വടക്കഞ്ചേരി : യാത്രക്കാർ തിങ്ങി നിറഞ്ഞ് കണ്ടക്ടർ ഇല്ലാത്ത കാടൻകാവിൽ ബസിന്റെ കന്നിയോട്ടം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് ബസ് സർവീസ് ആരംഭിച്ചത്. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ പി.പി. സുമോദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഗംഗാധരൻ, ഉടമ തോമസ് മാത്യു, ജോളി തോമസ്, മകൻ ലിജു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കണ്ടക്ടർ ഇല്ലാത്ത ബസ് എന്ന നിലയിൽ രാജ്യത്തെ ആദ്യ പരീക്ഷണമായതിനാൽ ചാനലുകൾ ഉൾപ്പെടെ വലിയ മാധ്യമ പടയുടെ അകന്പടിയോടെയായിരുന്നു സർവീസിനു തുടക്കം കുറിച്ചത്. യാത്രക്കാരുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് ഉടമ കാടൻകാവിൽ തോമസ് മാത്യു പറഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന ബസ് തേനിടുക്ക്, നെല്ലിയാംന്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം, ഇരട്ടക്കുളം…
Read MoreCategory: Palakkad
ശ്രീനിവാസൻ കൊലക്കേസിൽ രണ്ടു പേർ കൂടി പിടിയിൽ; പിടിയിലായവർ ഗൂഢാലോചനയിൽ പങ്കാളികൾ
സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നു രാവിലെ രണ്ടു പ്രതികളെയും കൊണ്ട് പോലീസ് ശംഖുവാരത്തോട് പള്ളിപരിസരത്ത് തെളിവെടുപ്പ് നടത്തി. കനത്ത പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. കേസിൽ പിടികിട്ടാനുള്ള മുഖ്യപ്രതികളെ കൃത്യം നടത്താനും മറ്റും സഹായിച്ച മുഹമ്മദ്ബിലാൽ, റിയാസുദ്ദീൻ എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഇവർക്കു പുറമെ സഹദ്, പ്രതികളുടെ ഫോണുകൾ വീടുകളിലെത്തിച്ച റിസ്വാൻ എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട്…
Read Moreഒറ്റപ്പാലത്ത് തീവണ്ടികൾക്ക് മുന്നറിയിപ്പില്ലാതെ സ്റ്റോപ്പുകൾ നിർത്തലാക്കി; അവഗണനയുടെ ചുവപ്പു വെളിച്ചം തട്ടിത്തെറിപ്പിക്കാൻ സിപിഎം
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ തീവണ്ടികൾക്ക് മുന്നറിയിപ്പുകളില്ലാതെ സ്റ്റോപ്പുകൾ നിർത്തലാക്കി റെയിൽവേ. റെയിൽവേയുടെ നടപടികൾക്കെതിരെ സിപിഎം പ്രക്ഷോഭത്തിന്. കാലങ്ങളായി അവഗണനയുടെ ചുവപ്പു വെളിച്ചം മാത്രം നൽകി ഈ റെയിൽവേ സ്റ്റേഷനെ അധികൃതർ ഒഴിവാക്കി കൊണ്ടിരിക്കുകയാണെന്ന് വ്യാപകമായി പ്രതിഷേധമുയർന്നു. മുംബൈയിൽ നിന്നും കേരളത്തിലേക്ക് 1973 മുതൽ ആരംഭിച്ച ജയന്തി ജനത എക്സ്പ്രസിന്റെയും, 1944 മുതൽ ആരംഭിച്ച കാരക്കൽ എറണാകുളം(ടീ ഗാർഡൻ) എക്സ്പ്രസിന്റെയും സ്റ്റോപ്പുകൾ യാതൊരു കാരണവും പറയാതെയാണ് റെയിൽവേ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. നിരവധി യാത്രക്കാർക്കാണ് നിത്യേന ഈ ട്രെയിനുകളുടെ സ്റ്റോപ്പുകൾ ഇല്ലാതായതോടെ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും, തിരിച്ചും ഉള്ള യാത്രകൾ ദുരിതപൂർണ്ണമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുന്പ് കൊച്ചുവേളി -ബാംഗ്ലൂർ ട്രെയിനിന്റെ ഒറ്റപ്പാലത്തെ സ്റ്റോപ്പും ഇത്തരത്തിൽ എടുത്തുകളഞ്ഞിരുന്നു. അമൃത, കേരള എക്സ്പ്രസ് ട്രെയിനുകളുടെ ഒറ്റപ്പാലത്തെ സ്റ്റോപ്പുകൾ നിർത്തലാക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. ഒറ്റപ്പാലത്തോടുള്ള റെയിൽവേയുടെ അവഗണക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ 28ന് രാവിലെ…
Read Moreപാലക്കാട് ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്ക്; ബുധനാഴ്ച വരെ നിയന്ത്രണം
സ്വന്തം ലേഖകൻപാലക്കാട്: ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്കിക്കൊണ്ട് പാലക്കാട് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണം. ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയത് ബൈക്കുകളിലായിരുന്നുവെന്നും അതിനാലാണ് ബുധനാഴ്ച വരെ ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നത് വിലക്കുന്നതെന്നുമാണ് ജില്ല ഭരണകൂടം നൽകുന്ന വിശദീകരണം. സ്ത്രീകൾക്കും കുട്ടികൾക്കും പിറകിലിരുന്ന് യാത്ര ചെയ്യുന്നതിന് വിലക്കുമില്ല. ഡിസ്ട്രിക്റ്റ് അഡീഷണൽ മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreകരിവളയിട്ട കൈകൾ ഒത്തു ചേർന്നു; കുറഞ്ഞ മുതൽ മുടക്കിൽ തൊഴിൽകരുത്തുമായ് സൗഭാഗ്യയിലെ അംഗനമാർ
മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം : തൊഴിലിടങ്ങൾ സൃഷ്ടിച്ച് സ്വന്തം കാലിൽ നിലയുറപ്പിക്കാൻ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തുമായി സൗഭാഗ്യയിലെ അംഗനമാർ. ഗ്രാമീണ മേഖലകളിൽ കുടുംബശ്രീ സംരംഭത്തിലൂടെ തൊഴിലിടങ്ങൾ കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാനുള്ള പെണ്പോരാട്ടത്തിലാണ് അന്പലപ്പാറ കടന്പൂർ കൂനൻമല വാർഡിലെ സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ്. അഞ്ച് സ്ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച മില്ലാണ് മറ്റ് വനിതകൾക്ക് കൂടി പ്രചോദനമായി ഇവിടെ വിജയിച്ചു നിൽക്കുന്നത്. നെല്ല് കുത്തുന്നതിനും ധാന്യങ്ങൾ പൊടിക്കുന്നതിനും എണ്ണയാട്ടുന്നതിനുമുള്ള വിപുലമായ യന്ത്ര സംവിധാനത്തോടെയുള്ള മില്ലാണ് ഗ്രാമീണ മേഖലയിലെ പ്രദേശവാസികൾക്ക് കൂടി പ്രയോജനപ്രദമായി വളയിട്ട കൈകൾ ഭദ്രമാക്കുന്നത്. അരിമാവ് തയാറാക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാരംഭത്തിൽ വനിതാ സംഘം ഇറങ്ങിത്തിരിച്ചത്. എന്നാൽ സ്വന്തമായി സ്ഥലം ലഭ്യമായതോടെ അന്പലപ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടി സഹകരണത്തോടെ ഷീറ്റിട്ട കെട്ടിടം ഇവർ യാഥാർഥ്യമാക്കി. രണ്ട് ലക്ഷം രൂപയാണ് ഇതിന് മുതൽ മുടക്കിയത്. തുടർന്നാണ് പദ്ധതി…
Read Moreനെല്ലിയാമ്പതി ചുരം റോഡിൽ ഒറ്റയാൻ: കൗതുകക്കാഴ്ച പകർത്തി സഞ്ചാരികൾ; റോഡിൽ കൊമ്പുകുലുക്കി നിന്നപ്പോൾ ചുരം ഇറങ്ങാൻ കാത്തുകിടക്കേണ്ടി വന്നത് മണിക്കൂറുകൾ
ജോജി തോമസ്നെല്ലിയാന്പതി : വനമേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തുവാനുള്ള ഏക മാർഗമായ നെല്ലിയാന്പതി-നെന്മാറ ചുരം റോഡിൽ ഒറ്റയാൻ ഇറങ്ങിയതു സഞ്ചാരികൾക്കു കാഴ്ചയായി. നെന്മാറ-നെല്ലിയാന്പതി സംസ്ഥാന പാതയിൽ ചെറുനെല്ലിക്കും മരപാലത്തിനും ഇടക്കാണ് കെഎസ്ആർടിസി ബസിനു മുന്നിൽ നില ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നെല്ലിയാന്പതിയിൽ നിന്ന് മടങ്ങുന്ന ബസിന് മുന്നിലേക്കായാണ് ഒറ്റയാൻ നടന്നടുത്തത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ കാട്ടാനക്കൂട്ടം നില ഉറപ്പിക്കുന്നതിനാൽ നെന്മാറ നഗരത്തിലേക്കുള്ള യാത്ര ഭീതി നിറഞ്ഞതായി നെല്ലിയാന്പതി നിവാസികൾ പറഞ്ഞു. ഇതോടെ നെല്ലിയാന്പതി കാണാനെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ നൂറിലധികം പേർ ചുരം പാത ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ഒറ്റയാൻ കാട്ടിലേക്ക് കയറിയതോടെയാണ് യാത്രക്കാർ ചുരം ഇറങ്ങിയത്.നെല്ലിയാന്പതിയിലേക്ക് യാത്ര നിയന്ത്രണമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ചെറുനെല്ലി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ കാട്ടാന പാതയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഞായറാഴ്ച…
Read Moreഅട്ടപ്പാടിയിലേതു 2400 വർഷം പഴക്കമുള്ള നാഗരിക സംസ്കാരം?
എം.വി. വസന്ത്പാലക്കാട്: അട്ടപ്പാടിയിൽ കണ്ടെത്തിയതു 2400 വർഷമെങ്കിലും പഴക്കമുള്ള നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളെന്നു പ്രാഥമിക നിഗമനം. പുരാതന സംസ്കാരം എന്നതിനപ്പുറം അക്കാലത്തെ നാഗരിക സംസ്കാരമാണ് ഇതെന്നതു കൂടുതൽ പഠനങ്ങളുടെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. ഇത്രയും പഴക്കമേറിയ സംസ്കാരം കേരളത്തിലെവിടെയും ഇതുവരെയും റിപ്പോർട്ടു ചെയ്തിട്ടില്ല.അട്ടപ്പാടി പോലെ ആദിമ നാഗരിക സംസ്കാരത്തിന്റെ ശേഷിപ്പുകളാൽ സന്പന്നമായ മറ്റൊരു പ്രദേശവും കേരളത്തിൽ ആർക്കിയോളജി വകുപ്പിന്റെ പഠനങ്ങളിലും കണ്ടെത്താനായിട്ടുമില്ല. അതുകൊണ്ടുതന്നെ അട്ടപ്പാടി സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്കു വരുംദിവസങ്ങളിൽ കൂടുതൽ വ്യാപ്തിയുമുണ്ടാകും. തമിഴ്നാട്ടിലെ ഈറോഡ് കൊടുമണൽ, മധുര ശിവഗംഗയിലെ കീഴാടി സംസ്കാരത്തിന്റെ അതേകാലത്തു അട്ടപ്പാടിയിൽ നാഗരിക സംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ചരിത്രഗവേഷകനായ ഡോ.എ.ഡി. മണികണ്ഠന്റെ പത്തുവർഷത്തിന്റെ ഗവേഷണത്തിന്റെ ഫലമായാണ് അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടന്ന ആദിമ സംസ്കാര ശേഷിപ്പുകൾ കണ്ടെത്തിയത്. ആർക്കിയോളജിക്കൽ മലബാർ റീജിയണൽ ഘടകം ഇതേ തുടർന്നു കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെത്തിയിരുന്നു. ഇതിനു…
Read Moreമേടമെത്തിയാൽ പൂക്കാതിരിക്കാനാവില്ല; വിഷുവിനെ വരവേല്ക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു
ഒറ്റപ്പാലം: വിഷുവെത്തി… മഞ്ഞ കിങ്ങിണി തൂക്കി കണിക്കൊന്നകൾ പൂത്തുലഞ്ഞു. കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയായ വിഷുവിന് വിപണികൾ ഉണർന്നിട്ടില്ലെങ്കിലും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിറകാഴ്ചയൊരുക്കിക്കഴിഞ്ഞു. ഒർജിനിലിനെ വെല്ലുന്ന പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണികളിൽ ഇത്തവണ സജീവമാണ്. കണിവെള്ളരിയും കണിക്കൊന്നയും പടക്കങ്ങളുമാണ് വിഷുവിന്റെ പ്രധാന പ്രത്യേകതകൾ. ഇത്തവണ വിഷു വിപണി ഇനിയും ഉണരാത്തത് കച്ചവടക്കാർക്ക് ആശങ്കയുയർത്തുന്നുണ്ട്. വീണ്ടും പ്ലാസ്റ്റിക്കിന്റെ അതിപ്രസരം വ്യാപകമാവുന്നതിന്റെ ഉദാഹരണമാണ് കൊന്ന പൂ പോലും പ്ലാസ്റ്റിക് നിർമിതമായി വില്പനയ്ക്കെത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യഥാർഥ കൊന്നപൂ കിട്ടാത്തവർ ഇത്തവണ ഇത് വച്ചാവും കണികാണുക. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന ഉത്സവമാണ് വിഷു. മീനം രാശിയിൽ നിന്ന് മേടരാശിയിലേക്ക് സൂര്യൻ കടക്കുന്ന ദിവസമാണ് വിഷു. വസന്ത ഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്ത വിഷുവെന്നും പേരുണ്ട്. കൊന്നയും കാർഷികോല്പന്നങ്ങളും അലങ്കരിച്ച കൃഷ്ണ വിഗ്രഹങ്ങളുമൊരുക്കി കൈനീട്ടം നല്കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളിൽ സൂര്യാരാധനയ്ക്കുള്ള പ്രാധാന്യവും വലുതാണ്.…
Read Moreപാലക്കാടൻ ചൂടിനുമീതെ പരുന്തും പറക്കില്ല..! അവശനിലയിൽ റോഡിൽ കുഴഞ്ഞുവീണ് പരുന്ത്; അമിത ചൂടുകൊണ്ടാകാമെന്ന് ഡോക്ടർമാർ
വണ്ടിത്താവളം : അവശനിലയിൽ റോഡിൽ കുഴഞ്ഞുവീണ് അപകടാവസ്ഥയിലായ പരുന്തിന് രക്ഷകനായി തട്ടുകടക്കാരൻ. ഇന്നലെ ഉച്ചയ്ക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലുള്ള പ്രധാന പാതയിലാണ് പരുന്തു കുഴഞ്ഞു വീണത്. മീനാക്ഷിപുരം-പാലക്കാട് പ്രധാന പാതയെന്നതിനാൽ വാഹനങ്ങൾ ഇടതടവില്ലതെ സഞ്ചരിക്കുന്ന പാതയിലാണ് പരുന്ത് ചലനമറ്റ നിലയിൽ കിടന്നത്. സഹതാപം തോന്നിയ തട്ടുകട നടത്തിപ്പുകാരൻ ഷണ്മുഖൻ പരുന്തിനെ റോഡരികിലെ തണലിലേക്ക് മാറ്റി വെള്ളം കൊടുത്തു. അൽപ്പനേരത്തിനു ശേഷം പരുന്ത് കണ്ണുതുറന്നെങ്കിലും പറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.വിവരം അറിയിച്ചതിനെ തുടർന്നു കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസിൽ നിന്നും പി.എസ്. മണിയൻ, ആർ. സൂര്യ പ്രകാശ് എന്നിവർ സ്ഥലത്തെത്തി പരുന്തിനെ കൊണ്ടുപോയി. വെറ്റിനറി ഡോക്ടറെ കാണിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം തൃപ്തികരമെങ്കിൽ തെന്മല വനമേഖലയിൽ വിടുമെന്നും വനപാലകർ അറിയിച്ചു. മറ്റു പറവകളിൽ നിന്നും പരുന്തിന് പ്രതിരോധ ശക്തി കൂടുതലുണ്ടായിട്ടും കുഴഞ്ഞു വീണത് അമിത ചൂടുതന്നെയാവുമെന്നാണ് കരുതുന്നത്. ദേഹത്ത് പരിക്കുകളൊന്നും…
Read Moreനിത്യോപയോഗ സാധന വിലക്കയറ്റം രൂക്ഷം; സാധാരണക്കാരുടെ ജീവിതം ദുസഹമായി; വില കൂട്ടിയാൽ ഉപഭോക്താക്കൾ വരില്ലെന്ന ഭയത്തിൽ ഹോട്ടലുടമകൾ
ഷൊർണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷം. സാധാരണക്കാരുടെ ജീവിതം ദുസഹം. വിലക്കയറ്റം മൂലം ഹോട്ടൽ നടത്തിപ്പുകാർ വരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. പല ഹോട്ടലുകളും അടച്ചു പൂട്ടി. പുറത്ത് നിന്ന് ആഹാരം കഴിക്കുന്ന ശീലം കോവിഡിന്റെ വരവോടെ നിർത്തിയിരുന്നവർ വീണ്ടും ഹോട്ടൽ ശാപ്പാടിന്റെ രുചികളിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് രൂക്ഷമായ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങൾക്ക് നേരിട്ടത്. ഇതോടു കൂടി വീണ്ടും ഹോട്ടൽ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം കൂടി വിവിധ മേഖലകളിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്. പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനുമെല്ലാം ഇപ്പോൾ തീവിലയായതാണ് ജനങ്ങളെ കുഴക്കുന്നത്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് ഹോട്ടൽ വ്യവസായത്തെയും മറ്റു മേഖലകളെയുമെല്ലാം ഒരു പോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പലരുടെയും ഉപജീവനം പോലും വഴി മുട്ടിയ അവസ്ഥയിലാണ്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില ഉയരുന്നതിന്നതിനനുസരിച്ച് മറ്റ് മേഖലകളിലും വിലകയറ്റം ഉണ്ടാവുന്നുണ്ട്. ബസ്-…
Read More