ചേര്‍ത്തല: ജനവിരുദ്ധ പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും അതിന്റെ തെളിവാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു ഫലമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. മഹിളാ സാഹസ് കേരള യാത്രയ്ക്ക് വയലാര്‍, പട്ടണക്കാട്, വെട്ടക്കല്‍, കടക്കരപ്പള്ളി, അരീപറമ്പ്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, കോക്കമംഗലം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍, കെപിസിസി സെക്രട്ടറി എസ്. ശരത്, കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗം കെ.ആര്. രാജേന്ദ്രപ്രസാദ് എന്നിവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയന്, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്, രാധാ ഹരിദാസ്, രമാ തങ്കപ്പന്, ഉഷാ സദാനന്ദന്, ജയാസോമന്, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. രഘുവരന്, കെ.സി. ആന്റണി,…
Read MoreCategory: Edition News
ആലപ്പുഴയിൽ തെരുവുനായ്ക്കൾ വിലസുന്നു; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരിക്കുനേരേ തെരുവുനായയുടെ ആക്രമണം
കായംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരിക്കു നേരേ തെരുവുനായയുടെ ആക്രമണം. കറ്റാനം ഭരണിക്കാവ് പുതുക്കാട്ട് വീട്ടിൽ നിഷാദ് -ധന്യ ദമ്പതികളുടെ മകൾ ദയ (9) യ്ക്കാണ് കടിയേ റ്റത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. ഉടൻതന്നെ കറ്റാനത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിലെ സ്കൂളുകൾക്കും അങ്ക ണവാടികൾക്കും സമീപം ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിക്കാണ് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റത്. മാന്നാർ കുട്ടമ്പേരൂർ പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകൻ ആദിത്യൻ (14) തെരുവുനായ ആക്രമണത്തിൽ കാലിനു പരിക്കേറ്റു. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ്…
Read Moreഇത്തവണയും കാപ്പന്റെ പ്രവചനം തെറ്റിയില്ല; ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിനു മുകളിൽ വോട്ട് നേടി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു
പാലാ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കളത്തിലിറങ്ങിയ മാണി സി. കാപ്പന് ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്ന് ആദ്യഘട്ട സന്ദര്‍ശനത്തില്‍ത്തന്നെ പ്രവചിച്ചിരുന്നു. പിന്നീട് മണ്ഡലത്തിലെത്തി ആറു ദിവസം താമസിച്ച് കുടിയേറ്റ മേഖലകളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പിലും തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഫലം പ്രവചിച്ച ആത്മവിശ്വാസത്തോടെ കാപ്പന് ഉറച്ചുനിന്നു. സ്പോര്‍ട്സിലും സിനിമയിലും വലിയ കമ്പമുള്ള നിലമ്പൂര്‍ ജനത താരപരിവേഷത്തോടെയാണ് കാപ്പനെ വരവേറ്റത്. വീടുകളില്‍ വോട്ടഭ്യര്‍ഥനയുമായി എത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണമാണ് പ്രവചനത്തിന്റെ അളവുകോല്‍. പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ കണ്ട ആവേശവും കാപ്പന്റെ പ്രവചനത്തെ സ്വാധീനിച്ചു. നേതാക്കളായ ഡിജോ കാപ്പന്, സന്തോഷ് കാവുകാട്ട്, ജിമ്മി ജോസഫ്, ജോസ് വേരനാനി എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Read Moreസമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് അഡ്വ. പി. സതീദേവി
കോഴിക്കോട്: സ്വയം ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവി.കോഴിക്കോട് എലത്തൂരില്‍ വനിതാ കമ്മീഷന് സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാങ്കേതികമായും സാമൂഹികമായും നാം ഏറെ വളര്‍ന്നുവെന്ന് പറയുമ്പോഴും സമൂഹത്തിന്റെ പൊതുബോധ മണ്ഡലത്തില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വികലമായ മനസ് കൊണ്ടുനടക്കുന്നവര്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ്. അവിടെ തിരുത്തുണ്ടാകുന്നതിന് തുടര്‍ച്ചയായ ഇടപെടലുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കണമെന്നും സതീദേവി പറഞ്ഞു. സേതു സീതാറാം എഎല്‍പി സ്കൂളില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍ വി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സാഫ് പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് ഓഫീസര്‍ ടി. അനുരാഗും തീരദേശ മേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കോഴിക്കോട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍…
Read Moreദേശീയപാത നിർമാണം; ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച പ്രതികളെ കുടുക്കി പോലീസ്
പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തു നിന്ന് 50,000 രൂപയുടെ ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ. മാക്കനായി മണപ്പാടം ഷിഹാബ് (46), ആളംതുരുത്ത് സ്വദേശികളായ പറമ്പുംമേൽ അഭിജിത്ത് (28), അപ്പോൾ അലി ഹാഫിസ് (23), പട്ടണം കൈമപ്പറമ്പിൽ ആകാഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവർ മറ്റു മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ നസീർ, മനോജ്, എഎസ്ഐമാരായ അൻസാർ, സിനുമോൻ, റെജി, സിപിഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreഎംഎസ്സി എല്‍സ 3 കപ്പലപകടം; പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്നതിന് പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി കപ്പല്‍ ഉടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്. കരാര്‍ അംഗീകരിച്ചാല്‍ എണ്ണം നീക്കം വൈകാതെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. തീ അണയാതെ “വാന്‍ഹായ് 503′ കപ്പല്‍ അതേസമയം, ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കേരള തീരത്തിന്റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഇപ്പോള്‍. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ് ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി. കപ്പലിലെ…
Read Moreവാചക കസര്ത്തുമാത്രമല്ല, ബൂത്തിലും അൻവർ കരുത്ത് തെളിയിച്ചു… ഇനി എന്ത്?
കോഴിക്കോട്: വാചക കസര്ത്തുമാത്രമല്ല, ബൂത്തില്‍ കരുത്ത് തെളിയിക്കാനും അറിയാമെന്ന ശക്തമായ താക്കീതാണ് പി.വി. അന്‍വര്‍ നിലമ്പൂരില്‍ ഇരുമുന്നണികള്‍ക്കും നല്‍കിയത്. ഒറ്റയാനായി ഇരുമുന്നണികളെയും വിറപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞു. വഴിക്കടവില്‍ യുഡിഎഫിന്റെ വന്‍ ഭൂരിപക്ഷത്തിലേക്കുള്ള പോക്കില്‍ വഴിതടഞ്ഞ അന്‍വര്‍ ഭരണപക്ഷ വിരുദ്ധ വോട്ട് ചിതറിച്ചു. പതിനായിരത്തില്‍ പരം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി തന്നെ കരുതപ്പെടുന്നു. അന്‍വര്‍ കുതിച്ചതോടെ തുടക്കത്തില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയായി. എന്നാല്‍ അന്‍വറിന്റെ ശക്തി നേരത്തേ മനസിലാക്കിയതാണെന്നും അതും കടന്നു വിജയിക്കാനുള്ള വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഉറപ്പിച്ച 25,000 വോട്ട് നിലമ്പൂരില്‍ തനിക്കുണ്ടൊയിരുന്നു അന്‍വറിന്റെ അവകാശവാദം. അത് പൂര്‍ണമായും കീശയിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തി മനസിലാക്കി കൊടുക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഒന്നും രണ്ടും വോട്ടുകളില്‍ പോലും ഭരണം മാറിമറിയുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ യുഡിഎഫിന്…
Read Moreവിജയിച്ചത് സതീശനിസം..! നിറഞ്ഞ കൈയടി നേടി പാര്‍ട്ടിയില്‍ അതികായനായി വി.ഡി. സതീശൻ
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒടുവില്‍ യുഡിഎഫ് വിജയിച്ചുകയറിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും അതികായനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദത്തെ സമര്‍ഥമായി അതിജീവിച്ച വി.ഡി. സതീശനാണ് യുഡിഎഫ് വിജയത്തിൽ നിറഞ്ഞ കൈയടി നേടുന്നത്. “തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏല്ക്കാം, ജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്’. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ പ്രസ്താവനയുടെ ആഴം വലുതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തനിക്കെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാതിരുന്ന വി.ഡി. സതീശന്, സ്ഥാനാര്‍ഥി ആര്യാടന്ഷൗക്കത്തിനെതിരായ അന്‍വറിന്റെ ആരോപണങ്ങളെ പാര്‍ട്ടിയെ ഉപയോഗിച്ച് വിദഗ്ദധമായി തടുക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കെതിരേ അന്‍വര്‍ സംസാരിച്ചതോടെ സമവായ സാധ്യത തേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സതീശനൊപ്പം ചേരേണ്ടിവന്നു. അതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു.ഒപ്പം…
Read Moreബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച് രാഖി പൊട്ടിച്ചു; 9 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരേ കേസ്. പെരളം പടിഞ്ഞാറ് താമസിക്കുന്ന ബിജെപി പ്രവര്ത്തകന് വടക്കേപ്പുരയില്‍ ബാബുവിന്റെ പരാതിയിലാണ് പെരളത്തെ സിപിഎം പ്രവര്‍ത്തകരായ റിനീഷ്, റെനീഷ്, വിനോദ് എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ആറരയോടെ പെരളത്തെ നിലാവ് പുരുഷ സ്വാശ്രയ സംഘം ഓഫീസിന് സമീപത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്വാശ്രയ സംഘം യോഗത്തിന് ശേഷം പരാതിക്കാരന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ മൂന്നുപേര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഫോണിൽ ചിലരെ വിളിച്ചുവരുത്തുകയും അവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. കൈയിലെ രാഖി വലിച്ചു പൊട്ടിക്കുകയും ഇരുമ്പുവടികൊണ്ട് കാലിലടിച്ചു പരിക്കേല്‍പ്പിച്ചതായുമാണ് പരാതി. ഭീഷണിപ്പെടുത്തിയതിനൊപ്പം പരാതിക്കാരന്റെ ബൈക്ക് വെള്ളത്തില്‍ തള്ളിയിട്ട് കേടുവരുത്തി. താന്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിലും രാഖി…
Read Moreഅമ്പലപ്പുഴ സിപിഐയിൽ പൊട്ടിത്തെറി; നിരവധി പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു
അമ്പലപ്പുഴ: മണ്ഡലം സമ്മേളനത്തിനു പിന്നാലെ അമ്പലപ്പുഴ സിപിഐയില്‍ പൊട്ടിത്തെറി. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. പുതിയ മണ്ഡലം സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളില്‍നിന്നും അംഗങ്ങള്‍ രാജിവയ്ക്കാന്‍ തയാറെടുക്കുന്നത്. പാര്‍ട്ടിക്ക് വിധേയമാകാതെ പ്രവര്‍ത്തിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ പ്രവര്‍ത്തകയെ ഏകപക്ഷീയമായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. മണ്ഡലം സെക്രട്ടറിയാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റായിരുന്നപ്പോഴും പാര്‍ട്ടിയോട് കൂടിയാലോചനയില്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വനിതാ പ്രവര്‍ത്തകയെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് മറുപടി പോലും നല്‍കിയിട്ടില്ല. ഇതിനിടയിലാണ് എല്‍സി സെക്രട്ടറിയാക്കിയത്. പലയിടങ്ങളിലെയും നിലം നികത്തല്‍ ചോദ്യം ചെയ്ത ഏതാനും അംഗങ്ങളെ പുതിയ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതും മണ്ഡലം സെക്രട്ടറിയാണെന്നാണ് അതൃപ്തരായ അണികള്‍ പറയുന്നത്.…
Read More