സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ച മുളകൾ വീണ്ടും കൂട്ടത്തോടെ മുളച്ചു. വന്യജീവികൾക്ക് ഭക്ഷ്യസ്രോതസാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. പണ്ടുകാലത്ത് വയനാടൻ കാടുകളുടെ ഹരിതഭംഗിക്ക് മുഖ്യകാരണമായിരുന്ന മുളങ്കാടുകളാണ് വർഷങ്ങൾക്കുശേഷം വീണ്ടും പുനർജ്ജീവനത്തിലേക്ക് കടന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം വയനാട് വന്യജീവി സങ്കേതത്തിലെ വിവിധ ഭാഗങ്ങളിൽ മുളകൾ വീണ്ടും സജീവമായി വളരാൻ തുടങ്ങി. ഒരു കാലത്ത് വയനാടൻ കാടുകളുടെ സവിശേഷതയായി നിലനിന്നിരുന്ന മുളങ്കാടുകൾ കാലാവസ്ഥാ വ്യതിയാനവും പഴക്കവും മൂലം വലിയ തോതിൽ നശിച്ചിരുന്നു. തുടർന്ന് വർഷങ്ങളോളം കാടുകളിൽ മുളകൾ കാണാനാകാത്ത അവസ്ഥയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലും സമീപപ്രദേശങ്ങളിലുമാണ് പുതുതായി മുളക്കാടുകൾ രൂപപ്പെടുന്നത് ശ്രദ്ധിക്കപ്പെടുന്നത്. മുളകൾക്ക് പുറത്ത് മുള്ളുകൾ നിറഞ്ഞ കവചം പോലെ വളരുകയും നടുവിൽ നിന്ന് പുതുമുളകൾ ഉയരുകയും ചെയ്യും. ഈ സ്വഭാവം കാരണം വന്യജീവികൾക്കോ മറ്റ് മൃഗങ്ങൾക്കോ മുളയുടെ പുതിയകൂന്പ് നശിപ്പിക്കാൻ സാധിക്കാതെ വരുന്നു.…
Read MoreCategory: Kozhikode
ചെറുവാടി പുഞ്ചപ്പാടം മുഴുവൻ ഇനി നെല്ല് വിളയും; ഹൈഡ്രോളിക് ഷട്ടർ സ്ഥാപിക്കാൻ ജലസേചന വകുപ്പ്
മുക്കം: ജില്ലയിൽ തന്നെ പ്രധാന നെൽവയലുകളിലൊന്നായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്ത് മുഴുവൻ സ്ഥലങ്ങളിലും നെൽകൃഷിക്ക് സാഹചര്യമൊരുങ്ങുന്നു. പ്രദേശത്തെ പ്രധാന തോടായ കല്ലംതോടിൽ കൂട്ടകടവിലെ വിസിബിയുടെ മാന്വൽ ഷട്ടർ ഹൈഡ്രോളിക്ക് ഷട്ടർ ആക്കി മാറ്റുന്നതിന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സി. മുഹമ്മദ് യൂസഫ് ചെറുകിട ജല സേചന വകുപ്പിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. 2001ൽ ചാലിയാറിൽ മേജർ ഇറിഗേഷൻ വകുപ്പ് പണിത കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമയതോടെ പുഴയിലെ ജല വിതാനം കല്ലംതോടിലെ ജല വിതാനത്തെക്കാൾ ഉയർന്നു നിൽക്കുകയും ചെറുവാടി പുഞ്ചപ്പാടത്ത് ഏക്കർകണക്കിന് സ്ഥലം വെള്ളകെട്ട് കാരണം കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തതോടെയാണ് കല്ലംതോടിലെ കൂട്ടക്കടവിൽ വിസിബി പണിതതും പമ്പ് സെറ്റ് ഉപയോഗിച്ച് ജല ക്രമീകരണം നടത്തുകയും ചെയ്യാൻ തുടങ്ങിയത്. ഇത് ഒരു പരിധി…
Read Moreപരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്; ബേപ്പൂര് തുറമുഖത്തെ കപ്പൽച്ചാൽ ആഴംകൂട്ടൽ അനിശ്ചിതത്വത്തിൽ
കോഴിക്കോട്:പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് സംബന്ധിച്ച നടപടിക്രമം നീളുന്നതിനാൽ തുറമുഖത്തെ കപ്പൽച്ചാൽ ആഴംകൂട്ടൽ പ്രവൃത്തിയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. മാരിടൈം ബോർഡ് വകയിരുത്തിയ 11.80 കോടിയുടെ പദ്ധതിയിൽ 2023 മേയ് 11നു തുടങ്ങിയ ഡ്രഡ്ജിംഗ് ഇതുവരെ പൂർത്തിയാക്കാനായില്ല. തുറമുഖത്തിനു കോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ ബേപ്പൂരിൽ അടിയന്തരമായി നടപ്പാക്കേണ്ട ഡ്രഡ്ജിംഗ്പ്രവൃത്തിയിൽ ഇടപെടുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഡ്രഡ്ജിംഗ് നടത്തുന്നതിനിടെ അടിത്തട്ടിൽ ചെങ്കൽപാറ കണ്ടതിനെ തുടർന്നു 2023 ഒക്ടോബറിലാണ് പ്രവൃത്തി നിർത്തിവച്ചത്. കപ്പൽച്ചാലിൽ നദിയുടെ അടിത്തട്ടിലെ ചെങ്കൽപാറ നീക്കം ചെയ്യുന്നതിന് പരിസ്ഥിതി ആഘാതപഠനം ആവശ്യമാണെന്നായിരുന്നു വിദഗ്ധാഭിപ്രായം. ഇതിനു 2024 ഡിസംബറിൽ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ സർക്കാർ ചുമതലപ്പെടുത്തി.നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കി ആഴം കൂട്ടിയാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതങ്ങൾ സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധസംഘമാണു പഠനം…
Read Moreതിരുവമ്പാടിയിൽ കാട്ടുപന്നിവേട്ട മുടങ്ങിയ സംഭവം; പഞ്ചായത്ത് നിലപാടിനെതിരേ എൽഡിഎഫ്
തിരുവമ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം പാനൽ ഷൂട്ടർമാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിൽ ബുധനാഴ്ച നടത്താനിരുന്ന കാട്ടുപന്നിവേട്ട മുടങ്ങിയെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ വാദത്തിനെതിരേ ഇടതുമുന്നണി. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തികഞ്ഞ അനാസ്ഥ മൂലമാണ് വേട്ട നടക്കാത്തതെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അത് സർക്കാരിനെതിരേ തിരിക്കാനാണ് പ്രസിഡന്റിന്റെയും ഭരണസമിതിയുടേയും ലക്ഷ്യമെന്നും സിപിഎം ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു, പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മറ്റി ചെയർമാൻ ഫിറോസ് ഖാൻ, പഞ്ചായത്തംഗം എസ്. ജയപ്രസാദ് എന്നിവർ പറഞ്ഞു. ഇങ്ങനെ ഒരു കാട്ടുപന്നിവേട്ട നടക്കുന്നത് ബന്ധപ്പെട്ട അധികൃതരാരും അറിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ കളക്ടറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ തോക്കുകൾ ഡെപ്പോസിറ്റ് ചെയ്യാൻ പറഞ്ഞത് സാങ്കേതിക നടപടി മാത്രമാണന്നും കളക്ടറെ സമീപിച്ചാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ കാട്ടുപന്നിവേട്ടയ്ക്ക് അനുമതി ലഭിക്കുമെന്നും അവർ…
Read Moreതെരുവുനായ ശല്യം രൂക്ഷം; കാരിശേരിയിൽ നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി
മുക്കം: തെരുവുനായ ശല്യം രൂക്ഷമായ കാരശേരിയില് തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. പഞ്ചായത്തിന്റെയും തേക്കുംകുറ്റി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുത്തിവയ്പ് നൽകിയത്. പഞ്ചായത്തിലെ തെരുവുനായകൾ കൂടുതൽ കാണപ്പെടുന്ന മുരിങ്ങുംപുറായി, നോർത്ത് കാരശേരി, കറുത്ത പറമ്പ്, വലിയപറമ്പ്, നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, കക്കാട്, കാരശേരി, ചോണാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിലാണ് കുത്തിവയ്പ് നടത്തിയത്. പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ആരിഫ്, ഡോ. എൻ.വിനീഷ്, വെറ്ററിനറി സർജൻ പ്രസന്നകുമാർ, അസി. ഫീൽഡ് ഓഫീസർ ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.
Read Moreകാഴ്ചപരിമിതനായ വിദ്യാർഥിയെ കൈവിലങ്ങണിയിച്ചെന്ന കേസ് : ആരോപണം തെളിയിക്കാനായില്ലെന്ന്; കേസ് തീർപ്പാക്കി കമ്മീഷൻ
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയ്ക്കെതിരേ 2023 ജൂൺ 25 ന് കൊയിലാണ്ടിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കാഴ്ചപരിമിതനായ വിദ്യാർഥിയെ കൈവിലങ്ങ് അണിയിച്ച് പൊതുജനമധ്യത്തിൽ അപമാനിച്ചെന്ന പരാതിയിൽ ആരോപണം തെളിയിക്കാനായില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോലീസിന്റെ ഭാഗത്ത് നിന്ന് മനഃപൂർവമായ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷന്റെ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിനെതിരേ ആക്ഷേപം സമർപ്പിക്കാൻ പരാതിക്കാരന് അവസരം നൽകിയെങ്കിലും ആക്ഷേപം സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. തിക്കോടി സ്വദേശി ഹസ്വീഹ് മുഹമ്മദിന്റെ പരാതിയാണ് തള്ളിയത്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണങ്ങൾ നിഷേധിച്ച സാഹചര്യത്തിൽ ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗത്തെ ജുഡീഷൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. 2023 ൽ നടന്ന…
Read Moreഇപ്പോൾ ഭരിക്കുന്നത് കുടിക്കാത്തവരെ കുടിപ്പിക്കുന്ന സർക്കാരെന്ന കുറ്റപ്പെടുത്തലുമായി മദ്യനിരോധനസമിതി
കൊയിലാണ്ടി: കുടിക്കുന്ന ശീലമില്ലാത്തവരെയും പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന സർക്കാരാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നതെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ കുറ്റപ്പെടുത്തി. കേരള മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഞങ്ങൾ കുറയ്ക്കും’ എന്നായിരുന്നു പ്രകടനപത്രികയിലെ എൽഡിഎഫ് വാഗ്ദാനം.എന്നാൽ അധികാരം ലഭിച്ചപ്പോൾ അവർ ആദ്യം ചെയ്തത് തദ്ദേശസ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം സംസ്ഥാന സർക്കാരിലേക്ക് തിരിച്ചെടുക്കുകയാണ്. തുടർന്ന് ദേവാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരവ്യവസ്ഥ വെട്ടിക്കുറച്ചു. പിന്നീട് വ്യാപകമായി ബാറുകൾ അനുവദിച്ചു.പിണറായി സർക്കാർ അധികാരമേറ്റ 2016-ൽ ഉണ്ടായിരുന്നതിന്റെ 30 ഇരട്ടിയിലേറെ ബാറുകൾ ഇന്ന് കേരളത്തിലുണ്ട്. മദ്യവിഷയത്തിൽ എൽഡിഎഫ് സർക്കാർ കേരളത്തോട് ചെയ്തത് കടുത്ത ദ്രോഹവും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു. പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു
Read Moreവിലവർധന ആവശ്യപ്പെട്ട് മിൽമയ്ക്ക് മുന്നിൽ പാലൊഴുക്കി ക്ഷീരകർഷകരുടെ പ്രതിഷേധം
നിലമ്പൂർ :പാൽവില വർധന ആവശ്യപ്പെട്ട് നിലന്പൂരിൽ ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. ജില്ലയിലെ ക്ഷീരകർഷകരും ക്ഷീര സംഘങ്ങളിലെ ജീവനക്കാരും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. നിലന്പൂർ മിൽമ ഓഫീസിന് മുന്നിലാണ് പാലൊഴുക്കി പ്രതിഷേധ ധർണ നടത്തിയത്. പാൽ പാത്രങ്ങളിലും കുപ്പികളിലും കരുതിയിരുന്ന പാലൊഴുക്കി കളഞ്ഞു. നിലന്പൂർ കോടതിപ്പടിയിൽനിന്ന് സ്ത്രീകൾ ഉൾപ്പടെ നൂറുക്കണക്കിന് ക്ഷീരകർഷകരും സംഘം ജീവനക്കാരും പ്രകടനമായെത്തിയാണ് അരുവാക്കോട് മിൽമ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തിയത്. പൊന്നാനി ബ്ലോക്കിലെ വട്ടംകുളം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് അഷ്റഫ് ധർണ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലിന് ലഭിക്കുന്ന തുക കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. കാലിത്തീറ്റയ്ക്ക് ഉൾപ്പടെ വലിയ വില നൽകി വാങ്ങി പശുവളർത്തൽ നടത്താൻ സാധ്യമല്ല. പാലിന് വില വർധിപ്പിച്ച് ക്ഷീരകർഷക മേഖലയെ…
Read Moreമന്ത്രി വാക്കു പാലിച്ചു; മലപ്പുറം സ്റ്റാൻഡിൽ കെഎസ്ആർടിസിക്ക് പ്രവേശനം; പൂച്ചെണ്ട് നൽകി സ്വീകരിച്ച് നഗരസഭാധ്യക്ഷ
മലപ്പുറം: നഗരസഭാ ചെയർപേഴ്സണ് വി. റിനിഷയുടെ ഇടപെടലിനെത്തുടർന്ന് മലപ്പുറം നഗരസഭയുടെ കോട്ടപ്പടി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾക്ക് പ്രവേശനമായി. ഇതോടെ ബസുകൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗണ്സിലർമാർ ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ പൂച്ചെണ്ട് നൽകി ആദരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനത്തിനിടെ കെഎസ്ആർ ടിസി ബസുകളും നഗരസഭയുടെ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന ആവശ്യം ചെയർപേഴ്സണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് നേരിട്ട് ഉന്നയിച്ചിരുന്നു. ഈ ആവശ്യം അംഗീ കരിച്ചാണ് മന്ത്രി ഉത്തരവായത്. തുടർന്ന് കെഎസ്ആർടിസി ബസുകൾ നഗരസഭ സ്റ്റാൻഡിൽ പ്രവേശിച്ചത്. സ്വീകരണച്ചടങ്ങിൽ വൈസ് ചെയർപേഴ്സണ് ജിതേഷ് ജി. അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്സിലർമാരായ സി.കെ.…
Read Moreരണ്ടാനമ്മയുടെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് കുട്ടികളുടെ കാൽ പൊള്ളിച്ചു; നാട്ടുകാരുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: ഇരുവേറ്റിയിൽ മൂന്ന് കുട്ടികൾക്ക് രണ്ടാനമ്മയുടെ ക്രൂര ആക്രമണത്തിൽ പരിക്ക്. അഞ്ച്, ആറ്, 11 വയസുള്ള പെൺകുട്ടികളുടെ കാലിൽ രണ്ടാനമ്മ ഷീലാ ദേവി ചട്ടുകം വച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയിൽ ബിഹാർ സ്വദേശികളായ ഷീലാ ദേവിയെയും ഭർത്താവ് രാജേഷ് ശർമയെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. പതിവായി കുട്ടികളുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിഷയം പോലീസിൽ അറിയിച്ചത്. പരിശോധനയിൽ ഇവരുടെ കാലിൽ ഗുരുതര പരിക്കും കണ്ടെത്തി. കുട്ടികളെ ആക്രമിക്കുന്നതിൽ രാജേഷ് ശർമയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. വർഷങ്ങളായി സ്ഥലത്ത് താമസിച്ച് ജോലി ചെയ്തുവരുന്നയാളാണ് രാജേഷ് ശർമ.
Read More