യുവതിക്കും യുവാവിനും സദാചാര പോലീസിന്‍റെ ക്രൂരമർദനം; പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എത്തിയ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥരോട് പ്രതികൾ ചെയ്തത് കണ്ടോ!


കൊ​ഴി​ഞ്ഞാ​ന്പാ​റ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ചെ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​വ​ർ സം​ഘ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

കൊ​ഴി​ഞ്ഞാ​ന്പാ​റ ന​ല്ലേ​പ്പി​ള്ളി റോ​ഡി​ൽ എം.​ധ​ന​പാ​ൽ (സെ​ന്തി​ൽ 42), വാ​ണി​യാ​ർ സ്ട്രീ​റ്റ് കെ.​ക​രു​ണാ​ക​ര​ൻ (54), ക​രു​വ​പ്പാ​റ എം.​സ​തീ​ഷ് കു​മാ​ർ (32) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്.

കൊ​ഴി​ഞ്ഞാ​ന്പാ​റ സ്റ്റേ​ഷ​ൻ ഗ്രേ​ഡ് എ​എ​സ്ഐ, ജീ​പ്പ് ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ​ത്.

കൊ​ഴി​ഞ്ഞാ​ന്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് യു​വ​തി യു​വാ​വും സം​സാ​രി​ച്ചു നി​ല്ക്കു​ന്ന​ത് ക​ണ്ട് പ്ര​തി​ക​ളാ​യ മു​വ​രും ചോ​ദ്യം ചെ​യ്യു​ക​യും മ​ർ​ദ്ദി​ച്ച​താ​യും പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

ഈ ​പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​നു ചെ​ന്ന പോ​ലീ​സു​കാ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. തോ​ളി​ൽ മു​റി​വേ​റ്റ ഡ്രൈ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്.

കൊ​ഴി​ഞ്ഞാ​ന്പാ​റ മേ​ഖ​ല​യി​ൽ ഗു​ണ്ടാ​വി​ള​യാ​ട്ടം വ​ർ​ധി​ച്ചു വ​രു​ന്ന​തി​ൽ പൊ​തു​ജ​നം ആ​ശ​ങ്ക​യി​ലാ​ണ്.

Related posts

Leave a Comment