എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ്; എ​ന്‍​ഐ​എയുടെ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കാ​തെ ഷാ​റൂ​ഖ്


കൊ​ച്ചി: എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി ചോ​ദ്യം ചെ​യ്യ​ലി​നോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​വ​രം. ര​ണ്ടു ദി​വ​സ​മാ​യി എ​ന്‍​ഐ​എ സം​ഘം ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

എ​ന്‍​ഐ​എ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ര​ള പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി​ക​ള്‍ ഷാ​റൂ​ഖ് ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളു​ടെ മൊ​ഴി​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ ശ്ര​മം.

തീ ​വ​യ്പ്പി​നു​ശേ​ഷം ക​ണ്ണൂ​രി​ല്‍ നി​ന്ന് ക​ട​ന്നു ക​ള​ഞ്ഞ​തു​മു​ത​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​തു​വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ ഇ​യാ​ളി​ല്‍ നി​ന്ന് തേ​ടു​ന്ന​ത്.

ഡ​ല്‍​ഹി ജാ​മി​യാ​ന​ഗ​ര്‍ ഷ​ഹീ​ന്‍​ബാ​ഗി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട പ്ര​തി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​തു​വ​രെ​യു​ള്ള മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കേ​സി​ല്‍ തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന തെ​ളി​വു​ണ്ടെ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള വി​വ​ര ശേ​ഖ​ര​ണ​വും ഷാ​റൂ​ഖ് സെ​യ്ഫി​യി​ല്‍​നി​ന്ന് ന​ട​ത്തു​ന്നു​ണ്ട്. മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തും ചോ​ദ്യം ചെ​യ്യ​ല്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും.

ഏ​പ്രി​ല്‍ ര​ണ്ടി​ന് ഷൊ​ര്‍​ണൂ​രി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍​നി​ന്ന് ഇ​യാ​ള്‍ പെ​ട്രോ​ള്‍ വാ​ങ്ങി​യ​താ​യും തു​ട​ര്‍​ന്ന് ലൈ​റ്റ​ര്‍ വാ​ങ്ങി​യ​താ​യും ആ​ല​പ്പു​ഴ ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സി​ന്‍റെ ഡി ​വ​ണ്‍ കോ​ച്ചി​ല്‍ രാ​ത്രി 9.24ന് ​യാ​ത്ര​ക്കാ​ര്‍​ക്കു​നേ​രേ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Related posts

Leave a Comment