ജോജി തോമസ്നെന്മാറ : പച്ചച്ചക്ക ശേഖരിക്കാൻ വ്യാപാരികൾ എത്തിത്തുടങ്ങി. പ്ലാവുകൾ ഉള്ള വീടുകളിൽ പെട്ടി ഓട്ടോയുമായി എത്തി കറിക്ക് ഉപയോഗിക്കാനും ഇടിച്ചക്കയായും ഉപയോഗിക്കാൻ പറ്റുന്ന കൂടുതൽ വലുപ്പം വെക്കാത്ത ആറു കിലോ വരെ തൂക്കമുള്ള ചക്കയാണു ശേഖരിക്കുന്നത്. പ്ലാവുകളിൽ അമിതമായി തിങ്ങിനിറഞ്ഞ് അധികം വലിപ്പം വയ്ക്കാതെ നിൽക്കുന്ന പച്ച ചക്കയാണു വ്യാപാരികൾ വാങ്ങി ക്കൊണ്ടു പോകുന്നത്. ഇടത്തരം ചക്കകൾ പറിച്ചു മാറ്റുന്നതു ശേഷിക്കുന്ന ചക്കകൾ വലുപ്പം വയ്ക്കുന്നതിനും പെട്ടെന്ന് മൂപ്പ് ആവുന്നതിനു സൗകര്യമാവുമെന്ന് കർഷകരും പറയുന്നു. വ്യാപാരികൾ തന്നെ പ്ലാവിൽ കയറി ചക്ക പറിച്ചു മാറ്റുന്നതിനാൽ പ്ലാവ് ഉടമയ്ക്ക് എണ്ണം പിടിക്കേണ്ട ജോലി മാത്രമേയുള്ളൂ. വലിപ്പവും നീളവും ആറുകിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 20 മുതൽ 30 രൂപ വരെ ഒരു ചക്കയ്ക്ക് വില നൽകുന്നുണ്ട്. വടക്കഞ്ചേരിയിലുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ചക്കകൾ കൊണ്ടുപോകുന്നത് അവിടെനിന്ന് ദിവസവും…
Read MoreCategory: Palakkad
സർക്കാർ വാക്കുപാലിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കിയ നിധീഷിനു നീതി ലഭിച്ചു; ഇനി വാഹനം എത്തുംവിധം റോഡിനായുള്ള കാത്തിരിപ്പ്
അഗളി : അർഹതപ്പെട്ട സ്ഥലത്ത് വഴിവിളക്ക് സ്ഥാപിക്കാത്തതിൽ മനംനൊന്ത് മരത്തുന്പത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു നീതി. യുവാവ് അവശ്യപ്പെട്ട സ്ഥലത്തുതന്നെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു പഞ്ചായത്ത് അധികൃതർ വാക്കുപാലിച്ചു. അട്ടപ്പാടി ചിറ്റൂർ മേട്ടുവഴിക്ക് സമീപം നിധീഷാണ് പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചു അന്പതടി ഉയരത്തിൽ തേക്കുമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയത്. അവികസിതവും വന്യമൃഗശല്യമുള്ളതുമായ പ്രദേശത്തു സ്ഥാപിക്കേണ്ട സ്ട്രീറ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ചതിൽ പ്രതിഷേധിച്ചു ഫെബ്രുവരി നാലിന് ഉച്ചയോടെയാണ് യുവാവ് ഭീകരന്തരീക്ഷം തീർത്തു മരത്തിൽ കയറിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ബ്ലോക്ക് പഞ്ചായത്തഗവും പോലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അഗളി പഞ്ചായത്ത് പ്രസിസന്റ് അംബിക ലക്ഷ്മണൻ ഇടപെട്ടു ജനോപകാരപ്രദമായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചുനല്കാമെന്ന് മൊബൈൽ മാർഗം നൽകിയ ഉറപ്പിന്മേലാണ് യുവാവ് ആത്മഹത്യാശ്രമം ഉപേക്ഷിച്ചത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തഗം സിനി മനോജ് നടത്തിയ…
Read Moreപിടികൊടുക്കാതെ പുലി, പൊട്ടക്കിണറ്റിൽ കാട്ടുപന്നി, വര്ക്ക്ഷോപ്പില് മരപ്പട്ടിയും കുഞ്ഞും..! കാട്ടുമൃഗ വിശേഷങ്ങളിൽ നിറഞ്ഞ് വടക്കഞ്ചേരി
വടക്കഞ്ചേരി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്യമൃഗ വിശേഷങ്ങളാണ് വടക്കഞ്ചേരി മേഖലയിൽനിന്നുള്ള പ്രധാന വാർത്തകളാകുന്നത്. ഒരാഴ്ചയിലേറെയായി പുലിപ്പേടിയിൽ കഴിയുന്ന കാളാംകുളത്ത് ഇന്നലെയും പുലിയെത്തി. കുറുവായിയിൽ പൊട്ടക്കിണറ്റിൽ വീണു കാട്ടുപന്നി ചത്തു. കിഴക്കഞ്ചേരി കുണ്ടുകാട് സെന്ററിലെ വർക്ക്ഷോപ്പിൽ നിന്നും മരപ്പട്ടിയേയും കുഞ്ഞിനേയും പിടികൂടി. കുഞ്ഞിനെ പാലൂട്ടുന്നതിനിടെയാണ് മരപ്പട്ടി കുടുംബം പിടിയിലായത്. പുതുക്കോട് അപ്പക്കാട് ഹുസൈന്റെ വീട്ടിൽനിന്നും വെള്ളിമൂങ്ങയെ പിടികൂടി. വന്യമൃഗ സാന്നിധ്യങ്ങളിൽ ഇന്നലെ വനപാലകർക്കു വിശ്രമമുണ്ടായിട്ടില്ല. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സലിമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് എല്ലായിടത്തും ഓടിയെത്തിയത്. കാളാംകുളത്തു മുണ്ടോട്ടുകുളന്പ് പാലാപറന്പിൽ ജോയിയുടെ വീട്ടുപറന്പിലാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്. അഞ്ചു ദിവസം മുന്പ് കാളാംകുളം പനക്കപ്പറന്പിൽ ഓമന തങ്കപ്പന്റെ ആടിനെ പുലി കൊന്നിരുന്നു. അന്നുമുതൽ രാപ്പകൽ പുലിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതുസമയവും യുവാക്കളുടെ സംഘങ്ങൾ പലയിടത്തായി കാവലിരിപ്പുണ്ട്. പഞ്ചായത്ത് മെന്പർ എ.ടി. വർഗീസ്കുട്ടിയുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ വനപാലകരുടെ…
Read Moreവിധിയേ ശപിച്ച് ഒളിച്ചിരുന്നില്ല..! തളർന്ന ശരീരവും തളരാത്ത മനസുമായി കൗശല കരവിരുതിനൊപ്പം രാമചന്ദ്രൻ
മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: വിധിയേ ശപിച്ച് ഒളിച്ചിരിക്കാനല്ല, ഭാവിഭാഗധേയം തിരുത്തിക്കുറിക്കാനായിരുന്നു രാമചന്ദ്രന്റെ തീരുമാനം. രംഗബോധമില്ലാതെ കടന്നുവന്നൊരു കോമാളിയേ പോലെ വിധി പാലപ്പുറം എസ് ആർ കെ നഗർ സ്വദേശി രാമചന്ദ്രന്റെ (34 ) ചലനശേഷിയെ തളർത്തുകയായിരുന്നു. അരയ്ക്കുതാഴെ തളർന്ന് കാലുകൾക്കു ശേഷി നഷ്ടപ്പെട്ടതോടെ ഇദ്ദേഹത്തിനു ഭാവി വലിയോരു ചോദ്യചിഹ്നമായി. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയേ ഇഛാശക്തികൊണ്ട് പൊരുതി തോൽപ്പിക്കാനായിരുന്നു രാമചന്ദ്രന്റെ തീരുമാനം.തളർന്നുകിടക്കുന്ന കാലുകളെ തളരാത്ത മനസുമായി രാമചന്ദ്രൻ എതിരിട്ടു. ഉൗന്നുവടികളുടെ സഹായത്തോടെ നടക്കാൻ തന്നെയായിരുന്നു തീരുമാനം. ആദ്യമാദ്യം ശരീരം ഇതിനു വഴങ്ങി കൊടുത്തില്ലെങ്കിലും അവസാനം രാമചന്ദ്രൻ തന്നെ വിജയിച്ചു. മനസു ചെല്ലുന്നിടത്ത് ശരീരമെത്തിക്കാനുള്ള തീരുമാനത്തിൽ ഇദ്ദേഹം വിജയിക്കുകയും ചെയ്തു. നിർധന കുടുംബത്തിലെ അംഗമായ രാമചന്ദ്രൻ വിധിയോടു സമരസപ്പെടാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വഴികളാണ് പിന്നീടാലോചിച്ചത്. അങ്ങനെയാണ് തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കരകൗശലക്കാരനായ സർഗപ്രതിഭയെ ഇദ്ദേഹം കണ്ടെത്തിയത്.…
Read Moreപതിമൂന്നു വർഷങ്ങൾക്കുശേഷം വീണ്ടും വാർത്തകളിൽ മമ്പാട് ക്ഷേത്രക്കുളം! 2002 മേയ് 17 ന് 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം ഈ കുളത്തിൽ കണ്ടെത്തിയത്
വടക്കഞ്ചേരി: യുവാവിന്റെ മൃതദേഹം കാണപ്പെട്ടതുമായി ബന്ധപ്പെട്ട് 13 വർഷങ്ങൾക്കുശേഷം കിഴക്കഞ്ചേരി മന്പാട് ക്ഷേത്രക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നു. മന്പാട് പുഴക്കൽ തറ ചന്ദ്രന്റെ മകൻ സന്ദീപി (33)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കുളത്തിൽ കാണപ്പെട്ടത്. ബിജെപി പ്രവർത്തകനായ സന്ദീപിന്റെ മരണത്തിൽ പാർട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളേറെ മുന്പ് 2002 മേയ് 17 ന് ഈ കുളത്തിൽ 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇടതു കണ്ണിൽ ആഴത്തിലുള്ള ദ്വാരത്തിലുള്ള മുറിവോടെയാണ് കഷ്ടി മൂന്നടി മാത്രം വെള്ളമുണ്ടായിരുന്ന കുളത്തിൽ അന്യനാട്ടുക്കാരിയെന്ന് സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേനലിന്റെ കാഠിന്യത്തിൽ വെള്ളം നന്നേ കുറഞ്ഞ ഉൾ പ്രദേശത്തെ കുളത്തിൽ യുവതി എങ്ങനെ ശ്വാസംമുട്ടി മരിച്ചു എന്നത് ഇന്നും ദുരൂഹതയായി തന്നെ നിലനിൽക്കുകയാണ്. യുവതിയെ അബോധാവസ്ഥയിൽ കുളത്തിൽ തള്ളിയതാകാമെന്ന നിഗമനത്തിലായിരുന്നു…
Read Moreമദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് അഞ്ചുകടകളിൽ; ആകെ കിട്ടിയത് 300 രൂപ മാത്രം; മണിക്കൂറുകൾക്കുള്ളിൽ കുട്ടി മോഷ്ടാക്കളെ കുടുക്കി പോലീസ്
അഗളി : അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ കടകളുടെ പൂട്ട് പൊളിച്ചും ചില്ല് അടിച്ചു തകർത്തും മോഷണ ശ്രമം നടത്തിയ രണ്ടംഗസംഘത്തെ അഗളി സിഐ അരുണ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ജെല്ലിപ്പാറ സ്വദേശി ചൂട്ടുവേലിൽ ഉണ്ണികൃഷ്ണൻ മകൻ അഖിൽ കൃഷ്ണൻ എന്ന അഖിൽ (21), കാരറ പാറവളവിൽ നഞ്ചന്റെ മകൻ ബിജുക്കുട്ടൻ എന്ന കൃഷ്ണൻ(21) എന്നിവരാണ് അറസ്റ്റിലായത്. മോഷണവിവരം പുറത്തറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂതിവഴിയിലെ വാടകവീട്ടിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. അഗളി സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിൽ സിവിൽ സ്റ്റേഷനോടു ചേർന്നുള്ള ആധാരം എഴുത്ത് ഓഫീസിന്റെ ചില്ല് തകർത്തു മുന്നൂറ് രൂപ കവർന്നു. സമീപത്തുള്ള ത്രിവേണി സ്റ്റോറിന്റെയും ചിക്കൻ സ്റ്റാളിന്റെയും പൂട്ടുകൾ തകർത്തു അകത്തു കടന്നു. ജനകീയ…
Read Moreപുറത്തിറങ്ങി മനംകുളിർക്കെ കാഴ്ചകൾ കാണണം, പക്ഷേ…സുമേഷിന്റെ മനസിൽ സ്വപ്നങ്ങളേറെയുണ്ടെങ്കിലും എല്ലാം നാലു ചുമരുകൾക്കുള്ളിൽ മാത്രം
മണ്ണാർക്കാട്: സുമേഷിന്റെ മനസിൽ സ്വപ്നങ്ങളേറെയുണ്ട്. പുറത്തിറങ്ങി കണ്നിറയെ മനംകുളിർക്കെ കാഴ്ചകളും കാഴ്ചക്കാരേയും കാണണം, ആളുകളോടു സംസാരിച്ചിരിക്കണം അങ്ങനെ പലതും. എന്നാൽ ജനിച്ചതു മുതൽ കാൽനൂറ്റാണ്ടായി ഈയൊരു കിടപ്പുതന്നെ. എല്ലാം നാലു ചുമരുകൾക്കുള്ളിൽ. അന്നും ഇന്നും കൈക്കുഞ്ഞായി. അച്ഛനായിരുന്നു സുമേഷിന് വലിയ കൂട്ട്. എടുത്തുകൊണ്ടുപോയി പല കാഴ്ചകളും കാണിക്കുമായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്നുവർഷമായി ആ ഭാഗ്യം നുണയാൻപോലും സുമേഷിന് ആവുന്നില്ല. സുമേഷിന്റെ അച്ഛൻ കാഞ്ഞിരപ്പുഴ വെറ്റിലപ്പാറ കുട്ടിപ്പാലൻ അകത്തെ മുറിയിൽ എഴുന്നേറ്റു നടക്കാനാവാത്തവിധം കിടപ്പിലാണ്. മൂന്നു വർഷം മുന്പ് കൂലിപ്പണിയെടുത്തു കൊണ്ടിരിക്കവേ ആഘാതം വന്നു തളർന്നുപോയി. ഇപ്പോൾ അമ്മ വല്ലപ്പോഴും സുമേഷിനെ എടുത്തു പുറത്തുകൊണ്ടുപോയാലായി. അമ്മ വേശു തൊഴിലുറപ്പടക്കമുള്ള പണികൾക്കു പോയാണ് കുടുംബം പോറ്റുന്നത്. പകൽസമയം അയൽക്കാരാണ് സുമേഷിന്റെയും കുട്ടിപ്പാലന്റെയും കാര്യങ്ങൾ നോക്കുന്നത്. രണ്ടരയടിയോളമാണ് സുമേഷിന്റെ ശരീരം. കാലുകൾ ചലിപ്പിക്കാനാവില്ല. ഇച്ഛയ്ക്കൊത്ത് ഒരുവിധം നീങ്ങുന്ന കൈകളും തലയുമാണവന് ആശ്രയം.…
Read Moreവീട്ടുവളപ്പിൽ സ്ഫോടനം; ഭീകരശബ്ദം ഒരു കിലോമീറ്റർ അകലവരെ; പരിഭ്രാന്തരായി നാട്ടുകാർ; ബോബ്സ്ക്വാഡ് പറയുന്നതിങ്ങനെ…
പട്ടാന്പി: കൊപ്പം നെടുങ്ങോട്ടൂരിൽ വീട്ടുവളപ്പിൽ സ്ഫോടനം. പരിഭ്രാന്തരായി അയൽവാസികളും നാട്ടുകാരും. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനയ്ക്കൽപീടികയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീടിനോടുചേർന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. മാലിന്യം കത്തിക്കുന്നതിനിടെയാണ് സ്ഫോടനം എന്നാണ് വീട്ടുകാർ പറയുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂർ മനക്കൽപീടികയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് സംഭവം. വീട്ടുകാർ വീട്ടിലെ മാലിന്യം ശേഖരിച്ചു വീടിനോടുചേർന്ന സ്ഥലത്ത് വച്ച് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും കൊപ്പം പോലീസിൽ വിവരം അറിയിച്ചു.കൊപ്പം എസ്ഐ എം.ബി രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി. സംശയം തീർക്കാനായി കൊപ്പം പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി. ബോംബ് സ്ഫോടനമല്ലെന്നും സംഭവത്തിൽ ദൂരൂഹത ഇല്ലെന്നും കൊപ്പം പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കത്തിക്കുന്നതിനിടെ കുപ്പികൾ പോലെയുള്ളവ പൊട്ടിത്തെറിച്ചതാകാം കാരണമെന്നും സ്ഫോടനം ഉണ്ടായെങ്കിലും ആളപായമില്ലെന്നും ചുമരിനോ മണ്ണിനോ…
Read Moreഉത്സവാഘോഷങ്ങൾക്കു മേൽ കോവിഡിന്റെ ദ്രുതതാളം; ജീവിതതാളം പിഴച്ച് ചെണ്ടനിർമാണ തൊഴിലാളികൾ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം: ഉത്സവാഘോഷങ്ങൾക്കുമേൽ കോവിഡിന്റെ ദ്രുതതാളം, ചെണ്ടക്കാരനൊപ്പം ചെണ്ട നിർമാണക്കാരന്റെ ജീവിതവും താളപ്പിഴയിലേക്ക്. മുൻവർഷങ്ങളിൽ ഉത്സവങ്ങളും പൂരങ്ങളും മുടങ്ങിയതിന്റെ സങ്കീർണത ചെണ്ടക്കാരനെക്കാളും പ്രതിസന്ധിയിലാക്കിയതു ചെണ്ട നിർമാതാക്കളെയായിരുന്നു. ഇത്തവണയും അവസ്ഥയ്ക്കു മാറ്റമില്ലെന്ന തിരിച്ചറിവ് ഇവർക്കു കിട്ടിക്കഴിഞ്ഞു. നല്ല തോൽ കിട്ടാനില്ലാത്തതും ചെണ്ടവാങ്ങാൻ ആളില്ലാതായതും ചെണ്ടനിർമാണ മേഖലയിൽ താളപ്പിഴകളുണ്ടാക്കിയിരിക്കുകയാണ്. ഗുണനിലവാരമുള്ള തോലിന്റെ ലഭ്യതക്കുറവ് ചെണ്ട, തകിൽ, തിമില എന്നിവയുടെ നിർമാണങ്ങളേയും പ്രതിസന്ധിയിലാക്കി. കന്നുകാലികളുടെ വരവുണ്ടങ്കിലും ചെണ്ടയടക്കമുള്ളവയ്ക്ക് ആവശ്യക്കാർ കുറഞ്ഞതാണ് ഇതിനു കാരണം. ഏറ്റവും കൂടുതൽ ചെണ്ട ഉണ്ടാക്കുന്ന ലക്കിടി മംഗലം മൂന്നുണ്ണിപ്പറന്പിൽ വേലായുധന്റെ ആലയിൽ നിർമാണം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. മുന്പ് മികച്ച തോൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ലതു കിട്ടാനില്ല. നല്ല തോൽ കിട്ടിയാൽതന്നെ ചെണ്ടയ്ക്ക് ആവശ്യക്കാരുമില്ല. നേരത്തെ കോവിഡ് ഭീഷണിയിൽ കന്നുകാലികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ മികച്ച തോൽ കിട്ടാതായതോടെ ഏറ്റെടുത്ത ഓർഡറുകൾ പോലും പൂർത്തിയാക്കി നല്കാൻ…
Read Moreവിളവിൽ നെല്ല് ചതിച്ചെങ്കലും വൈക്കോലിൽ കർഷകനു പൊന്നിൻ വില; നെല്ലിന്റെ നഷ്ടക്കണക്കുകൾ നികത്താൻ വൈക്കോൽ തുണയായ സന്തോഷത്തിൽ കർഷകർ
ഒറ്റപ്പാലം: നെല്ല് നൂറുമേനിയില്ല… വൈക്കോലിൽ കർഷകനു പൊന്നിൻ വില. അന്യസംസ്ഥാനങ്ങളിലേക്കു കയറ്റിപോകുന്ന വൈക്കോലിന് ഇത്തവണ പൊന്നിൻ വില കിട്ടിയ സന്തോഷത്തിലാണ് കർഷകർ. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലിത്തിരി കുറഞ്ഞെങ്കിലും വൈക്കോലിനു ലഭിക്കുന്ന വിലയിൽ നഷ്ടം നികത്താനുള്ള ശ്രമത്തിലാണു കർഷകർ. വൈക്കോൽ കെട്ടിന് 300 രൂപ വരെ വില ലഭിക്കുന്നുണ്ട്. വിവിധ പ്രതിസന്ധികൾ നേരിട്ട കർഷകർക്ക് ഇതുവലിയ അനുഗ്രഹമായി തീർന്നിരിക്കുകയാണ്.കൊയ്ത്തുകഴിഞ്ഞതും തുടങ്ങിയതുമായ പാടശേഖരങ്ങൾ വൈക്കോലിനു നല്ല ഡിമാന്റുണ്ട്. ഇതുകൊണ്ടുതന്നെ നല്ല വിലയിൽ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കർഷകർ. നെല്ലിന്റെ നഷ്ടക്കണക്കുകൾ നികത്താൻ കർഷകന്റെ ഇപ്പോഴത്തെ ചെറിയ ആശ്രയമായി വൈക്കോൽ മാറിയിട്ടുണ്ട്. കഴിഞ്ഞവർഷം 110-170 രൂപവരെ വില ലഭിച്ച കെട്ടുകൾക്കാണ് ഈ വർഷം കൂടുതൽ തുക കർഷകർക്കു ലഭിക്കുന്നത്. ഒരു ചുരുട്ട് വൈക്കോൽ വിൽക്കുന്പോൾ നാലുരൂപ മുതൽ അഞ്ചുരൂപ വരെയാണ് ലഭിച്ചിരുന്നത്. യന്ത്രമുപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കണമെങ്കിൽ കർഷകന് 30-35 രൂപ ചെലവും…
Read More