സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു സൈന്യത്തില്‍ രണ്ടാമത്തെ വലിയ കുറ്റകൃത്യം! വിവാഹേതരബന്ധം കുറ്റകരമല്ലാതാക്കിയതു ‘സമ്മര്‍ദ്ദം’ സൃഷ്ടിച്ചു; സൈന്യം അപ്പീലിന്

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം കു​റ്റ​കൃ​ത്യ​മ​ല്ലാ​താ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ ഇ​ന്ത്യ​ൻ സൈ​ന്യം അ​പ്പീ​ൽ ന​ൽ​കാ​നൊ​രു​ങ്ങു​ന്നു. അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ര​ണ്ടു മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ പേ​രു വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ബ​ന്ധ​ന​യോ​ടെ ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​നോ​ടു സ്ഥി​രീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു സൈ​നി​ക നേ​തൃ​ത്വം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ധി​കം വൈ​കാ​തെ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ര്യ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തു സൈ​ന്യ​ത്തി​ൽ ര​ണ്ടാ​മ​ത്തെ വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണ്. വ​ധ​ശി​ക്ഷ വ​രെ ല​ഭി​ച്ചേ​ക്കാം. മൂ​ന്നു വി​ഭാ​ഗം സേ​ന​യി​ലും ഈ ​നി​യ​മം നി​ല​വി​ലു​ണ്ട്. വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധം കു​റ്റ​മാ​ണെ​ന്ന വ​കു​പ്പു റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ സൈ​ന്യ​ത്തി​ന്‍റെ ച​ട്ട​ത്തി​നു നി​ല​നി​ൽ​പ്പ് ന​ഷ്ട​പ്പെ​ട്ടു. ഇ​തു സൈ​നി​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും സൃ​ഷ്ടി​ക്കു​ന്നെ​ന്നാ​ണു നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണു വി​വാ​ഹേ​ത​ര ബ​ന്ധം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 497-ാം വ​കു​പ്പും ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ 198 (ര​ണ്ട്) വ​കു​പ്പും സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. സ്ത്രീ​ക​ളെ അ​ന്ത​സി​ല്ലാ​തെ ക​ണ​ക്കാ​ക്കു​ന്ന​താ​ണ് 158 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നി​യ​മ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ നി​ർ​ണാ​യ​ക വി​ധി. വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ വി​ല​യ്ക്കെ​ടു​ത്ത വ​സ്തു​വാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും ഭാ​ര്യ​യു​ടെ അ​ധി​പ​ന​ല്ല ഭ​ർ​ത്താ​വെ​ന്നും കോ​ട​തി പ്ര​സ്താ​വി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം അ​ന്ത​സോ​ടെ ജീ​വി​ക്കു​ന്ന​തി​നും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു​മു​ള്ള സ്ത്രീ​യു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​ണ് ഈ ​വ​കു​പ്പെ​ന്നും നി​യ​മം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഐ​ക​ക​ണ്ഠ്യേ​ന വ്യ​ക്ത​മാ​ക്കി.

വി​വാ​ഹേ​ത​ര​ബ​ന്ധം വി​വാ​ഹ​മോ​ച​ന​ത്തി​നു കാ​ര​ണ​മാ​യേ​ക്കാം. എ​ന്നാ​ൽ, അ​തു ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല. വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ പ​ങ്കാ​ളി ആ​ത്മ​ഹ​ത്യാ ചെ​യ്താ​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് ഐ​പി​സി 306 പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​കും. സ​മൂ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ചു ചി​ന്തി​ക്കാ​നും ജീ​വി​ക്കാ​നും സ്ത്രീ​യെ നി​ർ​ബ​ന്ധി​ക്കാ​നാ​കി​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​മാ​യി ഭ​ർ​ത്താ​വി​ന്‍റെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന പു​രു​ഷ​നെ​തി​രേ ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന വ​കു​പ്പാ​ണ് ഐ​പി​സി 497. ഈ ​വ​കു​പ്പു പ്ര​കാ​രം പു​രു​ഷ​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ങ്കി​ലും സ്ത്രീ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നാ​വി​ല്ല. അ​ഞ്ചു വ​ർ​ഷം വ​രെ ശി​ക്ഷ​യും ഈ ​വ​കു​പ്പി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ഈ ​വ​കു​പ്പ് ഭ​ര​ണ​ഘ​ട​ന​യു​ടെ 15(3) വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ല​യാ​ളി ജോ​സ​ഫ് ഷൈ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts