പേടി​ച്ച് മാ​റി​നി​ൽ​ക്കാ​തെ കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി; കി​ണ​റ്റി​ല്‍ വീ​ണ​യാ​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ബോ​ണി പോ​ള്‍

ക​​ടു​​ത്തു​​രു​​ത്തി: വെ​​ള്ളം കോ​​രു​​ന്ന​​തി​​നി​​ടെ കാ​​ല്‍ ച​​വി​​ട്ടി​​യി​​രു​​ന്ന മ​​ര​​ത്ത​​ടി ഒ​​ടി​​ഞ്ഞു കി​​ണ​​റ്റി​​ല്‍ വീ​​ണ​​യാ​​ളെ അ​​യ​​ല്‍​വാ​​സി​​യാ​​യ യു​​വാ​​വ് സാ​​ഹ​​സി​​ക​​മാ​​യി കി​​ണ​​റ്റി​ൽ ചാ​​ടി ര​​ക്ഷ​​പ്പെ​​ടു​​ത്തി. കാ​​ഞ്ഞി​​ര​​ത്താ​​നം തെ​​ന്നാ​​ട്ടി​​ല്‍ കു​​ഞ്ഞി​​ന്‍റെ മ​​ക​​ന്‍ ജോ​​ഷി ജോ​​സ് (42) ആ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ല്‍ വീ​​ണ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ​ കാ​​ഞ്ഞി​​ര​​ത്താ​​ന​​ത്താ​​ണ് സം​​ഭ​​വം. വെ​​ള്ളം കോ​​രു​​മ്പോ​​ള്‍ ച​​വി​​ട്ടി​​യി​​രു​​ന്ന മ​​ര​​ത്ത​​ടി ഒ​​ടി​​ഞ്ഞ​​തോ​​ടെ ജോ​​ഷി കി​​ണ​​റ്റി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം വീ​​ട്ടി​​ല്‍ മ​​റ്റാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കി​​ണ​​റ്റി​​ല്‍ കി​​ട​​ന്നു​​കൊ​​ണ്ടു​​ള്ള ജോ​​ഷി​​യു​​ടെ നി​​ല​​വി​​ളി കേ​​ട്ട സ​​മീ​​പ​​വാ​​സി​​യാ​​യ വീ​​ട്ട​​മ്മ അ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ര്‍​ന്നാ​​ണ് അ​​യ​​ല്‍​വാ​​സി​​യാ​​യ എ​​ലി​​വാ​​ലേ​​ല്‍ ബോ​​ണി പോ​​ള്‍ (34) ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഫ​​യ​​ര്‍​ഫോ​​ഴ്‌​​സി​​നെ വി​​ളി​​ച്ചു വി​​വ​​ര​​മ​​റി​​യി​​ച്ച ശേ​​ഷം ബോ​​ണി ക​​യ​​റി​​ല്‍ തൂ​​ങ്ങി കി​​ണ​​റ്റി​​ലേ​​ക്ക് ചാ​​ടു​​ക​​യാ​​യി​​രു​​ന്നു. കി​ണ​റി​ന്‍റെ വ​​ശ​​ങ്ങ​​ളി​​ല്‍ ക​​രി​​ങ്ക​​ല്ല് അ​ടു​ക്കി​വ​​ച്ചി​​രു​​ന്ന​​തി​​നാ​​ല്‍ അ​​പ​​ക​​ട ഭീ​​ഷി​​ണി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഇ​​ത് അ​​വ​​ഗ​​ണി​​ച്ചാ​​യി​​രു​​ന്നു ബോ​​ണി കി​​ണ​​റ്റി​​ലേ​​ക്ക് ചാ​​ടി​​യ​​ത്.15 കോ​​ലോ​​ളം താ​​ഴ്ച്ച​​യു​​ള്ള കി​​ണ​​റ്റി​​ല്‍ ര​​ണ്ട് ആ​​ള്‍ പൊ​​ക്ക​​ത്തി​​ല്‍ വെ​​ള്ള​​മു​​ണ്ടാ​​യി​​രു​​ന്നു. കി​​ണ​​റ്റി​​ല്‍ വീ​​ണ ജോ​​ഷി ക​​യ​​റി​​ല്‍…

Read More

നാ​ട്ടു​കാ​ര്‍ തൂ​ഫാ​നാ​യി… വാ​​ഴൂ​​രി​​ല്‍ ക​​ഞ്ചാ​​വു​​സം​​ഘ​​ത്തെ പി​​ടി​​കൂ​​ടി കെ​​ട്ടി​​യി​​ട്ട് പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ച്ചു

കോ​​ട്ട​​യം: നാ​​ട്ടു​​കാ​​ര്‍ തൂ​​ഫാ​​നാ​​യി. ലഹരി സം​​ഘ​​ത്തെ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ച്ചു. ല​​ഹ​​രി​​യി​​ലു​​ള്ള യു​​വാ​​ക്ക​​ളു​​ടെ പ​​രാ​​ക്ര​​മം സ​​ഹി​​ക്കാ​​നാ​​കാ​​തെ വ​​ന്ന​​തോ​​ടെ നാ​​ട്ടു​​കാ​​ര്‍ യു​​വാ​​ക്ക​​ളെ പി​​ടി​​ച്ചു​​കെ​​ട്ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.വാ​​ഴൂ​​ര്‍ മ​​യി​​ലാ​​ടും​​പാ​​റ പാ​​റാം​​തോ​​ട്ടി​​ലാ​​ണ് സം​​ഭ​​വം. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം പാ​​റാം​​തോ​​ട്ടി​​ലു​​ള്ള യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യ​​വ​​ര്‍ യു​​വാ​​വി​​നൊ​​പ്പം വ​​ഴി​​വ​​ക്കി​​ലി​​രു​​ന്ന് മ​​ദ്യ​​പി​​ച്ച​​താ​​യും ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ച​​താ​​യും നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. നാ​​ട്ടു​​കാ​​ര്‍ ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ ഇ​​വ​​ര്‍ സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ള്‍​ക്കും നാ​​ട്ടു​​കാ​​ര്‍​ക്കും നേ​​രേ തി​​രി​​ഞ്ഞു. പ്ര​​ദേ​​ശ​​ത്തെ ഒ​​രു പ​​ല​​ച​​ര​​ക്ക് വ്യാ​​പാ​​രി​​യെ ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്തു. ക​​ല്ലേ​​റി​​ല്‍ നി​​ര​​വ​​ധി വീ​​ടു​​ക​​ളു​​ടെ ജ​​ന​​ല്‍​ചി​​ല്ലു​​ക​​ളും ത​​ക​​ര്‍​ന്നു. അ​​സ​​ഭ്യ​വ​​ര്‍​ഷ​​വും സം​​ഘ​​ര്‍​ഷ​​വും തു​​ട​​ര്‍​ന്ന​​തോ​​ടെ ഇ​​വ​​രെ പി​​ടി​​ച്ചു​കെ​​ട്ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​പ്പി​​ക്കാ​​ന്‍ നാ​​ട്ടു​​കാ​​ര്‍ തീ​​രു​​മാ​​നി​​ച്ചു. വാ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​രം​​ഗ​​വും വി​​വ​​ര​​മ​​റി​​ഞ്ഞു സ്ഥ​​ല​​ത്തെ​​ത്തി. സം​​ഘ​​ത്തെ പി​​ടി​​ച്ചു കെ​​ട്ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ നാ​​ട്ടു​​കാ​​ര്‍​ക്കും പ​​രി​​ക്കേ​​റ്റു. ഒ​​ടു​​വി​​ല്‍ നാ​​ട്ടു​​കാ​​ര്‍ സം​​ഘ​​ടി​​ച്ചാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. തു​​ട​​ർ​​ന്ന് യു​​വാ​​ക്ക​​ളെ പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സി​​ന് കൈ​​മാ​​റി. വ​​ധ​​ശ്ര​​മ​​ത്തി​​ന് അ​​ട​​ക്കം കേ​​സെ​​ടു​​ത്ത പോ​​ലീ​​സ് ഇ​​വ​​രെ കോ​​ട​​തി​​യി​​ല്‍…

Read More

ഭാ​യി​മാ​ര്‍ മ​ട​ങ്ങി​യെ​ത്തി​ത്തു​ട​ങ്ങി; ഹോ​ട്ട​ല്‍ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി കൂ​ലി കൂ​ട്ടി ചോ​ദി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ

കോ​ട്ട​യം: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി കൂ​ട്ടി ചോ​ദി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ല്‍. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ത്തെ​തു​ട​ര്‍​ന്നു പാ​ച​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ല്‍ മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ഇ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ തി​രി​ച്ചെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി കു​ട്ടി​ചോ​ദി​ച്ച​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ല്‍ പു​തി​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും കു​ക്ക്, സ​പ്ലൈ​യ​ര്‍, ക്ലി​നിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും ചെ​യ്യു​ന്ന​തു ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ്. 1000 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് ഇ​വ​ര്‍ ദി​വ​സ​ക്കൂ​ലി​യാ​യി ചോ​ദി​ക്കു​ന്ന​ത്. ഇ​താ​ണ് നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ല്‍ ക​ര​ക​യ​റി വ​രു​ന്ന ഹോ​ട്ട​ലു​ട​മ​ക​ളെ വീ​ണ്ടും ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക ഹോ​ട്ട​ലു​ട​മ​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ല്കി​യാ​ണ് ജോ​ലി​യ്ക്കു നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​റ​ച്ചി​ക്ക​ട​ക​ളി​ലും സ​മാ​ന​മാ​യി രീ​തി​യി​ലാ​ണ് ജോ​ലി​യ്ക്കു നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി കൂ​ടു​ത​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. തി​ര​ക്കു​ള്ള ഒ​രു…

Read More

വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ ഊ​ര്‍​ജി​ത ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി

കോ​ട്ട​യം: കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഊ​ര്‍​ജി​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ര​ണ്ടു ജി​ല്ല​ക​ളി​ലെ​യും വൈ​ദ്യു​തി മേ​ഖ​ല​യി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് പ​ള്ളം ഡാം ​സേ​ഫ്റ്റി ഹാ​ളി​ല്‍ ചേ​ര്‍​ന്ന എം​എ​ല്‍​എ​മാ​രു​ടെ​യും കെ​എ​സ്ഇ​ബി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​യോ​ജ​ക മ​ണ്ഡ​ലം സ​മി​തി​ക​ള്‍ സ​ജീ​വ​മാ​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ലും സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണം. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍​കൈ എ​ടു​ത്ത് മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ഈ ​സ​മി​തി​ക​ളു​ടെ യോ​ഗം ന​ട​ത്ത​ണം. മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്ക​ണം. കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​വി​ശേ​ഷ​സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മ്പോ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണം. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണം ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം. ത​ദ്ദേ​ശ…

Read More

പാ​ലാ​യി​ൽ സ​മ​വാ​യ​മാ​യി; കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് സ്വ​ത​ന്ത്ര മു​ന്ന​ണി

പാ​ലാ: ന​ഗ​ര​സ​ഭ​യി​ലെ ഉ​ള്‍​പാ​ര്‍​ട്ടി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് സ്വ​ത​ന്ത്ര മു​ന്ന​ണി രം​ഗ​ത്തു​വ​ന്ന​തോ​ടെ പാ​ര്‍​ട്ടി നി​ല​പാ​ടി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശം. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വ​ത​ന്ത്ര​മു​ന്ന​ണി അം​ഗീ​ക​രി​ച്ച​താ​യാ​ണ് സൂ​ച​ന. കൊ​ട്ടാ​ര​മ​റ്റം ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ സ്ഥാ​പി​ച്ച ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ന് നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​കാ​രം ന​ല്‍​കു​ക, കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ മോ​ഷ​ണ പ​രാ​തി പി​ന്‍​വ​ലി​ക്കു​ക, മാ​യാ രാ​ഹു​ല്‍ രാ​ജി​വ​യ്ക്കു​മ്പോ​ള്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക, ഭ​ര​ണ മേ​ല്‍​നോ​ട്ട​ത്തി​നാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക എ​ന്നീ നാ​ല് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷം പാ​ര്‍​ട്ടി നേ​തൃ​ത്വം സ്വ​ത​ന്ത്ര മു​ന്ന​ണി​ക്ക് മു​ന്നി​ല്‍​വ​ച്ച​ത്. യു​ഡി​എ​ഫി​ല്‍ ഘ​ട​ക ക​ക്ഷി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കെ​ഡി​പി എ​ന്നി​വ​ര്‍​ക്ക് മു​ന്നി​ലും കോ​ണ്‍​ഗ്ര​സ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​പാ​ധി​ര​ഹി​ത​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ സ്വ​ത​ന്ത്ര മു​ന്ന​ണി​യും ഇ​ത​ര ഘ​ട​ക​ക​ക്ഷി​ക​ളും ത​യാ​റാ​കു​ക​യും…

Read More

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി കു​മ​ളി​യി​ല്‍ ടൗ​ൺ; അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

കു​മ​ളി: ടൗ​ണി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. ഹോ​ളി​ഡേ ഹോം ​മു​ത​ല്‍ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ 15 അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​ദ്യഘ​ട്ട​ത്തി​ല്‍ ഒ​ഴി​പ്പി​ച്ച​ത്. കു​മ​ളി ടൗ​ണി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ല്‍​ന​ടയാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യാ​ന്‍ ക​ട​യു​ട​മ​ക​ള്‍​ക്ക് 15 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ങ്ങി​യ​ത്. റോ​ഡ​രി​കി​ല്‍നി​ന്ന് ക​ട​ക​ള്‍ മാ​റ്റാ​ന്‍ സ​ഹ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് അ​വ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സ​മീ​പ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​വ സ്ഥാ​പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് എം.​എം. വ​ര്‍​ഗീ​സ് അ​റി​യി​ച്ചു. സ​ഹ​ക​രി​ക്കാ​ത്ത​വ​രു​ടെ പെ​ട്ടി​ക്ക​ട​ക​ള്‍ മു​രി​ക്ക​ടി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.കു​മ​ളി ടൗ​ണി​ലെ തി​ര​ക്കേ​റി​യ ന​ട​പ്പാ​ത​ക​ള്‍ കൈ​യേ​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ല താ​ത്കാ​ലി​ക ക​ട​ക​ളും പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ നി​യ​മാ​നു​സൃ​ത ലൈ​സ​ന്‍​സ് എ​ടു​ത്ത്…

Read More

മ​​ണ്‍​സൂ​​ണ്‍ ആ​​സ്വ​​ദി​​ക്കാം; ജൈ​​വ​​വൈ​​വി​​ധ്യ​​ങ്ങ​​ള​​റി​​യാം,പാ​​ക്കേ​​ജു​​ക​​ളു​​മാ​​യി വ​​നം വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍

കോ​​ട്ട​​യം: മ​​ണ്‍​സൂ​​ണ്‍ വെ​​റും മ​​ഴ​​ക്കാ​​ലം മാ​​ത്ര​​മ​​ല്ല, യാ​​ത്ര​​ക​​ള്‍ ചെ​​യ്യാ​​നും കാ​​ഴ്ച​​ക​​ള്‍ കാ​​ണാ​​നു​​മു​​ള്ള സ​​മ​​യം കൂ​​ടി​​യാ​​ണ്. ഈ ​​മ​​ണ്‍​സൂ​​ണ്‍ കാ​​ല​​ത്ത് അ​​പൂ​​ര്‍​വ ജൈ​​വ​​വൈ​​വി​​ധ്യ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​ക​​ളെ അ​​ടു​​ത്ത​​റി​​യാ​​നും ആ​​സ്വ​​ദി​​ക്കാ​​നും പ​​ദ്ധ​​തി​​ക​​ളൊ​​രു​​ക്കി കേ​​ര​​ള വ​​നം വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ ലി​​മി​​റ്റ​​ഡ്. നി​​ല​​വി​​ല്‍ കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള ഇ​​ക്കോ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ മ​​ണ്‍​സൂ​​ണ്‍ ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള പാ​​ക്കേ​​ജു​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്. വ​​യ​​നാ​​ട്ടി​​ലെ ക​​മ്പ​​മ​​ല, പാ​​ല​​ക്കാ​​ട്ടെ നെ​​ല്ലി​​യാ​​മ്പ​​തി, ഇ​​ടു​​ക്കി​​യി​​ലെ മീ​​ശ​​പ്പു​​ലി​​മ​​ല, പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ ഗ​​വി, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ അ​​രി​​പ്പ, ക​​ല്ലാ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ ഡെ​​സ്റ്റി​​നേ​​ഷ​​നു​​ക​​ള്‍. മ​​ണ്‍​സൂ​​ണ്‍​മ​​ഴ​​യെ ത​​ട​​ഞ്ഞു​​നി​​ര്‍​ത്തി ഭൂ​​പ്ര​​കൃ​​തി​​യും ജൈ​​വ​​വൈ​​വി​​ധ്യ​​വും നി​​ല​​നി​​ര്‍​ത്തു​​ന്ന പ​​ച്ച​​പ്പു​​ല്ല​​ണി​​ഞ്ഞ മ​​ല​​നി​​ര​​ക​​ളും ചോ​​ല​​ക്കാ​​ടു​​ക​​ളും ത​​ന​​തു ഭാ​​വ​​ത്തി​​ല്‍ ആസ്വദിക്കാ​​നും പ​​ശ്ചി​​മ ഘ​​ട്ട​​ത്തി​​ല്‍ മാ​​ത്രം കാ​​ണു​​ന്ന അ​​പൂ​​ര്‍​വ​​യി​​നം ജീ​​വ​​ജാ​​ല​​ങ്ങ​​ളെ കാ​​ണാ​​നും സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന പാ​​ക്കേ​​ജു​​ക​​ളാ​​ണ് ത​​യാ​​റാ​​ക്കു​​ന്ന​​ത്. ക​​മ്പ​​മ​​ല​​യി​​ല്‍ വ​​യ​​നാ​​ടി​​ന്‍റെ ഏ​​കാ​​ന്ത​​ത​​യി​​ലേ​​ക്കും ഗോ​​ത്ര​​സം​​സ്കാ​​ര​​ത്തി​​ലേ​​ക്കും ഒ​​രു മ​​ട​​ക്ക​​യാ​​ത്ര ന​​ട​​ത്താ​​വു​​ന്ന രീ​​തി​​യി​​ലാ​​ണ് പാ​​ക്കേ​​ജ്. മീ​​ശ​​പ്പു​​ലി​​മ​​ല​​യി​​ല്‍ റോ​​ഡോ​​വാ​​ലി​​യി​​ലേ​​ക്ക് സാ​​ഹ​​സി​​ക​​യാ​​ത്ര​​യാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ട്ര​​ക്കിം​​ഗ് അ​​നു​​വ​​ദ​​നീ​​യ​​മാ​​യ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന മ​​ല​​നി​​ര​​യാ​​ണ് മീ​​ശ​​പ്പു​​ലി​​മ​​ല. ഗ​​വി​​യി​​ല്‍…

Read More

സ്ത്രീ ​യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ന്‍; പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​വ​ർ​ക്ക് പി​ഴ

കോട്ടയം; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി. ബ​​സി​​ല്‍ ക​​യ​​റി​​യാ​​ല്‍ പ​​ണം ന​​ല്‌​​കേ​​ണ്ടെ​​ങ്കി​​ലും സീ​​റോ ടി​​ക്ക​​റ്റ് എ​​ടു​​ക്ക​​ണം. ടി​​ക്ക​​റ്റി​​ല്ലാ​​തെ​​യു​​ള്ള യാ​​ത്ര കു​​റ്റ​​ക​​ര​​മാ​​ണ്. 500 രൂ​​പ പി​​ഴ ല​​ഭി​​ക്കാം. സ്ത്രീ​​ക​​ള്‍​ക്കൊ​​പ്പം അ​​ഞ്ചി​​നും- 11നും ​​ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​ര്‍​ക്ക് ഹാ​​ഫ് ടി​​ക്ക​​റ്റ് എ​​ടു​​ക്ക​​ണം. അ​​തി​​നു മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ണ്ടെ​​ങ്കി​​ല്‍ ഫു​​ള്‍ ടി​​ക്ക​​റ്റും എ​​ടു​​ക്ക​​ണം. ടി​​ക്ക​​റ്റ് ചാ​​ര്‍​ജ് ന​​ല്‌​​കേ​​ണ്ട​​ന്ന​​തൊ​​ഴി​​ച്ചാ​​ല്‍ സ്റ്റോ​​പ്പ്, സം​​വ​​ര​​ണ സീ​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി​​യ മ​​റ്റു നി​​യ​​മ​​ങ്ങ​​ളെ​​ല്ലാം സ്ത്രീ​​ക​​ള്‍​ക്കു പ​​ഴ​​യ​​തു​​പോ​​ലെ ത​​ന്നെ​​യാ​​ണ്.   ജില്ലയിൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തു വൈ​​ക്ക​​ത്താ​​ണ്. കു​​റ​​വ് ബ​​സു​​ക​​ള്‍ പാ​​ലാ, എ​​രു​​മേ​​ലി ഡി​​പ്പോ​​ക​​ളി​​ലാ​​ണ്. വൈ​​ക്കം-34, കോ​​ട്ട​​യം-22, പൊ​​ന്‍​കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി-21, ഈ​​രാ​​റ്റു​​പേ​​ട്ട-18, പാ​​ലാ, എ​​രു​​മേ​​ലി-13 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലെ ബ​​സു​​ക​​ളു​​ടെ എ​​ണ്ണം.

Read More

ഡെ​യ്‌​ലി ബാ​റ്റ കു​റ​യു​മോ‍‍? സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യി​ൽ ക​ണ്ട​ക്ട​ര്‍​മാ​രും ഡ്രൈ​വ​ര്‍​മാ​രും ആ​ശ​ങ്ക​യി​ല്‍

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ളു​​ടെ സൗ​​ജ​​ന്യ​​യാ​​ത്ര പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​മ്പോ​​ള്‍ ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഡ്രൈ​​വ​​ര്‍​മാ​​രും ആ​​ശ​​ങ്ക​​യി​​ല്‍.ഇ​​വ​​രു​​ടെ ഡെ​​യ്‌​​ലി ബാ​​റ്റ സം​​ബ​​ന്ധി​​ച്ച് വ്യ​​ക്ത​​തയി​​ല്ലാ​​ത്ത​​താ​​ണ് ആ​​ശ​​ങ്ക​​യ്ക്കു കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ മി​​ക​​ച്ച ക​​ള​​ക്‌​​ഷ​​ന്‍ ല​​ഭി​​ക്കു​​ന്ന ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു യാ​​ത്ര സൗ​​ജ​​ന്യ​​മാ​​കു​​ന്ന​​തോ​​ടെ ക​​ള​​ക്‌​​ഷ​​ന്‍ വ​​ലി​​യ തോ​​തി​​ല്‍ കു​​റ​​യും. ബ​​സി​​ലെ ടി​​ക്ക​​റ്റ് വ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ചാ​​ണ് ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും ബാ​​റ്റ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​തോ​​ടെ ബാ​​റ്റ​​യും കു​​റ​​യു​​മെ​​ന്നാ​​ണ് ക​​ണ്ട​​ക്ട​​ര്‍​മാ​​രും ഡ്രൈ​​വ​​ര്‍​മാ​​രും പ​​റ​​യു​​ന്ന​​ത്. ഓ​​ര്‍​ഡി​​ന​​റി, ഫാ​​സ്റ്റ് എ​​ന്നി​​ങ്ങ​​നെ ത​​രം​​തി​​രി​​ച്ചാ​​ണു ബാ​​റ്റ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. ഓ​​ര്‍​ഡി​​ന​​റി​​ക്കും ഫാ​​സ്റ്റി​​നും ഒ​​രേ സ്ലാ​​ബി​​ലാ​​ണ് ബാ​​റ്റ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. സിം​​ഗി​​ൾ ഡ്യൂ​​ട്ടി​​യു​​ള്ള ഒ​​രു ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സി​​ന് 7500 രൂ​​പ വ​​രെ വ​​രു​​മാ​​നം ല​​ഭി​​ക്കു​​മ്പോ​​ള്‍ 75 രൂ​​പ ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കു​​മാ​​യിബാ​​റ്റ ല​​ഭി​​ക്കും. ക​​ള​​ക്ഷ​​ന്‍ കൂ​​ടു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് ബാ​​റ്റ​​യും ഉ​​യ​​രും. മി​​ക​​ച്ച വ​​രു​​മാ​​ന​​മു​​ള്ള സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ഡ്രൈ​​വ​​ര്‍​ക്കും ക​​ണ്ട​​ക്ട​​ര്‍​ക്കും 150 രൂ​​പ​​വ​​രെ ബാ​​റ്റ ല​​ഭി​​ക്കും. സൗ​​ജ​​ന്യ​​യാ​​ത്ര ന​​ട​​പ്പി​​ലാ​​കു​​ന്ന​​തോ​​ടെ ഇ​​തി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യേ​​ക്കും. കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി…

Read More

സ്ത്രീ​​ക​​ളു​​ടെ സൗ​​ജ​​ന്യ​​യാ​​ത്ര; ജി​​ല്ല​​യി​​ല്‍ 142 ഓ​​ര്‍​ഡി​​ന​​റി സ​​ര്‍​വീ​​സു​​ക​​ള്‍; യാ​​ത്ര​​ക്കാ​​ര്‍​ക്ക് സീ​​റോ ടി​​ക്ക​​റ്റ് ന​​ല്കും

കോ​​ട്ട​​യം: തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കു​​ള്ള സൗ​​ജ​​ന്യ​​യാ​​ത്ര ന​​ട​​പ്പാ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ല്‍ ഒ​​രു​​ക്ക​​ങ്ങ​​ള്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ല്‍. സൗ​​ജ​​ന്യ യാ​​ത്ര​​യി​​ലും സീ​​റോ ടി​​ക്ക​​റ്റ് ന​​ല്‌​​കേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ടി​​ക്ക​​റ്റ് മെ​​ഷീ​​നു​​ക​​ളി​​ല്‍ ന​​ട​​പ്പാ​​ക്ക​​ണം. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി മെ​​ഷീ​​നി​​ല്‍ സൗ​​ജ​​ന്യ യാ​​ത്രാ​​ടി​​ക്ക​​റ്റ് ന​​ല്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്താ​​നു​​ള്ള സ​​ജ്ജീ​​ക​​ര​​ണ​​മാ​​ണ് പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലാ​​യി ഇ​​പ്പോ​​ള്‍ 142 ബ​​സു​​ക​​ളാ​​ണ് ഓ​​ര്‍​ഡി​​ന​​റി​​യാ​​യി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ ജി​​ല്ല​​യി​​ലെ ഏ​​ഴു ഡി​​പ്പോ​​ക​​ളി​​ലാ​​യി ധാ​​രാ​​ളം ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സ​​മീ​​പ​​കാ​​ല​​ത്ത് ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​ച്ചി​​രു​​ന്നു. വൈ​​ക്കം ഡി​​പ്പോ​​യി​​ലാ​​ണ് കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളു​​ള്ള​​ത്. കു​​റ​​വ് പാ​​ലാ, എ​​രു​​മേ​​ലി ഡി​​പ്പോ​​ക​​ളി​​ലു​​മാ​​ണ്. വൈ​​ക്കം-34, കോ​​ട്ട​​യം-22, പൊ​​ന്‍​കു​​ന്നം, ച​​ങ്ങ​​നാ​​ശേ​​രി-21, ഈ​​രാ​​റ്റു​​പേ​​ട്ട-18, പാ​​ലാ, എ​​രു​​മേ​​ലി-13 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ലെ ബ​​സു​​ക​​ളു​​ടെ എ​​ണ്ണം. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ല്‍​നി​​ന്നു കൂ​​ടു​​ത​​ല്‍ ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​തു തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ര്‍ റൂ​​ട്ടി​​ലാ​​ണ്. തി​​രു​​വ​​ല്ല, ച​​ങ്ങ​​നാ​​ശേ​​രി…

Read More