ചുങ്കത്തറ: മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഭരണ സമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവശ്വാസ പ്രമേയത്തിന് മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷം. ഇടതുമുന്നണിയിലെ ഒരംഗം യുഡിഎഫിന് അനികൂലമായി വോട്ടുചെയ്യുമെന്ന് പി.വി. അന്‍വര്‍ അറിയിച്ചേതാടെയാണ് അവിശ്വാസ പ്രമേയത്തിന് മുന്‍പ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. സ്ഥലത്ത് കനത്ത പോലീസ് കാവലുണ്ട്. എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പോലീസ് ലാത്തി വീശി. ഇരുപതംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫ് -യുഡിഎഫ് അംഗബലം. അടുത്തിടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്. ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്താല്‍ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാവും. പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം അവസാന സമയത്തും നടത്തുകയാണ്. വയനാട് പനമരത്തിനു പിന്നാലെ ചുങ്കത്തറ പഞ്ചായത്ത് കൂടി ഇടതുമുന്നണിയില്‍നിന്ന് യുഡിഎഫിലെത്തിക്കാനായാല് നിലമ്പൂരില്‍…
Read MoreCategory: Kozhikode
ഇന്റർസോൺ കലോത്സവത്തിൽ എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; മത്സരാർഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്ക്
വളാഞ്ചേരി(മലപ്പുറം): പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കാലിക്കട്ട് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ എംഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷം. കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻറൂമിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലര്‍ച്ചെ അക്രമം ഉണ്ടായത്. സ്കിറ്റ് മത്സരം നടക്കുന്ന വേദി നാലിൽ മത്സരത്തിന് തയാറെടുക്കുകയായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികള്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് കാമ്പസിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം എം. സുജിൻ എന്നിവരെ എംഎസ്എഫ് അക്രമിസംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാല്‍ എസ്എഫ്ഐ സംഘടിതമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നത്. സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Read Moreകോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായി കാണാനാകില്ല; ശശി തരൂർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്
കോഴിക്കോട്: ശശി തരൂരിന്റെ അഭിമുഖ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീര്‍ എംഎല്‍എയും രംഗത്തെത്തി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസിനെ തരൂര്‍ ദുര്‍ബലപ്പെടുത്തുന്നതെന്നും ഇത് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള യുഡിഎഫിന്റെ സാധ്യതയെ ഇല്ലാതാക്കുന്നതാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കള്‍ ഇതിന് ഉടന്‍തന്നെ പരിഹാരം കണണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ പരിധികടന്ന് ലീഗ് ഇടപെടില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ അങ്ങനെ കാണാനാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുന്നണിയിൽ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ…
Read Moreവീടിനുള്ളിലേക്കു കാട്ടുപന്നി ഓടിക്കയറി; യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് നരിക്കുനിയിൽ
കോഴിക്കോട്: വീടിനുള്ളിലേക്കു ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരേയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാൽ അപകടമൊഴിവായി. വരാന്തയിൽ കയറിയ കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി കാട്ടുപന്നി ചീറിപാഞ്ഞു വരുന്നതും വരാന്തയിൽ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്
Read More“ആശുപത്രി ബില്ലടയ്ക്കാന്‍ തയാര്‍, സഹകരിക്കണം’;ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരേ കേസ്
കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ പീഡന ശ്രമമെന്ന് ആക്ഷേപം. മലപ്പുറം സ്വദേശി വാഖിയത്ത് കോയ എന്നയാള്‍ക്കെതിരേയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയത്.പെൺകുട്ടിയുടെ അച്ഛന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നിരുന്നു. ഒന്നര ലക്ഷം ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്തു. ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്.താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്നും സഹായിക്കാമെന്നും പറഞ്ഞായിരുന്നു പീഡനശ്രമം.പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു.…
Read Moreഎടിഎം കവര്‍ച്ച; പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍
കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷി (38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. ഇന്നു പുലർച്ചെ 2.30ന് പോലീസ് പട്രോളിങ്ങിനിടെയാണു സംഭവം. പറമ്പിൽകടവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഹിറ്റാച്ചിയുടെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പോലീസ് ഷട്ടർ തുറന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.
Read Moreകുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഡോക്ടര്‍മാരുടെയും അയല്‍വാസികളുടെയും ഉള്‍പ്പെടെ വിശദമായമൊഴി പോലീസ് രേഖപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിതാവ് നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.പൊക്കുന്ന് കളരിപ്പറമ്പ് അബിനഹൗസില് കിണാശേരി പടന്നപ്പറമ്പ് ഹൗസില്‍ പി.പി. മുഹമ്മദ് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ മാതാവ് ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറ വയലിലെ വീട്ടിലാണ് സംഭവം. ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു മരണം. ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടില്‍ വച്ചാണ് നടന്നത്. തുടര്‍ന്നാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നിസാര്‍ പരാതി…
Read Moreഐ സി യു പീഡനക്കേസ്; ഡോക്ടർമാരെ കൂട്ടുപ്രതികൾ ആക്കണമെന്ന് അതിജീവിത; മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ഡോ. കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് അതിജീവിത പരാതി നല്കി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതിനല്‍കുമെന്നും അതിജീവിത പറഞ്ഞു. ഡോ. കെ.വി. പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപി, നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി. മനുഷ്യാവകാശ കമ്മീഷന് ഡിവൈഎസ്പി. നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോ. കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിതയുടെ മൊഴിരേഖപ്പെടുത്തിയതില് അപാകത ഉണ്ടെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജി രാജ്പാല് മീണയ്ക്ക് പരാതി നല്‍കിയത്.
Read Moreപി.കെ. ദിവാകരനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ സംഭവം; അണികളുടെ രോഷം തണുപ്പിക്കാന്‍ സിപിഎം നേതൃത്വം
വടകര: പി.കെ. ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ അണികളില്‍ നിലനില്‍ക്കുന്ന രോഷം കൂടുതല്‍ കേന്ദ്രങ്ങളിലേക്കു പടരാതിരിക്കാന്‍ നേതൃത്വം ഇടപെടുന്നു. ഇനിയങ്ങോട്ട് പ്രതിഷേധം ഉയരാതെ നോക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം തന്നെ നല്‍കിയതായാണു വിവരം. ടി.പി. ചന്ദ്രശേഖരന് വിഷയത്തില്‍ അനുഭവമുള്ളതിനാല്‍ ഇപ്പോഴത്തെ പ്രശ്നം ഗൗരവത്തോടെയാണു സംസ്ഥാന നേതൃത്വം കാണുന്നത്. പ്രതിഷേധം തണുപ്പിക്കുന്നതിനു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. അതിനിടെ പി.കെ. ദിവാകരനെ തഴഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന അണികളുടെ ചോദ്യത്തിനു തൃപ്തികരമായ മറുപടി പറയാന്‍ ജില്ലാ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മണിയൂരിലും തിരുവള്ളൂരിലും അണികളുടെ അമര്‍ഷം പ്രതിഷേധജാഥയായി പുറത്തുവന്നിട്ടും നേതൃത്വം മൗനത്തിലാണ്. മാത്രമല്ല പി.കെ. ദിവാകരനെ പരിഹസിക്കുന്ന പരാമര്‍ശമാണു കഴിഞ്ഞ ദിവസം ചില നേതാക്കളില്‍നിന്ന് ഉണ്ടായതും. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത മുറുമുറുപ്പിനും അമര്‍ഷത്തിനും തിരി കൊളുത്തി. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ശക്തി…
Read Moreപാതിവില തട്ടിപ്പ്: കോഴിക്കോട്ട് പരാതിപ്രളയം; ഇരയായത് 5,544 പേര്; തട്ടിയത് 20 കോടിയിലേറെ
കോഴിക്കോട്: പാതിവില തട്ടിപ്പില്‍ കോഴിക്കോട്ടെ കേസുകളുടെ എണ്ണം കൂടുന്നു. നിരവധിപ്പേരാണ് ഇപ്പോള്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മലബാര്‍ മേഖലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികൾ വന്നുകൊണ്ടിരിക്കുന്നത് കോഴിക്കോടാണ്. ജില്ലയില്‍ മാത്രം 5,554 പേര്‍ക്കായി 20 കോടിയോളം നഷ്ടപ്പെട്ടതായാണു വിവരം. ഇനിയും കേസ് കൂടുമെന്നാണ് പോലീസ് നല്കുന്ന വിവരം. 1,100 ഗുണഭോക്താക്കളില്‍ നിന്നു 6.88 കോടി ഗുണഭോക്തൃ വിഹിതമായി കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത സ്കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് അടക്കമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്നാണ് കഴിഞ്ഞ ദിവസം അത്തോളി സ്റ്റേഷനില്‍ ലഭിച്ച പരാതി. തെരുവത്ത്കടവ് കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി മോഹനന് കോട്ടൂരാണ് പരാതിക്കാരന്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍, സെക്രട്ടറി അനന്തുകൃഷ്ണന്, മറ്റു ഭാരവാഹികളായ ഡോ.…
Read More