മൂന്നാർ: ജനവാസമേഖലകളിൽനിന്നു മാറാതെ ചുറ്റിത്തിരിയുന്ന പടയപ്പ കഴിഞ്ഞ ദിവസം എത്തിയത് ചെണ്ടുവര എസ്റ്റേറ്റിൽ. ജനവാസ മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങൾക്കു സമീപമാണ് കൊട്ടുകൊന്പൻ ചുറ്റിത്തിരിയുന്നത്. ചെണ്ടുവരയ്ക്കു സമീപമുള്ള എസ്റ്റേറ്റായ ചിറ്റുവരയിൽ രണ്ടു ബൈക്ക് യാത്രികർ പടയപ്പയുടെ മുന്‍പിൽപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ചിറ്റുവരയിലെ എസ്റ്റേറ്റ് മേഖലകളിലാണ് പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ശക്തമായ മഴ എത്തിയതോടെ ഏതാനും നാളുകളായി കാടിനുള്ളിലായിരുന്ന പടയപ്പ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വീണ്ടും ജനവാസ മേഖലകളിൽ എത്തുന്നത്. ചെണ്ടുവര, ചിറ്റുവര, കുണ്ടള, സാൻഡോസ് കുടി എന്നിവടിങ്ങളിലായാണ് കഴിഞ്ഞ ദിവസങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്നത്. സൈലന്റ് വാലി, ഗൂഡാർവിള എസ്റ്റേറ്റുകളിലും പടയപ്പ എത്തിയിരുന്നു. ഏതാനും നാളുകൾക്കു മുന്‍പ് പട്ടാപ്പകൽ ഒഡികെ ഡിവിഷിനിൽ എത്തിയിരുന്നു. ജനവാസമേഖലകളിൽ സ്ഥിരസാന്നിധ്യമായിട്ടും ഇതുവരെ ആക്രമണങ്ങൾക്കു മുതിരാത്തതിനാൽ വലിയ ആശങ്കയുണ്ടായിട്ടില്ല. അതേസയമം ഏതു സമയത്തും ശാന്തത കൈവിട്ട് ആക്രമണത്തിന് മുതിരുമോ എന്നുള്ള സന്ദേഹവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
Read MoreCategory: Kottayam
ചങ്ങനാശേരിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; ലഹരി കൊണ്ടുവന്നത് കാമ്പസുകൾ ലക്ഷം വച്ചെന്ന് പോലീസ്
ചങ്ങനാശേരി: ഓണത്തിന് കാമ്പസുകളുള്പ്പെടെ ലക്ഷ്യംവച്ചെത്തിച്ച ലക്ഷങ്ങള്‍ വിലയുള്ള ബ്രൗണ്‍ ഷുഗറുമായി ബംഗാള്‍ സ്വദേശി ചങ്ങനാശേരി എക്സൈസ് പിടിയില്‍. ടോണി കര്‍മാക്കര്‍ (ടോണി ഭായി)എന്നയാളെയാണ് ചങ്ങനാശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്. പായിപ്പാടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ മയക്കുമരുന്നുമായി ടോണി എത്തിയിട്ടുണ്ടെന്നറിഞ്ഞ എക്സൈസ് സംഘം കഴിഞ്ഞദിവസം രാത്രി പതിനൊന്നരയ്ക്ക് ക്യാമ്പ് വളയുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതോടെ മയക്കുമരുന്ന് എറിഞ്ഞുകളഞ്ഞ് ക്യാമ്പിന്റെ മതില് ചാടി രക്ഷപ്പെട്ട ടോണിയെ എക്സൈസ് സംഘം ഇന്നലെ ഉച്ചയോടുകൂടി പായിപ്പാട്ടെ ബാറിനു സമീപത്തെ കുറ്റിക്കാട്ടില്നിന്നുമാണ് പിടികൂടിയത്. പ്രതിയില്‍നിന്ന് അഞ്ചര ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം സ്പെഷൽ ബ്രൗണ്‍ ഷുഗര്‍ ആണ് കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി ചുമത്താന്‍ നീക്കം; ലോട്ടറി മേഖല ആശങ്കയില്‍; അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഫിലിപ്പ് ജോസഫ്
കോട്ടയം: ലോട്ടറിക്ക് 40 ശതമാനം ജിഎസ്ടി ചുമത്താന്‍ നീക്കം തുടങ്ങിയതോടെ ലോട്ടറി മേഖല ആശങ്കയില്‍. ജിഎസ്ടി ഘടന പരിഷ്ക്കരിച്ച് അഞ്ചു ശതമാനം, 16 ശതമാനം, 40 ശതമാനം സ്ലാബാക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ചുവടുപിടിച്ചാണ് കേരളസര്‍ക്കാരും ഏറ്റവും ഉയര്‍ന്ന നികുതിയായ 40 ശതമാനമാക്കുവാന്‍ ശ്രമിക്കുന്നത്. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 15,000 കോടി വരുമാനവും 5,000 കോടി ലാഭവും ലഭിക്കുന്ന സംസ്ഥാനത്തെ വലിയ സാമ്പത്തിക തൊഴില്‍ മേഖലയായ ലോട്ടറി മേഖല പുതിയ പരിഷ്കാരത്തിലൂടെ തകരുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ചു ശതമാനമായിരുന്ന ലോട്ടറിയുടെ നികുതി 18ശതമാനമായും ടിക്കറ്റിന്റെ വില 30 ല്‍നിന്ന് 40 ആയും 40 ല്‍ നിന്ന് 50 ആയും വര്‍ധിപ്പിച്ചതും സമ്മാനങ്ങളില്‍ കുറവ് ഉണ്ടായതും വില്‍പ്പനയെ ബാധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒത്താശയോടെ ലോട്ടറി നിരോധിത സംസ്ഥാനങ്ങളിലേക്ക് ടിക്കറ്റുകൾ കടത്തി കരിഞ്ചന്തയില്‍…
Read Moreചുരം കടന്നുവരുന്ന ഓണവിഭവങ്ങൾ
കോട്ടയം: ഓണം ആഘോഷിക്കുന്നത് മലയാളിയും അതിനുള്ള വിഭവങ്ങൾ കൊണ്ടുവരുന്നത് അയല്‍സംസ്ഥാനക്കാരും. മുന്‍പൊക്കെ കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം കൂടിയായിരുന്നു ഓണം. പഴവും പച്ചക്കറിയുമൊക്കെ തൊടിയിലും നെല്ല് പത്താഴത്തിലുമുണ്ടാകും. അരി ആന്ധ്രയില്‍നിന്നും പാലും തൈരും തൂശനിലയും പൂവും തമിഴ്നാട്ടില്‍നിന്നും വരും. നാടന്‍ വിഭവങ്ങളായി ചേനയോ ചേമ്പോ ഏത്തവാഴക്കുലയോ കിട്ടിയാലായി. ഓണത്തിനൊരു മുറം പച്ചക്കറിയും എല്ലാവരും കൃഷിയിലേക്ക് എന്നിങ്ങനെ പദ്ധതികള്‍ പലതുണ്ടെങ്കിലും ഉണ്ണണമെങ്കില്‍ ലോറി തമിഴ്നാട്ടില്‍നിന്നു വരണം. അരി പ്രധാനമായും ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ജനപ്രിയ ബ്രാന്‍ഡ് ജയ അരി ആന്ധ്രയില്‍നിന്നാണ് എത്തുന്നത്. മട്ട, വടി, തവിടു കളഞ്ഞത്, തവിടു കളയാത്തത് തുടങ്ങിയ വൈിധ്യങ്ങളാണ് ആന്ധ്രയുടെ വക. വന്‍പയര്‍, കടല, ചെറുപയര്‍, പരിപ്പ് മുതലായവ മധ്യപ്രദേശ്, രാജസ്ഥാന്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന്. തമിഴ്നാട്ടിലെ പാടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഉഴുന്ന് എത്തുന്നത്. മല്ലി, കടുക്, ജീരകം തുടങ്ങിയവ രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്.…
Read Moreഗർഭിണിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയ സംഭവം; ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്
രാജാക്കാട്: ഗർഭിണിക്ക് ഗവ. ആശുപത്രിയിൽനിന്നു കാലാവധി കഴിഞ്ഞ അയൺ ഗുളിക നൽകിയ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സേനാപതി സ്വദേശിയായ യുവതിക്കാണ് സേനാപതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽനിന്നു കാലാവധി കഴിഞ്ഞ അയൺ ഗുളിക നൽകിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭർത്താവ് കഴിഞ്ഞ മേയ് എട്ടിന് ഡ്രഗ് കൺട്രോളർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കൺട്രോളറുടെ നിർദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. യുവതിക്ക് കാലാവധി കഴിഞ്ഞ ഗുളിക നൽകിയ സംഭവത്തിൽ ആശാ വർക്കർക്കും സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് നഴ്സിനും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്.മരുന്നുകളുടെ കാലാവധി കഴിഞ്ഞത് അറിയാതെ വിതരണം ചെയ്തതാണെന്ന് ആശാവർക്കർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
Read Moreഇടുക്കിയിൽ ആശങ്ക വിതച്ച് ആഫ്രിക്കൻ പന്നിപ്പനി; രോഗം കണ്ടെത്തിയത് കഞ്ഞിക്കുഴി പഞ്ചായത്തിൽ
തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഫാമുകളിലാണ് രോഗലക്ഷണങ്ങളോടെ പന്നികൾ ചത്തത്. ഇതേത്തുടർന്ന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. പന്നി ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിലോ പുറത്തേക്കോ പന്നികളെയും പന്നി മാംസം, തീറ്റ സാധനങ്ങൾ എന്നിവ കൊണ്ടു പോകുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. മറ്റ് പ്രദേശങ്ങളിൽനിന്നു കൊണ്ടുവരുന്നതിനും വിൽപ്പന നടത്തുന്നതിനും നിയന്ത്രണമുണ്ട്. കഞ്ഞിക്കുഴിക്കു പുറമേ ഉടുന്പന്നൂർ, വണ്ണപ്പുറം, അടിമാലി പഞ്ചായത്തുകളിലെ ചില വാർഡുകൾ രോഗനിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പന്നി ഫാമിൽ ഏതാനും ദിവസം മുന്‍പ് പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേത്തുടർന്ന് ഇവയിൽനിന്നു ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെ വൈറോളജി ലാബിലയച്ച് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്നാണ് ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള മുൻകരുതൽ…
Read Moreഅതിരമ്പുഴ പള്ളിമുറ്റത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർക്കു മർദനമേറ്റു
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിമുറ്റത്തു ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കും മർദനമേറ്റു.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. അഞ്ചംഗ സംഘം പള്ളിമുറ്റത്തു ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. പള്ളിമുറ്റത്തു ബഹളം വയ്ക്കരുതെന്നു പറഞ്ഞ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പി.ജെ. അജേഷിനെയും പള്ളിമേടയിൽ മാർബിൾ പോളീഷിംഗിൽ ഏർപ്പെട്ടിരുന്ന ഇത്തിത്താനം സ്വദേശി ബിജുവിനെയും മകനെയും ഇവർ മർദിക്കുകയായിരുന്നു. തുടർന്നു സംഘം ഓടി രക്ഷപ്പെട്ടു. ബിജുവിന്റെ തലയിൽ ചില്ലു കുപ്പികൊണ്ട് അടിച്ചു പരിക്കേല്പിച്ചിട്ടുണ്ട്. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിൽ ഉണ്ടായിരുന്ന കൈക്ക് അംഗഭംഗം സംഭവിച്ചയാളാണ് അടിച്ചത്.ഇയാൾ കഴിഞ്ഞ വർഷം അതിരമ്പുഴ മാർക്കറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വ്യാപാര സ്ഥാപനങ്ങൾ തകർക്കുകയും ചെയ്ത ലഹരിസംഘത്തിൽ ഉണ്ടായിരുന്ന ആളാണ്. പള്ളി അധികൃതർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് പള്ളിയിലെ സിസി ടിവി…
Read Moreഓണക്കാലത്തു വീടു പൂട്ടി പോകുന്നവര്‍ ജാഗ്രതൈ! നോക്കിയിരിപ്പുണ്ട് മോഷ്ടാക്കള്‍;മുന്നറിയിപ്പുമായി പോലീസ്
തൃക്കൊടിത്താനം: ഓണക്കാലത്ത് വീടു പൂട്ടി ബന്ധു വീടുകളിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കുക, മോഷ്ടാക്കള്‍ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്.അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ പതിനടക്കുകയാണ്. കോട്ടമുറി ഭാഗത്ത് പൂട്ടിക്കിടന്ന അനുഗ്രഹ വീട്ടില്‍ രാജേന്ദ്രന് പിള്ളയുടെ വീട്ടില്‍ കഴിഞ്ഞദിവസം മോഷണ ശ്രമമുണ്ടായി. വീടിന്റെ പൂട്ടിന്റെ ഭാഗം തീയിട്ട് നശിപ്പിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനുള്ളിലെ കാമറകള്‍ തകര്‍ത്ത നിലയിലാണ്. മുഖംമൂടി ധരിച്ചയാളുടെ ദൃശ്യം വീടിനു പുറത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെയാണ് മോഷണശ്രമമെന്നു കരുതുന്നു. സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. വീട്ടുകാര്‍ നാളുകളായി രാജസ്ഥാനിലാണ്. ബുധനാഴ്ച രാവിലെ ഇവരുടെ ബന്ധു വീട്ടിലെത്തി നോക്കുമ്പോഴാണ് വാതിലിന്റെ പൂട്ടിന്റെ ഭാഗം തീയിട്ട് തകര്‍ത്തത് കണ്ടത്. തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപാലായില്‍ 500 ന്റെ കള്ളനോട്ടുകള്‍ വ്യാപകം; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കോട്ടയം: ഓണത്തിരക്ക് തുടങ്ങിയതോടെ പാലായിലും സമീപ പ്രദേശങ്ങളിലും കള്ളനോട്ടുകള്‍ വ്യാപകമാകുന്നു. 500 രൂപയുടെ കള്ളനോട്ടുകളാണ് പലപ്പോഴായി കടകളില്‍ ലഭിച്ചത്. ഇതോടെയാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പാലാ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ ടിക്കറ്റെടുക്കാന്‍ വന്ന ഏജന്റ് കൊടുത്ത നോട്ടില്‍ ഒരെണ്ണം കള്ളനോട്ടായിരുന്നു. അന്നുതന്നെ അവരുടെ ഹോള്‍സെയില്‍ കടയിലും ടിക്കറ്റ് എടുക്കാന്‍ എത്തിയ ഏജന്റ് ഇതേ നമ്പരിലുള്ള കള്ളനോട്ടു നല്‍കിയിരുന്നു. തുടര്‍ന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരും പെട്രോള്‍ പമ്പിലെ ജീവനക്കാരും ജാഗ്രത പാലിച്ചുതുടങ്ങിയത്. കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവര്‍ ലോട്ടറി വില്പനക്കാരെയാണ് ലക്ഷ്യംവച്ചിരിക്കുന്നതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. തിരക്കേറുന്ന ഓണവിപണിയില്‍ കൂടുതല്‍ കള്ളനോട്ട് ഇറക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണവും നിരീക്ഷണവും.
Read Moreസിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: നെടുങ്കണ്ടത്ത് വീട്ടമ്മയ്ക്ക് നഷ്ടമായത് 18 ലക്ഷം രൂപ
നെടുങ്കണ്ടം: നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയില്‍നിന്നു 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃശൂര്‍ പുത്തന്‍ചിറ നോര്‍ത്ത് പകരപ്പിള്ളി വെളുത്തേടത്ത്കാട്ടില്‍ വീട്ടില്‍ ഹാരിസ് മുഹമ്മദാണ് (28) അറസ്റ്റിലായത്. 2024 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്.വീട്ടമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരിമരുന്നുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ചയാൾ വീട്ടമ്മ വെർച്വൽ അറസ്റ്റിലാണെന്നും പണം നല്കിയാല് കേസില്‍നിന്നും രക്ഷപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു. തുടർന്ന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ 55 പവൻ സ്വര്‍ണം ഇതേ ബാങ്കില്‍ പണയംവച്ച് പണം കൈമാറുകയായിരുന്നു.
Read More