വടക്കാഞ്ചേരി: പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽനിന്ന് അകമല വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിച്ച പുലിക്കുഞ്ഞ് ചത്തു. മലബന്ധവും പനിയുമാണ് ആണ്പുലിക്കുഞ്ഞിന്റെ മരണത്തിനു വഴിവച്ചതെന്ന് അധികൃതർ പറഞ്ഞു. ഉമ്മിനി ജനവാസമേഖലയിൽനിന്ന് കണ്ടെത്തിയ രണ്ടാഴ്ച മാത്രം പ്രായമുള്ള പുലിക്കുട്ടിയെ കഴിഞ്ഞ ജനുവരി പതിമൂന്നി നാണ് അകമല ക്ലിനിക്കിൽ എത്തിച്ചത്. ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടു പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി തിരികെ കൊണ്ടുപോയിരുന്നു.പുലിക്കുഞ്ഞിനെ പ്രത്യേകമൊരുക്കിയ മുറിയിൽ ഡോ. ഡേവിസ് അബ്രഹാമിന്റെ നേതൃത്വത്തിലാണു പരിചരിച്ചുവന്നത്. വളരെ നല്ല രീതിയിൽ ഭക്ഷണം കഴിച്ചിരുന്ന പുലിക്കുട്ടി കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു ഭക്ഷണം കഴിക്കാതെയായത്. ശനിയാഴ്ച പുലിക്കുഞ്ഞ് വളരെ ക്ഷീണിതയായിരുന്നു. ഉടൻതന്നെ പുലിക്കുഞ്ഞിനെ ചികിത്സിച്ചിരുന്ന ഡോ. ഡേവിഡ് അബ്രാഹമിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. മലബന്ധം വരുന്നതായും കുടലിൽനിന്ന് രക്തംവന്നുതുടങ്ങിയിരുന്നതായും ഡോക്ടർ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.45നാണു പുലിക്കുട്ടി ചത്തത്. തൃശൂർ ഡിഎഫ്ഒയുടെ സാ ന്നിധ്യത്തിൽ ഇന്ന് മണ്ണുത്തി വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം…
Read MoreCategory: Palakkad
മാംഗോസിറ്റിയിൽ മാങ്ങാമോഷണം; നഷ്ടപ്പെടുന്നത് കിലോയ്ക്ക് 400 രൂപയോളം വരുന്ന മാങ്ങകൾ; പോലീസ് പട്രോൾ ആവശ്യപ്പെട്ട് കർഷകർ
കൊല്ലങ്കോട്: മാന്തോപ്പുകളിൽ വില കൂടിയ മാങ്ങകളുടെ മോഷണം പതിവാകുന്നതായി കർഷക പരാതി.കൊല്ലങ്കോട് പഞ്ചായത്ത് ഇടിച്ചിറ ചാറ്റിയോട് ഒന്നൂർപള്ളം സുരേഷിന്റെ തോപ്പിലും കഴിഞ്ഞ ദിവസം മാങ്ങ മോഷണം അരങ്ങേറി. ഹിമവസന്ത്, ബങ്കനഹള്ളി ഇനത്തിൽപ്പെട്ട മാങ്ങകൾക്ക് കിലോയ്ക്ക് 400 രൂപയോളം വിലയുണ്ടെന്നാണ് വ്യാപാരികൾ പറഞ്ഞു. ഇത്തരം വിലകൂടിയ ഇനങ്ങളാണ് മോഷണം പോകുന്നത്. രാത്രി സമയങ്ങളിൽ അനധികൃതമായി ഇത്തരം മാങ്ങകൾ പറിച്ച് സാമൂഹ്യ വിരുദ്ധർ കിട്ടിയ വിലയ്ക്കു വിൽക്കുന്നതായാണ് കർഷകന്റെ പരാതി. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷിന്റെ തോപ്പിൽ മോഷണം നടന്നതിനാൽ തൊഴിലാളിയെ നിയോഗിച്ച് രാത്രി കാവൽ നടത്തിവരികയാണ്. കാവൽക്കാരെ വെച്ചതിൽ പ്രകോപിതരായവർ കത്തി കൊണ്ട് വളർച്ചയെത്താറായ മാങ്ങകളെ നശിപ്പിച്ചിട്ടുമുണ്ട്.മുൻകാലലങ്ങളിൽ ജനുവരിയിലായിരുന്നു വിളവെടുപ്പ്. കാലാവസ്ഥ വ്യതിയാനം കാരണം ഇത്തവണ മാർച്ച് ആദ്യവാരത്തിലും ഇതിനു സാധിച്ചിട്ടില്ല.മാവുകളിൽ ഇത്തവണ കായ്ഫലവും കുറഞ്ഞു. ഇതിനിടെ മോഷണവും കൂടിയാകുന്പോൾ കർഷകർ വെട്ടിലായിരിക്കുകയാണ്. വിളവെടുപ്പ് മാസങ്ങളിലെങ്കിലും മാന്തോപ്പുകളിലേക്കുളള സഞ്ചാര യോഗ്യമായ…
Read Moreയുവതിക്കും യുവാവിനും സദാചാര പോലീസിന്റെ ക്രൂരമർദനം; പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് പ്രതികൾ ചെയ്തത് കണ്ടോ!
കൊഴിഞ്ഞാന്പാറ: പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റിലായ മൂവർ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കൊഴിഞ്ഞാന്പാറ നല്ലേപ്പിള്ളി റോഡിൽ എം.ധനപാൽ (സെന്തിൽ 42), വാണിയാർ സ്ട്രീറ്റ് കെ.കരുണാകരൻ (54), കരുവപ്പാറ എം.സതീഷ് കുമാർ (32) എന്നിവരാണ് റിമാൻഡിലായത്. കൊഴിഞ്ഞാന്പാറ സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ, ജീപ്പ് ഡ്രൈവർ എന്നിവർക്കാണ് ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റത്. കൊഴിഞ്ഞാന്പാറ ബസ് സ്റ്റാൻഡിനു സമീപത്തെ ആൾ താമസമില്ലാത്ത സ്ഥലത്ത് യുവതി യുവാവും സംസാരിച്ചു നില്‍ക്കുന്നത് കണ്ട് പ്രതികളായ മുവരും ചോദ്യം ചെയ്യുകയും മർദ്ദിച്ചതായും പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ അന്വേഷണത്തിനു ചെന്ന പോലീസുകാർക്കാണ് മർദ്ദനമേറ്റത്. തോളിൽ മുറിവേറ്റ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കൊഴിഞ്ഞാന്പാറ മേഖലയിൽ ഗുണ്ടാവിളയാട്ടം വർധിച്ചു വരുന്നതിൽ പൊതുജനം ആശങ്കയിലാണ്.
Read Moreസ്വകാര്യ ബസുകളിൽ ടിക്കറ്റ് നൽകിയില്ലെങ്കിൽ, കണ്ടക്ടർക്ക് പണികൊടുക്കാൻ മോട്ടോർ വാഹന വകുപ്പധികൃതർ
ഒറ്റപ്പാലം: സ്വകാര്യ ബസുകാർ ജാഗ്രതൈ… യാത്രക്കാർക്ക് ടിക്കറ്റ് നൽകിയില്ലങ്കിൽ കുടുങ്ങും. മോട്ടോർ വാഹന വകുപ്പധികൃതർ നടപടികൾ തുടങ്ങി. ടിക്കറ്റ് നൽകാത്ത കണ്ടക്ടർമാർക്ക് ലൈസൻസ് സസ്പെന്റു ചെയ്യാനാണ് തീരുമാനം. 17 ബസുകൾക്കെതിരേ നടപടി എടുത്തു. യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്ടർ ലൈസൻസില്ലാതെയും സർവീസ് നടത്തിയ 17 സ്വകാര്യ ബസുകൾക്കെതിരേ യാണ്നടപടിയെടുത്തത്. പാലക്കാട്- കുളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണിത് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഏഴ് ബസുകളിൽ കണ്ടക്ടർമാർക്ക് ലൈസൻസുണ്ടായിരുന്നില്ല. ഒന്‍പത് ബസുകളിൽ ടിക്കറ്റ് നൽകാതെയാണ് സർവീസ് നടത്തിയിരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മുന്നറിയിപ്പ് നൽകുകയും ചെറിയപിഴ ചുമത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം ജോയൻറ് ആർടിഒ സി.യു. മുജീബിന്റെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. എംവിഐ അനുമോദ് കുമാർ, എഎംവിഐമാരായ എ. സെഡ്. ബെറിൾ, എസ്. മണികണ്ഠൻ, പി.വി. സജീവ് എന്നിവരാണ് പരിശോധന നടത്തിയത്.
Read Moreസാമൂഹ്യവിരുദ്ധർ പള്ളി ഭണ്ഡാരത്തിൽ മെഴുകുതിരി കത്തിച്ചിട്ടു; നോട്ടുകൾ കത്തിയതുമൂലം ഉപയോഗശൂന്യമായത് പതിനായിരത്തോളം രൂപ
വടക്കഞ്ചേരി: തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സിറിയൻ ക്രിസ്ത്യൻ പള്ളിയുടെ വടക്കഞ്ചേരി തങ്കം ജംഗ്ഷനിലുള്ള കുരിശുപള്ളി ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിച്ചനിലയിൽ കണ്ടെത്തി. പള്ളി അധികൃതർ ഭണ്ഡാരം തുറന്നപ്പോഴാണ് കുറെ നോട്ടുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്. മെഴുകുതിരി കത്തിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഭണ്ഡാരത്തിൽനിന്നും മെഴുകുതിരിയും കണ്ടെടുത്തിട്ടുണ്ട്. പതിനായിരത്തിൽപരം രൂപ കത്തിനശിച്ചതായി പള്ളി അധികൃതർ പറഞ്ഞു. സാമൂഹ്യവിരുദ്ധരോ മദ്യപൻമാരോ ആകണം ഇതിനു പിന്നിലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് പള്ളി അധികാരികൾ വടക്കഞ്ചേരി സിഐക്കു പരാതി നൽകിയിട്ടുണ്ട്.
Read Moreമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്ച; ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
പാലക്കാട്: ചെറാട് മലയില്‍നിന്ന് ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന ആരോപണത്തില്‍ ഫയര്‍ഫോഴ്സില്‍ നടപടി. പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. ഋതീജിനെ സ്ഥലംമാറ്റി. വിയ്യൂരിലേക്കാണ് സ്ഥലംമാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനം ഇല്ലാത്തതില്‍ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ടി. അനൂപ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറായി ചുമതലയേല്‍ക്കും. പാലക്കാട് സ്റ്റേഷന് ഓഫീസറെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്റ്റേഷന് ഓഫീസറെ പാലക്കാട്ടേക്കും മാറ്റിയിട്ടുണ്ട്. ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമുണ്ടായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം.
Read Moreതലയ്ക്ക് മുകളിൽ മൂളിയാടുന്ന വൻ അപകടം; നാട്ടുകാർക്ക് ഭീഷണിയായി റോഡരികിലെ ഉണക്കമരച്ചില്ലകളും തേനീച്ചക്കൂടും
കൊഴിഞ്ഞാന്പാറ: വണ്ണാമട മൂങ്കിൽമടയ്ക്കു സമീപം റോഡു വക്കത്തു ഉണങ്ങിയ മരത്തിൽ തേനീച്ച കൂടുകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. ഉണങ്ങിയ വൃക്ഷത്തിൽ നിന്നും ഇടയ്ക്കിടെ കാറ്റു വീശുന്പോൾ ചില്ലകൾ റോഡിൽ വീഴുന്നുണ്ട്. പൊള്ളാച്ചി പാലക്കാട് അന്തർ സംസ്ഥാന പ്രധാന പാതയെന്നതിനാൽ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്നുമുണ്ട്. മരത്തിൽ അഞ്ചു കൊന്പുകളിലായി തേനീച്ച കൂടുകൾ കാണപ്പെടുന്നുണ്ട്. ഇതു വഴി കാറുകളിലും ചെറിയ വാഹനങ്ങളിൽ ദീർഘദൂര യാത്രക്കാർ മരത്തിനു താഴെ വിശ്രമത്തിനു നിർത്താറുണ്ട്. തേനീച്ച കൂടിൽ പറവകൾ കൊത്തിയാലോ ഉണങ്ങിയ മരകൊന്പ് പൊട്ടിവീണാലോ തേനീച്ച കൂടിളകി വൻതോതിൽ അക്രമണം നടത്തുമെന്നതാണ് നിലവിലുള്ള സാഹചര്യം. ഇടയ്ക്കിടെ തേനീച്ചകൾ റോഡിൽ താഴ്ന്നു പറക്കുന്നതായും സമീപവാസികൾ അറിയിക്കുന്നുമുണ്ട്.തേനീച്ചകളെ ഫലപ്രദമായി നീക്കി പതനാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചു നീക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
Read Moreഗാനമേളയ്ക്ക് ലഭിച്ച പ്രതിഫലം മുഴുവനും ചികിത്സാ സഹായ സമിതിക്കു നൽകി മാതൃകയായി വിഷ്ണു അലനല്ലൂർ
മണ്ണാർക്കാട് : അലനല്ലൂർ അയ്യപ്പൻകാവിൽ നടത്തിയ ഭക്തിഗാനമേളയിൽനിന്നും ലഭിച്ച മുഴുവൻ പ്രതിഫലവും ബാബു ചികിത്സാ സഹായ സമിതിക്കു നൽകി വിഷ്ണു അലനല്ലൂർ. തന്റെ മാതൃകാ സ്ഥാപനമായ ഡീലിന്റെ പ്രഥമഘട്ട കൈത്താങ്ങും സമിതിക്കു നൽകി. ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ് ബാബു. വൃക്ക മാറ്റിവയ്ക്കുന്നതിന് പണം സ്വരൂപിക്കുകയാണ് ബാബു ചികിത്സാ സഹായ സമിതി. ഈ സമിതിക്കാണ് വിഷ്ണു തുക കൈമാറിയത്. സഹജീവിയോടു സഹാനുഭൂതി കാണിച്ച് കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വിഷ്ണു നാടിനു മാതൃകയാവുകയാണ്. അയ്യപ്പൻകാവിൽവച്ച് എൻ.ഷംസുദ്ദീൻ എംഎൽഎ സമിതിക്കുവേണ്ടി വിഷ്ണുവിൽനിന്നും തുക ഏറ്റുവാങ്ങി. കോഓർഡിനേഷൻ കമ്മിറ്റിയിലേയും ഉപസമിതിയിലേയും പ്രവർത്തകരും സംബന്ധിച്ചു. കോവിഡ് സാഹചര്യത്തിലും അയ്യപ്പൻകാവ് താലപ്പൊലി ആഘോഷക്കമ്മിറ്റിയുടെ സഹകരണവും പ്രശംസനീയമായിരുന്നു. ബാബുവിനെ സഹായിക്കാനായി അയ്യപ്പൻകാവിൽ ഗാനവിരുന്നൊരുക്കിയ വോൾക്കാനോ യുവകൂട്ടായ്മ, ഇശൽ നിലാവ്, നാടിന്റെ അനുഗൃഹീത ഗായകർ, സംഘാടനത്തിന് സഹായിച്ചവർ, കഴിയുന്നത്ര തുക തന്നു സഹായിച്ച സുമനസുകൾ, നാട്ടുകാർ…
Read Moreഇടവേളയ്ക്കുശേഷം സ്കൂൾ തുറന്നു ; പന്നിയങ്കര എൽപി സ്കൂളിൽ ആകെ ആറു കുട്ടികൾ
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: അണുകുടുംബം എന്നൊക്കെ പറയുന്നതുപോലെയാണു പന്നിയങ്കര ഗവണ്മെന്റ് എൽപി സ്കൂൾ.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലായി ഇവിടെ ആറു കുട്ടികളേ ഉള്ളൂ. കോവിഡ് നിയന്ത്രണങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്നലെ വീണ്ടും സ്കൂൾ തുറന്നപ്പോൾ കൂട്ടുകാ രെയെല്ലാം വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലായിരുന്നു കുട്ടികളെല്ലാം. സ്വന്തം വീട്ടിൽ നിന്നും ബന്ധുവീട്ടിൽ എത്തിയ ആഹ്ലാദത്തിലായിരുന്നു ഇവർ. അമ്മയെപ്പോലെ സ്നേഹിക്കാനും ചേച്ചിയെപ്പോലെ ഒപ്പമിരുന്ന് പഠിപ്പിക്കാനും അധ്യാപകർ, രാവിലേയും ഉച്ചയ്ക്കും ഭക്ഷണം. കളിയുപകരണങ്ങൾ സ് കൂൾ അന്തരീക്ഷമൊന്നും കുട്ടികൾക്ക് ഇവിടെ ഫീൽ ചെയുന്നില്ല.ഇതിനാൽതന്നെ സ്കൂളിലേക്കു വരാനും കുട്ടികൾക്ക് ഏറെ താല്പര്യമാണെന്ന് രക്ഷിതാക്കളും പറയുന്നു. സ്വാസ്തികയും അനുശ്രീയും റെയ്ച്ചലുമാണ് ഇതിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നവർ. റെയ്ഹാനത്ത് രണ്ടാം ക്ലാസുകാരിയാണ്. ഹഷ്മയാണ് മൂന്നിൽ. അനഘയാണു നാലാംക്ലാസുകാരി. അതായത് സ്കൂളിലെ ഏക സീനിയർ സ്റ്റുഡന്റ്.ഇവർ എല്ലാവരും കൂട്ടുകാരികളാണ്. സ്കൂളിലേക്കുള്ള വരവും സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്നതും ഒരുമിച്ച്.സ്കൂളിൽ എത്തിയാലും…
Read Moreസീതാർകുണ്ടിലെ കലമാൻ ‘സൂപ്പർ ഷോ മാൻ’..! ടൂറിസ്റ്റുകൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് ഫോസ് ചെയ്യുന്ന നാട്ടുകാരുടെ സൂര്യയുടെ വിശേഷങ്ങളിങ്ങനെ…
നെന്മാറ : നെല്ലിയാന്പതി സീതാർകുണ്ട് സന്ദർശിക്കാനെത്തുന്നവർക്കു കൗതുകമായി വ്യു പോയന്റിനടുത്ത് വിനോദസഞ്ചാരികൾക്കിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു കലമാനും. വാഹനങ്ങൾക്കു മുന്നിൽ വന്നു നില്‍ക്കുകയും യാത്രക്കാർ നല്കുന്ന പുല്ലും ചെടികളും ഭക്ഷിക്കുകയും ചെയ്യും. സെൽഫി എടുക്കുന്നവർക്കിടയിലും ഗ്രൂപ്പ് ഫോട്ടോക്കാർക്കു മുന്നിലും ഇവൻ കയറി നില്ക്കും. ഏകദേശം നാലു വയസ് പ്രായമുള്ള ആണ് മ്ലാവാണ്. വളരെ ചെറുപ്പത്തിൽ പരിക്കുപറ്റി സീതാർകുണ്ട് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാർട്ടികൾക്കു സമീപം അവർ കൊടുത്ത ഭക്ഷണം കഴിച്ച് മനുഷ്യരെ പേടിയില്ലാതെ വളർന്നതിനാൽ ആണ് മനുഷ്യരോട് അടുപ്പം കാണിക്കുന്നത്. പ്രദേശവാസികൾ സ്നേഹത്തോടെ സൂര്യ എന്ന പേരും നല്കി. സീതാർകുണ്ട് പാർക്കിംഗ് സ്ഥലത്ത് പുൽമൈതാനം താഴെയുള്ള ചെക്ക് ഡാമിലെ വെള്ളവും കാപ്പിത്തോട്ടങ്ങളിൽ കാപ്പി തോട്ടത്തിലെ പുല്ലും കളകളും ആണ് ഭക്ഷണം. വിശ്രമം പാർക്കിംഗ് സ്ഥലത്തെ തണൽ മരച്ചുവട്ടിലും. വാഹനങ്ങൾക്ക് മുന്നിലും മണിക്കൂറുകളോളം കിടക്കും. വിനോദ സഞ്ചാരികൾക്കു മുന്നിൽ…
Read More