നെ​ല്ലി​യാ​മ്പതി ചു​രം റോ​ഡി​ൽ ഒ​റ്റ​യാ​ൻ: കൗ​തു​കക്കാ​ഴ്ച​ പകർത്തി സ​ഞ്ചാ​രി​ക​ൾ; റോഡിൽ കൊമ്പുകുലുക്കി നിന്നപ്പോൾ ചുരം ഇറങ്ങാൻ കാത്തുകിടക്കേണ്ടി വന്നത് മണിക്കൂറുകൾ  


ജോ​ജി തോ​മ​സ്
നെ​ല്ലി​യാ​ന്പ​തി : വ​ന​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് എ​ത്തു​വാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​യ നെ​ല്ലി​യാ​ന്പ​തി-​നെ​ന്മാ​റ ചു​രം റോ​ഡി​ൽ ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി​യ​തു സ​ഞ്ചാ​രി​ക​ൾ​ക്കു കാ​ഴ്ച​യാ​യി.

നെ​ന്മാ​റ-​നെ​ല്ലി​യാ​ന്പ​തി സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റു​നെ​ല്ലി​ക്കും മ​ര​പാ​ല​ത്തി​നും ഇ​ട​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​ന്നി​ൽ നി​ല ഉ​റ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന ബ​സി​ന് മു​ന്നി​ലേ​ക്കാ​യാ​ണ് ഒ​റ്റ​യാ​ൻ ന​ട​ന്ന​ടു​ത്ത​ത്. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഈ ​പാ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ൽ നെ​ന്മാ​റ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഭീ​തി നി​റ​ഞ്ഞ​താ​യി നെ​ല്ലി​യാ​ന്പ​തി നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​തോ​ടെ നെ​ല്ലി​യാ​ന്പ​തി കാ​ണാ​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ ചു​രം പാ​ത ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി.

ഒ​റ്റ​യാ​ൻ കാ​ട്ടി​ലേ​ക്ക് ക​യ​റി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ചു​രം ഇ​റ​ങ്ങി​യ​ത്.നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് യാ​ത്ര നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ചെ​റു​നെ​ല്ലി മു​ത​ൽ അ​യ്യ​പ്പ​ൻ തി​ട്ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്.

ഞാ​യ​റാ​ഴ്ച മു​ത​ൽ പോ​ത്തു​ണ്ടി ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ഞ്ചാ​രി​ക​ളെ ക​യ​റ്റി​വി​ട്ടു തു​ട​ങ്ങി​യി​രു​ന്നു.ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ നെ​ല്ലി​യാ​ന്പ​തി ക​ണ്ട് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​കൂ​ട്ട​ത്തി​നു മു​ന്നി​ലാ​ണ് കു​ടു​ങ്ങി​യ​ത്.

കു​ട്ടി​യാ​ന കൂ​ടി​യു​ള്ള​തി​നാ​ൽ ആ​ന​കൂ​ട്ടം വാ​ഹ​ന​ങ്ങ​ൾ ക​ണ്ടി​ട്ടും കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി​ല്ല.ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​യാ​ന്പ​തി​യി​ൽ ക​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​വ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നെ​ല്ലി​യാം​പ​തി കാ​ര​പാ​റ തൂ​ക്ക് പാ​ലം കാ​ണാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​ല​ത്തൂ​ർ വാ​നൂ​ർ കോ​ട്ട​പ​റ​ന്പ് വീ​ട്ടി​ൽ അ​മൃ​ത​യും ഭ​ർ​ത്താ​വ് അ​ർ​ജു​ന​നും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കു പ​റ്റി​യ​ത്.

കാ​ട്ടാ​ന​ക​ളും കു​ട്ടി​യാ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​രുച​ക്രവാ​ഹ​നം ആ​ക്ര​മി​ച്ച് ത​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ അ​മൃ​ത​യ്ക്ക് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി. അ​മൃ​ത ഇ​പ്പോ​ഴും കോ​യ​ന്പ​ത്തൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ​മ​യ​ക്ര​മം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ഞ്ചു​മ​ണി​ക്ക് മു​ന്പാ​യി തി​രി​ച്ച് ഇ​റ​ങ്ങു​ന്ന​തും ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment