എസ്.ആര്. സുധീര്‍ കുമാര്‍കൊല്ലം: പുറംകടലില്‍ മുങ്ങിയ എംഎസി എല്‍സ-മൂന്ന് എന്ന കപ്പലിലെ ഒന്‍പതു കണ്ടെയ്നറുകള്‍ കൊല്ലം തീരത്ത് കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ആദ്യ കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെ കണ്ടെയ്നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴിഞ്ഞ കണ്ടെയ്നറാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നര്‍ അടിഞ്ഞത്. സമീപത്തെ അഞ്ച് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. മറ്റൊരു കണ്ടെയ്നര്‍ തീരത്ത് അടിഞ്ഞത് ശക്തികുളങ്ങര മദാമ്മതോപ്പിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇത് തീരത്ത് എത്തിയത്. ഇതും കാലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ വലിയഴീക്കല്‍ ഭാഗത്തും…
Read MoreCategory: Kollam
ദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല; ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു. ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം. ഫ്രിഡ്ജിൽ വച്ച ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ബുധനാഴ്ച രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകുന്നേരം ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreറെയിൽവേ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: “സ്വറെയിൽ” ആപ്പ്ഗൂ ഗിൾ പ്ലേ സ്റ്റോറിൽ
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന “സ്വറെയിൽ” ആപ്പ് പ്രവർത്തനക്ഷമമായി. റെയിൽവേ തന്നെ സൂപ്പർ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ പരീക്ഷണാർഥം കഴിഞ്ഞ ദിവസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. എന്നാൽ ഇത് ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇതുവരെ എത്തിയിട്ടുമില്ല. ലോക്കൽ -ദീർഘദൂര ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. യാത്രക്കിടയിൽ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓടുന്ന ട്രെയിനുകളുടെ ലൈവ് ലൊക്കേഷനും അറിയാൻ സാധിക്കും. ബുക്ക് ചെയ്ത് അയക്കുന്ന പാർസലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങളും കൃത്യമായി ആപ്പ് വഴി കിട്ടും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിറ്റിസി) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റം) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ.നിലവിൽ റെയിൽവേ…
Read Moreഡിജിറ്റൽ പേയ്മെന്റിൽ വ്യാജന്മാർ വ്യാപകം: വ്യാപാരികൾക്ക് പോലീസ് മുന്നറിയിപ്പ്
കൊല്ലം: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വ്യാജന്മാർ വ്യാപകമായതോടെ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധനങ്ങൾ വാങ്ങിയതിന് ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തും. എന്നിട്ട് പണം അയച്ചതായി കടയുടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നുവെന്നും സാധനങ്ങൾ വാങ്ങിയ ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി തുക അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നുവെന്നും പോലീസ് പറയുന്നു.…
Read Moreമുൻവൈരാഗ്യം പകയായി കൊണ്ടുനടന്നു; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; അഞ്ചുപേർ കസ്റ്റഡിയിൽ
കൊല്ലം: കടയ്ക്കലിന് സമീപം ചിതറയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് ഒരു സംഘം ആൾക്കാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ഇരുവരെയും ആദ്യം കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും സുജിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പോലീസ് സൂചിപ്പിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreട്രെയിനുകളിലെ അനധികൃത യാത്ര പിടികൂടാൻ ആർപിഎഫിന് പ്രത്യേകസംഘം; ഓരോ ട്രെയിനുകളിലും മൂന്നു പേർ അടങ്ങിയ ടീം
കൊല്ലം: ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ അനധികൃത യാത്രക്കാരെ പിടികൂടാൻ റെയിൽവേ സംരക്ഷണ സേന ( ആർപിഎഫ് ) പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ, എസി കോച്ചുകളിൽ കർശന പരിശോധന നടത്താൻ റെയിൽവേ ബോർഡ് ആർപിഎഫിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്. ഓരോ ട്രെയിനുകളിലും മൂന്നു പേർ അടങ്ങിയ ടീം ആയിരിക്കും പരിശോധനകൾ നടത്തുക. കൺഫേം -ആർഎസി ടിക്കറ്റില്ലാത്ത യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറി സീറ്റുകൾ കൈയേറുന്നു എന്ന പരാതി വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇത്തരക്കാരെ ടിക്കറ്റ് പരിശോധകർ പിടികൂടി പിഴ ഈടാക്കാറുണ്ട്. ഇന്നാൽ നിയമലംഘകരുടെ എണ്ണം നിയന്ത്രിക്കാൻ ടിടിഇ മാർക്ക് കഴിയാത്ത സാഹചര്യത്തിലാണ് പരിശോധന കർക്കശമാക്കാൻ ആർപിഎഫിന് നിർദേശം നൽകിയത്.ചില ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സ്ലീപ്പർ കോച്ചുകളിൽ കയറാൻ പറ്റാത്ത അവസ്ഥ രാജ്യത്ത് പലയിടത്തും ഉണ്ട്. ഇതുകാരണം ടിടിഇമാർ പോലും ഈ…
Read Moreബംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി
കൊല്ലം: ബംഗളുരു കൊച്ചുവേളി – ബംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവാര എസി എക്സ്പ്രസ് (06555/06556) ട്രെയിൻ സെപ്റ്റംബർ 28 വരെ ദീർഘിപ്പിച്ച് റെയിൽവേ. ബംഗളുരുവിൽ നിന്ന് കൊച്ചുവേളിക്ക് ( തിരുവനന്തപുരം നോർത്ത്) വെള്ളിയാഴ്ചകളിലും തിരികെയുള്ളത് ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഈ ട്രെയിൻ ആരംഭിച്ചത്. ജൂൺ എട്ടു വരെയാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് 17 സർവീസുകൾ കൂടി ദീർഘിപ്പിച്ചത്. വിവിധ ക്ലാസുകളിലായി 16 എസി കോച്ചുകളാണ് ഈ സ്പെഷൽ ട്രെയിനിൽ ഉള്ളത്. ഈ വണ്ടി സ്ഥിരം സർവീസ് ആക്കുന്ന കാര്യവും റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്.
Read Moreആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചുകളുമായി 22 മുതൽ ഓടിത്തുടങ്ങും
കൊല്ലം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്പ്രസ് (20631/20632) 16 കോച്ചുകളുമായി 22 മുതൽ സർവീസ് ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നിലവിൽ എട്ട് കോച്ചുകളുമായി ഓടിയിരുന്ന വണ്ടിയിൽ ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. ചെയർകാർ – 14, എക്സിക്യൂട്ടീവ് ക്ലാസ് – രണ്ട് എന്നിങ്ങനെയായിരിക്കും 22 മുതലുള്ള കോച്ച് കോമ്പോസിഷൻ.
Read Moreആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് 16 കോച്ചുകൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ
കൊല്ലം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ചെന്നൈ എഗ്മോർ – നാഗർ കോവിൽ വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിൽ നിന്ന് 20 കോച്ചിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വണ്ടി 20 കോച്ചിലേയ്ക്ക് മാറുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 16 കാർ റേക്ക് തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരതിനായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ ഈ വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ട് കോച്ചുകളുമായാണ്. എല്ലാ ദിവസവും 100 ശതമാനം യാത്രക്കാരുമായാണ് വണ്ടി ഇരു ദിശകളിലും സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം ഇരട്ടിയാകുന്നതോടെ നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യും. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള പല വന്ദേഭാരത് എക്സ്പ്രസുകളും 20 കോച്ചുള്ള സർവീസുകളായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരുമാനത്തിൻ്റെ…
Read More