നെന്ന പരാതിയുമായി ട്രെയിന്‍ യാത്രക്കാര്‍. ലോക്കല്‍ ട്രെയിനുകളുടെ സമയത്തില്‍ തോന്നിയപടി മാറ്റം വരുത്തിയും സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്താതെ മറ്റ് ട്രെയിനുകളുടെ സമയം കവര്‍ന്നെടുത്തുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നതെന്നാണ് ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പറയുന്നത്. 25 മുതല്‍ 30 മിനിറ്റ് വരെയാണ് വന്ദേഭാരത് കടന്നുപോകാന്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ചു തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ട്രെയിനുകള്‍ ഇത്രയും കൂടുതല്‍ സമയം കാത്തുകിടക്കേണ്ടി വരുന്നത്. കാലഹരണപ്പെട്ടുപോയ സിഗ്നല്‍ സംവിധാനങ്ങളാണ് ഡിവിഷന് ഇപ്പോഴും പിന്തുടരുന്നത്. വന്ദേഭാരതിന് നല്കുന്ന അമിത പ്രാധാന്യമാണ് യാത്രക്കാരെ വലയ്ക്കുന്നതെന്നും, ഇക്കാര്യം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ പാടെ അവഗണിച്ചാണ് റെയില്‍വേ പുതിയ സമയക്രമം പ്രഖ്യാപിച്ചതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. കാസര്‍ഗോഡ് നിന്നുള്ള മടക്കയാത്രയില്‍ 07.08നാണ് എറണാകുളം ടൗണില്‍…
Read Moreകടലിൽനിന്ന് കായലിലേക്ക് വിരുന്നു വന്ന ചാളക്കൂട്ടങ്ങൾ; വൈപ്പിൻ ജങ്കാർജെട്ടിയിലെ ചാളക്കൂട്ടങ്ങളെ വാരിയെടുത്ത് നാട്ടുകാർ
വൈപ്പിൻ: നിനച്ചിരിക്കാതെ കടലിൽനിന്ന് കായലിലേക്ക് വിരുന്നു വന്ന ചാളക്കൂട്ടങ്ങൾ ഫോർട്ടുവൈപ്പിൻ, ഫോർട്ടുകൊച്ചി ജെട്ടികളിൽ ചാകരയുടെ പ്രതീതിയുണർത്തി. കൊച്ചി അഴിയിലൂടെ കായലിനു മേലെ മഴ പെയ്യും പോലെ കിഴക്കോട്ട് പെയ്ത് നീങ്ങിയ ചാളക്കൂട്ടങ്ങൾ രണ്ടായി പിരിഞ്ഞ് ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടി ഭാഗത്തേക്കും, വൈപ്പിൻ ജങ്കാർജെട്ടി ഭാഗത്തേക്കും തിരിയുകയായിരുന്നു. കരയിലേക്ക് അടിഞ്ഞെത്തിയതോടെ നാട്ടുകാർക്കും, അതുവഴി വന്ന യാത്രക്കാർക്കും അത്ഭുതമായി. കരയിലേക്ക് ചാടി വീഴുന്ന ചാളകൾ ആളുകൾ കൂട്ടത്തോടെ പെറുക്കാൻ തുടങ്ങിയതോടെ ബഹളമയമായി. ഈ സമയത്തുതന്നെ നേരെ പടിഞ്ഞാറ് കടൽ തീരത്തും ചാളകൂട്ടം ഇരച്ചു കയറി. അഴിമുഖത്തെ ചീനവലക്കാർക്കും ചാളക്കോള് കിട്ടി. വാരിയെടുത്തവർക്ക് 500 മുതൽ 2000 രൂപയ്ക്ക് വരെ ചാള ലഭിച്ചു. യാത്രക്കാർ പലരും ചാള കിറ്റുകളിലാക്കി വീടുകളിലേക്കും കൊണ്ടുപോയി.
Read More