അടൂര്‍: കളക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടുപേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില് വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ ആലേഖ് (സൂര്യ, 20) എന്നിവരാണ് അറസ്റ്റിലായത്. 12ന് ഉച്ചയ്ക്ക് അടൂര്‍ ബൈപാസിനു സമീപമുള്ള ചെറുപുഞ്ചയില്‍ ഏനാത്ത് സ്വദേശിയായ ശ്രീദേവിനെ തടഞ്ഞുനിര്‍ത്തി 1.9 ലക്ഷം രൂപയടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. ആമസോൺ, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റായ ശ്രീദേവ് കളക്ഷന്‍ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കില്‍ പോകുന്നതിനിടെയാണ് ഇവര്‍ ഒരു സ്കൂട്ടറില്‍ എത്തി തടഞ്ഞു നിര്‍ത്തി പണം പിടിച്ചുപറിക്കുകയും ശ്രീദേവിനെ തള്ളിയിട്ട ശേഷം കടന്നുകളയുകയും ചെയ്തത്. കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.അടൂര്‍ ഡിവൈഎസ്പി എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ്ഐ അനൂപ് രാഘവൻ, എഎസ്ഐ മഞ്ചുമോള്‍, സിപിഒമാരായ…
Read MoreCategory: Edition News
ചൂണ്ട മൂക്കില്‍ കുടുങ്ങി യുവാവ് ആശുപത്രിയിൽ; അപകടാവസ്ഥയിൽ ആശ്വാസമായത് അഗ്നിരക്ഷാ സേന
അടൂർ: ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്നി രക്ഷാ സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തന്റെ ഉടമസ്ഥതയിലുള്ള ലോറിയിലേക്ക് മീന്‍ ലോഡ് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൂണ്ട നൂല് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി ഷിഫാസിന്റെ മൂക്കില്‍ കുടുങ്ങുകയും ചെയ്തു. അടൂര്‍ അഗ്നി രക്ഷാസേന യൂനിറ്റ് എസ്ടിഒ കെ. സി. റെജികുമാര്‍ നേതൃത്വത്തില്‍ എസ്എഫ് ആര്‍ഒ അജീഷ് കുമാർ, ഫയര്‍ റസ്ക്യൂ ഓഫിസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി കട്ടറിന്റെ സഹായത്താല്‍ ചൂണ്ട മുറിച്ച് മാറ്റി മൂക്കില്‍ നിന്നും വേര്‍പെടുത്തി രോഗിയെ അപകടാവസ്ഥയില്‍ നിന്നും ഒഴിവാക്കി.
Read Moreചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് വലിയന്നം എഴുന്നള്ളി; ഭക്തിയിൽ ആറാടി ഗ്രാമവാസികൾ; നീലംപേരൂര്‍ പടയണിക്ക് പരിസമാപ്തി
നീലംപേരൂര്‍: ചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് പടയണിക്കളത്തില്‍ നിറഞ്ഞാടിയ വലിയന്നത്തിന്റെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പൂരം പടയണിക്ക് പരിസമാപ്തി. ഒരു ഗ്രാമത്തിന്റെ ആവേശവും അനുഷ്ഠാനങ്ങളും കണ്‍കുളിര്‍ക്കെ കണ്ട ആവേശത്തിലാണ് നൂറു കണക്കിനാളുകൾ പടയണിക്കളത്തില്നിന്നും പിരിഞ്ഞുപോയത്. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും 50 ചെറിയന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്. വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും ചെറിയ അന്നങ്ങളും പടയണിക്കളത്തില്‍ എത്തി. അരയന്നങ്ങള്‍ക്കൊപ്പം നീലംപേരൂര്‍ നീലകണ്ഠന് എന്നു കരക്കാര് വിളിക്കുന്ന പൊയ്യാന, കോലങ്ങള്‍ തുടങ്ങിയവയും എത്തി. പടയണിക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ആര്‍പ്പു വിളികളോടെയാണ് കോലങ്ങളെയും അന്നങ്ങളെയും എതിരേറ്റത്. ചൂട്ടുവെളിച്ചത്തിന്റെ പ്രഭയില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയാണ് അന്നങ്ങള്‍ ദേവീനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും ഇടത്തരം അന്നങ്ങളും മറ്റു കോലങ്ങളും പടയണിക്കളത്തില്‍ എത്തിയതിനുശേഷം ദേവീവാഹനമായ സിംഹം എഴുന്നള്ളി. അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയില്‍…
Read Moreമഞ്ഞപ്പിത്തം പടരുന്ന സാഹചര്യം; വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം ഉറപ്പാക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണം
കോട്ടയം: ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ച 195 മഞ്ഞപ്പിത്ത കേസുകളും സംശയാസ്പദമായ 388 കേസുകളും ഉള്‍പ്പെടെ ആകെ 583 കേസുകളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും സംശയാസ്പദമായ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനമായതോ അല്ലെങ്കില്‍…
Read Moreപോക്സോ കേസ് അട്ടിമറിച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്
പത്തനംതിട്ട: അഭിഭാഷകനെ പ്രതി ചേര്‍ത്ത പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കൂടി നടപടിക്ക് വകുപ്പുതല ശിപാര്‍ശ. ശിശുക്ഷേമസമിതി ചെയര്മാന് അടക്കമുള്ളവര്‍ നടപടിക്കു വിധേരായ സംഭവത്തില്‍ അഭിഭാഷകന് ഇതേവരെയും അറസ്റ്റിലായിട്ടില്ല. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഹര്‍ജി നല്കിയിരിക്കുകയുമാണ്. തിരുവല്ല ഡിവൈഎസ്പി എസ്്. നന്ദകുമാര്‍, ആറന്മുള എസ്എച്ച്ഒ വി. എസ.് പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ അന്തസിനു കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. കേസില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത്, പത്തനംതിട്ട സിഡബ്ല്യുസി ചെയര്മാന് എന്‍. രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ്…
Read Moreതപാല്‍ മാര്‍ഗം ഹൈബ്രിഡ് കഞ്ചാവ്: 23 കാരൻ കസ്റ്റംസ് പിടിയിൽ; ഇടപാടുകാരെ തേടി അന്വേഷണ സംഘം
കൊച്ചി: കൊച്ചിയില്‍ തപാല്‍ മാര്‍ഗം തായ്ലന്റിൽ നിന്നെത്തിച്ച രണ്ട് കോടി രൂപയുടെ ഹൈബ്രഡിഡ് കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഇടപാടുകാര്‍ക്കായി അന്വേഷണം.സംഭവത്തില്‍ വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റ്സിനെ (23) കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഇയാള്‍ക്ക് രണ്ട് കോടി രൂപ എവിടെ നിന്ന് ലഭിച്ചു, ലഹരിക്ക് കൊച്ചിയിലെ ആവശ്യക്കാര്‍ ആരൊക്കെ, പ്രതിയുടെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രഡിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലന്റില് നിന്നും കൊറിയര്‍ എത്തിയത്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്റെ മേല്‍വിലാസത്തില്‍ എത്തിയ കൊറിയറില്‍ പാലക്കാട് സ്വദേശിനിയുടെ പേരും ഫോണ്‍നമ്പറും ആണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ തപാല്‍ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിച്ചതിനെത്തുടര്‍ന്ന്…
Read Moreഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.06 കോടി തട്ടിയ പ്രതി അറസ്റ്റില്‍
ചങ്ങനാശേരി: ഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.6കോടി തട്ടിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കവണത്തറ നടുവണ്ണൂര്‍ കീഴന്പറമ്പത്ത് കെ.പി. ഗോപിഷ് (36) ആണ് അറസ്റ്റിലായത്. ഫൈന്ബ്രിഡ്ജ് കാപ്പിറ്റല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ 2025 ഫെബ്രുവരി 21 മുതല്‍ മേയ് മുപ്പതുവരെയുള്ള തീയതികളിലായാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയില്‍ നിന്നും 1,06,40,491 രൂപ പ്രതി വാങ്ങിയെടുത്തത്. അമിത ലാഭം നല്‍കാമെന്നു പറഞ്ഞ്പണം വാങ്ങിയശേഷം മുതലുപോലും നല്‍കാതെ വന്നതോടെയാണ് പണം നഷ്ടമായ ആള് പോലീസിനെ സമീപിച്ചത്. പരാതിക്കാരന്റെ മൊഴിയില്‍ ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അന്വേഷണം നടത്തിവരികയായിരുന്നു. തട്ടിയെടുത്ത പണം പ്രതി പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായും ഒരു വലിയ തുക എസ്ബി ഐയുടെ നടുവണ്ണൂര്‍…
Read Moreതിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലർ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമെന്ന് സൂചന
തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ. അനില്‍കുമാറിനെയാണ് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ബിജെപിക്കെതിരേ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അനിൽകുമാർ നേതൃത്വം നല്കുന്ന സഹകരണബാങ്ക് തകർച്ചയിലായിരുന്നു. പാർട്ടി പിന്തുണച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൂജപ്പുര പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Read Moreസാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടാകുകയം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രാജു ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreശബരി വിമാനത്താവളം; സ്ഥലം കൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍; ഏറ്റെടുക്കേണ്ടത് 2,570 ഏക്കര്‍ സ്ഥലം
കോട്ടയം: എരുമേലി ശബരി വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 121.876 ഹെക്ടര്‍ സ്ഥലം സ്വകാര്യവ്യക്തികളില്നിന്നാണ് ഏറ്റെടുക്കേണ്ടത്. എയര്‍പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷം മുന്‍പ് സ്ഥലവും കെട്ടിടവും കല്ലിട്ടുതിരിച്ച വ്യക്തികള്‍ക്ക് നിലവില്‍ കെട്ടിടങ്ങള്‍ പണിയാനോ വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇവിടെ ദീര്‍ഘകാല വിളകള്‍ നട്ടുപിടിപ്പിക്കാനും അനുവാദമില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ മറ്റിടങ്ങളില്‍ സ്ഥലവും വീടും വാങ്ങാനാകൂ. മുന്‍പ് ആധാരം പണയപ്പെടുത്തി പണമെടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ ജപ്തിഭീഷണിയെ നേരിടുകയാണ്. സ്ഥലം വിട്ടുകൊടുക്കേണ്ട ഏറെപ്പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയുമാണ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരം തേടുന്നുമില്ല. കേസ് വ്യവഹാരം സുപ്രീം കോടതി വരെ നീണ്ടുപോയാല്‍ പ്രദേശവാസികളുടെ ജീവിതം…
Read More
 
  
  
  
  
  
  
  
 