കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ട് താമരശേരിയില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പടിയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടുകയും കൈയിലുള്ള പൊതി വിഴുങ്ങുകയുമായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഇയാളെ പിടികൂടി. താന്‍ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞതോടെ പോലീസ് ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്‍ഡോസ്കോപി പരിശോധനയും സ്കാനിംഗും നടത്തിയപ്പോള്‍ വയറ്റിനകത്ത് രണ്ടു പ്ളാസ്റ്റിക് കവറുകള്‍ കണ്ടെത്തി.വെളുത്ത തരികളുള്ള പൊതി എംഡിഎംഎ ആണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാളുടെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. രാവിലെ പത്തരയോടെയാണ് മരണം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. ഇയാള്‍ക്കെതിരേ മയക്കുമരുന്ന്…
Read MoreCategory: Kozhikode
ഇഡി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗൗരവതരം; എസ്ഡിപിഐയെ നിരോധിച്ചേക്കുമെന്നുസൂചന; പ്രതിരോധിക്കാൻ നേതൃത്വം
കോഴിക്കോട്: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ (എസ്ഡിപിഐ) കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമോ? സംഘടനയുടെ ദേശീയ പ്രസിഡന്റിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെയുയരുന്ന സജീവ ചര്‍ച്ചയാണിത്. ദേശീയ അധ്യക്ഷന്‍ കെ. മൊയ്തീന്‍കുട്ടി എന്ന എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനം വിരൽചൂണ്ടുന്നത് എസ്ഡിപിഐയെ നിരോധിച്ചേക്കും എന്നതിലേക്കാണെന്നു വില യിരുത്ത പ്പെടുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റനാഷണല്‍ വിമാനത്താവളത്തില്‍ വച്ചാണ് ഫൈസി അറസ്റ്റിലായത്. 2018 മുതല്‍ എസ്ഡിപിഐ അധ്യക്ഷനാണ് അദ്ദേഹം. ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പിഎഫ്ഐ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നുണ്ട്. എസ്ഡിപിഐയെ അടിമുടി വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ എത്തിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ…
Read Moreമദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കുംസുഹൃത്തുക്കൾക്കുമെതിരേ കേസ്
കോഴിക്കോട്: വയനാട്ടില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് ആരോപണം. കറുവന്തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കുമാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ ആയിരുന്ന ഷാബുവും സുഹൃത്തുക്കളും വീട്ടില്‍ കയറി മരക്കഷ്ണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നു പറയുന്നു. വീടിന്റെ ജനല്‍ അടിച്ചു തകർക്കുകയും വീടിന് നേരേ കല്ലെറിയുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരേ കേസെടുത്തു.
Read Moreക്രഷർ മാനേജർക്കുനേരേ തോക്കുചൂണ്ടി 10 ലക്ഷം കവർന്ന സംഭവം; നാലംഗസംഘം പിടിയിൽ
കാഞ്ഞങ്ങാട്: ക്രഷർ മാനേജർക്കു നേരെ തോക്കുചൂണ്ടി 10 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി. ഇന്നലെ വൈകുന്നേരത്തോടെ മാവുങ്കാൽ ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിലായിരുന്നു സംഭവം. മാനേജരായ കോഴിക്കോട് മരുതോങ്കര പൊയിലുപറമ്പത്ത് വീട്ടിൽ രവീന്ദ്രനു (56) നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസ് അടച്ച് പണമടങ്ങിയ ബാഗുമായി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ കാറിലെത്തിയ സംഘം തോക്കു ചൂണ്ടി ചവിട്ടി വീഴ്ത്തി ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് പെട്ടെന്നുതന്നെ വിവരം സമീപ സ്റ്റേഷനുകളിലേക്കും കർണാടക പോലീസിനും കൈമാറിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം മംഗളൂരുവിൽനിന്നാണ് പ്രതികളെ കർണാടക പോലീസ് പിടികൂടിയത്. ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, അസം സ്വദേശി ധനഞ്ജയ് ബോറ എന്നിവരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച…
Read Moreഷഹബാസ് കൊലപാതകം: വിദ്യാര്‍ഥികള്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്തെന്ന് പോലീസ്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ ഫോണിലെ മെസേജുകള്‍ ഡിലേറ്റ് ചെയ്തതായി പോലീസ്. ഇന്നലെ വിദ്യാര്‍ഥികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഷഹബാസിന്റെ ഫോണിലേക്ക് നിരവധി തവണ മെസേജുകള്‍ അയച്ചതായി കണ്ടെത്തി. ഷഹബാസ് മരിച്ച ശേഷമാണ് മിക്ക മെസേജുകളും പ്രതികള്‍ ഡിലേറ്റ് ചെയ്തിരിക്കുന്നത്. ഇത് വീണ്ടെടുക്കുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർഥികൾ ഷഹബാസിനോട് പറഞ്ഞിരുന്നു. ഇത് പോലീസിനോട് ഷഹബാസിന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്നു.കൊലപാതകത്തിൽ മെറ്റയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത ഉണ്ടാകും. നിലവിൽ കേസില്‍ പ്രതികളായി ആറ് പേരാണ് ജുവനൈൽ ഹോമിൽ ഉള്ളത്.
Read Moreക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സ്കൂളിലെ പ്യൂണ്‍; നിര്‍ണായക കണ്ടെത്തലും അറസ്റ്റുമായി ക്രൈംബ്രാഞ്ച്
മലപ്പുറം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസറിനെ അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.അബ്ദുൾ നാസർ ജോലി ചെയ്യുന്ന സ്കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. എസ്എസ്എല്‍സിയുടെയും പ്ലസ്വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. എം എസ് സൊല്യൂഷന് യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ. ഫഹദ്, പാവങ്ങാട് സ്വദേശി വി. ജിഷ്ണു എന്നിവരെ ക്രൈംബ്രാഞ്ച് കേസില്‍…
Read Moreഷഹബാസ് കൊലപാതകം; പ്രതികൾക്കു ജുവൈനല്‍ ഹോമിനുള്ളില്‍ പരീക്ഷ, വന്‍ പ്രതിഷേധം, അറസ്റ്റ്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതക്കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെ എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ച് പോലീസ്. കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോം കോംപ്ലക്സില്‍ തന്നെയാണ് പരീക്ഷ എഴുതിപ്പിച്ചത്. വെള്ളിമാട് കുന്നിലെ എൻജിഒ ക്വാർട്ടേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം കനത്തതോടെ ഹോമിനുള്ളില്തന്നെ സൗകര്യമൊരുക്കുകയായിരുന്നു. സകൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർഥികൾക്ക് മാനസിക സമ്മർദം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് നല്കി. യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് പ്രവര്‍ത്തകള്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ രാവിലെ മുതല്‍ തമ്പടിച്ചിരുന്നു. ജുവനൈല്‍ ഹോമില്‍ നിന്നും പോലീസ് വാഹനത്തില്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ സ്ഥലത്ത് വലിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായി. ആറ് കെഎസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകരും അറസ്റ്റിലായി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു…
Read Moreകെ. സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ കത്ത്. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് മുല്ലപ്പള്ളി പറയുന്നു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി. കെ. സുധാകരനുമായി അടുപ്പം പുലര്‍ത്താത്ത നേതാവാണ് മുല്ലപ്പള്ളി. സുധാകരന് കെപിസിസി അധ്യക്ഷനായതോടെ മുല്ലപ്പള്ളി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. മാത്രമല്ല സുധാകരന്റെ നിലപാടുകളോടുള്ള എതിര്‍പ്പ് പലതവണ പരസ്യമായി തന്നെ മുല്ലപ്പള്ളി ചൂണ്ടികാണിച്ചിട്ടുമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കേയാണ് മുല്ലപ്പള്ളി നിലപാടു വ്യക്തമാക്കിയത്.
Read Moreവീട്ടില്‍ കയറി അടിച്ച് ‘തലകൾ’ പൊട്ടിക്കുമെന്ന് അന്‍വർ, കുടുംബമടക്കം തീര്‍ത്തുകളയുമെന്നു സിപിഎം: ചുങ്കത്തറയില്‍ കൊമ്പുകോര്‍ത്ത് പി.വി. അന്‍വറും സിപിഎമ്മും
കോഴിക്കോട്: സിപിഎം നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. ‘മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലയ്ക്കേ അടിക്കൂ’ – പ്രവർത്തകരെ പറഞ്ഞു വിടുന്ന തലകൾക്കെതിരേ അടിക്കുമെന്ന സൂചനയോടെ അൻവർ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്നുതന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും പി.വി. അൻവര്‍ കൂട്ടിച്ചേർത്തു. സിപിഎം ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു.…
Read Moreസ്കൂട്ടറില്‍ പോകുകയായിരുന്ന അമ്മയേം മകളേയും ഗുണ്ടകൾ വെട്ടിവീഴ്ത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം: തിരൂരങ്ങാടിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോഴിക്കോട് പെരുമണ്ണ സ്വദേശികളും നിലവിൽ തലപ്പാറയിലെ ക്വർട്ടേഴ്സിൽ താമസക്കാരുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ തലപ്പാറ വലിയപറമ്പിലാണ് സംഭവം. ഇവരുടെ പിന്നാലെ സ്കൂട്ടറിലെത്തിയ വ്യക്തി കത്തി വീശുകയായിരുന്നു. ഇരുവർക്കും കൈക്കാണ് പരിക്കേറ്റത്. രണ്ടുതവണയാണ് കത്തിവീശിയത്. അതിനുശേഷം തിരൂരങ്ങാടി ഭാഗത്തേക്ക് പ്രതി സ്കൂട്ടര്‍ ഓടിച്ച് പോകുകയായിരുന്നു. കൂരിയാട് വാടകയ്ക്ക് താമസിക്കുന്നതിനായി മറ്റൊരു ക്വാർട്ടേഴ്സ് നോക്കുന്നതിനായി പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. എന്താണ് അക്രമകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഇരുവരുടെയും മൊഴി എടുക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More