മാംഗോസിറ്റിയിൽ മാങ്ങാമോഷണം; നഷ്ടപ്പെടുന്നത് കി​ലോ​യ്ക്ക് 400 രൂ​പ​യോ​ളം വരുന്ന മാങ്ങകൾ;  പോലീസ് പട്രോൾ ആവശ്യപ്പെട്ട് കർഷകർ


കൊ​ല്ല​ങ്കോ​ട്: മാ​ന്തോ​പ്പു​ക​ളി​ൽ വി​ല കൂ​ടി​യ മാ​ങ്ങ​ക​ളു​ടെ മോ​ഷ​ണം പ​തി​വാ​കു​ന്ന​താ​യി ക​ർ​ഷ​ക പ​രാ​തി.കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ഇ​ടി​ച്ചി​റ ചാ​റ്റി​യോ​ട് ഒ​ന്നൂ​ർ​പ​ള്ളം സു​രേ​ഷി​ന്‍റെ തോ​പ്പി​ലും ക​ഴി​ഞ്ഞ ദി​വ​സം മാ​ങ്ങ മോ​ഷ​ണം അ​ര​ങ്ങേ​റി.

ഹി​മ​വ​സ​ന്ത്, ബ​ങ്ക​ന​ഹ​ള്ളി ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​ങ്ങ​ക​ൾ​ക്ക് കി​ലോ​യ്ക്ക് 400 രൂ​പ​യോ​ളം വി​ല​യു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​രം വി​ല​കൂ​ടി​യ ഇ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ത്ത​രം മാ​ങ്ങ​ക​ൾ പ​റി​ച്ച് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കി​ട്ടി​യ വി​ല​യ്ക്കു വി​ൽ​ക്കു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​ന്‍റെ പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സു​രേ​ഷി​ന്‍റെ തോ​പ്പി​ൽ മോ​ഷ​ണം ന​ട​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​യെ നി​യോ​ഗി​ച്ച് രാ​ത്രി കാ​വ​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

കാ​വ​ൽ​ക്കാ​രെ വെ​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യ​വ​ർ ക​ത്തി കൊ​ണ്ട് വ​ള​ർ​ച്ച​യെ​ത്താ​റാ​യ മാ​ങ്ങ​ക​ളെ ന​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്.
മു​ൻ​കാ​ല​ല​ങ്ങ​ളി​ൽ ജ​നു​വ​രി​യി​ലാ​യി​രു​ന്നു വി​ള​വെ​ടു​പ്പ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം ഇ​ത്ത​വ​ണ മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ലും ഇ​തി​നു സാ​ധി​ച്ചി​ട്ടി​ല്ല.മാ​വു​ക​ളി​ൽ ഇ​ത്ത​വ​ണ കാ​യ്ഫ​ല​വും കു​റ​ഞ്ഞു. ഇ​തി​നി​ടെ മോ​ഷ​ണ​വും കൂ​ടി​യാ​കു​ന്പോ​ൾ ക​ർ​ഷ​ക​ർ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

വി​ള​വെ​ടു​പ്പ് മാ​സ​ങ്ങ​ളി​ലെങ്കിലും മാ​ന്തോ​പ്പു​ക​ളി​ലേ​ക്കു​ള​ള സ​ഞ്ചാ​ര യോ​ഗ്യ​മാ​യ പാ​ത​ക​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment