കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Read MoreCategory: Edition News
സിവില്‍ പോലീസ് ഓഫീസറുടെ ആത്മഹത്യ; എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി
കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് കല്ലേക്കാട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എൻ.കെ. കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 218 പ്രകാരമാണ് പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ 25ന് രാത്രി 10.15ഓടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനു മുന്നില്‍ ചാടിയാണ് എൻ.കെ. കുമാര്‍ ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 454, 465, 471, 201 വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പാലക്കാട് കല്ലേക്കാട് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എൽ.…
Read Moreപള്ളിക്കത്തോട് അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം
പള്ളിക്കത്തോട്: അമ്മയെ ലഹരിക്കടിമയായ മകന് വെട്ടിക്കൊലപ്പെടുത്തിയതു ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍. പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ഇരുവരും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. തര്‍ക്കത്തിനൊടുവില്‍ അടുക്കളയിലിരുന്ന വാക്കത്തി ഉപയോഗിച്ചു സിന്ധുവിന്റെ കഴുത്തിനു വെട്ടിയശേഷം അരവിന്ദ് വാക്കത്തിയുമായി അയല്‍വീട്ടിലെത്തി അമ്മയെ വെട്ടിയെന്ന് പറയുമ്പോഴാണ് കൊടുംക്രൂരത നാടറിയുന്നത്. തുടര്‍ന്ന് അയല്‍വാസി വിവരം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി അരവിന്ദിനെ കസ്റ്റഡിയിലെടുത്തു. മുമ്പ് അരവിന്ദ് ജെസിബി ഡ്രൈവറായിരുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് ഇതുമൂലം ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പു ഇയാളെ കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയിരുന്നു.അരവിന്ദിനെ പള്ളിക്കത്തോട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ…
Read Moreസമയത്തെച്ചൊല്ലി തർക്കം; ജീവനക്കാർ ഏറ്റുമുട്ടി, ബസുകൾ അടിച്ചുതകർത്തു; പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കായംകുളം: ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി ഉണ്ടായ തർക്കം കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും കലാശിച്ചു. ഒടുവിൽ ജീവനക്കാർ സ്വകാര്യബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കായംകുളം സ്വകാര്യബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീദുർഗ, ഹരിശ്രീ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയക്രമത്തെചൊല്ലി തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്. കായംകുളം -പുനലൂർ കെപി റോഡിൽ അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും വഴക്കും പതിവാണ്, എന്നാൽ ഇന്നലെ ഉണ്ടായ തർക്കം ബസുകൾ അടിച്ചുതകർക്കുന്ന അവസ്ഥയിൽവരെ എത്തി. കായംകുളം പോലീസ് എത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കായംകുളം -അടൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.
Read Moreതോരാമഴ, തീരാദുരിതം… പാലങ്ങൾ മുങ്ങി; എരുമേലിയുടെ കിഴക്കൻമേഖല ഒറ്റപ്പെട്ടു
കോട്ടയം/കണമല: ശക്തമായ കാറ്റും പിന്നാലെ അതിതീവ്ര മഴയും. പാലം മുങ്ങി പുറംലോകവുമായി ബന്ധമില്ലാതെ അറയാഞ്ഞിലിമണ്ണ് ഗ്രാമം. മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങളും വെള്ളത്തിനടിയിൽ. എരുമേലിയുടെ കിഴക്കൻ മലയോരമേഖല വീണ്ടും പ്രളയഭീതിയിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ പമ്പ, അഴുത നദികളിൽ വെള്ളം നിറയുകയായിരുന്നു. മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനില കവിഞ്ഞൊഴുകയാണ്. കോട്ടയം നഗരപ്രാന്തങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എത്തിയ മലവെള്ളം പറമ്പിലും മുറ്റത്തും കെട്ടിനില്‍ക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലയോരങ്ങളില്‍ മഴയ്ക്കൊപ്പം കനത്ത കാറ്റും ഭീതി സൃഷ്ടിക്കുന്നു. മരങ്ങളും ചില്ലകളും ഒടിഞ്ഞ് വൈദ്യുതി ബന്ധം പരക്കെ തടസപ്പെട്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്ലസ് ടു സെ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെയോടെ അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ കാണാനാവാത്ത വിധം വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് അൽപസമയം…
Read Moreതെരുവുനായ ആക്രമണം; വന്ധ്യംകരണംകൊണ്ടു മാത്രമായില്ല; പേവിഷബാധയാണ് അപകടകാരി
കോട്ടയം: തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച് തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമായില്ല. പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകള്‍ തുടരെ നല്‍കാത്ത സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് പേയിളകാനുള്ള സാധ്യതയും സാഹചര്യവും ഏറെയാണ്.നിലവില്‍ നാടും നഗരവും നേരിടുന്ന ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് തെരുവുനായ ആക്രമണം. മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ പതിവായി തിന്നുന്ന നായകള്‍ക്ക് ആക്രമണവാസന കൂടുതലുണ്ട്. പെറ്റുപെരുകാനുള്ള സാധ്യത കുറയും എന്നതു മാത്രമാണ് വന്ധ്യംകരണംകൊണ്ടുളള ഏകനേട്ടം. എന്നാല്‍ വന്ധ്യംകരണം എത്ര നടത്തിയാലും നായക്കൂട്ടത്തിലേക്ക് പുതിയ നായകള്‍ വന്നുകൊണ്ടിരിക്കും. പ്രായമായതും രോഗം വന്നതുമായ നായകളെ ഉടമകള്‍ നഗരങ്ങളില്‍ ഉപേക്ഷിച്ചു കളഞ്ഞാല്‍ ഇവയും തെരുവു നായകളുടെ സംഘത്തില്‍ ചേരും. തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്കാണ് കടിയേറ്റത്. പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷവും അഞ്ചു കുട്ടികള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. നിലവില്‍ ലഭ്യമായ റാബീസ് വാക്സിന് പഴയതുപോലെ പ്രതിരോധം…
Read More84ലെ രാകേഷ് ശര്‍മയുടെ ബഹിരാകാശയാത്ര ചന്ദ്രന്റെ നിധിപേടകത്തിലെ തുടിക്കുന്ന ഓർമ
പയ്യന്നൂര്‍: ഇന്ത്യന്‍ ബഹിരാകാശ യാത്രികന് ശുഭാംശു ശുക്ല നാലംഗ സംഘത്തിലൊരുവനായി ഇന്ന് വൈകുന്നേരം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമ്പോള്‍ ഇന്ത്യക്കാരുടെ ഓര്‍മകള്‍ 41 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കും. 41 വര്‍ഷം മുമ്പ് വിംഗ് കമാൻഡർ രാകേഷ് ശര്‍മ നടത്തിയ ബഹിരാകാശ യാത്ര ഇന്ത്യയിലെ പത്രമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. കെഎസ്ഇബിയിലെ റിട്ട. ജീവനക്കാരന് കുന്നരുവിലെ ചന്ദ്രകാന്തത്തില്‍ പി.പി. ചന്ദ്രന് അന്നത്തെ ദിവസം ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയതും ഈ വാര്‍ത്താ പ്രാധാന്യം മൂലമാണ്. ഇദ്ദേഹം നിധിപോലെ കരുതുന്ന നാലുപതിറ്റാണ്ടിനിടയിലെ പ്രധാന സംഭവങ്ങളുടെ പത്രവാര്‍ത്താ ശേഖരണം തുടങ്ങിയത് അന്നേ ദിവസമാണ്. രാകേഷ് ശര്‍മ ഭ്രമണപഥത്തിലെത്തിയ വാര്‍ത്തയോടെയായിരുന്നു പ്രധാന സംഭവങ്ങളുടെ വാർത്താ ശേഖരണമാരംഭിച്ചത്. ഇദ്ദേഹത്തിന്റെ ശേഖരത്തിലെ രണ്ടായിരത്തി അഞ്ഞൂറോളം പത്രക്കട്ടിംഗുകളിൽ കല, സാഹിത്യം, നവോഥാനം, യുദ്ധം, രാഷ്ട്രീയം, പരിസ്ഥിതി, യുദ്ധക്കെടുതികള്‍, കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍, പ്രധാന വ്യക്തികളുടെ മരണം, അടിയന്തരാവസ്ഥ കാലത്തെ…
Read Moreതൊഴിലിലെ വ്യത്യസ്തത; ബേബി പുഷ്കിന് ആദരമെത്തിയത് ദുബായിൽനിന്ന്
വൈപ്പിൻ: നാട്ടിൽ ചെയ്യുന്ന തൊഴിലിന്റെ വ്യത്യസ്ത കേട്ടറിഞ്ഞ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ആദരവ് എത്തിയത് ദുബായിൽനിന്ന്. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് ദുബായിലെ മോംസ് @ വേവ് എന്ന സംഘടന ഒരുക്കിയിട്ടുള്ള അമ്മയോടൊപ്പം എന്ന പരിപാടിയിലാണ് ബേബിയെ ആദരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി സെമിത്തേരിയിൽ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന 66 കാരിയായ ബേബി സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടില്ലാത്ത ഈ യാത്രക്ക് വഴിയൊരുക്കിയത് പള്ളിപ്പുറം ആയക്കോട്ട റസിഡൻസ് അസോസിയേഷനാണ്. ചവിട്ടു നാടക കലാകാരിയായ മോളി കണ്ണമാലി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ആറു പേർ കൂടി ആദരവ് ഏറ്റു വാങ്ങാൻ ബേബിക്കൊപ്പമുണ്ട്. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെയാണ്.അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28 ലെ സ്വീകരണത്തിനു…
Read Moreകനത്ത മഴയിൽ പെരിയാർ കരകവിഞ്ഞു; മണപ്പുറം ക്ഷേത്രം മുങ്ങി; പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നു
ആലുവ: അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പെരിയാറിലേക്ക് തുറന്ന് വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നതോടെ മണപ്പുറം വെള്ളത്തിനടിയിലായി. ഇതോടെ പിതൃതർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രം മുങ്ങിയത്. അന്ന് ഒരു ദിവസത്തിനുള്ളിൽ വെള്ളം പൂർണമായി മണപ്പുറത്തുനിന്ന് ഇറങ്ങിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായെന്നാണ് കരുതുന്നത്. ഇതിനെ തുടർന്നാണ് രണ്ടാം വട്ടവും പെരിയാർ കരകവിഞ്ഞ് മണപ്പുറത്തേക്ക് ഒഴുകിയത്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്റെ ആറാട്ടായാണ് ഭക്തജനങ്ങൾ കണക്കാക്കുന്നത്. ഈ കാലവർഷത്തിൽ രണ്ടാം തവണയാണ് ആറാട്ട്. വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും മണപ്പുറത്ത് നടത്തും.മണപ്പുറത്തെ താൽക്കാലിക ശിവക്ഷേത്രത്തിലെ…
Read Moreഅമ്മയെ മകൻ തീ കൊളുത്തി കൊന്നു: ബന്ധുവായ യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തി
മഞ്ചേശ്വരം: സംസ്ഥാന അതിർത്തിക്ക് സമീപം വോർക്കാടിയിൽ ഉറങ്ങിക്കിടന്ന അമ്മയെ മകൻ തീകൊളുത്തി കൊന്നു. അയൽവാസിയും ബന്ധുവുമായ യുവതിയുടെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി. വോർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊണ്ടേരോയുടെ ഭാര്യ ഹിൽഡ മൊണ്ടേരോയാണ് (60) ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബന്ധു ലോലിതയെ (30) മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ഹിൽഡയുടെ മകൻ മെൽവിനു വേണ്ടി തെരച്ചിൽ തുടരുന്നു. ഇയാൾ അതിർത്തിക്കപ്പുറം മംഗളൂരു ഭാഗത്തേക്ക് കടന്നതായാണ് സൂചന. കെട്ടിടനിർമാണത്തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒന്നോടെ അമ്മയ്ക്ക് സുഖമില്ലെന്നുപറഞ്ഞ് മെൽവിൻ അയൽവാസിയായ വിക്ടറിന്റെ ഭാര്യ ലോലിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീടിനകത്തേക്ക് കയറിയ ഉടൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ലോലിതയുടെ ദേഹത്തൊഴിച്ച് തീകൊളുത്തി. ഇവരുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മെൽവിൻ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിരുന്നു. ലോലിതയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.…
Read More