ഒ​റ്റ​പ്പാ​ലത്ത് തീ​വ​ണ്ടി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പില്ലാതെ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി; അ​വ​ഗ​ണ​ന​യു​ടെ ചു​വ​പ്പു വെ​ളി​ച്ചം തട്ടിത്തെറിപ്പിക്കാൻ സിപിഎം


ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​തെ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി​ റെയി​ൽ​വേ. റെയി​ൽ​വേ​യു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സിപിഎം ​പ്ര​ക്ഷോ​ഭത്തി​ന്.

കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യു​ടെ ചു​വ​പ്പു വെ​ളി​ച്ചം മാ​ത്രം ന​ൽ​കി ഈ ​റെയി​ൽ​വേ സ്റ്റേ​ഷ​നെ അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.

മുംബൈ​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് 1973 മു​ത​ൽ ആ​രം​ഭി​ച്ച ജ​യ​ന്തി​ ജ​ന​ത എ​ക്സ്പ്ര​സി​ന്‍റെ​യും, 1944 മു​ത​ൽ ആ​രം​ഭി​ച്ച കാ​ര​ക്ക​ൽ എ​റ​ണാ​കു​ളം(​ടീ ഗാ​ർ​ഡ​ൻ) എ​ക്സ്പ്ര​സി​ന്‍റെ​യും സ്റ്റോ​പ്പു​ക​ൾ യാ​തൊ​രു കാ​ര​ണ​വും പ​റ​യാ​തെ​യാ​ണ് റെയി​ൽ​വേ ഇ​പ്പോ​ൾ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ് നി​ത്യേ​ന ഈ ​ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ എ​റ​ണാ​കു​ള​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും, തി​രി​ച്ചും ഉ​ള്ള യാ​ത്ര​ക​ൾ ദു​രി​ത​പൂ​ർ​ണ്ണ​മാ​യി​രി​ക്കു​ന്ന​ത്.

ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ന്പ് കൊ​ച്ചു​വേ​ളി -ബാം​ഗ്ലൂ​ർ ട്രെ​യി​നി​ന്‍റെ ഒ​റ്റ​പ്പാ​ല​ത്തെ സ്റ്റോ​പ്പും ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു.

അ​മൃ​ത, കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ ഒ​റ്റ​പ്പാ​ല​ത്തെ സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​വും അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

ഒ​റ്റ​പ്പാ​ല​ത്തോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ക്കെ​തി​രെ സിപിഎമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ 28ന് രാ​വി​ലെ 9 മ​ണി​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​സു​രേ​ഷ് ബാ​ബു മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും.കെ.​പ്രേം​കു​മാ​ർ എംഎ​ൽഎ, സിപിഎം ഒ​റ്റ​പ്പാ​ലം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​കൃ​ഷ്ണ​ദാ​സ്, പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​ഹം​സ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Related posts

Leave a Comment