തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ കൊടി സുനി ഉൾപ്പെട മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസാണ് 14 പ്രതികളെയും വെറുതെ വിട്ടത്. പള്ളൂർ മാഹി കൊയ്യോട് തെരുവിലെ സുഷി നിവാസിൽ ടി. സുജിത്ത് (37), ചൊക്ലി നെടുന്പ്രം മീത്തലെ ചാലിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (41), ചാലക്കര നാലുതറ മൻഡുപറന്പത്ത് കോളനിയിൽ ടി.കെ. സുനിൽകുമാർ (44), ചൊക്ലി ഓറിയന്റൽ സ്കൂളിനു സമീപത്തെ പറന്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (40), പള്ളൂർ സെന്റ് തെരേസാസ് സ്കൂളിനു സമീപം ഷമിൽ നിവാസിൽ ടി.പി. ഷമിൽ (38), ചൊക്ലി കവിയൂർ…
Read MoreCategory: Edition News
ഡിജിറ്റലൈസേഷനെ പ്രമോട്ട് ചെയ്യണം; 1000 രൂപയ്ക്ക് മുകളിൽ പണമായി സ്വീകരിക്കില്ലെന്ന് കെഎസ്ഇബി
ചാത്തന്നൂർ: കേരള സ്റ്റേറ്റ് ഇലക്്ട്രിസിറ്റി ബോർഡ് 1000 രൂപ മുതലുള്ള ബില്ലുകൾ പണമായി സ്വീകരിക്കില്ല. വൈദ്യുതി ചാർജ് തുടങ്ങി കെ എസ്ഇബിയിൽ ഒടുക്കേണ്ട എല്ലാ തുകകളും ഓൺലൈനായി അടയ്ക്കണം. കഴിഞ്ഞ 15-ന് വൈദ്യുതി ബോർഡ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. വൈദ്യുതി ബോർഡിൽ ഡിജിറ്റൽ പേമെൻ്റ് നടത്തിയിരുന്നവരുടെ എണ്ണം തുച്ഛമായ മാസങ്ങൾ കൊണ്ട് ഇരട്ടിയിലധികമായി വർദ്ധിച്ചു. 40 ശതമാനം വരെയായിരുന്നത് ഇപ്പോൾ 80 ശതമാനമായി വർദ്ധിച്ചതായി അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ പേമെൻ്റിന് സ്വീകാര്യത കൂടി വരുന്നതായി കെ എസ് ഇ ബി . ഡിജിറ്റലൈസേഷനെ പ്രമോട്ട് ചെയ്യാനാണ് 1000 രൂപയ്ക്ക് മുകളിലുള്ള തുക ഓൺലൈനായി അടയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നുവെങ്കിലും കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം. ഈ ഉത്തരവ് വലിയ രീതിയിലുള്ള വിവേചനം ആണ് എന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.പുതിയ തലമുറയ്ക്ക് ഓൺലൈൻ പേയ്മെൻ്റ് പ്രശ്നമാകില്ല. പഴയ തലമുറയിൽപ്പെട്ടവരും…
Read Moreരാഷ്ട്രപതി ദ്രൗപദി മുർമു 22ന് ശബരിമലയിൽ: 24 വരെ കേരളത്തിൽ തുടരും ; വരവേല്‍ക്കാന്‍ ഒരുങ്ങി അക്ഷരനഗരിയും
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ കോട്ടയം ഒരുങ്ങുന്നു. ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി 22നു കേരളത്തിലെത്തും. കോട്ടയത്ത് എത്തുമ്പോള്‍ കുമരകത്തായിരിക്കും താമസം. കുമരകം താജ് ഹോട്ടലാണു പ്രഥമ പരിഗണനയിലുള്ളത്. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 23നു വൈകുന്നേരം നാലിന് പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തി റോഡ് മാര്‍ഗം കുമരകത്തേക്കും ഹെലികോപ്റ്ററില്‍ പാലായിലേക്കും പോകും. പാലാ സെന്റ് തോമസ് കോളജിനു മുന്നിലെ മൈതാനത്തോ പ്രധാന ഗ്രൗണ്ടിലോ ഹെലികോപ്ടര്‍ ഇറങ്ങും. രാഷ്ട്രപതി ഭവനില്‍നിന്നുള്ള സുരക്ഷാ പ്രതിനിധികള്‍ അടുത്തയാഴ്ച കോട്ടയത്തെത്തും. ജില്ലാതലത്തില്‍ പോലീസ് ഇതിനായി ഒന്നിലേറെ യോഗങ്ങള്‍ നടത്തും. പോലീസ്, ഫയര്‍, ആരോഗ്യം, വൈദ്യുതി, പിആര്‍ഡി, പൊതുമരാമത്ത് വകുപ്പുതല യോഗവും ചേരും.
Read Moreകാര്യക്ഷമതയ്ക്കുള്ള ആറ് പുരസ്കാരങ്ങൾ തിരുവനന്തപുരം റെയിൽവേ ഡിവിഷന്; 15 വ്യക്തിഗത പുരസ്കാരങ്ങളും
കൊല്ലം: ദക്ഷിണ റെയിൽവേയിൽ മികച്ച കാര്യക്ഷമതയ്ക്കുള്ള ആറ് പുരസ്കാരങ്ങൾ തിരുവനന്തപുരം ഡിവിഷന്. ഇത് കൂടാതെ 15 വ്യക്തിഗത അവാർഡുകൾക്കും ഡിവിഷനിലെ ഉദ്യോഗസ്ഥർ അർഹരായി. ദക്ഷിണ റെയിൽവേയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി യിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ.സിംഗാണ് പുരസ്കാരങ്ങളും വ്യക്തിഗത അവാർഡുകളും വിതരണം ചെയ്തത്.കൊമേഴ്സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻ്റ് ടെലികമ്യൂണിക്കേഷൻസ് എന്നിവയിലാണ് തിരുവനന്തപുരം ഡിവിഷൻ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം നേടിയത്. ഇത് കൂടാതെ ഇന്റർ ഡിവിഷണൽ ഓവറാൾ എഫിഷ്യൻസിക്കുള്ള റണ്ണേഴ്സ് അപ്പ് ഷീൽഡ് ചെന്നൈ ഡിവിഷനുമായി സംയുക്തമായി പങ്കിടുകയും ചെയ്തു.തിരുവനന്തപുരം ഡിഷനു വേണ്ടി പുരസ്കാരങ്ങൾ ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഏറ്റുവാങ്ങി. ഡോ. ശോഭ ജാസ്മിൻ, വൈ.സെൽവിൻ, മീര വിജയരാജ്, കെ.പി.രഞ്ജിത്ത്, ഡോ.…
Read Moreഇതു സാധ്യതകളുടെ ചെറുതടാകം…. കാണാനേറെയുണ്ട് പണ്ടാരക്കുളം കായല്‍; കാണേണ്ടവർ കണ്ണടയ്ക്കുന്നു
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിനോടു ചേര്‍ന്നുകിടക്കുന്ന നെടുമുടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട നയനമനോഹരമായ തടാകമാണ് ഭൂതപ്പണ്ടം കായല്‍ എന്ന വിളിപ്പേരുള്ള പണ്ടാരക്കുളം കായല്‍. കേവലം 6.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ചെറുതടാകത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ അനന്തമാണ്. ചെറുപദ്ധതിപോലുമില്ലഎന്നാല്, നാളിതുവരെ ഈ സാധ്യതകളെ ഉപയോഗിക്കാന്‍ ഒരു ചെറു പദ്ധതി പോലും തയാറാക്കാന്‍ വിനോദ സഞ്ചാര വകുപ്പോ നെടുമുടി ഗ്രാമപഞ്ചായത്തോ ശ്രമിച്ചിട്ടില്ല. ഈ തടാകത്തിന്റെ ഒരു ഭാഗം എസി റോഡ് വന്നതോടുകൂടി രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഇരുഭാഗവും മികച്ച വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ്. നെടുമുടി പഞ്ചായത്തിന്റെ ഒന്ന്, പതിനഞ്ച് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്നതാണ് ഈ തടാകം. ഈ തടാകത്തിന്റെ ഒരു ഭാഗം പോളയും പായലും കയറി നിറഞ്ഞിരിക്കുന്നു. എങ്കിലും ഭൂരിഭാഗവും നല്ല തെളിഞ്ഞ തടാകമാണ്. പോള നീക്കിയില്ലകുട്ടനാട്ടിലെ പുഞ്ചനിലങ്ങളുടെ ശരാശരി ആഴമായ ഏഴ് അടിയാണ് ഈ തടാകത്തിന്റെയും ആഴം.…
Read Moreജെസി കൊലപാതക കേസ്; ജെസിയുടെ ഫോൺ സർവകലാശാലാ കാമ്പസിലെ കുളത്തിൽനിന്ന് കണ്ടുകിട്ടി
അതിരമ്പുഴ: പട്ടിത്താനത്ത് ഭർത്താവ് സാം കെ. ജോർജ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ജെസിയുടെ മൊബൈൽ ഫോൺ എംജി സർവകലാശാലാ കാമ്പസിലെ പാറക്കുളത്തിൽനിന്ന് കണ്ടുകിട്ടി. സ്കൂബാ ഡൈവിംഗ് സംഘം ആഴമേറിയ കുളത്തിൽ ദീർഘനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് ഫോൺ കണ്ടെത്താനായത്. കേസിലെ നിർണായക തെളിവാണ് ഈ ഫോൺ. ഫോൺ ജെസിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയെ ശ്വാസംമട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ശേഷം കാമ്പസിലെത്തിയ പ്രതി കാമ്പസിലെ പാറക്കുളത്തിൽ ഫോൺ ഉപേക്ഷിക്കുകയായിരുന്നു. ഫോൺ കാമ്പസിലെ പാറക്കുളത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ഇതോടൊപ്പം മറ്റൊരു ഫോണിനുകൂടി വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഈ ഫോണിനായി വീണ്ടും തെരച്ചിൽ നടത്തും.
Read Moreസാമ്പത്തിക തർക്കം കൈയാങ്കളിയിലേക്ക്; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ കത്തികുത്തിയിറക്കി
കാസർഗോഡ്: കാസർഗോഡ് സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read Moreമഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; ബ്ലേഡ് മാഫിയയുടെ ഭീഷണിയോ..?
കാസർഗോഡ്: അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. മഞ്ചേശ്വരം കടമ്പാറിലെ പെയിന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് (30), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് അജിത്ത് മരിച്ചത്. ഭാര്യ ഇന്നു പുലര്‍ച്ചെയാണ് മംഗളുരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. വോർക്കാടി ബേക്കറി ജംഗ്ഷനിലെ സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കന്നഡ മീഡിയം വിഭാഗത്തിലെ അധ്യാപികയാണ് ശ്വേത.അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു.തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. മോനെ കുറച്ച് നേരം നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരും കളനാശിനി കഴിക്കുകയായിരുന്നു. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്നമാണെന്നാണ് പ്രാഥമിക വിവരം. അജിത്ത് ചില സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് പലിശക്ക് പണം…
Read Moreന്യൂ മാഹി ഇരട്ടക്കൊലപാതകം: വിധി നാളെ; കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസ് നാളെ വിധി പറയും. വിധി പറയുമ്പോൾ കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി വാക്കാൽ ഉത്തരവിട്ടു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടയിലാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഇക്കാര്യം പറഞ്ഞത്. വിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കും. കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികളും 10 മുതൽ 14 വരെയുള്ള പ്രതികളുമാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷൻ വാദിച്ചിട്ടുള്ളത്. ഇവരിൽ 10, 12 പ്രതികൾ മരണപ്പെട്ടു. ഏഴ്, എട്ട് പ്രതികൾ സംഭവത്തിനു ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചുവെന്നും ഒന്‍പത്, 15, 16 പ്രതികൾ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ടവരുടെ നീക്കങ്ങൾ മുമ്പ്…
Read Moreതൊടുപുഴയിൽ വിദ്യാര്‍ഥിക്കും മുത്തച്ഛനും കടന്നല് ആക്രമണം; ഇരുവർക്കും രക്ഷകരായി തൊടുപുഴ ഫയർഫോഴ്സ്
തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള്‍ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള്‍ കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ദേഹമാസകലം കുത്തിയിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
Read More