ഇരിക്കൂർ: മദ്യലഹരിയിൽ ബസ് കണ്ടക്ടറായ മകനെ റബർ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ച ടാപ്പിംഗ് തൊഴിലാളിയായ പിതാവിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പടിയൂർ നിടിയോടിയിലെ അനുവിന്റെ (22) പരാതിയിലാണ് അച്ഛൻ ബിജുവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്. 11ന് ബുധനാഴ്ച രാത്രി 10.15ന് നിടിയോടിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പരാതിക്കാരൻ അമ്മയെ പിന്തുണക്കുന്നുവെന്ന കാരണത്താൽ നിന്നെ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞ് റബർ കത്തികൊണ്ട് കഴുത്തിനും ഇടത് കൈക്കും ഇടത് ഷോൾഡറിനുതാഴെയും കുത്തി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. അനു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഐ രാജേഷ് ആയോടൻ അന്വേഷണം തുടങ്ങി.
Read MoreCategory: Edition News
അമ്പലപ്പുഴ പാൽപ്പായസത്തിന് വില കൂടും; ലിറ്ററിന് 260 രൂപയായി വർധന; ഓൺലൈൻ ബുക്കിംഗ് സൗകര്യവും
അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ലിറ്ററിന് 160 രൂപ എന്നുള്ളത് 260 രൂപയാക്കി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. വിശേഷ ദിവസങ്ങളിൽ 350ഉം മറ്റു ദിവസങ്ങളിൽ 300ഉം ലിറ്റർ പായസം തയാറാക്കാനും ബോർഡ് അംഗീകാരം നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെളിയിൽ വീട്ടിൽ സുരേഷ് കുമാർ ഭക്തവൽസലൻ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ തീരുമാനങ്ങൾ ബോർഡ് സ്വീകരിച്ചത്. നിലവിൽ 225 ലിറ്റർ പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ഇത് 300 ലിറ്ററും വ്യാഴം, ഞായർ മറ്റു വിശേഷ ദിവസങ്ങളിലും 350 ലിറ്ററുമാക്കണമെന്ന തന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പായസം നിർമിക്കുന്നതിന്റെ അളവ് വർധിപ്പിച്ചത്. പത്തു വർഷത്തിനു മുൻപാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില 160 രൂപയാക്കി ഉയർത്തിയത്. ഈ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനിച്ചതോടെയാണ് ലിറ്ററിന് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കിയത്. 160…
Read Moreമഴക്കാലമെത്തി; ഇരുട്ടിന്റെ മറപറ്റി മോഷ്ടാക്കളും; തമിഴ്നാട്ടിൽ നിന്നു തിരുട്ടു സംഘങ്ങളും
തൊടുപുഴ: മഴക്കാലത്ത് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന കള്ളന്മാര് ഇത്തവണയും ജില്ലയില്‍ വിഹരിച്ചു തുടങ്ങി. കാലവര്‍ഷക്കെടുതികളും പകര്‍ച്ചവ്യാധികളും തലവേദന സൃഷ്ടിക്കുന്ന സമയത്താണ് മറ്റൊരു ഭീഷണിയായി കവര്‍ച്ചക്കാരും രംഗത്തെത്തുന്നത്. നാട്ടിലും മറുനാട്ടിലുമുള്ള തസ്കര സംഘങ്ങള്‍ പലപ്പോഴും മോഷണത്തിനു തെരഞ്ഞെടുക്കുന്നതും മഴക്കാലമാണ്. തകര്‍ത്തു പെയ്യുന്ന മഴയില്‍ സര്‍വതും മറന്ന് ആളുകള്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കവര്‍ച്ചക്കാര്‍ വീടുകള്‍ ലക്ഷ്യം വച്ചെത്തും. റോഡുകള്‍ നേരത്തേ വിജനമാകുന്നതും വീട്ടുകാര്‍ നേരത്തേ ഉറങ്ങുന്നതുമെല്ലാം ഇവര്‍ക്ക് തുണയാകുകയാണ്.കാലവര്‍ഷം ആരംഭിച്ചപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചക്കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ മാത്രം ചെറുതും വലുതുമായ ഒരു ഡസനോളം മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അടിമാലിയില്‍ കാന്‍സര്‍ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതാണ് ഏറെ വാര്‍ത്താപ്രധാന്യം നേടിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനകളില്ലാതെ അന്വേഷണസംഘം വലയുകയാണ്. ഇതിനു പുറമേ ബുധനാഴ്ചയും മേഖലയില്‍ മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ കട്ടപ്പനയിലും ഒട്ടേറെ വീടുകളില്‍…
Read Moreഅതിശക്ത മഴയ്ക്കു സാധ്യത; 17 വരെ ഓറഞ്ച് അലര്‍ട്ട്; ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം
കോട്ടയം: അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 17 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും 15 വരെ നിരോധിച്ചു. ഖനനം നിരോധിച്ചു കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരുംദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും 15 വരെ ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
Read Moreതുറവൂരിൽ വെള്ളക്കെട്ടിൽ പൊറുതിമുട്ടി സ്പെഷൽ സ്കൂൾ; തിരിഞ്ഞു നോക്കാതെ അധികൃതർ
തുറവൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ സെന്റ് ജോസഫ് പള്ളിയോടു ചേർന്നുള്ള സാൻജോ സദൻ സ്പെഷൽ സ്കൂളിന്റെ മുമ്പിൽ വെള്ളക്കെട്ട്. ഒരു മഴ പെയ്താൽ മതി, സ്കൂളിന് മുമ്പിലെ റോഡിലാകെ വെള്ളം നിറയും. ദിവസേന ഭിന്നശേഷിക്കാരായ കുട്ടികൾ വന്നു പോകുന്ന സ്കൂളിനുമുന്നിലാണ് ഈ ദുർഘടാവസ്ഥ. സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും സാധിക്കുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് പരാതി. ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ മാതാപിതാക്കൾ സ്കൂളിൽ എത്തിക്കാൻ ബദ്ധപെടുകയാണ്. കൂടാതെ പള്ളിയിലേക്കും അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലേക്കും നിരവധി യാത്രക്കാർ പോകുന്ന സ്ഥലവുമാണത്. നിരന്തരം വെള്ളക്കെട്ട് കൊണ്ട് പൊറുതിമുട്ടുന്ന ഇവിടെ എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreസ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ; ഇതരസംസ്ഥാനത്ത് നിന്ന് കഞ്ചാവെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതായിരുന്നു രീതി
കൊല്ലം: സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളങ്കാടകം പള്ളി തെക്കതിൽ വീട്ടിൽ സുനേഷ് (45) ആണ് പിടിയിലായത്. ഒന്നേകാൽ കിലോഗ്രാം കഞ്ചാവ്, 5,070 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കഞ്ചാവ്. ശക്തികുളങ്ങര മത്സ്യബന്ധന ഹാർബർ, മുളങ്കാടകം, തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് മൊത്തവിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെരീതി. ശക്തികുളങ്ങര ഹാർബറിൽ ഇത്തരത്തിൽ വൻതോതിൽ കഞ്ചാവുകച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ പറഞ്ഞു.
Read Moreഅഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; സഹോദരന് അഹമ്മദാബാദിലേക്ക്
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സായ പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ രഞ്ജിത ജി. നായരുടെ (38) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി സഹോദരന് രതീഷ് ഇന്ന് പുറപ്പെടും. മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ക്കായി അടുത്ത ബന്ധുക്കള്‍ ആരെങ്കിലും അടിയന്തരമായി അഹമ്മദാബാദിലെത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രഞ്ജിതയുടെ ബന്ധുക്കളുമായി സംസാരിച്ചു.രതീഷിന്റെ യാത്രയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്കി.വിദേശത്തുള്ള മറ്റൊരു സഹോദരന് രഞ്ജിത വിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ രാത്രി പുല്ലാട്ട് രഞ്ജിതയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും മൃതദേഹം വേഗത്തില്‍ എത്തിക്കാനുള്ള നടപടികളുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കുമുമ്പ് സമീപവാസികളോടും പുതിയ വീടിന്റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്രപറഞ്ഞാണ് രഞ്ജിത…
Read Moreകേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപിടിത്തം; തീപിടിച്ചത് മുംബൈയിലേക്ക് പോയ കപ്പല്‍
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പെട്ടെന്നുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഇന്നലെ രാവിലെ 8.40നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാംഗില്നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്റേറേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ കണ്ടെയ്നറുകളിലൊന്നിലാണ് തീ പിടിച്ചത്. തുടര്‍ന്ന് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞ ഉടന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഓഫ്ഷോര്‍ കപ്പലായ സാചേതിനെയും ഡോണിയര്‍ വിമാനത്തെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചു. എന്നാല്‍ കപ്പലിലെ തീ നിയന്ത്രണവിധേയമായെന്ന് മാസ്റ്റര്‍ പിന്നീട് കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കി. കപ്പല്‍ ഇപ്പോള്‍ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും…
Read Moreബാങ്ക് ജീവനക്കാരനില്‍നിന്ന് നാൽപതു ലക്ഷം തട്ടിയ യുവാവ് ബസ് യാത്രയ്ക്കിടെ പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രുപ തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവ് ബസ് യാത്രയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞ പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്ലാണ് (37) പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പണം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പണം തട്ടിയെടുത്ത സംഭവം നടന്നത്. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിരുന്നത്. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ്…
Read Moreസഹപ്രവർത്തകരുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; ഒളിക്കാമറ സ്ഥാപിച്ച പോലീസുകാരനെ പിരിച്ചുവിട്ടേക്കും
ഇടുക്കി: വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളിക്കാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരനെതിരേ കടുത്ത വകുപ്പുതല നടപടിക്കു സാധ്യത. ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പോലീസ് സേനയ്ക്ക് വലിയ നാടക്കേടുണ്ടാക്കിയ സംഭവമായതിനാല്‍ ഇയാള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് വകുപ്പില്‍ തന്നെ ഉയരുന്നത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. വൈശാഖിനെയാണ് ഇടുക്കി സൈബര്‍ സെല്‍ പിടികൂടിയത്. പ്രതിയെ ഇന്നു തന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ക്വാര്‍ട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകള്‍ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈല്‍ ഫോണിലേക്കു കാമറകള്‍ ലിങ്ക്ചെയ്തിരുന്നു. ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തു തന്നെയാണ് കാമറകള്‍ സ്ഥാപിച്ച ക്വാര്‍ട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാര്‍ട്ടേഴ്സില്‍…
Read More