ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ വരാന്തയിൽ രോഗികളെ കിടത്തില്ലെന്നും എല്ലാവർക്കും കിടക്ക നൽകുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായതോടെ വിവിധ വാർഡുകളുടെ വരാന്തയിൽനിന്ന് രോഗികളൊഴിഞ്ഞു. വാർഡിലെ കിടക്കകളുടെ ക്ഷാമം മൂലം ഒരു രോഗി കിടക്കുന്ന കട്ടിലിന്റെ അടിയിലും രോഗികളെ കിടത്തിയിരുന്നതും നിർത്തി. നിലവിൽ വാർഡിലുള്ള കട്ടിലുകളുടെ എണ്ണത്തിനനുസരിച്ചുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മാത്രമേയുള്ളൂ. ഇതോടെ വാർഡുകളിലെ തിരക്കൊഴിഞ്ഞു. മെഡിക്കൽ വാർഡ് ഉൾപ്പെടെ വിവിധ വാർഡുകളിൽ തിരക്ക് മൂലം രോഗികളും കൂട്ടിരിപ്പുകാരും വലിയ ദുരിതമാണ് നേരിട്ടിരുന്നത്. ഇതിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.
Read MoreCategory: Edition News
സുഗതന് ആറു മാസം അവധി; എതിർപ്പുമായി പ്രതിപക്ഷം
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷാണ് കൗൺസിൽ അവധി അപേക്ഷ അംഗീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാർഡ് സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ വോട്ടും ഉൾപ്പെടെ ആകെ 51 വോട്ടുകൾക്കാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. ഇതിനെത്തുടർന്ന് സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സമർപ്പിച്ചിരുന്നു. ഈ അപേക്ഷയ്ക്ക് ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് മേയർ തുടർനടപടികൾ വിശദീകരിച്ചത്. സുഗതന്റെ അവധി അപേക്ഷ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതെ സുരക്ഷിതമാക്കാം. കഴിഞ്ഞ രണ്ടിന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന്…
Read Moreഅനധികൃത പാർക്കിംഗ് മരണക്കെണിയായി; കുമ്പളം ടോള്‍ പ്ലാസയ്ക്കടുത്ത് ലോറിയില്‍ വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
നങ്ങാട്: ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം അനധികൃതമായി നിര്‍ത്തിയിട്ട ലോറിയില്‍ വാന്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ പുലര്‍ച്ചെ മൂന്നോടെ മീന്‍ കയറ്റിയ വാന്‍ ഇടിച്ചു കയറുകയായിരുന്നു. മീന്‍ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകന് ഷെഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരിച്ചതായാണ് വിവരം. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെഫീഖിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കള്‍: അല്‍ഫിയ, ആദില, ആസിഫ്. ഇതേ സ്ഥലത്ത് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന തൃശൂര്‍ വയലത്തൂര്‍ കാളിയത്ത് വീട്ടില്‍ മുഹമ്മദ് നിസാം…
Read Moreനാലു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5G വരിക്കാർ 100 കോടി കടക്കും
പരവൂർ: സാങ്കേതികവിദ്യ രാജ്യത്തൊട്ടാകെ ലഭ്യമാകുമ്പോൾ 2030-ഓടെ ഇന്ത്യയിലെ ഫൈവ്-ജി (5 ജി) വരിക്കാരുടെ എണ്ണം 100 കോടിയിലെത്തുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം.നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലൂടെ റെക്കോർഡ് വേഗതയിലാണ് (രണ്ടര വർഷത്തിനുള്ളിൽ) രാജ്യത്ത് 5G നെറ്റ്വർക്ക് വ്യാപിപ്പിച്ചത്. നിലവിൽ 50 കോടിയോളം ആളുകളിലേക്ക് 5G സേവനങ്ങൾ എത്തുന്നുണ്ടെന്നും രാജ്യത്താകെ അഞ്ച് ലക്ഷത്തിലധികം 5G ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞതായും മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് പിന്നാലെ ബിഎസ്എൻഎല്ലും ഉടൻ വാണിജ്യ അടിസ്ഥാനത്തിലുള്ള 5G സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ വെറുമൊരു സേവന ദാതാവ് എന്നതിൽ നിന്ന് സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമിക്കുന്ന രാജ്യമായി മാറേണ്ടതുണ്ടെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ടെലികോം ഉപകരണ നിർമാണ മേഖലയ്ക്കായുള്ള ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതി വൻ വിജയമാണെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. ടെലികോം മേഖലയിൽ മാത്രം…
Read Moreരാജ്യത്തെ ആദ്യ വന്ദേഭാരത് കാർഗോട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം
പരവൂർ: രാജ്യത്തെ ആദ്യ വന്ദേ ഭാരത് ഫ്രൈറ്റ് ഇഎംയു (കാർഗോ) ട്രെയിനിന്റെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ വിജയകരമായി പൂർത്തിയായി. പരീക്ഷണത്തിനിടെ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വേഗം കൈവരിച്ചു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച 16 വാഗണുകളുള്ള പ്രോട്ടോടൈപ്പാണ് ഡൽഹി-മുംബൈ റെയിൽവേ ഇടനാഴിയിൽ സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ചരക്ക് ട്രെയിൻ. പരമ്പരാഗത ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗം മാത്രമുള്ളപ്പോൾ വന്ദേ ഭാരത് ചരക്ക് ട്രെയിനുകൾക്ക് ശരാശരി 80 മുതൽ 90 കിലോമീറ്റർ വരെ വേഗത ലഭിക്കും. ഇത് ചരക്ക് ഗതാഗത രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഡിഎസ്ഒയുടെ നേതൃത്വത്തിലാണ് ട്രെയിനിന്റെ സുരക്ഷയും ബ്രേക്കിംഗ് സംവിധാനങ്ങളും ട്രാക്ഷനും വിലയിരുത്തുന്നത്. മൊത്തം 395 ടൺ…
Read Moreകോൺഗ്രസ് അനുകൂല ട്രേഡ് യൂണിയനിലേക്ക് തൊഴിലാളികളുടെ ഒഴുക്ക്; ഭാരവാഹിത്വം നല്കുന്നതിനെതിരേ പ്രതിഷേധം
ചങ്ങനാശേരി: കെഎസ്ആര്‍ടിസിയുടെ കോണ്‍ഗ്രസ് അനുകൂല ട്രേഡ് യൂണിയനായ കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനിലേക്ക് ഇടത്, ബിഎംഎസ് യൂണിയനുകളില്‍നിന്നും ഒഴുക്ക്. ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് ഇതര യൂണിയനുകളില്‍നിന്നും കൂട്ടത്തോടെ ഭരണാനുകൂല യൂണിയനിലേക്ക് അംഗങ്ങള്‍ എത്തുന്നത്. പുതുതായി കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനില്‍ എത്തുന്നവര്‍ യൂണിയന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ കടന്നുകൂടുന്നു. ഇതിനെതിരേ വര്‍ഷങ്ങളായി കോണ്‍ഗ്രസിലും കെഎസ്ടി വര്‍ക്കേഴ്സ് യൂണിയനിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിലവില്‍ യൂണിയനിലുള്ള അര്‍ഹരെ ഒഴിവാക്കി പുതുതായി എത്തുന്നവരെ യൂണിയന്റെ ജില്ലാ ഭാരവാഹിത്വത്തില്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് അനുകൂല യൂണിയനുകളിലെ ചില ഉന്നത നേതാക്കളുടെ പിന്‍ബലത്തോടെയാണ് പുതുതായി എത്തുന്നവര്‍ യൂണിയന്റെ മേല്‍ഘടകങ്ങളില്‍ സ്ഥാനമുറപ്പിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷക്കാലം സിപിഎം, ബിഎംഎസ് ട്രേഡ് യൂണിയന് സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയോടെ ഏറ്റുമുട്ടിയവരെ പൊടുന്നനെ യൂണിയന്റെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്നത് യൂണിയനെ ദോഷകരമായി ബാധിക്കുമെന്നും കെഎസ്ടി വര്‍ക്കേഴ്സ് യൂണിയന്…
Read Moreആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കുനേരേ അതിക്രമം: പ്രതിഷേധവുമായി ഐഎംഎ
തിരുവനന്തപുരം : ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന ഡോക്ടർക്കുനേരേയുള്ള അതിക്രമശ്രമത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ഘടകത്തിന്റെ ശക്തമായ പ്രതിഷേധം. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഔദ്യോഗിക ചുമതല നിർവഹിച്ചുകൊണ്ടിരുന്ന ഡോക്ടർക്കു നേരേ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സന്റെ നേതൃത്വത്തിൽ നടന്ന അതിക്രമശ്രമവും ഭീഷണിപ്പെടുത്തലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ചിറയിൻകീഴ് ഘടകം ശക്തമായി അപലപിച്ചു. മെഡിക്കോ-ലീഗൽ കേസിൽ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുന്നതിനിടെയാണ് ഡോക്ടർ ആക്രമണത്തിനും ഭീഷണിക്കും ഇരയായത്. നിയമപരവും ഔദ്യോഗികവുമായ ചുമതല നിർവഹിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തത് ഒരു ഉത്തരവാദിത്തമുള്ള ജനപ്രതിനിധിക്ക് ഒരിക്കലും ചേർന്നതല്ല. ആരോഗ്യപ്രവർത്തകർക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങൾ ആരോഗ്യരംഗത്തോടും നിയമവാഴ്ചയോടും പൊതുജനാരോഗ്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള പ്രസക്തമായ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണം. ആരോഗ്യപ്രവർത്തകർക്ക്…
Read Moreതങ്ങളെ രൂക്ഷമായി നോക്കിയത് പോലീസാണെന്ന സംശയം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ചിറ്റാര്‍: പോലീസ് ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ചു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പോക്സോ കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സീതത്തോട് കാക്കുന്നത്ത് വീട്ടില്‍ ഷിജോ ജോസഫ്(34), സീതത്തോട് മൂന്നുകല്ല് മരുതിമൂട്ടില്‍ വീട്ടില്‍ റംഷാദ് (28) എന്നിവരാണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 22നു രാത്രിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. സീതത്തോട് സ്കൂളിനു സമീപം റോഡരികില്‍ നിന്ന ഷിജോയെയും റംഷാദിനെയും റോഡിലൂടെ സ്കൂട്ടറില്‍ പോയ യുവാക്കള്‍ നോക്കിയതാണ് പ്രകോപനത്തിനു കാരണമായതെന്നു പറയുന്നു. പോലീസോ എക്സൈസോ ഉദ്യോഗസ്ഥര്‍ ആയിരിക്കാമെന്നു തെറ്റിദ്ധരിച്ച പ്രതികള്‍ ബൈക്കില്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഷിജോ ജോസഫിന്റെ കൈവശമുണ്ടായിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഷിജോ ജോസഫ് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ചിറ്റാര്‍ എസ്എച്ച്ഒ…
Read Moreസാമ്പത്തികരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അസമത്വമെന്ന് തോമസ് ഐസക്
പെരിഞ്ഞനം: സ്വന്തം ഭാവി നിർണയിക്കാൻ ശേഷിയുള്ള പ്രാദേശിക സമൂഹങ്ങൾ ഉയർന്നുവരികയെന്നത് സമകാലിക രാഷ്ട്രീയ കടമയാണെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.ആരോഗ്യപ്രവർത്തകനും പൊതു പ്രവർത്തകനുമായിരുന്ന ഒ.എസ്. സത്യൻ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ലോക സാഹചര്യത്തിൽ ഒരു പ്രദേശത്തിനും ഒറ്റപ്പെട്ട് നിൽക്കാനാകില്ല. ലോകത്താകെയുള്ള ചലനങ്ങൾ പ്രദേശിക സമൂഹങ്ങളെ ബാധിക്കുന്നു. സാമ്പത്തികരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അസമത്വഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥാ മാറ്റം നമ്മുടെ ജീവിതസാഹചര്യത്തെ ദുഷ്കരമാക്കി തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരിഞ്ഞനം ഗവ. യുപി സ്കൂളിൽ നടത്തിയ അനുസ്മരണ സമ്മേളനം കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു. അനുസ്മരണ സമിതി ചെയർപേഴ്സൺ ഡോ.എൻ.ആർ. ഹർഷകുമാർ അധ്യക്ഷനായിരുന്നു. ടി.കെ. മീരാഭായ്, ഒ.എസ്. സത്യനെ അനുസ്മരിച്ചു.മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു മികച്ച ശുചിത്വ ഹരിത വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങളും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്…
Read Moreഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: സിഎംആര്‍എല്‍എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികളായ ശ്രീജിത്, ജീവന്, അനില്‍ കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, സിദ്ധാര്‍ഥ്, നിഷാദ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് പരിഗണിക്കുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ മാധ്യമങ്ങളില്‍ എത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് പ്രതികളുടെ വാദം. 56 ദിവസമായി റിമാന്‍ഡിലാണ്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകു പ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മേയ് 27 ന് നടന്ന അക്രമ സംഭവത്തില്‍…
Read More