മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത് 12 ടാ​ർ വീ​പ്പ​ക​ൾ; വി​ല ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ; ടാ​ർ ക​ള്ള​ൻ ജോ​ഷി വ​ർ​ഗീ​സി​നെ അ​ക​ത്താ​ക്കി പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ടാ​റിം​ഗി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ർ വീ​പ്പ​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഭ​ര​ണ​ങ്ങാ​നം ആ​ല​പ്പാ​റ ഊ​ന്നു​ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ ജോ​ഷി വ​ർ​ഗീ​സി​നെ(54)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ക​ദേ​ശം 1,98,000 രൂ​പ വി​ല​മ​തി​ക്കു​ന്ന 12 ടാ​ർ വീ​പ്പ​ക​ളാ​ണ് ഇ​യാ​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മോ​ഷ്ടി​ച്ച​ത്.‌ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. ന​മ്പ്യാ​കു​ളം ഭാ​ഗ​ത്തെ റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ടാ​റിം​ഗി​നാ​യി ന​മ്പ്യാ​കു​ളം ചി​ര​ള​ക്ക​മ​റ്റ​ത്തി​ൽ ജോ​മോ​ന്‍റെ പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ർ​വീ​പ്പ​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. നാ​ലു പേ​ർ ചേ​ർ​ന്ന് ടാ​ർ വീ​പ്പ​ക​ൾ ബൊ​ലേ​റോ പി​ക്ക​പ്പ് വാ​നി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വം: സ്വ​ത്തി​നു​വേ​ണ്ടി മ​ക​ൻ അ​ച്ഛ​നെ ച​വി​ട്ടി​ക്കൊ​ന്ന​തെ​ന്ന് പോ​ലീ​സ്

ക​ടു​ത്തു​രു​ത്തി: വീ​ടി​നു​ള്ളി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ന്‍ പി​താ​വി​നെ ച​വി​ട്ടി ക്കൊന്ന​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​പ്പാ​ഞ്ചി​റ മാ​ന്നാ​ര്‍ മൂ​ര്‍​ക്കാ​ട്ടി​ല്‍ മാ​ത്യു (80) വി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ടി​നു​ള്ളി​ല്‍ ക​ട്ടി​ലി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​ക​ന്‍ എ​ബി മാ​ത്യു (36) കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥ​ലം വി​ല്പന​യെ ചൊ​ല്ലി ഇ​രു​വ​രും ത​ര്‍​ക്കം പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ സം​സ്‌​കാരം ന​ട​ന്ന ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ പോ​ലീ​സ് എ​ബി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ടം പരി ശോധനയിൽ വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ ശ​രീ​ര​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ എ​ബി​യാ​ണ് പി​താ​വ് മ​രി​ച്ച വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ഫോ​റ​ന്‍​സി​ക്…

Read More

10 അ​ടി​നീ​ളം 15 കി​ലോ തു​ക്കം; സ​ർ​പ്പ ടീ​മി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വ​ട്ടം ക​റ​ക്കി പെ​രു​മ്പാ​മ്പ്

ത​ല​യോ​ല​പ്പറ​മ്പ്: റോ​ഡ​രി​കി​ലെ പു​ര​യി​ട​ത്തി​ൽ നി​ന്നും കു​റ്റി​ക്കാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ ഭീ​മ​ൻ പെ​രു​മ്പാ​മ്പി​നെ സ​ർ​പ്പാ​ടീം പി​ടി​കൂ​ടി. ഉ​മ്മാം​കു​ന്ന് കാ​ടാ​ശേ​രി ഭ​വാ​നി​യു​ടെ വീ​ടി​നോ​ടു​ചേ​ർ​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്നു സ​മീ​പ​ത്തെ കു​റ്റി​കാ​ട്ടി​ലേ​യ്ക്ക് പെ​രു​മ്പാ​മ്പ് ഇ​റ​ങ്ങു​ന്ന​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30ഓ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്രി​ക​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ർ​പ്പാ​ ടീ​മി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. പു​ര​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നി​ന്നും കു​റ്റി​ക്കാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ 10 അ​ടി​നീ​ള​വും ഏ​ക​ദേ​ശം 15 കി​ലോ തു​ക്ക​വും വ​രു​ന്ന ഭീ​മ​ൻ പെ​രു​മ്പാ​മ്പി​നെ  മ​ണി​ക്കൂ​റുകൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ സ​ർ​പ്പാടീം​ ചാ​ക്കി​ലാ​ക്കി.

Read More

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഓ​ഡി​റ്റ്; ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പരിഗണനയിൽ

കൊ​ച്ചി: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ദേ​വ​സ്വം ബെ​ഞ്ച് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഓ​ഡി​റ്റി​ന്‍റെ ത​ല്‍​സ്ഥി​തി അ​റി​യി​ക്കാ​ന്‍ സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം സീ​നി​യ​ര്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളു​ടെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് കോ​ട​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ ഓ​ഡി​റ്റി​ല്‍ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ വ​ഴി​പാ​ടു​ക​ളു​ടെ​യും ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ളു​ടെ​യും ക​ണ​ക്കു​ക​ളി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.43 വ​ര്‍​ഷ​മാ​യി​ട്ടും ക്ഷേ​ത്ര​ത്തി​ലെ സ്വ​ര്‍​ണം, വെ​ള്ളി തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള പ​ല വ​സ്തു​ക്ക​ളും ര​ജി​സ്റ്റ​റി​ല്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ ഓ​ഡി​റ്റ് വി​ഭാ​ഗം കോ​ട​തി​യെ അ​റി​ച്ചി​രു​ന്നു. വ​ഴി​പാ​ടു​ക​ള​ട​ക്കം ഡി​ജി​റ്റ​ലൈ​സ് ചെ​യ്‌​തെ​ങ്കി​ലും സു​താ​ര്യ​ക്കു​റ​വു​ണ്ട്. ഓ​ഡി​റ്റിം​ഗി​നാ​യി ഇ​തി​ന്‍റെ യൂ​സ​ര്‍ ഐ​ഡി പാ​സ്‌​വേ​ഡ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യി​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം ആ​രോ​പി​ച്ചി​രു​ന്നു. 2011-12 മു​ത​ല്‍ 2019-20 വ​രെ​യു​ള്ള 54.59 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ളി​ല്‍…

Read More

പിഎസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ എസ്‌ഐടി‍അപേക്ഷ നല്‍കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സിൽ പി​എ​സ്. പ്ര​ശാ​ന്തി​നെ​യും അ​ജി​കു​മാ​റി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ഐ​ടി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. റി​മാ​ൻഡിലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും മു​ന്‍ ബോ​ര്‍​ഡം​ഗം അ​ജി​കു​മാ​റി​നെ​യും ഒ​രു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട് ന​ല്‍​ക​ണ​മെ​​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് 2025 ല്‍ ​സ്വ​ര്‍​ണപ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടുപോ​യി സ്വ​ര്‍​ണം പൂ​ശി​യെ​ന്ന കേ​സി​ല്‍ കു​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടൊ​യെ​ന്ന് അ​റി​യാ​നാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യംചെ​യ്യു​ന്ന​ത്. പാ​ളി​ക​ളി​ല്‍ നി​ന്നു 2025 ല്‍ ​സ്വ​ര്‍​ണം വേ​ര്‍​തി​രി​ച്ചെ​ടു​ത്തി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സ്വ​ര്‍​ണം വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​ത്തി​ല്‍ ആ​ര്‍​ക്കൊ​ക്കെ പ​ങ്കു​ണ്ടെ​ന്ന് കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. അ​തേ സ​മ​യം ത​ന്നെ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ന്റെ പേ​രി​ല്‍ ശ​ബ​രി​മ​ല കൊ​ള്ള കേ​സി​ല്‍…

Read More

വെ​ട്ടി​ക്കു​ഴി​യി​ലെ നാ​ട്ടു​കാ​രെ വി​റ​പ്പി​ച്ച പു​ലി വ​ന​പാ​ല​ക​രു​ടെ കൂ​ട്ടി​ൽ കു​ടു​ങ്ങി

ചാ​ല​ക്കു​ടി : വെ​ട്ടി​ക്കു​ഴി​യി​ൽ വീ​ട്ടു​പ​റ​മ്പി​ൽ വ​ന​പാ​ല​ക​ർ സ്ഥാ​പി​ച്ച കെ​ണി കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. വെ​ട്ടി​ക്കു​ഴി ച​ക്കാ​ല​ക്ക​ൽ റോ​യി​യു​ടെ വീ​ടി​നു സ​മീ​പം പ​റ​മ്പി​ൽ സ്ഥാ​പി​ച്ച കെ​ണി കൂ​ട്ടി​ലാ​ണ് പു​ല​ർ​ച്ചെ പു​ലി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സം റോ​യി​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന പു​ലി കോ​ഴി​ക​ളെ കൊ​ന്നു തി​ന്നി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് പു​ലി ശ​ല്യം പ​തി​വാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് കെ​ണി കൂ​ട് സ്ഥാ​പി ച്ച​ത്. ഇ​തി​നി​ട​യി​ൽ പു​ലി പ​ട്ടി​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പു​ലി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Read More

ആ​റ്റി​ങ്ങ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ജീ​വ​ന​ക്കാ​ർ​ക്ക് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​ത്തി​ൽ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഇ​ടി​ച്ചു ക​യ​റി തീ​പി​ടി​ച്ചു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണു സം​ഭ​വം. ആ​റ്റി​ങ്ങ​ൽ മൂ​ന്ന​മു​ക്ക് ജം​ഗ്ഷ​നി​ൽ സു​ന്ദ​ര​ൻ ത​ട്ടു​ക​ട ഹോ​ട്ട​ലി​ലേ​ക്കാണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി​ക്കും ക​ട​ക്കും തീ പി​ടി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം പ​മ്പ് ചെ​യ്തു തീ ​കെ​ടു​ത്തി. ആ​റ്റി​ങ്ങ​ൽ ക​ല്ല​മ്പ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ളി​ലെ 2 യൂ​ണി​റ്റ് വാ​ഹ​നം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ടോ​റസ് ലോ​റിയാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ക്യാ​ബി​ൻ പൂ​ർ​ണമാ​യും ക​ത്തി​ന​ശി​ച്ചു. ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു മാ​റി​യി​രു​ന്നു. അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണമെന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യ​ത്തു ക​ട​യി​ൽ ആ​റോ​ളം ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു അ​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും അ​പ​ക​ടമില്ല. ക​ട​യു​ടെ പ്ര​വ​ത്ത​ന സ​മ​യം തീ​ർ​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സി​ന് പെ​ട്ടെ​ന്ന് തീ…

Read More

അ​ഷ്റ​ഫ് പ്രാ​ർ​ഥി​ച്ചാ​ൽ കു​ടും​ബ പ്ര​ശ്നം തീ​രും; പ​രി​ഹാ​ര പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ​യാ​ൾ കൊ​ണ്ടു​പോ​യ​ത് 5 പ​വ​നും 2 ല​ക്ഷം രൂ​പ​യും

മാ​ന്നാ​ർ: ദോ​ഷ പ​രി​ഹാ​ര​ത്തി​നാ​യി പ്രാ​ർ​ഥ​ന ന​ട​ത്താ​മെ​ന്ന പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് അ​ഗ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ, മാ​വി​ലാ​യി, പൊ​തു​വാ​ഞ്ചേ​രി ചെ​റി​യാ​ണ്ടി പു​തി​യ പു​ര​യി​ൽ അ​ഷ്‌​റ​ഫി(52)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യും അ​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണ​വു​മാ​ണ് ഇ​യാ​ൾ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ഉ​ൾ​പ്പെ​ടെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​വും പ്രാ​ർ​ഥ​ന​യു​ടെ ചെ​ല​വ് എ​ന്ന് പ​റ​ഞ്ഞ് പ​ല ത​വ​ണ​യാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. വീ​ട്ട​മ്മ​യു​ടെ ക​ണ്ണൂ​രി​ലു​ള്ള ബ​ന്ധു വ​ഴി​യു​ള്ള പ​രി​ച​യ​ത്തി​ൽ കു​ടും​ബ വ​ഴ​ക്കി​നെ​പ്പ​റ്റി അ​ഷ്‌​റ​ഫി​നോ​ട് സം​സാ​രി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ മാ​റ്റി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യെ ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ…

Read More

ഞാ​ൻ ക​ള്ള​ന​ല്ല…​ഏ​ഴു​വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം; പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം പൊ​ളി​ച്ച​ടു​ക്കി,നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് ര​മേ​ഷ് കു​മാ​ർ

മാ​വേ​ലി​ക്ക​ര: 2019ല്‍ ​മാ​ല​മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 47 ദി​വ​സം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യേ​ണ്ടി​വ​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി ര​മേ​ഷ് കു​മാ​റി​ന് ഒ​ടു​വി​ല്‍ നീ​തി. ദീ​ര്‍​ഘ​കാ​ല നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍റെ കേ​സ് പൊ​ളി​ച്ച​ടു​ക്കി പ്ര​തി​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട​തി ര​മേ​ഷ് കു​മാ​റി​നെ ജു​ഡീ​ഷ്ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്ര​റ്റ് സൂ​ര്യ എ​സ്. സു​കു​മാ​ര​ന്‍ കു​റ്റ​വി​മു​ക്ത​നാ​ക്കി. ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ര്‍​മാ​ല്യം തൊ​ഴാ​നെ​ത്തി​യ സ്ത്രീ​യു​ടെ മാ​ല മോ​ഷ്ടി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് 2019 ന​വം​ബ​ര്‍ 26ന് ​മാ​വേ​ലി​ക്ക​ര പോ​ലീ​സ് ര​മേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ഈ ​കു​റ്റ​കൃ​ത്യ​വും താ​നാ​ണ് ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ​മ്മ​തി​ച്ചി​ട്ടും ര​മേ​ഷി​നെ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ക്കു​ക​യോ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ന്വേ​ഷ​ണം അ​തേ നി​ല​യി​ല്‍ തു​ട​ര്‍​ന്നു.​വി​ചാ​ര​ണ​യ്ക്കി​ടെ പ്രോ​സി​ക്യൂ​ഷ​ന്‍ 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചെ​ങ്കി​ലും ഒ​രാ​ളു​ടെ മൊ​ഴി​പോ​ലും ര​മേ​ഷ് കു​മാ​റി​നെ കു​റ്റ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​കേ​സി​ലെ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വാ​യ…

Read More

പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: വാ​തി​ല്‍ തു​റ​ന്നു മു​റി​ക്ക​ക​ത്ത് എ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ നി​ന്ന് നാ​ല​ര പ​വ​നും മൊ​ബൈ​ല്‍​ഫോ​ണും അ​ടി​ച്ചു​മാ​റ്റി

വെ​ള്ള​റ​ട: പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല​ര പ​വ​നും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന രൂ​പ​യും മൊ​ബൈ​ല്‍​ഫോ​ണും മോ​ഷ്ടി​ച്ചു. മാ​രാ​യ​മു​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ള​ത്താ​മ്മ​ല്‍ കീ​ര​ന്തൂ​ര്‍ ഉ​ത്രാ​ട​ത്തി​ല്‍ അ​ഖി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 .30 മു​ത​ല്‍ 11 മ​ണി വ​രെ അ​ര മ​ണി​ക്കൂ​ര്‍ സ​മ​യം​വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വാ​തി​ല്‍ തു​റ​ന്നു മു​റി​ക്ക​ക​ത്ത് എ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.​ഗൃ​ഹ​നാ​ഥ​നാ​യ അ​ഖി​ലി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് മാ​രാ​യ​മു​ട്ടം പോ​ലീ​സും ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും മോ​ഷ​ണം പ​തി​വാ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്തെ ആ​ള്‍​ക്കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

Read More