ഞാ​നാ​ണ് വ​ലി​യ​വ​നെ​ന്ന ഭാവം പാടില്ല; അ​നൈ​ക്യ​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം; സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ല​ക്ഷ്യം വ​ച്ച് മു​ല്ല​പ്പ​ള്ളി


തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ല​ക്ഷ്യം​വ​ച്ച് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

ഞാ​നാ​ണ് വ​ലി​യ​വ​ന്‍ എ​ന്ന ഭാ​വം ഉ​പേ​ക്ഷി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ എ​ങ്ങ​നെ 19 സീ​റ്റു​ക​ൾ ല​ഭി​ച്ചു,

നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു​കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ട്ടു, അ​നൈ​ക്യ​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം. ഞാ​നാ​ണ് വ​ലി​യ​വ​ൻ എ​ന്ന സ​മീ​പ​നം സ്വീ​ക​രി​ച്ചാ​ൽ വി​ജ​യി​ക്കാ​ൻ സാ​ധ്യ​മ​ല്ല.

ആ ​സ​മീ​പ​ന​ത്തി​ന്‍റെ കാ​ലം അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​ക​ണം. വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ല​ഘ​ട്ട​മാ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം.

ഈ ​യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ പോ​കു​ന്ന​ത് ച​രി​ത്ര​ത്തോ​ടു ചെ​യ്യു​ന്ന അ​നീ​തി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts

Leave a Comment