പരവൂർ: ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകളുമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ടിക്കറ്റ് പരിശോധന വേളയിൽ റെയിൽ വൺ ആപ്പിൽ തത്സമയം കാണിക്കുന്ന ഒറിജിനൽ ഡിജിറ്റൽ ടിക്കറ്റുകൾ മാത്രമേ ഇനി മുതൽ സാധുവായി കണക്കാക്കൂ എന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി. ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോഗ്രാഫുകൾ, പിഡിഎഫ് പകർപ്പുകൾ, വാട്ട്സ്ആപ്പ് വഴിയോ മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയോ ഫോർവേഡ് ചെയ്ത് കിട്ടുന്ന ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള യാത്രകൾ പൂർണമായും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈൽ ഫോണിലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും തന്നെ ഡിജിറ്റൽ ടിക്കറ്റ് ലഭ്യമായിരിക്കണമെന്ന് റെയിൽവേ അധികൃതർ ഊന്നിപ്പറയുന്നു. യാത്ര ആരംഭിക്കുന്ന ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ…
Read MoreCategory: Kollam
യുപിഐ ഇടപാടുകളിൽ ബയോമെട്രിക്സ് തരംഗമാകുന്നു; ജൂണിൽ നടന്നത് 611 ദശലക്ഷം ഇടപാടുകൾ
പരവൂർ: രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുപിഐ ഇടപാടുകളിലെ ബയോമെട്രിക് സംവിധാനം അതിവേഗം ജനകീയമാകുന്നു. സുരക്ഷയുടെയും വേഗതയുടെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 611 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്. വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങിയ സുരക്ഷിതമായ ബയോമെട്രിക് പ്രാമാണീകരണം വഴി 25,416 കോടി രൂപയുടെ ഇടപാടുകളാണ് വെറും ഒരു മാസത്തിനുള്ളിൽ നടന്നത്. ജൂണിൽ രാജ്യത്ത് നടന്ന മൊത്തം യുപിഐ ഇടപാടുകളുടെ 2.7 ശതമാനം വരുമിത്. കഴിഞ്ഞ വർഷം മാത്രമാണ് ഈ അത്യാധുനിക സവിശേഷത ഔദ്യോഗികമായി പുറത്തിറക്കിയത്.ലളിതവും അതേസമയം സുരക്ഷിതവുമായ പേയ്മെന്റ് അനുഭവങ്ങൾക്കായി യുപിഐ ഉപയോക്താക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന താല്പര്യമാണ് ബയോമെട്രിക് പ്രാമാണീകരണത്തിന്റെ മികച്ച സ്വീകാര്യത പ്രതിഫലിപ്പിക്കുന്നതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സോഹിനി രാജോള വ്യക്തമാക്കി.…
Read Moreഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അത്ഭുതകരമായ രക്ഷപെടൽ
ചാത്തന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്റെ മുന്‍ ടയറാണ് യാത്രയ്ക്കിടെ കത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.
Read Moreകൗണ്ടർ ടിക്കറ്റില്ലെങ്കിലും യാത്ര ചെയ്യാം; പുതിയ മാർഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ
പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കുകൾക്കിടയിൽ കൗണ്ടർ ടിക്കറ്റുകൾ അബദ്ധത്തിൽ വീട്ടിലോ സ്റ്റേഷനിലോ മറന്നുവെയ്ക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് കൈവശമില്ലെന്ന് ബോധ്യപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇതിനായി റെയിൽവേ നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥകളുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ റെയിൽവേ ഭരണകൂടം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിർദേശങ്ങൾ പ്രകാരം റിസർവ് ചെയ്ത ഒറിജിനൽ കൗണ്ടർ ടിക്കറ്റ് വീട്ടിൽ മറന്നുവച്ച യാത്രക്കാരന്റെ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ അംഗീകൃത പ്രതിനിധിക്കോ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ച് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കാവുന്നതാണ്.സ്റ്റേഷൻ മാസ്റ്റർ ഈ ടിക്കറ്റ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, ട്രെയിൻ റൂട്ടിലുള്ള വരാനിരിക്കുന്ന അടുത്ത സ്റ്റേഷനുകളിലേക്ക് ഈ ഔദ്യോഗിക വിവരം കൈമാറും. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരന് യാതൊരുവിധ പിഴയോ ബുദ്ധിമുട്ടുകളോ ഇല്ലാതെ യാത്ര തുടരാൻ റെയിൽവേ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും.റെയിൽവേ റിസർവേഷൻ…
Read Moreഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 4,000 കോടിയിലധികം രൂപ
പരവൂർ: രാജ്യത്ത് ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ വ്യാപകമാകുന്നു.2022 മുതൽ 2026 മെയ് വരെയുള്ള നാല് വർഷത്തെ കാലയളവിൽ മാത്രം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് 4,057.7 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2,97,727 പരാതികളാണ് ഇക്കാലയളവിൽ സൈബർ സെല്ലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ ആൾമാറാട്ടം നടത്തി ഭയം ജനിപ്പിച്ചാണ് നിരപരാധികളായ ആളുകളിൽ നിന്ന് വലിയ തുകകൾ തട്ടിയെടുക്കുന്നത്. സിബിഐയും ഇഡിയും ചമഞ്ഞ് തട്ടിപ്പ്; 2024-ൽ പരാതികളിൽ വൻ വർധനസിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആർബിഐ അല്ലെങ്കിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ പ്രമുഖ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾ, അല്ലെങ്കിൽ നിയമവിരുദ്ധമായ പാർസലുകൾ അയയ്ക്കൽ തുടങ്ങിയ വലിയ അഴിമതികളിൽ…
Read Moreഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക്സ്ഉത്പ്പന്നങ്ങൾക്ക് ഒക്ടോബർ മുതൽ രാജ്യത്ത് വിലക്ക്
പരവൂർ: ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു.വരുന്ന ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് 90 തരം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. പുതിയ നിയമപ്രകാരം, സാധുവായ ബിഐഎസ് ലൈസൻസും ഐഎസ്ഐ മാർക്കും ഇല്ലാത്ത ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനോ, ഇറക്കുമതി ചെയ്യാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ല. നിത്യജീവിതത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, വാക്വം ക്ലീനറുകൾ, കോഫി മേക്കറുകൾ, ഫുഡ് പ്രോസസറുകൾ, ഓവനുകൾ, വാട്ടർ ഹീറ്ററുകൾ, സൗന്ദര്യവർധക ഉപകരണങ്ങൾ തുടങ്ങി നിരവധി ഉത്പ്പന്നങ്ങൾക്ക് ഈ പുതിയ സുരക്ഷാ നിയമം ബാധകമാകും. ഉത്പ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രാജ്യത്തെ ദേശീയ നിലവാര നിർണയ ഏജൻസിയാണ് ബിഐഎസ്. ഉൽപ്പന്ന പരിശോധന, ഫാക്ടറി പരിശോധന, കർശനമായ റെഗുലേറ്ററി…
Read Moreറെയിൽവേ നിയമഭേദഗതി; 1315 കേസുകൾ രജിസ്റ്റർ ചെയ്തു; തിരുവനന്തപുരം ഡിവിഷനിൽ ആർപിഎഫ് പരിശോധന ശക്തമാക്കി
പരവൂർ: ജൻ വിശ്വാസ് ഭേദഗതി നിയമപ്രകാരം പരിഷ്കരിച്ച റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തിരുവനന്തപുരം ഡിവിഷനിൽ പരിശോധന ശക്തമാക്കി. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങൾ തടയുന്നതിനായി നടന്നു വരുന്ന പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി ഇതുവരെ 1,315 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമലംഘകരിൽ നിന്നായി 7.04 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആർപിഎഫ് അധികൃതർ അറിയിച്ചു. ഡിവിഷന് കീഴിലെ നാഗർകോവിൽ മുതൽ തൃശൂർ വരെയുള്ള പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലുമാണ് പരിശോധന നടന്നത്. യാത്രക്കാരുടെ സുരക്ഷ, അച്ചടക്കം, മികച്ച യാത്രാനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ. യാത്രക്കാരെ ശിക്ഷിക്കുകയല്ല, മറിച്ച് റെയിൽവേ നിയമങ്ങൾ സ്വമേധയാ പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ റെയിൽവേ സംവിധാനം ഒരുക്കുകയുമാണ് ഈ പരിശോധനകളുടെ ലക്ഷ്യമെന്ന് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ് വ്യക്തമാക്കി.…
Read Moreസ്റ്റേഷൻ മാസ്റ്റർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ റെയിൽവേ മന്ത്രാലയ തീരുമാനം
പരവൂർ: ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർമാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും റെയിൽവേ സ്റ്റേഷനുകളുടെ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിപുലമായ പരിഷ്കാരങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. സുരക്ഷിതവും സുഗമവുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്റ്റേഷൻ മാസ്റ്റർമാരെ ഭരണപരമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അന്തിമ രൂപം നൽകി. ട്രെയിൻ ഗതാഗതം സങ്കീർണമായ മൾട്ടി-ട്രാക്ക് ലൈനുകളിലും തിരക്കേറിയ റൂട്ടുകളിലും കൂടുതൽ സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാനും നിലവിലുള്ള ഒഴിവുകൾ മുൻഗണനാടിസ്ഥാനത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താനും മന്ത്രാലയം തീരുമാനം എടുത്തു കഴിഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി പൂർണമായും പേപ്പർ രഹിതമായ മൊബൈൽ ആപ്പ് അധിഷ്ഠിത വർക്കിംഗ് സിസ്റ്റം റെയിൽവേ അവതരിപ്പിക്കും. വിവിധ റെയിൽവേ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എളുപ്പമാക്കാനും യാത്രക്കാരുടെ പരാതികൾ ഉടൻ പരിഹരിക്കാനും സഹായിക്കുന്ന ‘.ഇന്റഗ്രേറ്റഡ് സ്റ്റേഷൻ…
Read More200 പുതുതലമുറ മെമു ട്രെയിൻ സെറ്റുകൾ നിർമിക്കാൻ ഇന്റഗ്രൽ കോച്ച് ഫാക്ടറി; പദ്ധതിയിൽ ആകെയുള്ളത് 4000 കോച്ചുകൾ
പരവൂർ: ആഭ്യന്തര റെയിൽവേ ഉത്പ്പാദന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി .തെലങ്കാനയിലെ കാസിപേട്ടിൽ പുതുതായി സ്ഥാപിക്കുന്ന റെയിൽ നിർമാണ യൂണിറ്റിൽ 200 പുതുതലമുറ നോൺ-എസി ഇന്റർസിറ്റി മെമു ട്രെയിൻസെറ്റുകൾ നിർമിക്കുന്നതിനായി ഐസിഎഫ് ആഗോള ടെൻഡർ ക്ഷണിച്ചു. ആകെ 4,000 കോച്ചുകൾ ഉൾപ്പെടുന്ന ഈ വൻകിട പദ്ധതിയുടെ രൂപകൽപ്പന, നിർമാണം, വിതരണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കൊപ്പം 30 വർഷത്തെ സമഗ്രമായ അറ്റകുറ്റപ്പണി കരാറും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ആഭ്യന്തര റെയിൽവേ നിർമാണം ശക്തമാക്കുന്നതിനൊപ്പം അതിവേഗ യാത്രാസൗകര്യം വർധിപ്പിക്കുകയുമാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രമുഖ അന്താരാഷ്ട്ര-ആഭ്യന്തര റോളിംഗ് സ്റ്റോക്ക് നിർമാതാക്കളായ ആൽസ്റ്റോം,…
Read Moreപുതിയ ഡിജിറ്റൽ കെണികൾ തടയാൻ ഏകീകൃത സംവിധാനവുമായി എൻപിസിഐ
പരവൂർ: ഒരു ഒടിപിയോ യുപിഐ പിൻ നമ്പറോ നൽകാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്ന പുതിയ ഡിജിറ്റൽ കെണിയെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്.സോഷ്യൽ മീഡിയ പരസ്യങ്ങളിലും മറ്റും കാണുന്ന ആപ്പുകളുടെയോ ഒടിടി പ്ലാറ്റ്ഫോമുകളുടെയോ 30 ദിവസത്തെ ഫ്രീ ട്രയൽ ഓഫറുകൾ ഒന്നു മുതൽ രണ്ട് വരെ രൂപ നൽകി ആക്ടിവേറ്റ് ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്. സുരക്ഷിതമെന്ന് കരുതി ഉപയോക്താക്കൾ നടത്തുന്ന ഈ ചെറിയ ഇടപാടിലൂടെ വളരെ നിശബ്ദമായി ഒരു ‘യുപിഐ ഓട്ടോപേ മാൻഡേറ്റ്’ അക്കൗണ്ടിൽ സജീവമാവുകയാണ് ചെയ്യുന്നത്. തുടർന്ന് ട്രയൽ കാലാവധി കഴിയുന്നതോടെ ഉപയോക്താവിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ കൃത്യമായ മാസവരിസംഖ്യ അക്കൗണ്ടിൽനിന്നു തനിയെ ഈടാക്കാൻ കമ്പനികൾക്ക് ഈ സംവിധാനം വഴി സാധിക്കും. ഷോപ്പിംഗ് ആപ്പുകളോ ഒടിടി ആപ്പുകളോ മൊബൈലിൽനിന്നു വെറുതെ അൺഇൻസ്റ്റാൾ ചെയ്താൽ പോലും ബാങ്കിൽ നിന്നും പണം ഈടാക്കുന്ന ഈ ഓട്ടോപേ…
Read More