കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പ്രതികളായ രണ്ടു പോലീസുകാര്‍ ഒളികേന്ദ്രത്തില്നിന്നു പിടിയിലലായി. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡ്രൈവര്‍മാരായ പൈരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ കെ. ഷൈജിത്ത്, സിപിഒ പടനിലം സ്വദേശി കെ. സനിത്ത് എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. താമരശേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പുലര്‍ച്ചെ മൂന്നേ കാലിനാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെത്തിച്ച രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സ നിത്തിനെ ഒളിവില്‍ താമസിപ്പിച്ച കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു രാഷട്രീയനേതാവിന്റെ വീട്ടില്‍ ഇന്നലെ പോലീസ് സംഘം എത്തിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഇതേതുടര്‍ന്ന് വീട്ടുടമയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് അന്വേഷണ…
Read MoreCategory: Edition News
സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദന്പതികൾ മരിച്ച സംഭവം; ബാങ്ക് അധികൃതരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാങ്ക് അധികൃതരില്‍ നിന്നു പോലീസ് മൊഴിയെടുക്കും. ഇതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.കരമന തമലം കാട്ടാന്‍വിള കേശവഭവനില്‍ സതീഷ് (53) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. ദേശസാത്കൃത ബാങ്കില്‍ നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്ത സതീഷ് ഒരു കോടിയില്‍പരം രൂപ തിരിച്ചടച്ചിരുന്നു. ഈടായി തമലത്തെയും മുടവന്മുഗളിലെയും വീടും പരുരയിടവുമാണ് നല്‍കിയിരുന്നത്. വീണ്ടും ഒരു കോടി രൂപ അടച്ചില്ലെങ്കില്‍ ഈ വസ്തുവകകള്‍ ജപ്തി ചെയ്യുമെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിലുള്ള മനോ വിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹങ്ങളുമായി ബന്ധുക്കളും വിഎസ്ഡിപി പ്രവര്‍ത്തകരും ജനറല്‍ ആശുപത്രിക്ക് സമീപത്തെ ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. വായ്പ എഴുതിത്തള്ളണമെന്നായിരുന്നു ആവശ്യം. ബാങ്ക് അധികൃതരുടെ…
Read Moreചരക്ക് ട്രെയിനുകളിൽ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകൾ
കൊല്ലം: രാജ്യത്ത് ചരക്ക് ട്രെയിനുകളിലെ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ഇതിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡ്രോണുകൾ വാങ്ങാൻ റെയിൽവേ മന്ത്രാലയം മൂന്ന് സോണുകളിലെ അധികൃതരോട് ആവശ്യപ്പെട്ടു. വിവിധ ടെർമിനലുകളിൽ നിന്ന് ട്രെയിനുകളിൽ ചരക്ക് കയറ്റുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കണ്ടെത്തുന്നതിനാണ് റെയിൽവേ ഡ്രോൺ പരീക്ഷണത്തിന് ഒരുങ്ങുന്നത്.ചരക്ക് തീവണ്ടികൾ പലയിടത്തും പാളം തെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അസന്തുലിതമായ ലോഡിംഗ് ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാനും ഗുഡ്സ് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഡ്രോൺ സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. വാഗണുകളിലെ ബാലൻസിംഗ് ഇല്ലാത്ത ലോഡിംഗ് കണ്ടെത്താനും അവ തടയുന്നതിനും ഏറ്റവും പ്രായോഗികമായ പരിഹാരം ഡ്രോൺ നിരീക്ഷണം മാത്രമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.ആദ്യഘട്ടം എന്ന നിലയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നീ…
Read Moreപാലായിൽ അപകടഭീഷണിയായി കോഫി ഷോപ്പിനു നല്കിയ കെഎസ്ആര്‍ടിസി ബസ്; ഓട്ടോക്കാർക്ക് ചിലത് പറയാനുണ്ട്
പാലാ: കോഫി ഷോപ്പ് തുടങ്ങാൻ സ്വകാര്യവ്യക്തിക്കു നല്കിയ ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരും നാട്ടുകാരും. ബസ് മണ്ണിൽ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അപകടാവസ്ഥ നിലനിൽക്കുന്നതായും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികളും പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പാണ് കോഫി ഷോപ്പ് നടത്തുന്നതിനായി പഴയ ബസ് സ്വകാര്യ വ്യക്തിക്കു വാടകയ്ക്കു നല്‍കിയത്. എന്നാൽ, നഗരസഭയില്‍നിന്ന് അനുവാദം ലഭിച്ചില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് ബസില്‍ കോഫി ഷോപ്പ് നടത്തുന്നതിനായുള്ള പണികളും പൂര്‍ത്തീകരിച്ചിരുന്നു. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ചെളിക്കുഴിയാണ്. തൊട്ടടുത്തായി ഓട്ടോ സ്റ്റാന്‍ഡും നിലവിലുണ്ട്. ബസ് മണ്ണിലേക്കു കൂടുതലായി താഴ്ന്നാല്‍ റോഡിലേക്കുപതിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന ബസ് ഇഴജന്തുക്കളുടെയും താവളമാണ്. മഴക്കാലം ആരംഭിച്ചതോടെ ബസ് കൂടുതല്‍ താഴുന്നനിലയിലാണെന്നും ഇതു സമീപത്തെ സംരക്ഷണഭിത്തിക്കു ഭീഷണിയാണെന്നും പ്രശ്നത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Read Moreമഴക്കാലം മുതലെടുത്ത് അവൻ പതുങ്ങി അകത്തുകയറി; ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
മുക്കൂട്ടുതറ: കോഴിക്കൂട്ടിൽ കയറിയ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. മുക്കൂട്ടുതറ കൊല്ലമുള കാവുങ്കൽ ഉബൈദിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് വനംവകുപ്പിന്റെ ആർആർടി ടീം പിടിച്ചത്. ഇന്നലെ രാവിലെ 11ഓടെ 12 അടി നീളമുള്ള പെരുമ്പാമ്പാണ് കോഴിക്കൂട്ടിൽ കയറിയത്. കോഴികളുടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ആർആർടി ടീം സ്ഥലത്തെത്തി പെരുന്പാന്പിനെ പിടികൂടി.
Read Moreകേസ് അട്ടിമറിക്കാൻ ശ്രമം; അഭിഭാഷകന് ഉൾപ്പെട്ട പോക്സോ കേസ് അന്വേഷണം ഇനി സംസ്ഥാന ക്രൈംബ്രാഞ്ചിന്
പത്തനംതിട്ട: അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈംബ്രാpocനു കൈമാറി.പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാല്‍സംഗം ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ അഭിഭാഷകനെ രക്ഷിക്കാനും തുടർ ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം കൈമാറിയത്. കേസിൽ വീഴ്ച വരുത്തിയെന്ന പേരിൽ കോന്നി ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ സസ്പെൻഷനിലാണ്. കേസിൽ കോന്നി സ്വദേശിയായ ബിൻസിയെ (41) മാത്രമാണ് ഇതേവരെ അറസ്റ്റു ചെയ്തത്.ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. അഭിഭാഷകനായ ഒന്നാം പ്രതിക്ക്, ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും കുട്ടിയെ വിധേയമാക്കാൻ സഹായിയായി നിന്നുവെന്നതാണ് ബിൻസിക്കെതിരേയുള്ള കുറ്റം. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. ഹൈക്കോടതിയിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനേ തുടർ്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പീഡനം…
Read Moreപ്രളയദുരിതം പേറി വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്; ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണ
കോട്ടയം: മഴക്കാലം കോട്ടയം നഗരപ്രാന്തത്തിലും കുട്ടനാട്ടിലും താമസിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ദുരിതകാലമാണ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ദുരിതം നിറഞ്ഞ ക്യാമ്പുകളിലേക്ക് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്. കൂലിവേലക്കാരും ചെറുകിടക്കാരുമാണ് വെള്ളക്കെടുതിയുടെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത്. വീട്ടിലുള്ള വിലപിടിച്ച സാധനകളും പാത്രങ്ങളും വെള്ളം കയറാത്തയിടങ്ങളില് സൂക്ഷിച്ചശേഷമാണ് വരവ്. ഇലക്ട്രോണിക് സാധനങ്ങള്‍ നനയാതെ സംരക്ഷിക്കുക ഏറെ ക്ലേശകരമാണ്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതം. തൊഴുത്തുകളില്‍ വെള്ളം കയറുന്നവര്‍ കാലികളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാര്‍പോളിന്‍ കെട്ടി പാര്‍പ്പിക്കുകയാണ്. വെള്ളക്കെട്ട് രൂപംകൊണ്ടതോടെ ആടിനും പശുവിനും തീറ്റ ശേഖരിക്കുക ഏറെ ദുഷ്കരമായിരിക്കുന്നു. നായ, പൂച്ച, കോഴി എന്നിവയെ പരിപാലിക്കുന്നതും ഏറെ ദുരിതപൂര്‍ണം. ക്യാമ്പുകളില്‍ കഴിയുന്നതേറെയും കൂലിപ്പണിക്കാരായതിനാല്‍ പല കുടുംബങ്ങളും സാമ്പത്തിക ക്ലേശത്തിലാണ്. ക്യാമ്പുകളില്‍ പൊതുവായി തയാറാക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഏക ആശ്രയം. കൊച്ചുകുട്ടികളും കിടപ്പുരോഗികളുമാണ് ക്യാമ്പുകളില്‍ ഏറ്റവും ദുരിതപ്പെടുന്നത്. ക്യാമ്പുകളില്‍നിന്ന് സ്കൂളുകളില്‍ പോകുന്ന…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പ്രചാരണം അവസാന ലാപ്പിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നാളെ അവസാനിക്കും. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണെങ്കിലും യുഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. ന്യൂനപക്ഷവോട്ടുകള്‍ അടിയൊഴുക്കില്ലാതെ പെട്ടിയില്‍ വീണാല്‍ ആര്യാടന് ഷൗക്കത്ത് വജയിക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കോണ്‍ഗ്രസ് -യൂത്ത് ലീഗ് യുവനേതാക്കളുടെ കൃത്യമായ പ്രചാരണം പല ബൂത്തുകളിലും വോട്ടുകള്‍ കുട്ടുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വിജയപ്രതീക്ഷയിലാണെങ്കിലും സ്ഥാനാര്‍ഥിയായി എം.സ്വരാജ് വന്നപ്പോഴുള്ള ആവേശം വോട്ടായിമാറുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. നൂനപക്ഷവോട്ടുകള് പുര്‍ണമായും ആര്യാടന് ഷൗക്കത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്ത് തലങ്ങളിൽ നിന്ന് ഓരോ സ്ഥാനാർഥിക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കെടുത്തപ്പോൾ ജയം പരുങ്ങലിലാണ്. ഇതോടെയാണ് ഭൂരിപക്ഷത്തിൽ നിന്നുള്ള വോട്ട് ഷെയർ കൂടിയാൽ മാത്രമേ ആശ്വാസവിജയം…
Read Moreട്രോളി ബാഗില്‍ കഞ്ചാവുമായി യുവതികള്‍ പിടിയിലായ സംഭവം; ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.498 കിലോ ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായ സംഭവത്തില്‍ ലഹരിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇ വര്‍ക്ക് കഞ്ചാവ് കിട്ടിയത് എവിടെനിന്ന്, ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ സോണിയ സുല്‍ത്താന, അനിത കാത്തൂന് എന്നിവരാണ് എറണാകുളം റെയില്‍വേ പോലീസും ആര്‍പിഎഫും റെയില്‍വേ പോലീസ് ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാവിലെ പ്ലാറ്റ്ഫോമില്‍ നിന്ന് പിടിയിലായത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പോലീസിനെ കണ്ട് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ വനിത ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ട്രോളി ബാഗുകള്‍ പരിശോധിച്ചതോടെ വിവിധ പൊതികളിലായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Read Moreലഹരി വിരുദ്ധ ബോധവത്കരണം; ലഹരിയെ തുരത്താൻ കൊച്ചി സിറ്റി പോലീസിന്റെ “ഉദയം’;
സീമ മോഹന്‍ലാല്‍ കൊച്ചി: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരി വിരുദ്ധ ബോധവത്കരണം ഇനി തോന്നും പടി നടത്താന്‍ കഴിയില്ല. കൊച്ചി നഗരത്തിലെ ലഹരിക്ക് തടയിടാനായി കൊച്ചി സിറ്റി പോലീസിന്റെ ഉദയം പദ്ധതി ഒരുങ്ങുകയാണ്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള 52 അംഗ വിദഗ്ധ പാനലിലുള്ളവരാണ് ഉദയം പദ്ധതിയിലൂടെ ബോധവത്കരണത്തിന് ഇറങ്ങുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. മുന്‍ വര്‍ഷങ്ങളിലെല്ലാം നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്ന കണ്ടെത്തലാണ് കുറേകൂടി കാര്യക്ഷമമായ അവബോധ പരിപാടിക്ക് തുടക്കമിടാന്‍ കൊച്ചി സിറ്റി പോലീസിനെ പ്രേരിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെല്ലാം കുറേ പേര് അവര്‍ക്ക് തോന്നുന്ന രീതിയിലാണ് ലഹരി വിരുദ്ധ ക്ലാസുകള്‍ നടത്തിയിരുന്നത്. ഇനി അത്തരത്തിലുള്ള ബോധവത്കരണം ക്ലാസുകളൊന്നും സ്കൂളുകളിലും റസിഡന്‍സ് അസോസിയേഷനുകളിലും ഉണ്ടാവില്ല. ഉദയം പദ്ധതിഇങ്ങനെഎംഎസ്ഡബ്ല്യു, സൈക്കോളജി…
Read More