ചങ്ങനാശേരി: പഠിച്ചുയരാനുള്ള വലിയ ആഗ്രഹം ബാക്കിനില്‍ക്കേ അബിത പാര്‍വതി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് പറന്നകന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് അബിതയുടെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം അറിഞ്ഞത്. അബിതയുടെ വിജയത്തില്‍ വീട്ടുകാരും നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. അന്നു രാത്രി ഏഴോടെ അബിത കാറിടിച്ചു മരണപ്പെടുകയായിരുന്നു. അബിതയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം നാലിന് തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വളപ്പിൽ നടന്നു. തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വി.ടി. രമേശന്-കെ.ജി. നിഷ ദമ്പതികളുടെ മകളാണ് അബിത പാര്‍വതി(18). തൃക്കോതമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന അബിത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. വിജയം ആഘോഷിക്കുന്നതിനും അനുജത്തി അബിജയ്ക്ക് സ്കൂള്‍ബാഗും മറ്റും വാങ്ങുന്നതിനുമാണ് അബിത അമ്മ നിഷയ്ക്കൊപ്പം കോട്ടയം മാര്‍ക്കറ്റിലെത്തിയത്. കോട്ടയം മാര്‍ക്കറ്റില്‍ റോഡ് കുറുകെ കടക്കുമ്പോള്‍ ഇരുവരെയും കാറിടിച്ചു വീഴ്ത്തി. റോഡില്‍വീണ ഇരുവരെയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിതയുടെ ജീവന് രക്ഷിക്കാനായില്ല.…
Read MoreCategory: Kottayam
കോട്ടയത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; വാക്സിനേഷന് എടുത്തവരില്‍ മൂന്നാം തവണയും കോവിഡ് ബാധ; ആശങ്കയോടെ ജനങ്ങൾ
കോട്ടയം: കോട്ടയം വിട്ടുപോകാതെ കോവിഡ് പിന്നെയും ഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനത്ത് ഈയിടെ റിപ്പോര്‍ട്ട് ചെയ്ത 182 കോവിഡ് കേസുകളില്‍ അറുപതും കോട്ടയത്താണ്. കിഴക്കന്‍ മലയോരങ്ങളില്‍ ഡെങ്കിപ്പനി ബാധിതരില്‍ കോവിഡും ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. വാക്സിനേഷന് എടുത്തവരില്‍ മൂന്നാം തവണയും കോവിഡ് ബാധയുണ്ടായി എന്നത് ആശങ്ക ഉയർത്തുന്നു. ഹോങ്കോംഗ്, സിംഗപ്പൂര്‍, തായ്ലാന്ഡ്, മലേഷ്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പമാണ് കോട്ടയത്തും വ്യാപനം. ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ലാത്തതിനാല് ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയവ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് സുരക്ഷിതം. ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ…
Read Moreബീറ്റ്റൂട്ട് ഇട്ട മസാല ദോശയും തൊപ്പിവച്ച വെയിറ്റർമാരും ഇനി ഓർമ: കോട്ടയം ടൗണിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടുന്നു
കോട്ടയം: കോട്ടയം വൈഎംസിഎ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിനു പൂട്ടുവീഴുന്നു. ഈ മാസം 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് അധികൃതര്‍ക്കു നിര്‍ദേശം നല്കി. ജീവനക്കാരുടെ കുറവും അമിതവാടകയും കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. 2009 ഫെബ്രുവരി 15നാണ് നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു സമീപമുള്ള വൈഎംസിഎ കെട്ടിടത്തില്‍ കോഫി ഹൗസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആരംഭകാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ഒരു ലക്ഷത്തിനു മുകളില്‍ കച്ചവടം ലഭിക്കുകയും ചെയ്തിരുന്ന ബ്രാഞ്ചുകളിലൊന്നായിരുന്നു. കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തുചേരാനും സംസാരിക്കാനുമായി എത്തിയിരുന്നതും ഇവിടെയായിരുന്നു. സായാഹ്നത്തില്‍ ഇവിടെ ഒത്തുകൂടുന്നവരുടെ കോഫി ഹൗസ് കൂട്ടായ്മയും ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവാണു പൂട്ടാന്‍ പ്രധാനകരണങ്ങളിലൊന്ന്. ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് സംഘത്തില്‍ പുതിയ ആളുകളെ നിയമിക്കാന്‍ സംഘം രജിസ്ട്രാര്‍ കൂടിയായ വാണിജ്യ വ്യവസായ വകുപ്പ്…
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreഭക്ഷണശാലയിൽ അമിത വില ചോദ്യംചെയ്ത അയ്യപ്പഭക്തന് മർദനം; പോലീസിനെതിരെയും ആക്ഷേപം
എരുമേലി: ഭക്ഷണശാലയിൽ അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത ശബരിമല തീർഥാടകന് മർദനം. പോലീസ് സ്റ്റേഷനിൽ എത്തി തീർഥാടകൻ പരാതി നൽകിയപ്പോൾ പരാതിക്ക് രസീത് നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും പരാതി.സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ പോലീസ് രണ്ടു പേരെ സ്റ്റേഷനിൽ കൊണ്ടുവന്ന് വിവരങ്ങൾ ചോദിച്ച ശേഷം വിട്ടയച്ചു. തുടർന്ന് ഭക്ഷണശാല അടപ്പിച്ച പോലീസ് പരാതി നൽകിയ തീർഥാടകന്റെ മൊഴി ലഭിച്ച ശേഷം കേസെടുക്കാമെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസം എരുമേലി വലിയമ്പല നടപ്പന്തലിലെ താത്കാലിക കടയിലാണ് അമിത വിലയെച്ചൊല്ലി വാക്കേറ്റവും മർദനവുമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷിനാണ് മര്‍ദനമേറ്റത്. ആറ് ചായയ്ക്കും ഒരു പാക്കറ്റ് ബിസ്കറ്റിനുമായി 140 രൂപ വാങ്ങിയെന്നും ഇത് അമിത വിലയാണെന്ന് പറഞ്ഞ് സുമേഷ് വിലവിവരപ്പട്ടിക കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയിലെ രണ്ടു പേർ മര്‍ദിച്ചെന്നാണു പരാതി. ഇതിനിടെ ദൃശ്യങ്ങൾ…
Read Moreവീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ; 9 പേരിൽ നിന്ന് തട്ടിയെടുത്തത് 15 ലക്ഷം രൂപ
തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ. കുവൈറ്റിലേക്ക് വീസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒൻപതു പേരിൽ നിന്ന് 15,50,000 രൂപ തട്ടിയെടുത്ത കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത്താണ് (35) പിടിയിലാണ്. കഴിഞ്ഞവർഷം മാർച്ചിലാണ് തട്ടിപ്പ് അരങ്ങേറിയത്. തൊടുപുഴ സ്വദേശികളായ ശരത്കുമാർ, അക്ഷയ്കുമാർ എന്നിവരെയാണ് കുവൈറ്റ് വിസ നൽകാമെന്നു പറഞ്ഞ് ശരത്ത് സമീപിച്ചത്. ഇവരിൽനിന്നും ഇവരുടെ ഏഴു സുഹൃത്തുക്കളിൽ നിന്നുമാണ് പണം തട്ടിയത്. ഒരാളിൽ നിന്ന് 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.നേരത്തേ അബുദാബിയിൽ ജോലി ചെയ്തിരുന്ന ശരത്ത് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങൾ വാങ്ങിയെന്ന് പോലീസ് പറഞ്ഞു.തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപോക്സോ കേസ്: അധ്യാപകന് 17 വര്‍ഷം കഠിനതടവും അരലക്ഷം പിഴയും
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 17 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. നഗരത്തിലെ സ്കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് മനോജി (50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി പോക്സോ ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വീതം കഠിനതടവും 25,000 രൂപ പിഴയും, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന് പഠിക്കാനെത്തിയ വിദ്യാര്‍ഥിയെ ഇയാള്‍ പലതവണയായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ആര്. പ്രശാന്ത്കുമാറാണ്…
Read Moreകണ്ണൂരിൽ കോണ്‍ഗ്രസ് ഓഫീസിനു നേരേ വീണ്ടും ആക്രമണം; അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്
പരിയാരം(കണ്ണൂർ): കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവനുനേരേ ആക്രമണം. കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നതായി പ്രവര്‍ത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. മതില്കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. നേരത്തെയും ഈ ഓഫീസിനുനേരെ ആക്രമം നടന്നിരുന്നു. കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് ഇർഷാദിന്റെ വീടിനുനേരേ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പട്ടത്തെ സംഘർഷത്തിന്റെ തുടർച്ചയായാണ് തളിപ്പറന്പിലും അക്രമം നടന്നത്.
Read Moreവണ്ണപ്പുറത്ത് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപെടല്‍
ഇടുക്കി: വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍. വണ്ണപ്പുറം സ്വദേശി സാംസണ് ജോര്‍ജാണ് 70 അടി താഴ്ചയിലേക്ക് വീണത്. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്ത് നനഞ്ഞുകിടന്ന പാറയില്‍ തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സാംസന്റെ കൈയ്ക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Read Moreപോക്സോ കേസിൽ ഇതരസംസ്ഥാനക്കാരന് 60 വർഷം കഠിനതടവും 30,000 രൂപ പിഴയും
ഏറ്റുമാനൂർ: ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആസാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും. ആസാമിലെ ബെക്സ ജില്ലയിലെ ഗ്യാതി വില്ലേജിലെ അനിൽ എക്ക(21)യെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിൽ സ്കൂൾ ഹോസ്റ്റലിലെ താത്കാലിക കെട്ടിടത്തിൽ വച്ച് ഒമ്പതുകാരനെ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എസ്എച്ച്ഒമാരായ സി.ആർ. രാജേഷ് കുമാർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Read More