കൊല്ലം: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി ) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു. എസ്എംവിടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ്…
Read MoreCategory: Kollam
റോയൽ വ്യൂവിന്റെ അപകടം: കഥ പൊളിഞ്ഞു, ഡ്രൈവർക്കു സസ്പെൻഷൻ
ചാത്തന്നൂർ: കെ എസ് ആർടി സി യുടെ അഭിമാനമായ ഇരു നില കണ്ണാടി രഥം (ഡബിൾ ഡക്കർ ബസ് )അപകടത്തിൽപെട്ടപ്പോൾ കള്ളക്കഥ ചമച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയിലെ മുഹമ്മദ്.കെ.പിയാണ് ശിക്ഷാ നടപടിക്ക് വിധേയനായത്. മൂന്നാറിലെ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ കാഴ്ചകൾ കണ്ട് ആസ്വദിക്കാനാണ് റോയൽ വ്യൂ എന്ന ഡബിൾ ഡക്കർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. കഴിഞ്ഞ 12 -ന് 2.45 ന് ആനയിറങ്കലിൽ നിന്ന് മൂന്നാറിലേക്ക് വരുമ്പോൾ റോയൽ വ്യൂ നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തുള്ള വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇടതു വശത്തെ ടയറും ഓടയിലായി. ബസിന്റെ ഇടതുവശത്തും ബംപറിനും കേടുപാടുകളുണ്ടായി. എതിർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്തുവന്നപ്പോൾ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് മൊഴിയായി മുഹമ്മദ് നല്കിയത്. സിഎംഡി യുടെ സ്ക്വാഡിലെ ഇൻസ്പെക്ടർ…
Read Moreഡോ.വന്ദനാദാസ് കേസ്: പ്രതി അയച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടതായി സാക്ഷി
കൊല്ലം: ഡോ വന്ദന ദാസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി തന്റെ മൊബൈൽ ഫോണിൽനിന്ന് അയച്ച വീഡിയോ ദൃശ്യങ്ങൾ താനും പ്രതിയും അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി ലഭിച്ചിരുന്നതായി കേസിലെ സാക്ഷിയും പ്രതിയുടെ വീടിന് സമീപ സ്ഥലത്തെ താമസക്കാരനുമായ ഷിജു നാരായണൻ കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെയാണ് മൊഴി നൽകിയത്. ഇപ്രകാരം പ്രതി അയച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങൾ കേസിലെ സ്പെഷൽ പ്രോസിക്യുട്ടറുടെ ആവശ്യപ്രകാരം കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വന്ദനയെയും പോലീസ് ഉദ്യോഗസ്ഥരെയും ചികിത്സക്കായി ആദ്യം പ്രവേശിപ്പിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർമാരായ നിഥിൻ, വിനായക് എന്നിവരുടെയും സാക്ഷി വിസ്താരം പൂർത്തിയായി. വന്ദനക്കേറ്റ പരിക്കുകൾ പോലീസ് കണ്ടെടുത്ത ആയുധം കൊണ്ട് ഉണ്ടാക്കാൻ സാധ്യമാണെന്ന് സാക്ഷികൾ കോടതി മുമ്പാകെ മൊഴി കൊടുത്തു.…
Read Moreട്രാക്കിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവീസുകളിൽ മാറ്റം; രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റം
കൊല്ലം: കോട്ടയത്തിനും ചിങ്ങവനത്തിനും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 20ന് ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ. ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. മറ്റു ചിലത് അന്ന് ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റം വരുത്തിയിട്ടുണ്ട്. ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ആലപ്പുഴ, ചേർത്തല, എറണാകുളം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത്–ശ്രീ ഗംഗാനഗർ എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )–എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.ട്രെയിൻ നമ്പർ 22503…
Read Moreട്രെയിനുകളിലെ ഓൺ ബോർഡ് ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കാൻ റെയിൽവേ
പരവൂർ (കൊല്ലം): ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫിന് ( ഒബിഎച്ച്എസ്) യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ കൗൺസലിംഗ് നൽകാൻ റെയിൽവേ ബോർഡ് തീരുമാനം.യാത്രയ്ക്കിടയിൽ യാത്രക്കാരിൽ ജീവനക്കാരെക്കുറിച്ച് നല്ല മതിപ്പ് സൃഷ്ടിക്കാനും ഇവരെക്കൊണ്ട് കൂടുതൽ വിനയപുരസരം ഇടപെടൽ നടത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശവും അധികൃതർ പുറപ്പെടുവിച്ച് കഴിഞ്ഞു. യാത്രക്കാരിൽ വിശ്വാസം വളർത്തുന്നതിനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും യാത്രയുടെ തുടക്കത്തിൽ തന്നെ ഉദ്യോഗസ്ഥർ അടക്കമുള്ള ഒബിഎച്ച്എസ് ജീവനക്കാർ ഇനി മുതൽ സ്വയം പരിചയപ്പെടുത്തണം.ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ അവരുടെ എല്ലാ സോണുകളിലെയും ഒബിഎച്ച്എസ് ജീവനക്കാർക്ക് കൗൺസലിംഗ് സെഷനുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. അടുത്തിടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ഓൺ ബോർഡ് പരിശോധനയെത്തുടർന്നാണ് സിസ്റ്റം മെച്ചപ്പെടുത്താൻ നിർദേശം നൽകിയിട്ടുള്ളത്.ട്രെയിൻ പുറപ്പെടുന്നത് മുതൽ യാത്ര അവസാനിക്കുന്നത് വരെ യാത്രക്കാരെ സഹായിക്കാൻ ഒബിഎച്ച്എസ് ജീവനക്കാരുടെ…
Read Moreവിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; സർക്കാർ സ്കൂൾ അടച്ചു; സമീപ കടകളിലെ പാനീയങ്ങൾ പരിശോധനയ്ക്ക് അയച്ച് അധികൃതർ
കൊല്ലം: വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സർക്കാർ സ്കൂൾ താത്ക്കാലികമായി പൂട്ടി. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ 15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സ്കൂൾ വെള്ളിയാഴ്ചവരെ അടച്ചത്. സംഭവത്തിൽ, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സെപ്റ്റംബർ ഒന്നിനു സ്കൂളിലെ ഒരു വിദ്യാർഥിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു. നാലാംതീയതിയോടെ കൂടുതൽ കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ഒരു വിദ്യാർഥിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും മറ്റൊരു വിദ്യാർഥിയെ മെഡിക്കൽ കോളജിലും തുടർന്ന് പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ആണ് കൂടുതൽ വിദ്യാർഥികൾ ചികിത്സ തേടിയത്. ഇതോടെ ആരോഗ്യവകുപ്പ് നിർദേശപ്രകാരം 12 വരെ സ്കൂൾ അടച്ചു. എന്നാൽ കുട്ടികൾക്ക് എവിടെനിന്നാണ് അസുഖം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ മാസത്തിൽ സ്കൂൾ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ഉപയോഗപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കിണറ്റിലെ ജലം വീണ്ടും ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.…
Read Moreകേരളം പ്രതീക്ഷിച്ച വന്ദേഭാരത് തമിഴ്നാട് കൊണ്ടുപോയി; മധുര-ബംഗളൂരു സർവീസ് നാളെ മുതൽ
പരവൂർ (കൊല്ലം): കേരളം പ്രതീക്ഷിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തമിഴ്നാട്ടിലെ ഡിവിഷൻ അടിച്ചെടുത്തു. നാളെ മുതൽ പ്രസ്തുത ട്രെയിൻ മധുര-ബംഗളൂരു കന്റോൺമെന്റ് റൂട്ടിൽ പുതിയ സർവീസായി ആരംഭിക്കും.മംഗളുരു-തിരുവനന്തപുരം റൂട്ടിൽ ഇന്നലെ മുതൽ 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ 16 കോച്ചുകളുള്ള ട്രെയിൻ ആണ് 20 ആയി ഉയർത്തിയത്. ഇതേത്തുടർന്ന് 16 കോച്ചുകൾ ഉള്ള ട്രെയിൻ കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിലനിർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതിന് വിപരീതമായി പ്രസ്തുത 16 കോച്ചുകളുള്ള ട്രെയിൻ മധുര ഡിവിഷന് കൈമാറാൻ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല അധികമാരും അറിയാതെ പ്രസ്തുത 16 കോച്ചുകളുള്ള റേക്ക് മംഗളുരുവിൽ നിന്ന് മധുരയിൽ എത്തിക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ഈ കൈമാറ്റം അറിഞ്ഞതുമില്ല. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ല. ഈ ട്രെയിൻ…
Read Moreബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റിനെ എക്സ്പ്രസായി തരംതാഴ്ത്തുന്നു
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു- എറണാകുളം -ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ ( 12677/78) എക്സ്പ്രസ് ട്രെയിൻ ആയി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്.തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്. സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിൻ ആക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.…
Read Moreകൊല്ലത്തും കണ്ണൂരും വാഹനാപകടം: ഓച്ചിറയിൽ കെഎസ്ആർടിസി ബസും ഥാർ എസ്യുവിയും കൂട്ടിയിടിച്ച് മൂന്നു മരണം
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ ഇന്നു പുലർച്ചെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. എസ്യുവിയിൽ യാത്ര ചെയ്തിരുന്ന തേവലക്കര പടിഞ്ഞാറൻകര സ്വദേശി പ്രിൻസ് തോമസും (43) അഖിൽ (15), അൽക്ക (8) എന്നീ കുട്ടികളുമാണ് മരിച്ചതെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്തു പേർക്കു പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ പൂർണമായും തകർന്നു. ഥാർ എസ്യുവിയിൽ അഞ്ചു പേരായിരുന്നു യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ ഇവരിൽ ഐശ്വര്യയെ മരിയത്ത് ഹോസ്പിറ്റലിലും ബിന്ദ്യയെ പരബ്രഹ്മ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെഎസ്ആർടിസി ബസ് ചേർത്തലയിലേക്കു പോവുകയായിരുന്നു. എയർപോർട്ടിൽ പോയി മടങ്ങിവരുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എസ്യുവി ഥാർ എതിർദിശയിൽ കരുനാഗപ്പള്ളിയിലേക്കു വരികയായിരുന്നു. രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നു…
Read Moreഅതുല്യയുടെ മരണം; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എട്ടിനു പരിഗണിക്കും
കൊല്ലം: ഷാര്ജയില് ചവറ കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, ഭർത്താവ് സതീഷിന്റെ ആക്രമണത്തിന്റെ വീഡിയോയും സംബന്ധിച്ച ഫോറന്സിക് റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടര്ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്ന്ന് വെക്കേഷന് ജഡ്ജ് സി.എം സീമയാണ് കേസ് എട്ടിലേക്ക് മാറ്റിയത്. കേസിലെ പ്രതി അതുല്യയുടെ ഭര്ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുമുണ്ട്.
Read More