പേ​രാ​മ്പ്ര​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് വാ​ഹ​ന​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റിൽ


പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച് വാ​ഹ​ന​വും പ​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍.കോ​ടേ​രി​ച്ചാ​ല്‍ ഞാ​ണി​യ​മ്പ​ത്ത് സി​റാ​ജ്, പാ​ണ്ടി​ക്കോ​ട് അ​ജ്‌​നാ​സ്, ചെ​മ്പ്ര ഫ​ഹ​ദ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ണ്ടോ​റ​പ്പാ​റ പാ​റാ​ടി​കു​ന്നു​മ്മ​ല്‍ മൊ​യ്തീ​ന്‍റെ മ​ക​ന്‍ ആ​ഷി​ഖി​നെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​മാ​സം 11 ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി 9 .15 ഓ​ടെ പേ​രാ​മ്പ്ര ബാ​ദു​ഷ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍​നി​ന്ന് ആ​ഷി​ഖി​നെ ഹൈ​ദ​രാ​ബാ​ദ് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം മ​ര്‍​ദി​ച്ച് പി​ടി​ച്ച് പു​റ​ത്തി​റ​ക്കു​ക​യും ഇ​യാ​ളു​ടെ കാ​റും കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​തി​നൊ​ന്നാ​യി​രം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ആ​ഷി​ഖ് പേ​രാ​മ്പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്നും പ്ര​തി​ക​ള്‍ ആ​ഷി​ഖി​നെ നി​ര​ന്ത​രം വാ​ട്‌​സ് ആ​പ്പി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

Related posts

Leave a Comment