പ​ള്ളി​ക്ക​ത്തോ​ട് അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം

പ​ള്ളി​ക്ക​ത്തോ​ട്: അ​മ്മ​യെ ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തു ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍. പ​ള്ളി​ക്ക​ത്തോ​ട് ഇ​ള​മ്പ​ള്ളി​യി​ല്‍ പു​ല്ലാ​ന്നി​ത​കി​ടി​യി​ല്‍ സി​ന്ധു (45) വി​നെ​യാ​ണ് മ​ക​ന്‍ അ​ര​വി​ന്ദ് (26) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.30നാ​യിരുന്നു സം​ഭ​വം.

ഇ​രു​വ​രും താ​മ​സി​ക്കു​ന്ന വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടെ വ​ച്ചാ​ണ് സി​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ അ​ടു​ക്ക​ള​യി​ലി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ചു സി​ന്ധു​വി​ന്‍റെ ക​ഴു​ത്തി​നു വെ​ട്ടി​യ​ശേ​ഷം അ​ര​വി​ന്ദ് വാ​ക്ക​ത്തി​യു​മാ​യി അ​യ​ല്‍​വീ​ട്ടി​ലെ​ത്തി അ​മ്മ​യെ വെ​ട്ടി​യെ​ന്ന് പ​റ​യു​മ്പോ​ഴാ​ണ് കൊ​ടും​ക്രൂ​ര​ത നാ​ട​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി വി​വ​രം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും പോ​ലീ​സി​നെ​യും വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ര​വി​ന്ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​മ്പ് അ​ര​വി​ന്ദ് ജെ​സി​ബി ഡ്രൈ​വ​റാ​യി​രു​ന്നു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍​ക്ക് ഇ​തു​മൂ​ലം ചി​ല മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഒ​രു വ​ര്‍​ഷം മു​മ്പു ഇ​യാ​ളെ ക​ഞ്ചാ​വ് കേ​സി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.അ​ര​വി​ന്ദി​നെ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്രതിയുടെ അറ സ്റ്റ് രേഖപ്പെടുത്തി. രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു സി​ന്ധു​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും.

20 വ​ര്‍​ഷം മു​മ്പ് ഭ​ര്‍​ത്താ​വ് മ​രി​ച്ച സി​ന്ധു പ​ള്ളി​ക്ക​ത്തോ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ട്ട​റി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ന്‍ അ​ന​ന്ദു വി​ദ്യാ​ര്‍​ഥി​യാ​ണ്.

Related posts

Leave a Comment