പയ്യോളി: പതിമൂന്നുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വടകര സ്വദേശി അബ്ദുൾ റഫീഖീനെതിരേ പോലീസ് കേസെടുത്തു. ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പോലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയായ അബ്ദുള്‍ റഫീഖ് വിദേശത്താണ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് രണ്ടര വര്‍ഷം പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. റഫീഖ് ജോലിയുമായി ബന്ധപ്പെട്ട് ജനുവരി ആദ്യ ആഴ്ചയില്‍ വിദേശത്തേക്ക് പോയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചു. പതിമൂന്നുകാരി നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.
Read MoreCategory: Kozhikode
അണ്ണക്കുട്ടൻചാലിൽ കാട്ടാനകളുടെ വിളയാട്ടം: കൃഷിയിടത്തിലേക്ക് എത്തുന്നത് റിസർവോയർ നീന്തിക്കടന്ന്; കർഷകർ പ്രതിസന്ധിയിൽ
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽപെട്ട അണ്ണക്കുട്ടൻചാലിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തണ്ടേൽ വർക്കിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. വാഴകളും കമുകിൻ തൈകളും കാട്ടാനകൾ നശിപ്പിച്ചു. വർക്കിയുടെ പറമ്പിൽ ആനക്കൂട്ടമിറങ്ങുന്നത് പതിവാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ പെടുന്ന ഭാഗമാണിത്. വനത്തിൽ നിന്നും പെരുവണ്ണാമൂഴി അണക്കെട്ട് റിസർവോയർ നീന്തിക്കടന്നാണ് ആനക്കൂട്ടം കൃഷിയിടങ്ങളിലെത്തുന്നത്. വനാതിർത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളെല്ലാം കാലങ്ങളായി പ്രവർത്തന രഹിതമാണ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത് പ്രവൃത്തി ആരംഭിച്ച സോളാർ തൂക്കുവേലി സ്ഥാപിക്കൽ നിലച്ചിരിക്കുകയാണ്. കാരണമെന്തെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നില്ല. സോളാർ തൂക്കുവേലി നിർമാണം കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ വനംവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനന്തടത്തിൽ ആവശ്യപ്പെട്ടു.
Read Moreകൂലി വർധിപ്പിച്ചില്ലെങ്കിൽ പുറത്ത് നിന്ന് കള്ളുകൊണ്ടുവരുന്നത് തടയും; സമരത്തിനൊരുങ്ങി ചെത്ത് തൊഴിലാളി യൂണിയൻ
കൊയിലാണ്ടി: കള്ള്ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരേ ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) പ്രക്ഷോഭത്തിലേക്ക്.കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികളോട് കള്ള്ഷാപ്പ് ലൈസൻസികളായ ഉടമകൾ സ്വീകരിക്കുന്ന നിഷേധ നിലപാടുകൾക്കെതിരെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പണിമുടക്ക് നടത്താന്‍ ചെത്ത് തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയും തൊഴിലാളി ജനറൽ ബോഡി യോഗവും തീരുമാനിച്ചു. നിപയെയും കോവിഡിനെയും തുടർന്നു ഈ മേഖലയിലെ തൊഴിലാളികൾ വലിയ പ്രയാസമാണ് നേരിടുന്നത്. 2022 ലെ നേരിയ കൂലി വർദ്ധനക്ക് ശേഷം നാല് വർഷമായി കൂലിയിലും മറ്റു അവകാശങ്ങളിലും തൊഴിലാളികൾക്ക് അനുകൂലമായി ഒരു തീരുമാനവും ലൈസൻസികളായ ഉടമകൾ സ്വീകരിച്ചിട്ടില്ല. ഫെബ്രവരി മുതൽ കൂലി വര്‍ധനവ് നടപ്പിലാക്കിയില്ലെങ്കില്‍ പുറത്ത് നിന്ന് കൊണ്ട് വരുന്ന കള്ള് തടയാന്തീരുമാനിച്ചതായും അറിയിച്ചു. ജനറൽ ബോഡി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.എ.…
Read Moreജീവനക്കാർ ഒരേ മനസോടെ കാത്തു പരിപാലിച്ചു; സൂര്യകാന്തി പൂക്കളുടെ വസന്തം തീർത്ത് മാനന്തവാടി പഴശി പാർക്ക്
മാനന്തവാടി: സൂര്യകാന്തിപ്പൂക്കളുടെ സീസണല്ലാതിരുന്നിട്ടും 60 സെന്റ് സ്ഥലത്താണ് ഹൈബ്രിഡ് ഇനത്തിലുള്ള സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്. ജീവനക്കാരുടെ മൂന്നു മാസത്തെ പ്രയത്നഫലമായാണ് തോട്ടം ഒരുക്കിയത്. സാധാരണഗതിയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് സൂര്യകാന്തിപ്പൂക്കളുടെ സമയം. ഈ സമയത്താണ് ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് സൂര്യകാന്തിപ്പൂക്കൾ കാണാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. എന്നാൽ ജനുവരിയിലും സൂര്യകാന്തി പൂക്കളുടെ വിരുന്നൊരുക്കുകയാണ് പഴശി പാർക്ക്. മൂന്നുമാസം മുന്‍പാണ് പഴശി പാർക്കിന്റ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഗാർഡ്നർ ജോളി ജോസിന്റെ നേതൃത്വത്തിൽ ജീവനക്കാർ സൂര്യകാന്തി ചെടികൾ നട്ടുവളർത്താൻ തുടങ്ങിയത്. മികച്ച പരിപാലനം നൽകിയതോടെ മാസങ്ങൾക്കിപ്പുറം സഞ്ചാരികളുടെ മനം കവരുന്ന സൂര്യ കാന്തിതോട്ടമായി മാറ്റിയെടുക്കുകയായിരുന്നു. ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കാണുന്ന വലിയ പൂക്കളാണെന്നതാണ് ഇവയുടെ പ്രത്യേകത. കുട്ടികളുമായി രക്ഷിതാക്കൾ പൂന്തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പൂന്തോട്ടം കാണാൻ എത്തുമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാർ.
Read Moreഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുൻകൂർ ജാമ്യത്തിന് ശ്രമം; കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസും
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളൂരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഇവരുടെ മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഷിംജിത മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന. ലൈംഗികാതിക്രമം നടന്നെന്നു യുവതി ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപെടുത്തി. ബസിലെ സിസിടി വ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നു. അപ്പോഴാണ് ദീപക് മരിച്ചതായി കാണുന്നത്. വസ്ത്രവ്യാപാര…
Read Moreസ്കൂൾ വിദ്യാർഥിക്കു നേരേ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം; കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ
പുൽപ്പള്ളി(വയനാട്) ∙ പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആസിഡ് ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ(55) പുൽപ്പള്ളി പോലീസ്അറസ്റ്റ് ചെയ്തു. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. . വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്റ്റുഡന്റ് പോലീസ് കേഡറ്റായ പെൺകുട്ടിയോട് അതിന്റെ യൂണിഫോം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ…
Read Moreവീട്ടുകാർ എതിർത്തിട്ടും പ്രണയം തുടർന്നു; ഒടുവിൽ കാമുകന്റെ കൈയാൽ ഒൻപതാം ക്ലാസുകാരിക്ക് അന്ത്യം
മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
Read Moreകോഴിക്കോട് കുന്നമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ചു, മൂന്നു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കുന്നമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുന്നമംഗലം മുറിയനാലിലാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താമരശേരി ചുരം ഇറങ്ങി വന്ന പിക്കപ്പ് ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.ശബ്ദം കേട്ടെത്തിയ നാട്ടുകാരും തൊലീസും ചേർന്നാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Moreമദ്യം കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; വാഹനത്തിൽ ഉണ്ടായിരുന്നത് 700 കേസ് മദ്യം
കോഴിക്കോട്: ബിവറേജസ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻപള്ളിയിൽ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മൈസുരുവിൽനിന്ന് ബിയറുമായി എറണകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മദ്യക്കുപ്പികൾ റോഡിൽ ചിതറിക്കിടക്കുകയാണ്. വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപെട്ടാണ് മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 700 കേസ് മദ്യമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെത്തി കണക്കുകൾ തിട്ടപ്പെടുത്തിയ ശേഷം ഇത് ഇവിടെ നിന്ന് നീക്കം ചെയ്യുന്ന നടപടികള്‍ആരംഭിച്ചു.
Read Moreവ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു
കോഴിക്കോട്: വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. വ്യൂ പോയിന്റിൽനിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽനിന്നു യുവാവ് വീണതായി പോലീസിനു വിവരം ലഭിക്കുന്നത്. പോലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പോലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
Read More