കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്കൂളിന് സമീപമായിരുന്നു സംഭവം. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read MoreCategory: Kozhikode
മകളെ മർദിക്കുന്നത് ചോദ്യം ചെയ്ത് ഭാര്യാ മാതാവ്; അമ്മായിയമ്മയുടെ വീട് അഗ്നിക്കിരയാക്കി മരുമകൻ
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. റഷീദ് ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്. റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Read Moreസംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം ഒരുക്കണമെന്ന് ബാലാവകാശ കമീഷൻ
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം ഒരുക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കുട്ടികളുടെ മന:ശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ പി.ഷാജേഷ് ഭാസ്കർ, മോഹൻകുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവിൽ പറയുന്നു. വിദ്യാർഥി സംഘർഷത്തെ തുടർന്ന് താമരശ്ശേരി എംജെഎച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ടത് സംബന്ധിച്ച മാധ്യമവാർത്തയെതുടർന്ന് ബാലാവകാശ കമ്മീഷൻ കൗമാരക്കാരുടെ സംഘർഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാ, കായിക, സാഹിത്യ, സംഗീത, നാടക, സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും…
Read Moreനേരിട്ട ദുരിതം അവൾ ക്ലാസ് ടീച്ചറോട് പറഞ്ഞു; രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും
നാദാപുരം: രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും, പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കൽപ്പത്തൂർ സ്വദേശി തട്ടാൻകണ്ടി ഉന്നതിയിലെ ദാമോദരൻ (62) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. ആറ് വർഷം കഠിന തടവും പതിനായിരം രൂപയുമാണ് ശിക്ഷ. വിവാഹ വീട്ടിൽ വച്ച് പ്രതി വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം വിദ്യാർഥിനി സ്കൂൾ അധ്യാപികയെ അറിയിക്കുകയും തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ പേരാമ്പ്ര പോലീസിൽ വിവരം കൈമാറുകയുമായിരുന്നു. എസ്ഐ കെ. സജി അഗസ്റ്റിൻ, എഎസ്ഐ സി. ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിൽ ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Read Moreഫണ്ടുണ്ട്, പക്ഷെ കെട്ടിടമായില്ല: പുതിയങ്ങാടി വില്ലേജ് ഓഫീസ് പാമ്പിന്റെയും എലിയുടെയും താവളം; ജോലി ചെയ്യാൻ ഭയന്ന് ജീവനക്കാർ
കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഹൈടെക് പദവിയിലേക്ക് കുതിക്കുമ്പോഴും കോഴിക്കോട് പുതിയങ്ങാടി വില്ലേജ് ഓഫീസിന്റെ അവസ്ഥ ദയനീയമായി തുടരുന്നു. എലിയുടെയും മൂർഖൻ പാമ്പിന്റെയും ശല്യം കാരണം ഭീതിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടനിർമാണത്തിനായി തുക അനുവദിച്ചിട്ടും തുടർനടപടികൾ വൈകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. ഇടുങ്ങിയ മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. അലക്കുതൊഴിലാളികൾക്ക് വിശ്രമിക്കാനായി കോർപറേഷൻ വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടത്തിലാണ് 2020 മുതൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. അതിനുമുമ്പ് പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. വില്ലേജ് ഓഫീസ് നിർമാണത്തിനായി അഞ്ച് സെന്റ് സ്ഥലമാണ് കോർപറേഷൻ റവന്യൂ വകുപ്പിന് വിട്ടുനൽകിയത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പുതിയ കെട്ടിടത്തിനായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടം പൊളിച്ചുനീക്കി അതേ സ്ഥലത്ത് വേണം പുതിയ ഓഫീസ് നിർമിക്കാൻ. എന്നാൽ ഓഫീസ് താത്കാലികമായി…
Read More‘അങ്ങനിപ്പോ ആരും പോകണ്ട, രാത്രി 12 ആയിട്ടു പോയാൽ മതി’: വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ
കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല. വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read Moreബംഗളൂരു-മംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് വരുന്നു ; മലയാളികൾക്കും ഏറെ ഉപയോഗപ്പെടുന്ന സർവീസ്
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളം വഴി മംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലെന്ന് റെയിൽവേ മന്ത്രാലയം.ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയായിരിക്കും ഈ പുതിയ സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ് വരിക.ഇത് സൗത്ത് വെസ്റ്റ് റെയിൽവേ സോണിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകയെന്ന് റെയിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകി. കർണാടകയിൽ ഇലക്ട്രിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബംഗളൂരു – മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ കാരണമാണ് റൂട്ടിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്ന ജോലികൾ വൈകിയത്. ഇപ്പോൾ ഇലക്ട്രിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർണമായതിന് ശേഷമുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത. ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച് കഴിഞ്ഞാൽ ഉടൻ പാതയിലൂടെ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. നിലവിൽ കർണാടകയിൽ 22 വന്ദേഭാരത് ട്രെയിനുകൾ (11 ജോഡികൾ)…
Read Moreവീട്ടിൽ നിന്ന് പിണങ്ങിയിറങ്ങഇയ കുട്ടിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ കുട്ടിയെ ബസില്‍ പിന്തുടരുകയും കോഴിക്കോട്ടെ ഒരു മാളില്‍ എത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് പിടികൂടി. വെള്ളരിക്കല്‍ വീട്ടില്‍ ടി.പി. ഷൗക്കത്തലി (42)യെയാണ്പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വനിത പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്പെക്ടര്‍ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreസംസ്ഥാനത്തെ മുസ്ലിംകൾ അനർഹമായി ഒന്നും നേടിയിട്ടില്ല: കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ
കോഴിക്കോട്: സംസ്ഥാനത്തെ മുസ്ലിം സമൂഹം ഇതുവരെ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു. ‘ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മിഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്ലിം സമൂഹത്തിനുണ്ട്.’ -കാന്തപുരം പറഞ്ഞു. സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏതു സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം പറഞ്ഞു. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Read Moreബിഎഫ്എ പാസാകാതെ എംഎഫ്എ പ്രവേശനം: പരീക്ഷ ജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞു; ഫയലുകൾ ആവശ്യപ്പെട്ട് ഗവർണർ
കാലടി : ബിഎഫ്എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ്) പരീക്ഷയില്‍ തോറ്റ ഒരു എസ്എഫ്ഐ പ്രവര്ത്തകന് എംഎഫ്എ യ്ക്ക് പ്രവേശനം നല്കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. വിസിയും പരീക്ഷാ കണ്ട്രോളറും വിശദീകരണം നല്കാന് ഗവര്‍ണര്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട മുഴുവന്‍ ഫയലുകള്‍ ഹാജരാക്കാനും വിസിക്ക് നിര്‍ദ്ദേശം നല്കി. നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 2005 ല്‍ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവര്ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എ യ്ക്ക് പ്രവേശനം നല്കുകയുണ്ടായി. പ്രസ്തുത വിദ്യാര്‍ഥി 2023 ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ താല്‍ക്കാലിക വിസി ഡോ.കെ.കെ.ഗീതാ കുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. ബിഎഫ്എ പരീക്ഷ പാസാകാത്തതുകൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ…
Read More