കൊച്ചിയിൽ റേ​സിം​ഗി​നി​ടെ ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് അപകടം; ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു


കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ റേ​സിം​ഗി​നെ​ത്തി​യ യു​വാ​ക്ക​ള്‍ ഓ​ടി​ച്ച ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി മൂ​ങ്ങാ​പ്പാ​റ തു​രു​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്തു സാ​ബു(21), പാ​ല​ക്കാ​ട് കൈ​ര​ടി മാ​ങ്കു​റു​ശി വീ​ട്ടി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​നു സ​മീ​പ​ത്തെ മെ​ട്രോ തൂ​ണി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്.ഇ​രു​വ​രും ന​ഗ​ര​ത്തി​ല്‍ ക​റ​ങ്ങി ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്താ​നാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​താ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്തു​വാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്.

അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ന്‍ ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. എ​ള​മ​ക്ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment