ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യ​യെ കു​ടു​ക്കി​യ​ത് സെ​ല്‍​ഫി; ഒ​ളി​യി​ടം ഒ​രു​ക്കി​യ​വ​ര്‍​ക്കെ​തി​രേ കേ​സി​ല്ല

 പാ​ല​ക്കാ​ട്: ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യ കു​ടു​ങ്ങി​യ​ത് കൂ​ട്ടു​കാ​രി​യോ​ട് ഒ​പ്പം എ​ടു​ത്ത സെ​ല്‍​ഫി​യെ തു​ട​ര്‍​ന്ന്. ഈ ​സെ​ല്‍​ഫി​യെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​യി​ടം ക​ണ്ടെ​ത്തി​യ​ത്. ഫോ​ണ്‍ രേ​ഖ​ക​ള്‍ പി​ന്‍​തു​ട​ര്‍​ന്ന് എ​ത്തി​യ പോ​ലീ​സ് ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ്യ​യു​മൊ​ന്നി​ച്ചു​ള്ള സെ​ല്‍​ഫി ക​ണ്ടെ​ത്തി. ഇ​ത് നാ​ലു​ദി​വ​സം മു​മ്പ് എ​ടു​ത്ത​താ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ വി​ദ്യ വ​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ സ​മ​യ​ത്ത് സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ലൂ​ടെ​യാ​ണ് വി​ദ്യ വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞി​രു​ന്ന​ത്. ഈ ​ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്തി​യാ​ണ് വി​ദ്യ​യെ അ​റ​സ്റ്റ് ചെ​യ​ത​ത്. വി​ദ്യ​യ്ക്ക് ഒ​ളി​യി​ടം ഒ​രു​ക്കി​യ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

Read More

അമ്മയ്ക്കായി ആനക്കുട്ടി കാത്തിരിക്കുന്നു; അട്ടപ്പാടിയിലെത്തിയ ആനക്കുട്ടിയെ അമ്മയാന കൊണ്ടുപോയില്ല

സ്വ​ന്തം ലേ​ഖ​ക​ന്‍അ​ട്ട​പ്പാ​ടി: പാ​ലൂ​രി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കു​ട്ടി​യാ​ന​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​മ്മ​യാ​ന എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വ​ന​പാ​ല​ക​ര്‍ കാ​ത്തി​രി​ക്കു​ന്നു. ബൊ​മ്മി​യാം​പ​ടി​യി​ലെ വ​നം​വ​കു​പ്പി​ന്‍റെ ഔ​ട്ട് പോ​സ്റ്റ് ക്യാ​മ്പി​ലാ​ണ് കു​ട്ടി​യാ​ന ഇ​പ്പോ​ള്‍ ഉ​ള്ള​ത്. അ​മ്മ​യാ​ന​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് കു​ട്ടി​യാ​ന​യെ നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​യാ​ന​യെ ഇ​നി​യും കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​പ്പം കൂ​ട്ടി​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ലൂ​രി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കൂ​ട്ടം തെ​റ്റി കു​ട്ടി​യാ​ന എ​ത്തി​ചേ​ര്‍​ന്ന​ത്. പി​ന്നാ​ലെ മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ് ത​ള്ള​യാ​ന കു​ഞ്ഞി​നെ കാ​ടു​ക​യ​റ്റി കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച കു​ട്ടി​യാ​ന വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി. രാ​വി​ലെ പാ​ലൂ​രി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു വ​യ​സു​ള്ള കാ​ട്ടാ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്. കൂ​ട്ടം​തെ​റ്റി​യ കു​ട്ടി​യാ​ന അ​വ​ശ​നി​ല​യി​ല്‍ സ്വ​കാ​ര്യ​തോ​ട്ട​ത്തി​ലെ തോ​ടി​ന​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.നി​ല​വി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വെ​ള​ള​വും ക​രി​ക്കും ഭ​ക്ഷ​ണ​ങ്ങ​ളു​മെ​ല്ലാം മ​ടി​കൂ​ടാ​തെ ക​ഴി​ക്കു​ന്നു​ണ്ട് കൃ​ഷ്ണ​യെ​ന്നാ​ണ് കു​ട്ടി​യാ​ന​ക്ക് വ​ന​പാ​ല​ക​രി​ട്ടി​രി​ക്കു​ന്ന പേ​ര്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൃ​ഷ്ണ​ക്ക​രി​കി​ല്‍ വ​രെ അ​മ്മ​യാ​ന എ​ത്തി​യി​രു​ന്നെ​ങ്കി​ലും കൃ​ഷ്ണ​യെ കൂ​ട്ടാ​തെ വ​ന​ത്തി​ലേ​ക്ക്…

Read More

സ്വകാര്യ ആശുപത്രിയിൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം പ​ഞ്ഞി​മ​റ​ന്നു​വ​ച്ചെ​ന്ന പ​രാ​തി; ആരോപണം തെറ്റെന്ന് അധികൃതർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ശ​രീ​ര​ത്തി​ന​ക​ത്ത് പ​ഞ്ഞി​ക്കെ​ട്ട് മ​റ​ന്നു​വ​ച്ചെ​ന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി അധികൃതർ. പാ​ല​ക്കാ​ട് മേ​പ്പ​റ​മ്പ് സ്വ​ദേ​ശി ഷ​ബാ​ന​യാണ് പരാതിക്കാരി. ഈ ​മാ​സം ഒ​മ്പ​താം തി​യ​തി​യാ​ണ് ഷ​ബാ​ന​യു​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നാ​ണ് ഷ​ബാ​ന പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​സ​വ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞാ​ല്‍ വ​യ​റു​വേ​ദ​ന സ്വ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ര്‍ അ​റി​യി​ച്ച​ത്. പ​ഞ്ഞി​യു​ടെ രൂ​പ​ത്തി​ലാ​ണ് ജെ​ല്‍ ഫോം ​സാ​ധാ​ര​ണ പു​റ​ത്തേ​ക്ക് വ​രാ​റു​ള്ള​തെ​ന്നും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. സാ​ധാ​ര​ണ ഗ​തി​യി​ൽ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ചെ​യ്ത കാ​ര്യ​ത്തെ വി​വാ​ദ​മാ​ക്കി​യ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇത് ചി​കി​ത്സാ പി​ഴ​വെ​ന്ന് പറയുന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഡോ​ക്ട​ർ അ​റി​യി​ച്ചു.

Read More

വി​സ ത​ട്ടി​പ്പ് ! പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​സ ന​ൽ​കാ​മെ​ന്ന് ക​ബ​ളി​പ്പി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ക്കു​ട്ട​നെയാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ​ക്ക് വ്യാ​ജ വി​സ​യും എ​യ​ർ​ടി​ക്ക​റ്റും ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ 29 ൽ​പ​രം ആ​ൾ​ക്കാ​ർ​ക്ക് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കാ​നു​ള്ള വി​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ക്ക​ല ഡി​വൈ​എ​സ്പി. മാ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ സ​ജി​ൻ ലൂ​യി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പാ​ല​ക്കാ​ട് നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ രേ​ഖ; കേ​സ് അ​ഗ​ളി പോ​ലീ​സി​നു കൈ​മാ​റി; വിദ്യയെ കണ്ടെത്താനാവാതെ പോലീസ്

കൊ​ച്ചി: ഗ​സ്റ്റ് ല​ക്ച​റ​റാ​കാ​ന്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ. ​വി​ദ്യ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ പ്ര​വ​ര്‍​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ഗ​ളി പോ​ലീ​സി​നു കൈ​മാ​റി. ​വിദ്യ​യ്‌​ക്കെ​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ എ​ഫ്‌​ഐ​ആ​റും രേ​ഖ​ക​ളും അ​ഗ​ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഇ​ന്ന​ലെ കൊ​ണ്ടു​പോ​യ​താ​യി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വ്യാ​ജ​രേ​ഖ സ​മ​ര്‍​പ്പി​ച്ച കോ​ള​ജ് അ​ഗ​ളി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണ് കേ​സ് അ​വി​ടേ​യ്ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മ​ഹാ​രാ​ജാ​സ് പ്രി​ന്‍​സി​പ്പ​ല്‍ വ്യാ​ജ രേ​ഖ സം​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​ സേ​തു​രാ​മ​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ഗ​ളി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.ഈ ​മാ​സം ര​ണ്ടി​നു പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി…

Read More

26കാ​രി​യു​ടെ മ​ര​ണം; ലോഡ്ജിൽ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ തേടി പോ​ലീ​സ്; പരാതിയുമായി യുവതിയുടെ മാതാപിതാക്കളും

കൊ​ച്ചി: ബാ​ത്ത് റൂ​മി​ല്‍ വീ​ണു പ​രി​ക്കേ​റ്റു​വെ​ന്നു പ​റ​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച 26കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ലി​ന്‍​സി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. എ​ള​മ​ക്ക​ര​യി​ലെ ലോ​ഡ്ജി​ല്‍ ക​ഴി​ഞ്ഞ 16നാ​ണ് ഇ​വ​ര്‍ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ത്ത് റൂ​മി​ല്‍ വീ​ണു പ​രി​ക്കേ​റ്റെ​ന്നു പ​റ​ഞ്ഞ് ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ​ത്തി​യാ​ണു യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി ഇ​ന്ന​ലെ മ​രി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​നു​ശേ​ഷം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്നും ഇ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണെ​ന്നും എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നീ​ഷ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മു​തി​ര്‍​ന്ന പൗ​ര​ന് സീ​റ്റ് ന​ല്കാ​തെ ഇ​റ​ക്കി​വി​ട്ട ക​ണ്ട​ക്ട​ര്‍​ക്ക് പി​ഴ​ശി​ക്ഷ; യാത്രക്കാരോട് എ​ങ്ങ​നെ പെ​രു​മാ​റ​ണം എ​ന്ന് പ​ഠി​ക്കാൻ ഐ​ഡി​ടി​ആ​റിൽ ട്രെയിനിംഗ്

പാ​ല​ക്കാ​ട്: മു​തി​ര്‍​ന്ന പൗ​ര​ന് സീ​റ്റ് ന​ല്കാ​തെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട ക​ണ്ട​ക്ട​ര്‍​ക്ക് പി​ഴ​ഗു​രു​വാ​യൂ​ര്‍-​മ​ണ്ണാ​ര്‍​ക്കാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പു​ണ്യാ​ള​ന്‍ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷി​ബി​ലി​യ്ക്ക് പി​ഴ​ശി​ക്ഷ. ചാ​ലി​ശേ​രി സ്വ​ദേ​ശി​യാ​യ മൊ​യ്തു​ണ്ണി എ​ന്ന മു​തി​ര്‍​ന്ന പൗ​ര​ന് നി​യ​മ​പ്ര​കാ​രം റി​സ​ര്‍​വ് ചെ​യ്തി​ട്ടു​ള്ള സീ​റ്റ് ന​ല്‍​കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി വി​ടു​ക​യു​മാ​യി​രു​ന്നു. മൊ​യ്തു​ണ്ണി പാ​ല​ക്കാ​ട് ആ​ര്‍​ടി​ഒ ടി.​എം. ജേ​ഴ്‌​സ​ന് ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. പ​രാ​തി ല​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ട​പ​ടി എ​ടു​ത്തു. ക​ണ്ട​ക്ട​ര്‍​ക്ക് 1000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും യാ​ത്ര​ക്കാ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണം എ​ന്ന് പ​ഠി​ക്കാ​നാ​യി എ​ട​പ്പാ​ളി​ലെ ഐ​ഡി​ടി​ആ​റി​ലേ​ക്ക് ഒ​രാ​ഴ്ച​ത്തെ ട്രെ​യി​നിം​ഗി​ന് വി​ടാ​നാ​യി തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഭാ​വി​യി​ല്‍ ഈ ​ക​ണ്ട​ക്ട​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദു ചെ​യ്യു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യ പി.​വി. ബി​ജു ആ​ണ് പ​രാ​തി ല​ഭി​ച്ച്…

Read More

ഒരുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്; പാ​ല​ക്ക​യം കൈ​ക്കൂ​ലിക്കേസിലെ സു​രേ​ഷ്‌​കു​മാ​ർ വീണ്ടും ജയിലഴിക്കുള്ളിൽ

പാ​ല​ക്കാ​ട്: മൂ​ന്നു​ദി​വ​സ​ത്തെ വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ പാ​ല​ക്ക​യം കൈ​ക്കൂ​ലിക്കേസ് പ്ര​തി വി.​ സു​രേ​ഷ് കു​മാ​റി​നെ വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു. തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി കേ​സ് ജൂ​ണ്‍ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സംഭവത്തിൽ റ​വ​ന്യൂ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഈ ​ആ​ഴ്ച സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചേ​ക്കും. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത സു​രേ​ഷ്‌​കു​മാ​റി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി എ​സ്. ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെടുപ്പ് പൂ​ര്‍​ത്തി​യാക്കി. ​ പ​ണം വാ​ങ്ങി​യെ​ന്ന മൊ​ഴി​യി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണു വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നു ശേ​ഖ​രി​ച്ച​ത്. കൈ​ക്കൂ​ലി​യി​ന​ത്തി​ല്‍ പ്ര​തി​ദി​നം 40,000 രൂ​പ വ​രെ ഇ​യാ​ള്‍​ക്ക് കി​ട്ടി​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് 2,500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സു​രേ​ഷ് കു​മാ​റി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ…

Read More

സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ; വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 31ന് ​ന​ട​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ൾ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ- മു​ട്ട​ട. പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത്- കാ​ന​റ. കൊ​ല്ലം: അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് ത​ഴ​മേ​ൽ. പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത്- പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല മു​നി​സി​പ്പാ​ലി​റ്റി: മു​നി​സി​പ്പ​ൽ ഓ​ഫീ​സ് കോ​ട്ട​യം: കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി- പു​ത്ത​ൻ​തോ​ട്, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്- മു​ക്ക​ട, പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത്- പെ​രു​ന്നി​ലം എ​റ​ണാ​കു​ളം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്-​തു​ളു​ശേ​രി​ക്ക​വ​ല പാ​ല​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​കു​റി​ശി പ​ഞ്ചാ​യ​ത്ത്- ബ​മ്മ​ണ്ണൂ​ർ, മു​ത​ല​മ​ട- പ​ഞ്ചാ​യ​ത്ത്- പ​റ​യ​ന്പ​ള്ളം, ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്- അ​ക​ലൂ​ർ ഈ​സ്റ്റ്, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്- ക​ല്ല​മ​ല, ക​രി​ന്പ പ​ഞ്ചാ​യ​ത്ത്- ക​പ്പ​ടം. കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്ത് ചേ​ലി​യ ടൗ​ണ്‍, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്- ക​ണ​ലാ​ട്, വേ​ളം പ​ഞ്ചാ​യ​ത്ത്-​കു​റി​ച്ച​കം ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ള്ളി​പ്രം,…

Read More

തേ​നെ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ദി​വാ​സി​ക്കുനേ​രേ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം; രക്ഷപ്പെട്ടത് മരത്തിൽക്കയറി

നി​ല​മ്പൂ​ര്‍: തേ​നെ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍​ആ​ദി​വാ​സി​ക്ക് നേ​രെ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം. നി​ല​മ്പൂ​ർ​പോ​ത്തു​ക​ൽ മു​ണ്ടേ​രി ത​രി​പ്പ​പൊ​ട്ടി കോ​ള​നി​യി​ലെ വെ​ളു​ത്ത​ക്കാ​ണ് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. വ​ല​തുകാ​ലി​ന്‍റെ തു​ട​യ്ക്ക് സാ​ര​മാ​യി മു​റി​വേ​റ്റു.​ ഇ​യാ​ളെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ല്‍​സ ന​ല്‍​കി.​ശേ​ഷം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ളു​ത്ത മ​ര​ത്തി​ൽ നി​ന്നും തേ​ൻ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​ട്ടു​വ​ള്ളി​യി​ൽ പി​ടി​ച്ചു മ​ര​ത്തി​നു മു​ക​ളി​ലേ​ക്ക് ക​യ​റി​യാ​ണ് ക​ര​ടി​യി​ൽനി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ചാ​ല​ക്കു​ടി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങിചാ​ല​ക്കു​ടി (മേ​ലൂ​ർ): ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം കാ​ട്ടു​പോ​ത്തി​റ​ങ്ങി. വെ​ട്ടു​ക​ട​വ് ശാ​ന്തി​പു​രം പ്ര​ദേ​ശ​ത്ത് പ​ടു​തോ​ൾ​മ​ന​യി​ലാ​ണ് ഇ​ന്നു​പു​ല​ർ​ച്ചെ കാ​ട്ടു​പോ​ത്തി​നെ ആ​ദ്യം ക​ണ്ട​ത്. ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ കാ​ട്ടു​പോ​ത്ത് ഓ​ടി. ആ​രെ​യും ആ​ക്ര​മി​ക്കു​ക​യോ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. സം​ഭ​വ​മ​റിഞ്ഞ് അ​യ്യ​മ്പു​ഴ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ര​ട്ടി​യി​ൽ ക​ണ്ട അ​തേ കാ​ട്ടു​പോ​ത്ത് ത​ന്നെ​യാ​ണ് ഇ​തെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ…

Read More