കോഴിക്കോട്: നിപ്പ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനൽകാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ. നവകേരളസദസിൽ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്. 2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ കുടുംബത്തിലെ മൂസ മുസ്ലിരും മക്കളായ സാലിഹും സാബിത്തും നിപ്പ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തിൽ നിപ്പ ബാധിക്കാതെ രക്ഷപ്പെട്ടത്. സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നൽകാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോൾ വായ്പയുടെ കാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസിൽ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നൽകാൻ…
Read MoreCategory: Kozhikode
പോലീസ് പരിശോധനയ്ക്കിടെ താമരശേരി ചുരത്തില്‍നിന്ന് ചാടിയ യുവാവിനെ കണ്ടെത്താനായില്ല
കോഴിക്കോട്: ലക്കിടയില്‍ വയനാട് ഗേറ്റിനു സമീപം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തി ചുരത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. താമരശേരി പോലീസും കല്‍പ്പറ്റ പോലീസും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മലപ്പുറം സ്വദേശി തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പോലീസ് പരിശോധനയ്ക്കിടെ ചുരത്തില്‍ നിന്ന് ചാടിരക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍ നിന്ന് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനു കേസെടുത്ത് പോലീസ് അന്വേഷണം വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കണ്ണൂരില്‍ ഇന്നലെ രാവിലെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടകൂടുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നത്. ഇതിനിടയിലാണ് ഷഫീഖ് ഓടിച്ച കാര്‍ ഇവിടെ എത്തിയത്. സംശയം തോന്നി ഇയാളുടെ കാറിനു പോലീസ് കൈ കാണിച്ചു. നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ…
Read Moreഹൈറിച്ച് കേസ്: മരവിപ്പിച്ച അക്കൗണ്ടിലെ പണം ട്രഷറിയിലേക്കു മാറ്റും
കോഴിക്കോട്: സര്‍ക്കാര്‍ മരവിപ്പിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. ഹൈറിച്ച് കമ്പനി നല്കിയ അപ്പീല്‍ കേസില്‍ ആണ് ഇടക്കാല ഉത്തരവ്. ഹൈറിച്ച് അക്കൗണ്ടുകളിലെ 200 കോടി രൂപയില്‍ അധികമുള്ള പണം ഒന്നര വര്‍ഷമായി പലിശ പോലും ലഭിക്കാതെ കിടക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയ ആശങ്കയിലാണ് പലിശ ലഭിക്കുന്ന രീതിയില്‍ ട്രഷറിയിലേക്ക് താല്‍ക്കാലികമായി പണം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ട്രഷറിയിലേക്ക് മാറ്റിയാല്‍ 200 കോടി രൂപയ്ക്കു പലിശ ലഭിക്കും. അത് അംഗങ്ങളിലെ പ്രയാസക്കാരുടെ ബാധ്യത തീര്‍പ്പാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈറിച്ച് ഉടമകളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Read Moreവിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകൻ അറസ്റ്റിൽ
മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈഎഫ്ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് യസീനെ അറസറ്റ് ചെയ്തത്.വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി. അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.ആറ്റിങ്ങൽ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അനൂപ്.
Read Moreപോലീസെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോകല്‍; ആറുലക്ഷം തിരികെക്കിട്ടാൻ വേണ്ടിയെന്നു പോലീസ്
കോഴിക്കോട്: പോലീസുകാരെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോയസംഭവത്തില് കൂടുതല്‍ അന്വേഷണത്തിന് പോലീസ്.തട്ടിക്കൊണ്ടുപോയസംഘത്തിലുണ്ടായിരുന്നയാള്ക്ക് കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജു ആറുലക്ഷം നല്കാന് ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നാണ് പോലീസിനു ലഭിച്ച സൂചന. എന്നാല്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കെഎല്‍ 10 എആര്‍ 0486 എന്ന വാഹനത്തില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പോലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബിജുവിനെ പിന്നീട് മലപ്പുറം കരുവാരക്കുണ്ടില്‍ വച്ച് കസബ പോലീസ് കണ്ടെത്തി. ആലപ്പുഴ കാവാലം മുണ്ടാടിക്കളത്തില് ശ്യാംകുമാര്‍ (43),…
Read Moreനിപ്പ: ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
കോയന്പത്തൂർ: കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തമിഴ്നാട്- കേരള അതിർത്തിപ്രദേശങ്ങളിലെ ആറു ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി. കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കിയത്. കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.
Read Moreഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം… കണ്ണീരോര്‍മകളില്‍ അർജുന്
കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്റെ ഓർമകൾക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു. കഴിഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവിൽ അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ…
Read Moreപോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സാമ്പത്തിക ഇടപാടെന്നു സൂചന
കോഴിക്കോട്: പോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എം.എം. അലി റോഡിലെ കെ.പി. ട്രാവല്‍സ് സ്ഥാപന ഉടമ ബിജുവിനെയാണ് തട്ടികൊണ്ടുപോയത്. പോലീസാണെന്ന് പറഞ്ഞ് ഫോണില്‍ കല്ലായി സ്വദേശിയായ ബിജുവിനെ ഇങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. KL 10 AR 0468 എന്ന നമ്പര്‍ കാറിലെത്തിയ സംഘമാണ് തട്ടികൊണ്ടുപോയതെന്നാണ് കസബ പോലീസ് പറയുന്നത്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കല്ലായിയിലെ ബിജുവിന്റെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിന്റെ ഫോണിലേക്ക് വന്ന അവസാന കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreഓട്ടിസം ബാധിച്ച ആറു വയസുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ ശാരീരികമായി മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപികയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. നിലന്പൂർ വടപുറം സ്വദേശി ഉമൈറയാണ് (34) അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവർ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് എരവിമംഗലത്തെ ഭർത്താവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സംഭവത്തിൽ ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിറെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.കുട്ടിയുടെ മാതാവ് മരിച്ച ശേഷം കോടതി വിധി പ്രകാരം ഇടയ്ക്ക് മാതാവിന്റെ കുടുംബത്തിനും കുട്ടിയെ വിട്ടു നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടിയുടെ ദേഹത്ത് മർദനത്തിന്റെ പാടുകൾ കാണുന്നത്. കുട്ടിയെ രണ്ടാനമ്മ പട്ടിണിക്കിട്ടതായും പൊള്ളൽ ഏൽപ്പിച്ചതായും കാണിച്ച് മാതാവിന്റെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അമീറ ഒളിവിൽ പോയിരുന്നു.
Read Moreട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പുലർച്ചെ ഒന്നരയ്ക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അതിക്രമം
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.
Read More