നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ട് ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍. മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കല്‍ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ ചന്ദ്രപ്രസാദ് (19) എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30നുശേഷം കാന്തിപ്പാറ മുക്കടി ഇച്ചമ്മക്കട സ്വദേശിയായ കമ്പിനിപ്പടി ജോയിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികള്‍ അപഹരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. ഇതിനിടെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി കോതമംഗലത്ത് സുഹൃത്തിനെ കാണാന്‍ പോയി തിരിച്ചു വരുന്ന വഴി രാത്രി 10.30ഓടെ അടിമാലി പതിനാലാംമൈലില്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പ്രതികളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പോലീസിനോട് പരസ്പരവിരുദ്ധമായാണ് പ്രതികള്‍ സംസാരിച്ചത്. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Edition News
ഓൺലൈൻ ട്രേഡിംഗ്: 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ അറസ്റ്റ് ചെയ്തു; സഹായത്തിന് കൂട്ടുന്നിന്നത് പ്രതിഫലം പറ്റി
എരുമേലി: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കാസർകോട് മിയപടവ് ബെജ്ജൻഗല ബി. റസിയ (40), നാലാം പ്രതി റസിയയുടെ സഹോദരൻ അബ്ദുൾ റഷീദ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. 2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഒറിജിനൽ കാപ്പിറ്റൽ ഇൻക്രീസ് പ്ലാൻ ഫേസ് മൂന്ന് എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണകളായി 18,24,000 രൂപ പ്രതികൾ വാങ്ങിച്ചെടുത്തു. ഈ കേസിലെ ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിൽ നിന്നു മൂന്നും നാലും പ്രതികളുടെ അക്കൗണ്ടിലേക്ക് 5,20,000 രൂപവീതം അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിഫലം മേടിച്ച് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് സഹോദരങ്ങളായ പ്രതികൾ…
Read Moreഭാര്യയെ ഉപദ്രവിച്ചു: ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
കളമശേരി: ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കളമശേരി പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിരവധി കേസുകളിൽ പ്രതിയുമായ കളമശേരി പുത്തലത്തു നന്ദനം വീട്ടിൽ പ്രശാന്ത് നന്ദകുമാറിനെയാണ് (43) കളമശേരി പോലീസ് പിടികൂടിയത്. ഭാര്യയെ ദേഹോപദ്രവം ഏല്പിച്ച സംഭവത്തിൽ കോടതിയുടെ പൊട്ടക്ഷൻ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. കളമശേരി പോലീസ് ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിലാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreആദ്യമായി ജോലിയിൽ പ്രവേശിച്ചിട്ട് ദിവസങ്ങൾ മാത്രം: പോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
പാലക്കാട്: ദിവസങ്ങൾക്കുമുന്‍പ് ജോലിക്കുകയറിയ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ചു മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും തൃശൂർ വിയ്യൂർ സ്വദേശിയുമായ കെ.ആർ. അഭിജിത്തിനെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ വന്നുപോയശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreഹാപ്പി ബർത്ത് ഡേ ബോസ്… പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയക്കാർക്കൊപ്പം കേക്ക് മുറിച്ച് സിഐയുടെ പിറന്നാൾ ആഘോഷം: നടപടി വരും
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സിഐയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. സിഐ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.
Read Moreമുൻവൈരാഗ്യം; യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങണ്ട റംസീന മൻസിലിൽ റിയാസ് (29), നെടുങ്കണ്ട മാറാങ്കുഴി വീട്ടിൽ അമൽരാജ് (23), വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ ശരത് (24) എന്നിവരാണ് അറസ്റ്റിലായത്. അരിവാളം കാക്കക്കുഴി പറയൻവിളാകം വീട്ടിൽ ഫൈസലി (46) നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ബക്രീദ് ആഘോഷം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ ഫൈസലിന്റെ കാലുകളിൽ വെട്ടി. വിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം മുന്‍പുണ്ടായ അടിപിടിയിൽ ഫൈസൽ പ്രതികളിലൊരാൾക്കെതിരേ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. കാലുകൾക്കു ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പ്രതികളൊടൊപ്പം കൃത്യത്തിൽ പങ്കാളിയായ…
Read Moreപരിഷ്കരിച്ച കേരള ലോട്ടറി: നറുക്കെടുപ്പ് നാളെ മുതൽ
കൊല്ലം: സമ്മാനഘടനയിൽ മാറ്റം വരുത്തിയുള്ള കേരള ലോട്ടറിയുടെ പുതിയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും. ലോട്ടറി ഏജന്റുമാരുടെയും ചെറുകിട വിൽപ്പനക്കാരുടെയും ഭാഗ്യം പരീക്ഷിക്കുന്നവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഒന്നര മാസത്തിനിടെ രണ്ടാം തവണ സമ്മാനഘടനയിൽ മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. സമ്മാന ഘടനയിലെ ഏറ്റവും വലിയ മാറ്റം 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കി എന്നതാണ്. പകരമായി 2,000, 200 രൂപയുടെ നമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം 20 ആയി ഉയർത്തി. നിലവിൽ ഇത് 18 ആയിരുന്നു.2,000 രൂപയുടെ ആറ്, 1,000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 സമ്മാനങ്ങൾ എന്നിങ്ങനെയാണ് നാളെ മുതൽ നറുക്കെടുപ്പിൽ ലഭിക്കുന്ന മറ്റ് സമ്മാനങ്ങൾ. 50 രൂപ വിലയുള്ള ടിക്കറ്റുകളിൽ ഒരു കോടി രൂപയാണ് പ്രതിദിന ഒന്നാം സമ്മാനം. ആകെ…
Read Moreഅസൗകര്യങ്ങൾക്കു നടുവിൽ ഫയര്‍ ഫോഴ്സ് ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം: ‘മുങ്ങിത്താഴ്ന്ന് പരിശീലനം’
കൊച്ചി: ആഴങ്ങളില്‍ മുങ്ങി ജീവന്‍രക്ഷാദൗത്യം നടത്താന്‍ സംസ്ഥാനത്തെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്ര(ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ് ട്രെയിനിംഗ് ഇന്‍ വാട്ടര്‍ റെസ്ക്യൂ – ഐഎടിഡബ്ല്യൂആര്)ത്തിന് വേണ്ടത്ര സൗകര്യങ്ങളില്ല. എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ 63 വര്‍ഷം കാലപ്പഴക്കമുള്ള ഇരുനിലക്കെട്ടിടത്തിലാണ് നിലവില്‍ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയമുണ്ട്. 2020 ല്‍ പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് നിരവധി നേട്ടങ്ങള്‍ മുങ്ങിയെടുത്ത ഈ സേനാവിഭാഗത്തോടുള്ള അധികൃതരുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ ആസ്ഥാന കേന്ദ്രം. പൈതൃക സംരക്ഷണമേഖലയായതിനാല് ഇവിടെ കെട്ടിട പുനര്‍ നിര്‍മാണത്തിന് അനുമതിയില്ല. ഫോര്‍ട്ട് കൊച്ചി സാന്താക്രൂസ് ബസലിക്കയോട് ചേര്‍ന്ന് 66 സെന്റിലുള്ള പരിശീലന കേന്ദ്രത്തില്‍ 21 സ്ഥിരം ജീവനക്കാരും ഇവിടെ പരീശിലനം പൂര്‍ത്തിയാക്കിയ ശേഷം ട്രെയിനര്‍മാരായി എത്തുന്ന 30 പേരുമാണ് ഉള്ളത്. സ്കൂബ സെറ്റുകള്‍…
Read Moreമാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു പ്രതികൾ
കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഭായി നസീര്‍, തമ്മനം ഫൈസല്‍, ചോക്ലേറ്റ് ബിനു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് മരട് പോലീസ് സ്വമേധയാ കേസെടുത്തത്. അടിപിടിക്കും, പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിനുമാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൈക്കൂടം പള്ളി പരിസരത്തായിരുന്നു സംഭവം. സുഹൃത്തിന്റെ കുഞ്ഞിന്റെ മാമോദീസച്ചടങ്ങില് പങ്കെടുക്കാന്‍ എത്തിയ ചോക്ലേറ്റ് ബിനുവും തമ്മനം ഫൈസലുമാണ് ഏറ്റുമുട്ടിയത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടിലേക്ക് എത്തിയതെന്ന് സൂചന. ചടങ്ങില്‍ പങ്കെടുത്തിരുന്ന പോലീസുകാരാണ് ഗുണ്ടകളെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ ഇരുകൂട്ടരും പരാതി നല്‍കിയില്ല എന്ന കാരണത്താല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഗുണ്ടാനേതാവ് ഓം പ്രകാശ് ആഡംബര ഹോട്ടലില്‍ സിനിമതാരങ്ങള്‍ക്ക് ലഹരി എത്തിച്ചുകൊടുത്തുവെന്ന കേസിലെ പ്രതിയാണ് ചോക്ലേറ്റ് ബിനു.
Read Moreകപ്പല്‍ അപകടം: എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യത്തിനായി 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ പുറങ്കടലിലേക്ക് പുറപ്പെട്ടു
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ദൗത്യ സംഘം പുറങ്കടലിലേക്ക് പുറപ്പെട്ടു. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ ചോര്‍ച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും. 13 ന് ഇന്ധനം നീക്കല്‍ പൂര്‍ണതോതില്‍ ആരംഭിച്ച് ജൂലൈ മൂന്നിന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് കപ്പലിലെ കണ്ടെയ്നറുകള്‍ ഉയര്‍ത്തും. പിന്നീടാണ് കപ്പല്‍ ഉയര്‍ത്തുക. അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തുന്നത്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
Read More