പനങ്ങാട്: ശക്തമായ മഴയില് വീട് തകര്ന്ന് വീണെങ്കിലും വീട്ടുടമ അത്ഭുതകരമായ രക്ഷപ്പെട്ടു. കുമ്പളം പഞ്ചായത്തിലെ 1-ാം വാര്ഡില് നൂറ്കണ്ണിയില് കുഞ്ഞമ്മ കാര്ത്തികേയന്റെ വീടാണ് ഇന്നു പുലര്ച്ചെ 4.30 ഓടെ തകര്ന്ന് വീണത്. മകന് ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാന് എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.
Read MoreCategory: Edition News
ഉത്സവത്തിന് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിനു നേരെ അതിക്രമം
ആലപ്പുഴ: തുറവൂരില് പൊലീസുകാര്ക്ക് മര്ദനം. തുറവൂര് മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില് എടുക്കുന്നതിനിടെയായിരുന്നു മര്ദനം. ഡ്യൂട്ടിയില് ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്ക്കാണ് പരിക്കേറ്റു. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില് എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കള് സംഘം ചേര്ന്ന് പോലീസിനെ വളയുകയായിരുന്നു. പരിക്കേറ്റ പൊലിസുകാര് ആശുപത്രിയില് ചികിത്സ തേടി. പുളിങ്കുന്ന് പോലിസ് സ്റ്റേഷനിലെ സിവില് പോലിസ് ഓഫീസര് ഹസീര്ഷ. ചേര്ത്തല സ്റ്റേഷനിലെ സിപിഒ സനല് എന്നിവര്ക്കാണ് പരുക്കേറ്റത്.
Read Moreക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടെ ആല്മരത്തിന്റെ കൊമ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പറമ്പില് ബസാര് സ്വദേശി ശാന്തമ്മ(81) ആണ് മരിച്ചത്. ഇന്ന് രാവിലെയാണു സംഭവം. പന്നിയങ്കര മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും. ഇവരുടെ തന്നെ കുടുംബക്ഷേത്രമാണിത്. വലിയ ആല്മരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. അമ്പലത്തിനും കേടുപാടുകള് സംഭവിച്ചു. ഭര്ത്താവ് പരേതനായ ദാമോദര സ്വാമി. മക്കള്: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ.
Read Moreപേരട്ടയിൽ കാട്ടാനയിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചു; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ
ഇരിട്ടി: കേരള -കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ ഇന്നും കാട്ടാനയിറങ്ങി ഭീതി വിതച്ചു. ഇന്ന് പുലർച്ചെ എത്തിയ കാട്ടാന സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞു കൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിക്കുകയും വീട്ടുമുറ്റം വരെ എത്തുകയും ചെയ്തു. പുലർച്ചെ ഒന്നോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. വീടുകളുടെ മുറ്റത്ത് എത്തിയ കൊമ്പൻ പ്രദേശത്ത് ഭീതി വിതച്ചു. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് മേഖലയിൽ ഭീതി വിതയ്ക്കുന്നത്. ആന എത്തിയതിനു സമീപത്താണ് സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം കൂട്ടുപുഴ പാലത്തിൽ എത്തിയ കൊമ്പൻ തന്നെയാണ് ഇന്ന് പുലർച്ചെ ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക…
Read Moreമണ്ഡലകാലത്തിന് ഒരു മാസം ബാക്കി; എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളായില്ല
കോട്ടയം: ശബരിമല മണ്ഡലകാലത്തിന് 28 ദിവസം മാത്രം ബാക്കി നിർക്കെ രണ്ടു കോടിയോളം തീര്ഥാടകരെത്തുന്ന എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളോ സംവിധാനങ്ങളോ ഏര്പ്പെടുത്താന് ഇനിയുമായിട്ടില്ല.എരുമേലിയിലേക്കുള്ള പല ഗ്രാമീണ റോഡുകളുടെയും സ്ഥിതി ദയനീയമാണ്. വിവിധ ജില്ലകളില്നിന്ന് അന്പത് സ്പെഷല് ബസുകളും 200 അധികം ജീവനക്കാരും എത്തുന്ന എരുമേലി കെഎസ്ആര്ടിസി ഡിപ്പോയുടെ നില ദയനീയമാണ്. ചെളിക്കുളമായി മാറുന്ന ഡിപ്പോയില് ടോയ്ലറ്റ് സൗകര്യം പരിമിതമാണ്. അന്പതുവര്ഷം പഴക്കമുള്ള എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്ഡിന് നേരിയ നവീകരണംപോലും നടത്താനായിട്ടില്ല. 27 വര്ഷം മുന്പ് അനുമതിയായ ശബരി റെയില്വേ പദ്ധതി ഇപ്പോഴും രേഖകളില് മാത്രം. 2029ല് നിര്മാണം പൂര്ത്തിയാക്കുമെന്ന് സര്ക്കാര് അവകാശപ്പെടുന്ന എരുമേലി ശബരി എയര്പോര്ട്ട് പദ്ധതിയും നിയമക്കുരുക്കില്തന്നെ. വന്യമൃഗശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില് കാനനപാത സുരക്ഷിതമാക്കാനോ ഇടത്താവളങ്ങളില് വൈദ്യുതി എത്തിക്കാനോ നടപടിയായിട്ടില്ല. തുലാമഴ ഡിസംബര് വരെ നീളുന്ന സാഹചര്യമുണ്ടായാല് തീര്ഥാടനപാതയില് മിന്നല്പ്രളയം നേരിടാനുള്ള സൗകര്യങ്ങളുമില്ല.…
Read Moreകർഷകരുടെ ദുരിതങ്ങൾ നേരിട്ട് കണ്ടറിയണം; തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിലെ പാടശേഖരങ്ങൾ സന്ദർശിക്കും
മങ്കൊമ്പ്: കുട്ടനാട്ടിലെ നെൽകർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഇന്നു കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുമെന്ന് ബിഡിജെഎസ് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുട്ടനാട്ടിലെ നെൽകർഷകർ, പാടശേഖരസമിതി ഭാരവാഹികൾ, വിവിധ കർഷക സംഘടന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തു. രാവിലെ 9.30ന് തെക്കേ മേച്ചേരിവാക്ക പാടശേഖരം, രണ്ടാംകൃഷിയിറക്കിയിരിക്കുന്ന തെക്കേ മണപ്പള്ളി പാടശേഖരം, അയ്യനാട്, ശ്രീമൂലമംഗലം കായൽ, വടക്കേക്കരി മാടത്താനിക്കരി, മഠത്തിക്കയാൽ, മംഗലം മണിക്യമംഗലം കായൽ, ചിത്തിര, ആർബ്ലോക്ക് കായലുകൾ, രാമങ്കരി-മുട്ടാർ-കൃഷിഭവൻ പരിധിയിൽ വരുന്ന ഇന്ദ്രങ്കരി കാച്ചാണിക്കരി പാടശേഖരം, വെളിയനാട്, പിളിങ്കുന്നു കൃഷിഭവൻ പരിധിയിലുള്ള പടിഞ്ഞാറെ വെള്ളിസ്രാക്കൽ, തൈപ്പറമ്പ്, ഓഡേറ്റി, തലവടി ചമ്പക്കുളം പഞ്ചായത്തുകളിലെ പാടശേഖരങ്ങൾ തുടങ്ങിയ കൃഷിയിടങ്ങളിൽ സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജോതിഷ്, ട്രഷറർ അനിരുദ്ധ് കാർത്തികേയ്, സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ തുടങ്ങിയവരും…
Read Moreരാഷ്ട്രപതിയുടെ സന്ദര്ശനം; ശബരിമലയില് സുരക്ഷാമുന്നൊരുക്കങ്ങള് തുടങ്ങി; നാളെ മുതല് ദര്ശനത്തിനു നിയന്ത്രണം
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്മു ബുധനാഴ്ച ശബരിമല ദര്ശനത്തിനെത്തുന്ന പശ്ചാത്തലത്തില് സുരക്ഷ മുന്നൊരുക്കങ്ങള് തുടങ്ങി. നാളെ മുതല് അയ്യപ്പഭക്തര്ക്കു ദര്ശനത്തിനു നിയന്ത്രണങ്ങളുണ്ട്. നാളത്തെ വെര്ച്വല് ക്യൂവില് ബുക്കിംഗ് 12500 ആയി നിജപ്പെടുത്തി. ബുധനാഴ്ചയും നിയന്ത്രണങ്ങളുണ്ട്. ദേശീയ സുരക്ഷാ സേന ഉദ്യോഗസ്ഥര് ശബരിമലയിലെത്തി. നാളെ മുതല് സുരക്ഷാചുമതല അവരുടെ പൂര്ണ നിയന്ത്രണത്തിലായിരിക്കും. നിലയ്ക്കല്, പമ്പ എന്നിവിടങ്ങളിലും കേന്ദ്രസേനയുടെ ചുമതലയിലാണ സുരക്ഷാ സംവിധാനങ്ങള്. ബുധനാഴ്ച രാവിലെ 10.20ന് ഹെലികോപ്ടറില് നിലയ്ക്കല് ഹെലിപ്പാഡില് ഇറങ്ങി അവിടെനിന്നു റോഡ്മാര്ഗം പമ്പയില് എത്തി പ്രത്യേക വാഹനത്തില് സന്നിധാനത്തേക്കു പുറപ്പെടും. ഉച്ചപൂജ ദര്ശനത്തിനുശേഷം സന്നിധാനം ഗസ്റ്റ് ഹൗസില് വിശ്രമം, മൂന്നിനു സന്നിധാനത്തു നിന്നു മടങ്ങും. 4.10ന് നിലയ്ക്കലില് എത്തി ഹെലികോപ്ടറില് തിരുവനനന്തപുരത്തേക്കു മടങ്ങും.പുതിയ ഫോര്വീല് ഡ്രൈവ് ഗൂര്ഖ എമര്ജന്സി പ്രത്യേക വാഹനത്തിലാണ് പമ്പയില് നിന്നും സന്നിധാനത്തേക്കും തിരികെയുമുള്ള യാത്ര. ആറ് വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. സ്വാമി…
Read Moreമലക്കപ്പാറയിൽ കബാലിയുടെ ആക്രമണം ഭയന്ന് കുന്നിൻ ചെരുവിലേക്കുചാടിയ യുവാക്കൾ രക്ഷപ്പെട്ടു
അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽയാത്രികർക്ക് നേരെ കബാലിയുടെ ആക്രമണം. ഭയന്ന് കുന്നിൻ ചെരുവിലേക്ക് ചാടിയ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അമ്പലപ്പാറക്കും ഷോളയാറിനും ഇടയിലാണ് സംഭവം കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് റോഡിൽ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെയാണ് ആന ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന ആന പെട്ടന്ന് യാത്രക്കാർക്ക് നേരെ തിരിയുകയായിരുന്നു ഇതോടെ യാത്രക്കാരിൽ ചിലർ താഴ്ചയിലേക്ക് ചാടി. ഇതിൽ ഒരാൾ താഴേക്ക് ഊർന്ന് പോയെങ്കിലും മരത്തിൽ പിടിച്ചു രക്ഷപ്പെട്ടു.ആന ഈ ഭാഗത്ത് നിന്ന് മാറിയതിന് ശേഷം വനപാലകരും സഹയാത്രികറും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ ആനമല പാതയിൽ വഴി മുടക്കി നിന്നിരുന്ന കബാലി രാത്രി വരെ റോഡിൽ നിന്നും മാറാതെ നിലയുറപ്പിച്ചിരുന്നു. ഇടക്ക് റോഡിൽ നിന്നും മാറിയെങ്കിലും വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ എട്ടോടെയാണ് ആന റോഡിൽ നിന്നും മാറിയത്.…
Read Moreനെടുമങ്ങാട് സിപിഎം-എസ്ഡിപിഐ സംഘര്ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചു. എസ്ഡിപിഐ യുടെ ആംബുലൻസിന്റെ ഗ്ലാസുകള് സിപിഎം പ്രവർത്തകർ അടിച്ചുതകര്ത്തു. സംഘര്ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്പ്പെടുത്തി. ഇന്നലെ രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില് രാത്രി പത്ത് മണിയോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്ത്തകര് ദീപുവിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്ത്തകര് എസ്ഡിപിഐ പ്രവര്ത്തകരുടെ വീടുകള്ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്ച്ചെ രണ്ട് മണിയോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്സ് എസ്ഡിപിഐ പ്രവര്ത്തകര് കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്സിന്റെ ഗ്ലാസുകള് സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.…
Read Moreതിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ
തിരുവനന്തപുരം: തമ്പാനൂരില് ബൈക്ക് യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്ട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി റോബിന് ജോണി(32) നെയാണ് തമ്പാനൂര് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അരിസ്റ്റോ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോബിന് ഓടിച്ചിരുന്ന കാര് ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനും റോബിനും തമ്മില് വാക്കേറ്റം ഉണ്ടായി. ഇതേത്തുടര്ന്നാണ് റോബിന് തന്റെ കാറിനകത്ത് സൂക്ഷിച്ചിരുന്ന റിവോള്വര് പുറത്തെടുത്ത്്്് ബൈക്ക് യാത്രക്കാരനു നേരെ ചൂണ്ടിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്മാര് വിവരം ചോദിച്ചപ്പോള് അവര്ക്കുനേരെയും ഇയാള് ഭീഷണി മുഴക്കിയെന്ന് പോലീസ് പറഞ്ഞു.നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് പോലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന റിവോള്വര് പോലീസ് പിടിച്ചെടുത്തു. റിവോള്വര് വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ലൈസന്സ് സംബന്ധിച്ച് കാര്യങ്ങള് പരിശോധിക്കുകയാണ്. പ്രതിയെ വൈദ്യ…
Read More