തലയ്ക്ക് മുകളിൽ മൂളിയാടുന്ന വൻ  അപകടം;  നാട്ടുകാർക്ക് ഭീ​ഷ​ണിയായി റോ​ഡരികിലെ ഉ​ണ​ക്കമ​ര​ച്ചി​ല്ല​ക​ളും തേ​നീ​ച്ചക്കൂടും


കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ണ്ണാ​മ​ട മൂ​ങ്കി​ൽ​മ​ട​യ്ക്കു സ​മീ​പം റോ​ഡു വ​ക്ക​ത്തു ഉ​ണ​ങ്ങി​യ മ​ര​ത്തി​ൽ തേ​നീ​ച്ച കൂ​ടു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു.

ഉ​ണ​ങ്ങി​യ വൃ​ക്ഷ​ത്തി​ൽ നി​ന്നും ഇ​ട​യ്ക്കി​ടെ കാ​റ്റു വീ​ശു​ന്പോ​ൾ ചി​ല്ല​ക​ൾ റോ​ഡി​ൽ വീ​ഴു​ന്നു​ണ്ട്. പൊ​ള്ളാ​ച്ചി പാ​ല​ക്കാ​ട് അ​ന്ത​ർ സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്നു​മു​ണ്ട്.

മ​ര​ത്തി​ൽ അ​ഞ്ചു കൊ​ന്പു​ക​ളി​ലാ​യി തേ​നീ​ച്ച കൂ​ടു​ക​ൾ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. ഇ​തു വ​ഴി കാ​റു​ക​ളി​ലും ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ മ​ര​ത്തി​നു താ​ഴെ വി​ശ്ര​മ​ത്തി​നു നി​ർ​ത്താ​റു​ണ്ട്.

തേ​നീ​ച്ച കൂ​ടി​ൽ പ​റ​വ​ക​ൾ കൊ​ത്തി​യാ​ലോ ഉ​ണ​ങ്ങി​യ മ​ര​കൊ​ന്പ് പൊ​ട്ടി​വീ​ണാ​ലോ തേ​നീ​ച്ച കൂ​ടി​ള​കി വ​ൻ​തോ​തി​ൽ അ​ക്ര​മണം ​ന​ട​ത്തു​മെ​ന്ന​താ​ണ് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം.

ഇ​ട​യ്ക്കി​ടെ തേ​നീ​ച്ച​ക​ൾ റോ​ഡി​ൽ താ​ഴ്ന്നു പ​റ​ക്കു​ന്ന​താ​യും സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ക്കു​ന്നു​മു​ണ്ട്.തേ​നീ​ച്ച​ക​ളെ ഫ​ല​പ്ര​ദ​മാ​യി നീ​ക്കി പ​ത​നാ​വ​സ്ഥ​യി​ലു​ള്ള മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment