കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ പൂര്‍ത്തിയായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ലുവച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഗാലറിയുടെ പെയിന്റിംഗ്, സ്റ്റേഡിയത്തില്‍ താത്കാലികമായുള്ള ലൈറ്റുകൾ സ്ഥാപിക്കൽ, ഡ്രസിംഗ് റൂം, മെഡിക്കൽ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗിനു വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രവൃത്തികൾ വരും ദിവസങ്ങളില്‍ ആരംഭിക്കും. 25ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സി തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസൺ തുടങ്ങുക. നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് മൂന്നാം സീസണിലേക്കുള്ള താരങ്ങളുടെ സൈനിംഗ്…
Read MoreCategory: Edition News
ചെത്തിപ്പൂങ്കാവനത്തിൽ പൂരം പടയണി; വര്‍ണങ്ങളുടെയും ഭക്തിയുടെയും സംഗമഭൂമിയായി നീലംപേരൂര്‍
നീലംപേരൂര്‍: ആയിരങ്ങളുടെ ആര്‍പ്പുവിളികളു ആരവങ്ങളും ഏറ്റുവാങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്ര മൈതാനം ഇന്ന് പൂരം പടയണിക്ക് വേദിയൊരുക്കും. വലിയന്നവും രണ്ട് ഇടത്തരം അന്നങ്ങളും 58 പുത്തനന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നതോടെ ക്ഷേത്രമൈതാനം വര്‍ണങ്ങളുടെയും ഭക്തിയുടെയും സംഗമഭൂമിയാകും. വലിയന്നത്തിന്റെ വരവോടെ ക്ഷേത്രമൈതാനം ചൂട്ടുവെളിച്ചത്തിന്റെ ശോഭയിൽ ആര്‍പ്പുവിളികള്‍ കൊണ്ട് മുഖരിതമാകും. ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് ഭക്തജനങ്ങള്‍ കോലങ്ങളുടെയും അരയന്നങ്ങളുടെയും പണിപ്പുരയിലായിരുന്നു. രാവിലെ മുതല്‍ അവസാനഘട്ട മിനുക്കുപണിയില്‍ ഏര്‍പ്പെട്ടിരുന്ന ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്രമൈതാനം സജീവമാണ്. പടയണിദിവസം എഴുന്നള്ളുന്ന വലിയ അന്നങ്ങളെ അണിയിച്ചൊരുക്കാന്‍ പ്രധാനമായും ചെത്തിപ്പൂവാണ് ഉപയോഗിക്കുന്നത്. ഇതിനായുള്ള ചിറന്പുകുത്ത് ക്ഷേത്രത്തില്‍ ഭക്ത്യാദരവോടെ നടന്നു. കീറിയെടുത്ത വാഴപ്പോളയില്‍ ചെത്തിപ്പൂവ് അടര്‍ത്തി ഈര്‍ക്കിലിയില്‍ കോര്‍ക്കുന്നതാണ് ചിറമ്പുകുത്ത്.നാട്ടിലെ ആൺ-പെണ് വ്യത്യാസമില്ലാതെ കുട്ടികളും ഉള്‍പ്പടെ ചേര്‍ന്നാണ് ചിറന്പുകുത്ത് നടത്തുന്നത്. നിറപണികള്കള്ക്കായുള്ള ചെത്തിപ്പൂവ് സമീപവാസികളായ ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിക്കുന്നത്. വല്യന്നങ്ങളും ചെറിയന്നങ്ങളും എഴുന്നള്ളിയെത്തുന്നതിനിടയില് കോലങ്ങളും പടയണിക്കളത്തില്‍ വര്ണപ്രപഞ്ചമൊരുക്കും. പൂരം…
Read Moreകാരുണ്യം ചൊരിഞ്ഞ് പ്രിയദർശിനി; മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ
കൂത്താട്ടുകുളം: യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ. വൈക്കം ഡിപ്പോയിലെ വൈക്കം – തൊടുപുഴ റൂട്ടിലോടുന്ന പ്രിയദർശിനി വനിതാ സൗജന്യയാത്രാ ബസിലെ ജീവനക്കാരാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ കൃത്യസമയത്ത് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കൂത്താട്ടുകുളത്ത് നിന്ന് തൊടുപുഴയ്ക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ചൽപ്പെട്ടി സ്വദേശിനിക്കാണ് ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ആംബുലൻസിനോ മറ്റ് വാഹനങ്ങൾക്കോ കാത്തുനിൽക്കാതെ ഡ്രൈവർ വൈക്കം പടിഞ്ഞാറേപുത്തോലയിൽ ഷാജിയും കണ്ടക്ടർ വൈക്കം കൊതവറ പുത്തൻപുരയിൽ ഉഷാകുമാരിയും ചേർന്ന് ബസ്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യാത്രക്കാരിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷമാണ് ബസ് മറ്റ് യാത്രക്കാരുമായി സർവീസ് തുടർന്നത്.
Read Moreവെള്ളക്കെട്ടുദുരിതനിവാരണ പദ്ധതികൾ കടലാസ്സിൽ; കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് ടാങ്ക് നിർമ്മാണം പരിഹാരമാകുമോ..?
മങ്കൊമ്പ്: ” വെള്ളം വെള്ളം സർവ്വത്ര വെള്ളം… കുടിക്കാനൊരിറ്റു വെള്ളമില്ല” കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കാലങ്ങളായി തുടരുന്ന ദുരവസ്ഥയാണിത്. മഴക്കാലംമുഴുവൻ നീളുന്ന വെള്ളക്കെട്ടു ദുരിതങ്ങൾക്കിടയിലും കുടിവെള്ളമില്ലാതെ വലയുന്ന നീലംപേരൂരിലെ ജനങ്ങൾക്കു പ്രതീക്ഷയേകി വാലടിയിലിപ്പോൾ പുതിയ വാട്ടർടാങ്കിന്റെ നിർമ്മാണം പുരോഗമിക്കുയാണ്. 2006വരെ നീലംപേരൂരിലും സമീപ പഞ്ചായത്തുമായ കാവാലത്തുമൊക്കെ ആഴ്ചയിൽ രണ്ടു ദവസമെങ്കിലും പൈപ്പുവെള്ളം ലഭ്യമായിരുന്നു. കുറെയേറെ വീടുകളിൽ വാട്ടർ അഥോറിറ്റിയുടെ ഹൗസ്കണക്ഷനും ഉണ്ടായിരുന്നു. തകരാറുകൾ പതിവാകുകയും പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഇല്ലാതാവുകയും ചെയ്തതോടെ ജലവിതരണം കാലക്രമേണ പൂർണ്ണമായും നിലയ്ക്കുകയാണുണ്ടായത്. പാടശേഖരങ്ങളിൽ രണ്ടാംകൃഷിക്കുവേണ്ടിയുള്ള പന്പിംഗ് ഇല്ലാതെ വന്നാൽ ജൂൺമുതലുള്ള ആറുമാസക്കാലം നിരന്തരം മലിനജലവുമായി സന്പർക്കത്തിലാകാൻ നിർബന്ധിതരാകാറുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വെള്ളക്കെട്ടിനു പരിഹാരം കാണാൻ മന്ത്രിസഭയെടുത്ത തീരുമാനവും, നിയന്ത്രിതപന്പിംഗ് സംബന്ധിച്ചുള്ള നീലംപേരൂർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുമൊക്കെ ഇത്തവണയും ജലരേഖയായി മാറുകയാണുണ്ടായത്. ദുരിതനിവാരണപദ്ധതികൾ അട്ടിമറിക്കപ്പെട്ടെന്നാണ് ആക്ഷേപം. ഇത്തരത്തിൽ ജലത്താൽ മുറിവേൽപ്പിക്കപ്പെടുന്പോഴും കുടിവെള്ളം കിട്ടാക്കനിയായിതുടരുന്ന അവസ്ഥയ്ക്കെങ്കിലും,…
Read Moreമോര്‍ഫിംഗ് കേസിൽ ഡിലീറ്റ് ചെയ്യപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് എസ്ഐടി അന്വേഷണം
കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ പ്രതി സനീഷ് ആരംഭിച്ച മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാന്‍ പൊലിസ് സൈബര്‍ ടീം ആരംഭിച്ചു. നാലു മാസം മുമ്പ് തുടങ്ങിയ ഗ്രൂപ്പില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ സനീഷ് പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പിന്റെ വിവരങ്ങള്‍ തേടി ടെലഗ്രാമിന് എസ്ഐടി കത്തയച്ചു. 12 പേരാണ് മല്ലു പ്രീമിയം ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ടെലഗ്രാമില്‍ തന്നെ മറ്റൊരു പ്രമോഷണല്‍ ഗ്രൂപ്പില്‍ 1500ലധികം അംഗങ്ങള്‍ ഉണ്ടായിരുന്നു. പ്രീമിയം ഗ്രൂപ്പിലെ അംഗങ്ങളെയടക്കം നിരീക്ഷിക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി. കൊച്ചിയിലെ മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഉണ്ടെന്ന സംശയവും പൊലിസിനുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ ആദ്യ പ്രതി വി.എസ്. ശ്രീഹരിയും അഞ്ചു പേരുമുണ്ടായിരുന്ന ഗ്രൂപ്പും നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ പതിനായിരത്തിലധികം പേരുള്ള മറ്റൊരു ഗ്രൂപ്പും ഡിലീറ്റ് ചെയ്തിരുന്നു.
Read Moreസ്വന്തം അതിജീവനകഥയുമായി സെഹർ ഹാഷ്മിയുടെ ബൈക്ക് യാത്ര
കാസര്‍ഗോഡ്: യുവാക്കളുടെ മാനസികാരോഗ്യം സംബന്ധിച്ച ബോധവത്കരണവുമായി ബിയോണ്‍ഡ് ദ് ഹൊറൈസണ്‍ എ റൈഡ് ഫോര്‍ റെസിലിയന്‍സ് എന്ന കാമ്പയിന് നാളെ മുതല്‍ 18 വരെ കേരളത്തില്‍ പര്യടനം നടത്തും. മാനസികാരോഗ്യപ്രവര്ത്തകയും മോട്ടിവേഷണല്‍ സ്പീക്കറും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ സെഹര്‍ ഹാഷ്മിയും സമാനമനസ്കരായ യുവാക്കളും ഈ ദൗത്യവുമായി എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ രാജ്യമാകെ ചുറ്റിസഞ്ചരിക്കുകയാണ്. വടക്കേഇന്ത്യന്‍ പര്യടനം കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയ ദൗത്യസംഘം ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ പര്യടനത്തിലാണ്. ഇവര്‍ നാളെ മുതല്‍ 18 വരെ സംസ്ഥാനത്ത് ഒന്‍പതു ജില്ലകളില്‍ 18 കേന്ദ്രങ്ങളില്‍ സംഘം യുവാക്കളോടു സംവദിക്കും. കാസര്‍ഗോഡ് നാളെ, കണ്ണൂര്‍ 10, 11ന്, കോഴിക്കോട് 12ന്, മലപ്പുറം13ന്, തൃശൂര്‍ 14ന്, എറണാകുളം 15ന്, ആലപ്പുഴ 16ന്, കൊല്ലം 17ന്, തിരുവനന്തപുരം 18ന് എന്നിങ്ങനെയാണു ജില്ലകളില്‍ പരിപാടി. സെപ്റ്റംബര്‍ 18നു വൈകുന്നേരം കന്യാകുമാരിക്കു പോകും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയാണ് സംസ്ഥാനത്ത് ഈ ഉദ്യമത്തെ…
Read Moreഇൻസ്റ്റഗ്രാമിലൂടെ പരിചയം;കൊതേരി സ്കൂൾ കാണാൻ കുടുംബസമേതം ബഹ്റൈൻ മുൻ സിഐഡി ഉദ്യോഗസ്ഥൻ
മട്ടന്നൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊതേരി എൽപി സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങളും കുട്ടികളുടെ മികവും നേരിൽ കാണാൻ ബഹ്റൈനിൽ എസ്പി റാങ്കിൽ വിരമിച്ച മുൻ സിഐഡി ഉദ്യോഗസ്ഥൻ സലാഹ് അബ്ദുല്ല എം. അൽഖാൻ കുടുംബസമേതം എത്തി.കൂത്തുപറമ്പ് സ്വദേശിയായ സതീശൻ പുളിക്കുൽ എന്ന സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സ്കൂൾ മാനേജർ ശുഹൈബ് കൊതേരിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിന്റെ വ്യത്യസ്തമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹം കുടുംബത്തോടൊപ്പം കൊതേരിയിലെത്തിയത്.അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ സലാഹ് അബ്ദുല്ലയെയും കുടുംബത്തെയും സ്കൂളിലേക്ക് സ്വീകരിച്ചു. തുടർന്നു സ്കൂൾ അധികൃതർ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചു. കുട്ടികളുമായി സംവദിച്ച സലാഹ് അബ്ദുല്ല സ്കൂളിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. തുടർന്നു സ്കൂൾ അധികൃതർ അദ്ദേഹത്തിനും കുടുംബത്തിനും സ്നേഹാദരം നൽകി.കുടുംബാംഗങ്ങളായ ഖദീജ അൽഖാൻ, ഇബ്രാഹിം അൽഖാൻ, നൂറ…
Read Moreരക്ഷകരായി പൊലിസ്; ജീവൻ തിരിച്ചു പിടിച്ച് യുവാവും നാലുവയസുകാരിയും
കൊച്ചി: ജില്ലയിൽ രണ്ടിടത്ത് രക്ഷകരായി പൊലിസ്. പോണേക്കരയിൽ വിഷം കഴിച്ച് അവശ നിലയിലായിരുന്ന യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചും മാതാപിതാക്കൾ അറിയാതെ വീട്ടിൽ നിന്നിറങ്ങി പാലത്തിലെത്തിയ നാലു വയസുകാരിയെ രക്ഷിച്ചുമാണ് കൊച്ചി സിറ്റി പൊലിസ് കൈയടി നേടിയത്. സമയോചിതമായ ഇടപെടൽ; വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി എളമക്കര പൊലിസ് വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷകരായത് എളമക്കര പൊലിസാണ്. മലപ്പുറം മണ്ണഞ്ചേരി സ്വദേശിയായ 28 കാരന്റെ ജീവനാണ് തിരിച്ചു പിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ് എളമക്കര പൊലിസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. പോണേക്കര മാരിയമ്മൻ കോവിലിന് സമീപത്തുള്ള ബ്രോ കഫേ എന്ന സ്ഥാപനത്തിന്റെ മുകളിലത്തെ മുറിയിൽ താമസിക്കുന്ന 28 കാരൻ ആത്മഹത്യ ചെയ്യകയാണെന്ന് യുവാവിന്റെ സഹോദരൻ മലപ്പുറത്തുനിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. ഈ സമയം പെട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐമാരായ…
Read Moreപെണ്‍സുഹൃത്തിനൊപ്പം പെരിയാറില്‍ നീന്തുന്നതിനിടെ മുങ്ങിമരണം; യുവാവിന്റെ മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും
ആലുവ: പെണ്‍സുഹൃത്തിനൊപ്പം പെരിയാറില്‍ നീന്തുന്നതിനിടെ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി അല്‍ത്താഫ് ഹുസൈന് (24) ആണ് മരിച്ചത്. അല്‍ത്താഫും പെണ്‍സുഹൃത്തും ഇന്നലെ സന്ധ്യയ്ക്കാണ് ആലുവ ദേശം കടവില്‍ കുളിക്കാനിറങ്ങിയത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തിയപ്പോള്‍ തൃക്കാക്കരയില്‍ ഹോസ്റ്റലില്‍ കഴിയുന്ന പെണ്‍സുഹൃത്തുമായി ബൈക്കില്‍ വിവിധയിടങ്ങള്‍ കാണാനെത്തിയതിന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ ആലുവ ദേശം കടവില്‍ കുളിക്കാനിറങ്ങിയത്. അല്‍ത്താഫാണ് ആദ്യം ചുഴിഭാഗത്തേക്ക് അറിയാതെ നീങ്ങിയത്. പിന്നാലെ പെണ്‍കുട്ടിയും പിന്തുടര്ന്നു. വെള്ളത്തില്‍ താഴ്ന്ന പെണ്‍കുട്ടിയെ പുഴയിലുണ്ടായിരുന്ന മറ്റൊരു യുവാവ് രക്ഷിച്ച് കരയ്ക്ക് കയറ്റിയപ്പോഴാണ് തന്റെ കൂടെ സുഹൃത്ത് കൂടിയുണ്ടെന്ന് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ അല്‍ത്താഫ് ഒഴുക്കില്പ്പെട്ടുപോയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിന് വിവരം നല്കി. ഇവര്‍ ഒളിയന്നൂര്-കുഞ്ഞുണ്ണിക്കര സ്കൂബാ ടീമിനെ വിളിച്ചു വരുത്തി രാത്രിയോടെ മൃതദേഹം മുങ്ങിയെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു.…
Read Moreആർഎസ്പിയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി
മട്ടന്നൂർ: റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) യുടെ പേരിൽ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതി. ഔദ്യോഗിക എംബ്ലവും ചിഹ്നവും നോട്ടീസും ഉപയോഗിച്ച് അനധികൃത പണപ്പിരിവ് നടക്കുന്നതായി ആർഎസ്പി ജില്ലാ സെക്രട്ടറി പി. വിജിത്ത് കുമാർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി. ആർഎസ്പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റി എന്ന പേരിൽ വ്യാജ രസീതി ഉപയോഗിച്ച് കണ്ണൂർ ജില്ലയിലെ വനംവകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ചാണ് പണപ്പിരിവ് നടക്കുന്നത്. ഇരിട്ടി വനം വകുപ്പിന്റെ വൈൽഡ് ലൈഫ് ഓഫിസിൽ നിന്ന് ഒരാൾക്ക് ഇത്തരത്തിൽ നോട്ടീസും രസീതും നൽകിയതായി പരാതിയിൽ പറയുന്നു.സംഭവത്തിന് പിന്നിലുള്ളവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Read More