മുക്കൂട്ടുതറ: വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണി (54) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകൻ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബപ്രശ്നമാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമികവിവരം. മൺവെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനിൽ. ഭാര്യയുമായി സുനിൽ അകന്നു കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവർഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ, കുട്ടികളെ കാണണമെന്ന ആവശ്യവുമായാണ് സുനിൽ ഉഷയുടെ വീട്ടിലെത്തിയത്. വൈകാതെ ഇരുവരും വഴക്കായി. പിന്നാലെ സുനിൽ മൺവെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ വീടിന്റെ പരിസരത്തുതന്നെയാണ് ഉഷയുടെ മൃതദേഹം കിടന്നത്.…
Read MoreCategory: Edition News
തപാൽ ജീവനക്കാരിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ യുവാവ് പോലീസ് പിടിയിൽ
തൊടുപുഴ: തപാൽ വകുപ്പ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടക്കത്താനം ഇലവുംതറയ്ക്കൽ ഷാബിൻ ഹനീഫ(36) യെയാണ് മണക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത തായി പരാതിയിൽ പറയുന്നു. പലതവണ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ശല്യപ്പെടുത്തുന്നത് തുടർന്നതോടെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കഴിഞ്ഞ ഏഴിന് ഷാബിനെതിരേ കേസടുത്തു. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവിസിയുടെ ഉത്തരവ് വീണ്ടും തള്ളി രജിസ്ട്രാർ; രജിസ്ട്രാര്‍ ഇന്നും സര്‍വകലാശാല ആസ്ഥാനത്തെത്തിയത് ഔദ്യോഗികവാഹനത്തിൽ
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലിന്റെ ഉത്തരവ് തള്ളി വീണ്ടും രജിസ്ട്രാര്‍. ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണു വിസി ഡോ. മോഹനന് കുന്നുമ്മേല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഔദ്യോഗിക വാഹനത്തിലാണ് ഇന്നും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.സസ്പെന്‍ഷനിലുള്ള വ്യക്തിയാണ് അനില്കുമാറെന്നാണു വിസി വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് ചുമതലകള്‍ വഹിക്കാന്‍ അവകാശമുണ്ടെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. വിസിയുടെ പല നിര്‍ദേശങ്ങളും ഉത്തരവുകളും സര്‍വകലാശാല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. റജിസ്ട്രാറുടെ വാഹനത്തിന്റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവും നടപ്പായില്ല.
Read Moreതൃശൂര്‍ പൂരം കലക്കല്‍ ; എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ നടപടി വേണം
തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാണേണ്ടത്. പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരേ മുന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ് നടത്തിയ അന്വേഷണത്തിലും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി. അജിത്ത് കുമാറിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഷേഖ് ദര്‍ബേഷ് സാഹിബ് സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് അജിത്ത് കുമാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കിയത്.ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തലും. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി കെ. രാജന് പൂരം അലങ്കോലമാകുന്ന സ്ഥിതിയാണെന്നു ബോധ്യപ്പെടുത്താന്‍ അജിത് കുമാറിനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ കോള്‍…
Read Moreനിപ്പ: ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി
കോയന്പത്തൂർ: കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തമിഴ്നാട്- കേരള അതിർത്തിപ്രദേശങ്ങളിലെ ആറു ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി. കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കിയത്. കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.
Read Moreഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം… കണ്ണീരോര്‍മകളില്‍ അർജുന്
കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്റെ ഓർമകൾക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അര്‍ജുനെ(32)യും ലോറിയും കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകൾ അന്ന് അസ്തമിച്ചു. കഴിഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചിൽ നടത്തിയിരുന്നത്.അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവിൽ അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ…
Read Moreപോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സാമ്പത്തിക ഇടപാടെന്നു സൂചന
കോഴിക്കോട്: പോലീസെന്ന വ്യാജേന എത്തിയ സംഘം ട്രാവല്‍ ഏജന്‍സി ഉടമയെ തട്ടക്കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് എം.എം. അലി റോഡിലെ കെ.പി. ട്രാവല്‍സ് സ്ഥാപന ഉടമ ബിജുവിനെയാണ് തട്ടികൊണ്ടുപോയത്. പോലീസാണെന്ന് പറഞ്ഞ് ഫോണില്‍ കല്ലായി സ്വദേശിയായ ബിജുവിനെ ഇങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. KL 10 AR 0468 എന്ന നമ്പര്‍ കാറിലെത്തിയ സംഘമാണ് തട്ടികൊണ്ടുപോയതെന്നാണ് കസബ പോലീസ് പറയുന്നത്. സമീപത്തെ സിസിടിവിദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കല്ലായിയിലെ ബിജുവിന്റെ വീട്ടിലെത്തിയും പോലീസ് അന്വേഷണം നടത്തി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. ബിജുവിന്റെ ഫോണിലേക്ക് വന്ന അവസാന കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Moreമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടിൽ സ്മാരകം ഉയരുന്നു
പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടില് സ്മാരകം ഉയരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനു തുടക്കംകുറിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബർ 23ന് പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയെ മറന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായി.കമ്യൂണിറ്റിഹാള്‍ ഉദ്ഘാടന വേളയില്‍ മന്ത്രി എം.ബി. രാജേഷ് മിനി സിവില്സ്റ്റേഷന് പൂര്‍ത്തീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത്. ഉമ്മന്‍ ചാണ്ടി എംഎല്‍എയായിരുന്ന അവസരത്തില്‍ 2017-ല്‍ പുതുപ്പള്ളി ജംഗ്ഷനു സമീപമുള്ള പഞ്ചായത്തിന്റെ 75 സെന്റ് സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന് കെട്ടിടം…
Read Moreഅമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ പിടിയിൽ; 4 ലക്ഷം രൂപയും മുദ്രപത്രങ്ങളും ചെക്കുകളും പിടിച്ചെടുത്ത് പോലീസ്
കുമരകം: ലൈസൻസില്ലാതെ അനധികൃതമായി അമിത പലിശ വാങ്ങി പണം കടം കൊടുക്കുന്നയാളെ കുമരകം പോലീസ് പിടികൂടി. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം ഇടശേരിമന ഭാഗത്ത് കണ്ണന്തറ രാജേഷ് എന്നയാളാണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്‍സോ അധികാരപത്രങ്ങളോ ഇല്ലാതെ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി കുമരകം എസ്എച്ച്ഒ കെ. ഷിജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കുമരകം എസ്ഐ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നും പണം കടം കൊടുത്തതിന്റെ രേഖകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മുദ്രപത്രം, കടം കൊടുക്കുന്നതിനായി കൈവശം സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ എന്നിവ പിടിച്ചെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Read Moreകൊച്ചിയില്‍ ലഹരി വേട്ട; യുവതിയും ആണ് സുഹൃത്തുക്കളും അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ എളംകുളത്ത് ലഹരി വേട്ട. യുവതിയും ആണ് സുഹൃത്തുക്കളും ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സറ്റസി ടാബ്ലറ്റുകള്, 2 ഗ്രാം കഞ്ചാവ്, ഒന്നര ലക്ഷം രൂപ, ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കൾ എന്നിവ നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരില്‍നിന്ന് കണ്ടെടുത്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതി വിദ്യാര്‍ഥിനിയാണെന്നാണ് ലഭ്യമാകുന്ന വിവരം. എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ളാറ്റില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫ്ളാറ്റില്‍നിന്ന് മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള ആള് ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടെടുത്തു.
Read More