മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ മു​സ്‌ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ സി​പി​എം ഓ​ഫീ​സി​ന് നേ​രെ നേ​ര​ത്തെ ക​ല്ലേ​റ് ഉ​ണ്ടാ​യി​രു​ന്നു. അ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ​വ​രാ​ണ് മു​സ്‌ലീം ലീ​ഗ് ഓ​ഫീ​സി​ന് ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് ആ​രോ​പ​ണം.

Read More

മലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി; 31 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റൂ​ർ മി​നി​കാ​പ്പ് സ്വ​ദേ​ശി നി​സാ​റി​ന്‍റെ ഭാ​ര്യ ജ​ലീ​സ (31) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡ്ഡി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​ട്ടെ​ന്നാ​ണ് വി​വ​രം. നി​സാ​റി​ന്‍റെ വീ​ട്ടി​ൽ​വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ത​ർ​ക്കം ന​ട​ന്നി​രു​ന്നു. ഇ​താ​ണോ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വേ​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഖ​ബ​റ​ട​ക്കം ന​ട​ത്തും.

Read More

താത്വികമായി പറഞ്ഞാൽ …! പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി തലത്തിൽ ന​ട​പ​ടിക്ക് സ​മ​യ​മാ​യി​ട്ടി​ല്ലെന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ പ്ര​തി​യാ​യ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​നെ​തി​രേ പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നു എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​ലീ​ഡ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​നാ​യാ​ല്‍ ഒ​രാ​ള്‍ കു​റ്റ​വാ​ളി ആ​കു​ന്നി​ല്ല. അ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട​ണം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ഒ​രു കു​റ്റ​വാ​ളി​യേ​യും ര​ക്ഷ​പ്പെ​ടാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക്ക​ള്‍​ക്കെ​തി​രാ​ണ് എ​ല്‍​ഡി​എ​ഫെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഒ​രു ത​രി സ്വ​ര്‍​ണം പോ​ലും ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള വി​ധി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് എ​ല്‍​ഡി​എ​ഫ്. മൂ​ന്നാ​മ​തും എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​നി​യും അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ വി​ക​സ​ന​ങ്ങ​ളും ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കും. വ​രാ​ന്‍ പോ​വു​ന്ന അ​ഞ്ചു…

Read More

മലപ്പുറത്ത് മു​സ്‍​ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു; അങ്കണവാടി അധ്യാപികയായിരുന്നു

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പുപ്ര​ചാ​ര​ണം ക​ഴി​ഞ്ഞു വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ സ്ഥാ​നാ‌​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പാ​യി​മ്പാ​ടം ഏ​ഴാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ​ട്ട​ത്ത് ഹ​സീ​ന (49)യാ​ണ് മ​രി​ച്ച​ത്. പാ​യി​മ്പാ​ടം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​ണ്. മു​സ്‍​ലിം​ലീ​ഗ് സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നു.പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ ക​യ​റി വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. വീ​ട്ടി​ലെ​ത്തി രാ​ത്രി 11.15ഓ​ടെ നെ​ഞ്ചു​വേ​ദ​ന​യെതത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.ഉ​ട​ൻ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: അ​ബ്‌​ദു​റ​ഹി​മാ​ൻ.

Read More

മ​ല​പ്പു​റ​ത്ത് യു​വാ​വി​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ന്നു; നെ​ഞ്ചി​ൽ നി​ര​വ​ധി ത​വ​ണ കു​ത്തേ​റ്റു; ക​ത്തി​യു​മാ​യി പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

മ​ല​പ്പു​റം: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ജ്യേ​ഷ്ഠ​ന്‍ കു​ത്തി​ക്കൊ​ന്നു.​ പൂ​ക്കോ​ട്ടൂ​ര്‍ പ​ള്ളി​മു​ക്കി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.​പൂ​ക്കോ​ട്ടൂ​ര്‍ പ​ള്ളി​മു​ക്ക് സ്വ​ദേ​ശി അ​മീ​ര്‍ സു​ഹൈ​ല്‍ (26) ആ​ണ് കൊ​ല​പ്പെ​ട്ട​ത്. ജ്യേ​ഷ്ഠ​ന്‍ ജു​നൈ​ദ് (28) ആ​ണ് കു​ത്തി​യ​ത്. കൃ​ത്യം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ക​ത്തി​യു​മാ​യി ബൈ​ക്കി​ൽ മ​ഞ്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. കു​ടും​ബ​വ​ഴ​ക്കും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും​സം​ബ​ന്ധി​ച്ച വാ​ക്കു​ത​ര്‍​ക്ക​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. വീ​ട്ടി​ലെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മീ​ര്‍ സു​ഹൈ​ലി​ന്‍റെ നെ​ഞ്ചി​ലാ​ണ് നി​ര​വ​ധി ത​വ​ണ കു​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജു​നൈ​ദി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും അ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. അ​മീ​ർ അ​വി​വാ​ഹി​ത​നാ​ണ്.

Read More

കാ​സ​ർ​ഗോ​ട്ടെ സം​ഗീ​ത പ​രി​പാ​ടി​യി​ലെ തി​ര​ക്ക്: പോ​ലീ​സ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​ന് സം​ഘാ​ട​ക​ർ​ക്കെ​തി​രേ കേ​സ്

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ന​ട​ന്ന സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ തി​ര​ക്കും സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക​ർ​ക്കെ​തി​രെ കേ​സ്. പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ സ്പീ​ഡ് വേ ​ഗ്രൗ​ണ്ടി​ല്‍ കാ​സ​ര്‍​ഗോ​ഡ് യു​വ​ജ​ന​കൂ​ട്ടാ​യ്മ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫ്‌​ളി ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത​പ​രി​പാ​ടി​യി​ലാ​ണ് തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​ത്. പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​നും മ​നു​ഷ്യ​ജീ​വ​നും പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്കും അ​പ​ക​ടം വ​രു​ത്തു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നു​മാ​ണ് സം​ഘാ​ട​ക​രാ​യ അ​ഞ്ചു​പേ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റാ​ളു​ക​ൾ​ക്കും എ​തി​രെ കേ​സെ​ടു​ത്ത​ത്. മേ​ള​യു​ടെ സ​മാ​പ​ന​ദി​ന​ത്തി​ൽ ഗാ​യ​ക​ന്‍ ഹ​നാ​ന്‍ ഷാ​യു​ടെ (ചി​റാ​പു​ഞ്ചി മ​ഴ​യ​ത്ത് ഫെ​യിം) സം​ഗീ​ത​പ​രി​പാ​ടി കാ​ണാ​നാ​ണ് ആ​ളു​ക​ള്‍ ഒ​ഴു​കി​യെ​ത്തി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ മേ​ള ന​ട​ക്കു​ന്ന മൈ​താ​ന​ത്തി​നു ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന​തി​ലും അ​ധി​കം ആ​ളു​ക​ള്‍ ന​ഗ​രി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ചെ​റി​യ സ്ഥ​ല​ത്ത് പ​തി​നാ​യി​ര​ത്തോ​ളം ആ​ള്‍​ക്കാ​രാ​ണ് പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ​ത്. 3,000 പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക്കാ​ണ് പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. നൂ​റു രൂ​പ​യാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്ക്.…

Read More

പി​ണ​റാ​യിക്കെതിരേ പ്ര​സം​ഗി​ച്ചെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​ക​ട​ന​വും തെ​റിവി​ളി​യും; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ പ്ര​സം​ഗി​ച്ചെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജി​ൽ മാ​ക്കു​റ്റി​ക്കെ​തി​രെ വ​ള​യ​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​ക​ട​നം. യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ലെ പ്ര​സം​ഗ​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ഉ​ദ്ഘാ​ട​ക​നാ​യ ഷാ​ഫി പ​റ​മ്പി​ൽ എം​പി വേ​ദി വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.​ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച ജ​ന​പ​ക്ഷ യാ​ത്ര​യു​ടെ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ റി​ജി​ൽ മാ​ക്കു​റ്റി പ്ര​സം​ഗി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഡി​വൈ​എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​രാ​ണ് വ​ള​യം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി തെ​റി പ​റ​ഞ്ഞ​ത്. ഷാ​ഫി പ​റ​മ്പി​ൽ എം​പി ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​ൻ. എ​ന്നാ​ൽ എം​പി വേ​ദി​യി​ൽ നി​ന്ന് പോ​യ​തി​നു പി​റ​കെ​യാ​ണ് ഡി​വൈ​എ​ഫ് ഐ ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ടൗ​ണി​ലൂ​ടെ​യാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.​ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പേ​രാ​മ്പ്ര സം​ഘ​ർ​ഷം; ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ആ​രോ​പ​ണം: നി​യ​മ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ‌​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍​

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി വ​ട​ക​ര ക​ൺ​ട്രോ​ൾ റൂം ​ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷ് ഡേ​വി​ഡ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. പേ​രാ​മ്പ്ര സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ആ​രോ​പ​ണ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക്ക് മു​തി​രു​ന്ന​ത്. എം​പി അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് അ​ഭി​ലാ​ഷി​ന്‍റെ ആ​രോ​പ​ണം. ഇ​ത് സം​ബ​ന്ധി​ച്ച് വ​ട​ക​ര റൂ​റ​ൽ എ​സ്പി​യോ​ടാ​ണ് അ​നു​മ​തി തേ​ടി​യ​ത്. അ​ഭി​ലാ​ഷി​ന്‍റെ അ​പേ​ക്ഷ എ​സ്പി ഡി​ജി​പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പേ​രാ​മ്പ്ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ അ​ഭി​ലാ​ഷാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നാ​യി​രു​ന്നു ഷാ​ഫി​യു​ടെ ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു ഷാ​ഫി​പ​റ​മ്പി​ല്‍ എം​പി ആ​രോ​പ​ണ​മു​യ​ര്‍​ത്തി​യ​ത്. പേ​രാ​മ്പ്ര സം​ഘ​ര്‍​ഷ സ​മ​യ​ത്ത് ത​ന്നെ ആ​സൂ​ത്രി​ത​മാ​യി ആ​ക്ര​മി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​തും ത​ന്നെ അ​ടി​ച്ച​തും ഈ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു​മാ​ണ് എം​പി ആ​രോ​പി​ച്ച​ത്. അ​ഭി​ലാ​ഷ് ഡേ​വി​ഡി​നെ കൃ​ത്യ​വി​ലോ​പ​ത്തി​ന് നേ​ര​ത്തെ സ​ര്‍​വി​സി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ഷാ​ഫി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും സ​ര്‍​വീ​സി​ലേ​ക്ക് തി​രി​കെ ക​യ​റ്റി​യ​ത്. ഇ​യാ​ള്‍ അ​ത്ര…

Read More

വ​യ​നാ​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ് മൃ​ത​ദേ​ഹം; ര​ണ്ടു കാ​ലി​ലും വ​യ​ര്‍ ചു​റ്റി​യ നി​ല​യി​ൽ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ നി​ര്‍​മാ​ണ​ത്തി​ലു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​മ്പ​ള​ക്കാ​ട്-​പ​ള്ളി​ക്കു​ന്ന് റോ​ഡി​ല്‍ ഖ​ര്‍​ഫ റ​സ്റ്റോറൻഡിനു എ​തി​ര്‍​വ​ശം പ്ര​വൃ​ത്തി ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ക​ള്‍ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു രാ​വി​ലെ കെ​ട്ടി​ട​ത്തി​ല്‍ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ര​ണ്ടു കാ​ലി​ലും വ​യ​ര്‍ ചു​റ്റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ക്ഷേ​ത്ര​മു​റ്റം അ​ടി​ച്ചു​വാ​രു​ന്ന​തി​നി​ടെ​ ആ​ല്‍​മ​ര​ത്തി​ന്‍റെ കൊ​മ്പ് ത​ല​യി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര മു​റ്റം അ​ടി​ച്ചുവാ​രു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് പൊ​ട്ടി ത​ല​യി​ൽ വീ​ണു വീ​ട്ട​മ്മ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി ശാ​ന്ത​മ്മ(81) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണു സം​ഭ​വം.​ പ​ന്നി​യ​ങ്ക​ര മാ​യം​പ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം കു​ടും​ബ​ത്തി​നു വി​ട്ടു​ന​ൽ​കും. ഇ​വ​രു​ടെ ത​ന്നെ കു​ടും​ബ​ക്ഷേ​ത്ര​മാ​ണി​ത്. വ​ലി​യ ആ​ല്‍​മ​ര​ത്തി​ന്‍റെ കൊ​മ്പാ​ണ് പൊ​ട്ടി​വീ​ണ​ത്. അ​മ്പ​ല​ത്തി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.​ ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ദാ​മോ​ദ​ര സ്വാ​മി. മ​ക്ക​ള്‍: ഗി​രീ​ഷ്, ഹ​രീ​ഷ്, ശ്രീ​ജ, ജീ​ജ.

Read More