ക​ട​ലി​ൽനി​ന്ന് കാ​യ​ലി​ലേ​ക്ക് വി​രു​ന്നു വ​ന്ന ചാ​ള​ക്കൂട്ട​ങ്ങ​ൾ; വൈ​പ്പി​ൻ ജ​ങ്കാ​ർ​ജെ​ട്ടിയിലെ ചാളക്കൂട്ടങ്ങളെ വാരിയെടുത്ത് നാട്ടുകാർ

വൈ​പ്പി​ൻ: നി​ന​ച്ചി​രി​ക്കാ​തെ ക​ട​ലി​ൽനി​ന്ന് കാ​യ​ലി​ലേ​ക്ക് വി​രു​ന്നു വ​ന്ന ചാ​ള​ക്കൂട്ട​ങ്ങ​ൾ ഫോ​ർ​ട്ടു​വൈ​പ്പി​ൻ, ഫോ​ർ​ട്ടു​കൊ​ച്ചി ജെ​ട്ടി​ക​ളി​ൽ ചാ​ക​ര​യു​ടെ പ്ര​തീ​തി​യു​ണ​ർ​ത്തി.

കൊ​ച്ചി അ​ഴി​യി​ലൂ​ടെ കാ​യ​ലി​നു മേ​ലെ മ​ഴ പെ​യ്യും പോ​ലെ കി​ഴ​ക്കോ​ട്ട് പെ​യ്ത് നീ​ങ്ങി​യ ചാ​ള​ക്കൂ​ട്ട​ങ്ങ​ൾ ര​ണ്ടാ​യി പി​രി​ഞ്ഞ് ഫോ​ർ​ട്ടു​കൊ​ച്ചി ജ​ങ്കാ​ർ ജെ​ട്ടി ഭാ​ഗ​ത്തേ​ക്കും, വൈ​പ്പി​ൻ ജ​ങ്കാ​ർ​ജെ​ട്ടി ഭാ​ഗ​ത്തേ​ക്കും തി​രി​യു​ക​യാ​യി​രു​ന്നു.

ക​ര​യി​ലേ​ക്ക് അ​ടി​ഞ്ഞെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ​ക്കും, അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​ർ​ക്കും അ​ത്ഭു​ത​മാ​യി. ക​രയി​ലേ​ക്ക് ചാ​ടി വീ​ഴു​ന്ന ചാ​ള​ക​ൾ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പെ​റു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ബ​ഹ​ള​മ​യ​മാ​യി.

ഈ ​സ​മ​യ​ത്തുത​ന്നെ നേ​രെ പ​ടി​ഞ്ഞാ​റ് ക​ട​ൽ തീ​ര​ത്തും ചാ​ള​കൂ​ട്ടം ഇ​ര​ച്ചു ക​യ​റി. അ​ഴി​മു​ഖ​ത്തെ ചീ​ന​വ​ല​ക്കാ​ർ​ക്കും ചാ​ള​ക്കോ​ള് കി​ട്ടി. വാരിയെടുത്തവർക്ക് 500 മു​ത​ൽ 2000 രൂ​പ​യ്ക്ക് വ​രെ ചാ​ള ല​ഭി​ച്ചു. യാ​ത്ര​ക്കാ​ർ പ​ല​രും ചാ​ള കി​റ്റുക​ളി​ലാ​ക്കി വീ​ടു​ക​ളി​ലേ​ക്കും കൊ​ണ്ടു​പോ​യി.

Related posts

Leave a Comment