വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ; ആ​റ് ഗ്രാം കഞ്ചാവും ​പി​ടി​ച്ചെ​ടു​ത്തു

വൈ​ക്കം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​റ​വ​ൻ​തു​രു​ത്ത് അ​പ്പ​ക്കോ​ട് ന​ഗ​റി​ൽ വി​നീ​ത് രാ​ജ​ൻ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ആ​റ് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് യു​വാ​വി​ന്‍റെ വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. ഇ​യാ​ൾ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. വൈ​ക്കം റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ.​ പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡി. ​സൈ​ജു, സി.​എ​ച്ച്. ന​ജീ​ബ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്.​ ശ്യാം​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​വേ​ക് ബി. ​ബൈ​ജു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​എ​സ്. സു​മി​ത​മോ​ൾ, ഡ്രൈ​വ​ർ സി​യാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read More

ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം: മ​​ത്സ്യ​​വി​​ല ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക്; 300 കടന്ന് മത്തിയും അയലയും കിളിയും

ക​​ടു​​ത്തു​​രു​​ത്തി: ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നി​​ല​​വി​​ല്‍ വ​​ന്ന​​തോ​​ടെ മ​​ത്സ്യ​​ത്തി​​ന് വി​​ല ഉ​​യ​​ര്‍​ന്നു. ര​​ണ്ടാ​​ഴ്ച മു​​മ്പു​​വ​​രെ കി​​ലോ​​ഗ്രാ​​മി​​നു 150 രൂ​​പ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന മ​​ത്തി​​യു​​ടെ വി​​ല ഇ​​പ്പോ​​ള്‍ ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ല്‍​പ​​ന​​യു​​ള്ള മ​​ത്സ്യ​​മാ​​ണി​​ത്. നി​​രോ​​ധ​​നം ന​​ട​​പ്പാ​​യ​​തോ​​ടെ വ​​ള്ള​​ക്കാ​​ര്‍ ക​​ട​​ലി​​ല്‍​നി​​ന്നു കൊ​​ണ്ടു​​വ​​രു​​ന്ന മ​​ത്സ്യം മാ​​ത്ര​​മാ​​ണ് വി​​ല്‍​പ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ എ​​ത്തു​​ന്ന​​ത്. ബോ​​ട്ടു​​ക​​ള്‍​ക്കു മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന് അ​​നു​​മ​​തി​​യി​​ല്ല. ഇ​​ത്ത​​വ​​ണ വ​​ള്ള​​ത്തി​​ല്‍ പോ​​കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും കു​​റ​​വാ​​ണ്. ഡീ​​സ​​ല്‍ വി​​ല ഓ​​രോ ദി​​വ​​സ​​വും വ​​ര്‍​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം വ​​ന്ന​​തോ​​ടെ വ​​ള്ള​​ങ്ങ​​ള്‍ പ​​ല​​തും ക​​ര​​യി​​ല്‍ വി​​ശ്ര​​മി​​ക്കു​​ക​​യാ​​ണ്. ഇ​​തോ​​ടെ മ​​ത്സ്യ​​ല​​ഭ്യ​​ത കു​​റ​​ഞ്ഞു. ഇ​​നി​​യും ല​​ഭ്യ​​ത കു​​റ​​ഞ്ഞാ​​ല്‍ ഗോ​​വ, ഗു​​ജ​​റാ​​ത്ത് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു മ​​ത്സ്യം എ​​ത്തി​​ക്കേ​​ണ്ടി വ​​രും. ത​​മി​​ഴ്‌​​നാ​​ട്, ആ​​ന്ധ്രാ​​പ്ര​​ദേ​​ശ്, ഗോ​​വ, ഗു​​ജ​​റാ​​ത്ത് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള മ​​ത്സ്യ​​ങ്ങ​​ളി​​ല്‍ ഫോ​​ര്‍​മാ​​ലി​​ന്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള രാ​​സ​​വ​​സ്തു​​ക്ക​​ളു​​ടെ അ​​ള​​വ് കൂ​​ടു​​ത​​ലാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ വ്യാ​​പാ​​രി​​ക​​ള്‍​ക്ക് ഇ​​ത് എ​​ത്തി​​ക്കു​​ന്ന​​തി​​നു താ​​ത്പ​​ര്യ​​മി​​ല്ല. മ​​ത്തി-330, അ​​യ​​ല- 350, കി​​ളി-380, തി​​ലോ​​പ്പി​​യ-140, കൊ​​ഴു​​വ-200-240, ചെ​​മ്മീ​​ന്‍-360-400, കൂ​​ന്ത​​ല്‍…

Read More

തൊ​​ള്ളാ​​യി​​രം​​ചി​​റ ക​​ള്ളു​​ഷാ​​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യിൽ വൈറൽ; വൃ​ത്തി​യുടെ കാഴ്ചകൾ ദ​യ​നീ​യം

ഏ​​റ്റു​​മാ​​നൂ​​ർ: സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലെ മി​​ന്നും താ​​ര​​മാ​​ണ് തൊ​​ള്ളാ​​യി​​രം​​ചി​​റ ക​​ള്ളു​​ഷാ​​പ്പ്. ക​​ള്ളി​​നെ​​ക്കാ​​ൾ ഭ​​ക്ഷ​​ണ​​ത്തി​​ന് പ്ര​​ശ​​സ്‌​​തി. ഫു​​ഡ് വ്ലോ​​ഗ​​ർ​​മാ​​രു​​ടെ ഇ​​ഷ്‌​​ട​​യി​​ടം. പ​​ക്ഷേ വൃ​​ത്തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​തി​​ദ​​യ​​നീ​​യം. ഒ​​ഴു​​ക്കു നി​​ല​​ച്ച് മാ​​ലി​​ന്യ​​ങ്ങ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന തോ​​ട്ടി​​ലെ വെ​​ള്ള​​മാ​​ണ് ഷാ​​പ്പി​​ൽ പാ​​ത്ര​​ങ്ങ​​ൾ ക​​ഴു​​കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​ന്ന​​ലെ ഷാ​​പ്പി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ എ​​ക്സൈ​​സ്, ഭ​​ക്ഷ്യ സു​​ര​​ക്ഷ, പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ​​ക്കു ബോ​​ധ്യ​​പ്പെ​​ട്ടു. അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ള്ളാ​​യി​​രം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് ഷാ​​പ്പ്. ഒ​​രു​​വ​​ശ​​ത്ത് പാ​​ട​​ശേ​​ഖ​​ര​​വും മ​​റു​​വ​​ശ​​ത്ത് തോ​​ടും. മ​​ലി​​ന​​ജ​​ലം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന തീ​​ർ​​ത്തും വൃ​​ത്തി​​ഹീ​​ന​​മാ​​യ ചു​​റ്റു​​പാ​​ടാ​​ണു​​ള്ള​​ത്. തോ​​ട്ടി​​ലെ വെ​​ള്ളം തീ​​ർ​​ത്തും മ​​ലി​​ന​​മാ​​ണ്. ശ​​നി​​യാ​​ഴ്ച​​യാ​​ണ് കു​​മ​​ര​​ക​​ത്തു​​നി​​ന്നു​​ള്ള സം​​ഘം ഷാ​​പ്പി​​ൽ എ​​ത്തി​​യ​​തും ക​​ള്ളും ഭ​​ക്ഷ​​ണ​​വും ക​​ഴി​​ച്ച​​തും. അ​​വ​​ധി ദി​​വ​​സ​​മാ​​യ​​തി​​നാ​​ൽ സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ തി​​ര​​ക്കു​​ണ്ടാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച​​യും ഇ​​വി​​ടെ വ​​ൻ തി​​ര​​ക്കാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഷാ​​പ്പ് അ​​ട​​ഞ്ഞു​​കി​​ട​​ന്നു.

Read More

കു​മ​ര​കം സ്വ​ദേ​ശി​യു​ടെ മ​ര​ണം: അ​ണു​ബാ​ധ മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക വി​വ​രം; ഷാ​പ്പു​ക​ൾ ബി​നാ​മി​ക​ളു​ടെ കൈ​പ്പി​ടി​യി​ൽ

ഗാ​​ന്ധി​​ന​​ഗ​​ർ: കു​​മ​​ര​​കം സ്വ​​ദേ​​ശി ജ്യോ​​തി​​ഷി​​ന്‍റെ മ​​ര​​ണം അ​​ണു​​ബാ​​ധ മൂ​​ല​​മെ​​ന്ന് പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ലെ പ്രാ​​ഥ​​മി​​ക വി​​വ​​ര​​മെ​​ന്ന് സൂ​​ച​​ന. യു​​വാ​​വി​​നു ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടാ​​യ​​താ​​യി ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ച്ച് പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യി​​രു​​ന്നു. വി​​ശ​​ദ​​മാ​​യ പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ചാ​​ലേ എ​​ന്തു​​കൊ​​ണ്ടു​​ള്ള അ​​ണു​​ബാ​​ധ​​യെ​​ന്ന് വ്യ​​ക്ത​​മാ​​കു​​ക​​യു​​ള്ളൂ​​വെ​​ന്ന് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ സൂ​​ചി​​പ്പി​​ച്ചു. ജ്യോ​​തി​​ഷി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന നാ​​ലു പേ​​ർ ഇ​​പ്പോ​​ഴും ചി​​കി​​ത്സ​​യി​​ലാ​​ണ്. ര​​ണ്ടു പേ​​ർ​​ക്ക് രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ല. ഷാ​​പ്പു​​ക​​ൾ ബി​​നാ​​മി​​ക​​ളു​​ടെ കൈ​​പ്പി​​ടി​​യി​​ൽഏ​​റ്റു​​മാ​​നൂ​​ർ: ഷാ​​പ്പു​​ക​​ളി​​ൽ ബ​​ഹു​​ഭൂ​​രി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ന​​ട​​ത്തി​​പ്പ് ബി​​നാ​​മി​​ക​​ൾ​​ക്ക്. 25 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ ഷാ​​പ്പു​​ക​​ൾ മാ​​ത്ര​​മാ​​ണ് യ​​ഥാ​​ർ​​ഥ ലൈ​​സ​​ൻ​​സി​​ക​​ൾ നേ​​രി​​ട്ട് ന​​ട​​ത്തു​​ന്ന​​ത് എ​​ന്ന ഗു​​രു​​ത​​ര​​മാ​​യ ആ​​ക്ഷേ​​പ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്. എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​രു​​ടെ മൗ​​നാ​​നു​​വാ​​ദ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ബി​​നാ​​മി​​ക​​ൾ ഷാ​​പ്പു​​ക​​ൾ കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ ബി​​നാ​​മി​​ക​​ൾ​​ക്ക് ലൈ​​സ​​ൻ​​സി​​ക​​ളെ​​പ്പോ​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന് ഈ ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ത​​ന്നെ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ക​​ള്ളി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം തീ​​ർ​​ത്തും കു​​റ​​വാ​​ണെ​​ന്നും വൃ​​ത്തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ഷാ​​പ്പു​​ക​​ൾ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ണെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു.…

Read More

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം വേണം ; ​മു​ഖ്യ​മ​ന്ത്രി​യെ​യും അ​മി​ത്ഷാ​യെ​യും കാണാൻ ജ​ന​സം​ര​ക്ഷ​ണ സ​മി​തി

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​നു​ണ്ടാ​കു​ന്ന തു​ട​ര്‍​ച്ച​യാ​യ തി​രി​ച്ച​ടി​ക്ക് പ​രി​ഹാ​രം കാ​ണാ​നും പു​തി​യ ഡാം ​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും കേ​ന്ദ്ര മ​ന്ത്രി അ​മി​ത് ഷാ​യെ​യും നേ​രി​ട്ടു​ക​ണ്ട് നി​ല​വി​ലെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ന​സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ദം കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ദേ​ശീ​യ ഡാം ​സു​ര​ക്ഷ അ​ഥോ​റി​റ്റി​യെ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഉ​ണ്ടാ​യെ​ങ്കി​ലും അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​മി​ഴ്‌​നാ​ട് സ​ഹ​ക​രി​ക്കാ​തെ എ​തി​ര്‍​പ്പു​യ​ര്‍​ത്തു​ക​യാ​ണ്. ജ​ല​നി​ര​പ്പ് 152 അ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ത​മി​ഴ്‌​നാ​ട് ശ്ര​മി​ക്കു​മ്പോ​ഴും ഡാ​മി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും അ​പ​ക​ടാ​വ​സ്ഥ​യും കേ​ന്ദ്ര സ​മി​തി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ സം​സ്ഥാ​നം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. കേ​ന്ദ്ര മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സം​ഘ​ത്തി​ല്‍ സം​സ്ഥാ​നം തീ​രു​മാ​നി​ച്ച വി​ദ​ഗ്ധ​നെ ഒ​ഴി​വാ​ക്കി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ല്‍ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്.മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

Read More

രാ​ജാ​ക്കാ​ട്ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​രി​മ്പ് ശ​ശി ഓ​ര്‍​മ​യാ​യി; ക​രു​തി​വ​ച്ച​ത് 1.15 ല​ക്ഷം; സ​മ്പാ​ദ്യം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ

രാ​ജാ​ക്കാ​ട്: ടൗ​ണി​ലും പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലു​മെ​ല്ലാം നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​രി​മ്പ് ശ​ശി എ​ന്നു​വി​ളി​ക്കു​ന്ന പ​ന​ച്ചി​ക്കു​ഴി പു​തു​ശേ​രി​ല്‍ ശ​ശി (61) ഓ​ര്‍​മ​യാ​യ​പ്പോ​ള്‍ ബാ​ക്കി​യാ​യ​ത് 1.15 ല​ക്ഷം രൂ​പ. ടൗ​ണി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ തി​ണ്ണ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ശ​ശി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ ​തു​ക ല​ഭി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച ശേ​ഷം പ​ന​ച്ചി​ക്കു​ഴി​യി​ലെ വീ​ട്ടി​ല്‍ വ​ല്ല​പ്പോ​ഴും ചെ​ല്ലു​ന്ന ശ​ശി എ​പ്പോ​ഴും രാ​ജാ​ക്കാ​ട്ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​വി​ടെ ക​രി​മ്പ് ക​ണ്ടാ​ലും ആ​രോ​ടും ചോ​ദി​ക്കാ​തെ ഒ​ടി​ച്ച് ക​ഴി​ക്കു​ന്ന​തി​നാ​ലാ​ണ് ക​രി​മ്പ് ശ​ശി​യെ​ന്ന പേ​രു​വീ​ണ​ത്. സ​മീ​പ​ത്തെ സ്‌​കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു കു​ളി​യും കി​ട​പ്പു​മെ​ല്ലാം. എ​ല്ലാ മ​ര​ണ വീ​ടു​ക​ളി​ലും എ​ത്തു​ന്ന ശ​ശി സം​സ്‌​കാ​രം ക​ഴി​ഞ്ഞേ അ​വി​ടെ​നി​ന്ന് മ​ട​ങ്ങൂ. രാ​ജാ​ക്കാ​ട്ടെ ഉ​ത്സ​വ​ങ്ങ​ളി​ലും തി​രു​നാ​ളു​ക​ളി​ലും വി​വാ​ഹ സ​ത്കാ​ര​ത്തി​ലു​മെ​ല്ലാം പ​ങ്കെ​ടു​ക്കും. പ​രി​ച​യ​ക്കാ​രെ ക​ണ്ടാ​ല്‍ ചാ​യ​ക്കാ​ശ് വാ​ങ്ങും. ഇ​തു കൂ​ട്ടി​വ​ച്ചാ​ണ് ശ​ശി​യു​ടെ ക​രു​ത​ല്‍ ശേ​ഖ​രം ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​യ​ത്. രാ​ജാ​ക്കാ​ട് മ​ഠ​ത്തി​ല്‍​നി​ന്നു മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വും…

Read More

ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ര്; പി​എ​സ്‌​സി ചോ​ദ്യ പേ​പ്പ​റി​ല്‍ ഇ​ടം പി​ടി​ച്ച് ദി​യ

പാ​​ലാ: പി​​എ​​സ്‌​​സി ചോ​​ദ്യ​​പേ​​പ്പ​​റി​​ലും ച​​രി​​ത്ര ഉ​​ത്ത​​ര​​മാ​​യി പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ദി​​യ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം. ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന വ​​നി​​താ കോ​​ണ്‍​സ്റ്റ​​ബി​​ള്‍ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യി​​ലെ ശ​​രി​​യു​​ത്ത​​രം ദി​​യ ബി​​നു ആ​​യി​​രു​​ന്നു. ചോ​​ദ്യ​​പേ​​പ്പ​​റി​​ലെ പ​​തി​​നേ​​ഴാ​​മ​​ത്തെ ചോ​​ദ്യ​​മാ​​യി വ​​ന്ന​​ത്, 2025 ഡി​​സം​​ബ​​റി​​ല്‍ ന​​ട​​ന്ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഏ​​റ്റ​​വും പ്രാ​​യം​​കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് ആ​​ര് എ​​ന്ന​​താ​​യി​​രു​​ന്നു. ശ​​രി​​യു​​ത്ത​​രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി നാ​​ല് ഓ​​പ്ഷ​​നു​​ക​​ള്‍ കൊ​​ടു​​ത്തി​​രു​​ന്നു.പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞ​​യു​​ട​​നെ ഈ ​​പ​​രീ​​ക്ഷ എ​​ഴു​​തി​​യ ദി​​യ​​യു​​ടെ അ​​ടു​​ത്ത സു​​ഹൃ​​ത്താ​​ണ് ചോ​​ദ്യ​​പേ​​പ്പ​​റി​​ന്‍റെ ഫോ​​ട്ടോ എ​​ടു​​ത്ത് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ എ​​ന്ന ച​​രി​​ത്ര സ്ഥാ​​ന​​ത്തെ​​ത്തി​​യ ദി​​യ ബി​​നു​​വി​​ന്‍റേ​​ത് ക​​ന്നി മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. മ​​ത്സ​​രി​​ക്കു​​ന്പോ​​ഴും പി​​ന്നീ​​ട് ചെ​​യ​​ര്‍​പേ​​ഴ്സ​​ണാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​പ്പോ​​ഴും 21 വ​​യ​​സേ ആ​​യി​​രു​​ന്നു​​ള്ളൂ. ഈ ​​ച​​രി​​ത്ര നേ​​ട്ട​​ത്തെ പി​​എ​​സ്‌​​സി കൂ​​ടി ചോ​​ദ്യ​​പേ​​പ്പ​​റി​​ലൂ​​ടെ ആ​​ദ​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണി​​പ്പോ​​ള്‍.

Read More

ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന് ശാ​പ​മോ​ക്ഷം; പു​ന​ർ​നി​ർ​മ​ണ​ത്തി​ന് 1 കോ​ടി

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യാ​യ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി. നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​നു കു​റു​കെ​യു​ള്ള ബ​ണ്ട് റോ​ഡ് പൊ​ളി​ച്ചു​നി​ർ​മി​ക്കു​ന്ന​ത്. 1.40 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് അ​ട​ക്കം പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മാ​ത്ര​മാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ​ണ്ടി​ൽ ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച പാ​ല​ങ്ങ​ളി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ നി​ർ​മി​ച്ച മ​ധ്യ​ഭാ​ഗ​ത്തെ മൂ​ന്നാം​ഘ​ട്ടം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ- മ​ധു​ര സം​സ്‌​ഥാ​നപാ​ത​യു​ടെ ഭാ​ഗ​മാ​യ ബ​ണ്ട് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​യി​രു​ന്നു. റോ​ഡി​ല്‍ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​യു​ന്ന സ്ഥിതി​യാ​യി​രു​ന്നു. ബ​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗ്യ​ത്തെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​യി​രു​ന്നു. റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ…

Read More

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ലി​നീ​ക​ര​ണം രൂ​ക്ഷം;മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ

വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ലി​നീ​ക​ര​ണം രൂക്ഷ​മാ​കു​ന്നു. കാ​യ​ലി​ൽ വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് കു​ന്നു​കൂ​ടു​ന്ന​ത്. മ​ലി​നീ​ക​ര​ണം മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​നും കാ​യ​ലോ​ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. വൈ​ക്ക​ത്ത് കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന കാ​യ​ലോ​ര ബീ​ച്ചി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഏ​റ്റ​വും അ​ധി​കം അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ബീ​ച്ചി​ല്‍ എ​ത്തു​ന്ന​വ​ര്‍ പോ​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ല​ക്ഷ്യ​മാ​യി കാ​യ​ലി​ലേ​ക്കു​ത​ന്നെ വ​ലി​ച്ചെ​റി​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. 120 ഇ​നം മ​ത്സ്യ​ങ്ങ​ളാ​ണ് കാ​യ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഈ ​മോ​ഖ​ല​യി​ല്‍ പ​ഠ​നം ന​ത്തി​യ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ മ​ത്സ്യ ഇ​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​ന്പ​താ​യി ചു​രു​ങ്ങി. കാ​യ​ലി​ൽ സു​ല​ഭ​മാ​യി​രു​ന്ന ക​രി​മീ​ൻ, ഞ​ണ്ട്, ചെ​മ്മീ​ൻ തു​ട​ങ്ങി​യ​വ​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യി. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ത്തി​ൽ എ​ത്തി​യി​രു​ന്ന പ​ക്ഷി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. മ​ലി​നീ​ക​ര​ണം ത​ട​ഞ്ഞ് കാ​യ​ലി​ന്‍റെ സ​ജീ​വ​ത വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ വ​രും ത​ല​മു​റ​യ‌്ക്ക് ഒ​രു ഓ​ര്‍​മ​മാ​ത്ര​മാ​യി മാ​റി​യേ​ക്കാം.

Read More

വി​വാ​ദ​ങ്ങ​ളു​ടെ കൊ​ടു​മു​ടി​കേ​റി​യ ആ​കാ​ശ​പ്പാ​ത​യു​ടെ പ​ടി​ക​ൾ കോ​ട്ട​യം കാ​ർ ക​യ​റും; ബ​ജ​റ്റി​ൽ 15 കോ​ടി​യു​ടെ വി​ഹി​തം

കോട്ടയം; ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി ക​​ന്നി ബ​​ജ​​റ്റി​​ലൂ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച് യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍. 15 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​തം. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്ന​​പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത. 2016 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക് ശേ​​ഷം നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പെ​​ട്ടെ​​ന്ന് നി​​ര്‍​ത്തി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. ആ​​കാ​​ശ​​പാ​​ത​​യു​​ടെ തൂ​​ണു​​ക​​ള്‍ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച് സ്വ​​കാ​​ര്യ വ്യ​​ക്തി ഫ​​യ​​ല്‍ ചെ​​യ്ത അ​​ന്യാ​​യ​​ത്തെ തു​​ട​​ര്‍​ന്ന് കോ​​ട​​തി ഇ​​ട​​പെ​​ടു​​ക​​യും തൂ​​ണു​​ക​​ളു​​ടെ ബ​​ല പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു. 2024 ജൂ​​ണി​​ല്‍, കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി അ​​പ്രാ​​യോ​​ഗി​​ക​​മാ​​ണെ​​ന്ന് അ​​ന്ന​​ത്തെ ഗ​​താ​​ഗ​​ത​​മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ര്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു.

Read More